അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. ഈ പാർട്ടിൽ കൊറേ ഫൈറ്റ് ഒക്കെ പ്രധീക്ഷിച്ചു അതുകൊണ്ടു ചെറിയൊരു നിരാശ അധ് സാരില്ല അടുത്തതിൽ ബ്രോ അതിനുള്ള പരിഹാരം കാണുമെന്നു എനിക്ക് അറിയാം ഇനി ആദിവസത്തിനുള്ള കാത്തിരുപ്പാണ് ഇനി എത്രനാൾ കാത്തിരിക്കേണ്ടിവരും????

    1. ഏപ്രിലില്‍ 5 ഭാഗം തീരില്ല
      അഞ്ചു ഭാഗം കൊണ്ടേ ശിവശൈലം കഴിയൂ
      കഥയുടെ തുടര്‍ച്ച നഷ്ടമാകാതെ ഇരിക്കുവാനായി ഇട്ടതാണ്

  2. മാഷേ….

    എല്ലായിപ്പോഴും പറയുന്ന പോലെ തന്നെ അധികംഭീരം ആയിട്ടുൺണ്ട്. ഞാൻ എന്താന്നോ കാണാൻ ആഗ്രഹിച്ചത് അത് nee ഇതിൽ ഒരു ചിത്രം പോലെ ഞങ്ങൾക്കെലർക്കും കാണിച്ചു തന്നു…. ഓരോ ഭാഗവും അതിമനോഹരം.

    പക്ഷെ ഈ ഭാഗം ഞാൻ ഇവർക്കു പറഞ്ഞു കൊടുക്കുന്നില്ല. കാരണം ഇതിൽ ഒരു lag ഉണ്ട് aa lag ആണ് ഈ കഥയിടെ അസ്തിത്വം അത് എന്റെ പ്രിയപെട്ടവർക്കു മനസിലാവില്ല. അവർക്ക് അപരാജിതൻ എന്നുള്ളത് അപ്പുവും പാറുവും ആണ്. അവരിൽ നിന്നുമ് ഉണ്ടാവുന്ന സംഭവമേ അവർക്ക് അറിയേണ്ടതുള്ളു അതുകൊണ്ട് തന്നെ ഈ ഭാഗം അവരെ നിരുത്സാഹ പെടുത്തും അത് എന്റെ കഥ പറച്ചിലിനെയും ബാധിക്കും.

    സൊ അടുത്ത പാർട്ട്‌ വരട്ടെ അതിൽ അവർ എക്സ്പെക്ട് ചെയുന്നത് ഉണ്ടെങ്കിൽ ഞാൻ ഒരു മുഴുനേള്ളാൻ കഥ പോലെ അങ്ങ് പറഞ്ഞു കൊടുക്കും

    1. എങ്കില്‍ ഏപ്രില് ആകുമ്പോ പറഞ്ഞു കൊടുക്കൂ
      അപ്പോ ഒരു continuity കിട്ടും

  3. തൃലോക്

    രുദ്രതേജൻ പൊളി ???✌️✌️

    Bomb blasting climax ??

    1. നന്ദി ബ്രോ

  4. സൂര്യൻ

    ?

    1. താങ്ക്സ് സൂര്യന്‍ ബ്രോ

  5. Harshan bro ,
    Story motham vaayichu …thudakkathile partukale apekshichu thankalude ezhuthil orupaadu maattam vannittund…aadhyathe partukal ezhuthiyirunnath sherikkum oru book story reethiyil aayirunnu?…pinneed ath movie stories reethiyil aakki ??eppol athellaam maari TV series shyliyilekk aakkiyirikkunnu???…
    Aake thrill adippich kothippich kadannu kalanjalle ee partil…?
    Saami ayya aadhiye pettennu thirichariyum ennaanu karuthiyath pakshe athundaayilla , pinne beeshani ppeduthiya chanthayile gundakalk rathri iruttadi kodukkum ennu karuthiyathaa aadhiyude sobhavam vech , but athum indaayilla…
    Pinne paru , vaiga , amrapaali evarude kaaryam oru ethum pidiyum kittunnilla…
    Aake oru vishamam krihyamaaya idavelakalil parts illaathathinaalaanu , athu kadhayude flow nashtappeduthunnud …
    Pakshe harshan bro full time ezhuthukaran allaathathinaal athil paribhavam paranjittu kaaryamilla …
    Enthaayaalum appu nilkunna veedu avante muthashiyudeth aanennu manassilaayi …
    Paradeshiye snehich poyathinaalaakaam aa veedu maathram ottapoduthiyath …
    Enthaayaalum harshettante extraordinary brining il adutha partinulla vedimarunnu undaakkukayaanennariyaam …
    A humble request: adutha partilekulla 90 pages ezhuthikkazhinjille appol adutha parttukal oru 20 or 25 daysil tharan kazhiyille …?
    Sas sneham kunjaniyan❤
    Ameer Musthafa

    1. മുസ്തു

      നല വാകുകള്‍ക്ക് നന്ദി
      ഇടവേളകള്‍ നോക്കി കൊണ്ട് വരാന്‍ സാധിക്കുന്നില്ല
      ഓഫീസില്‍ നിന്നും വരുമ്പോ രാത്രി 8 കഴിയും
      പിന്നെയുള്ള കുറച്ചു സമയം കൊണ്ടാണ് എഴുത്തോകേ

      ഏപ്രില് എന്തായാലും ഒരു ഭാഗമെങ്കിലും ഇടാന്‍ നോക്കാം

  6. ഒന്നും പറയാനില്ല, അതി മനോഹരം. കാത്തിരുന്നത് വെറുതെ ആയില്ല. നല്ലൊരു അനുഭവമായിരുന്നു. ഈ കഥ ഒരിക്കലും തീരാതെ പുതിയ പുതിയ ശങ്കര ലീലകൾ ആടി തിമർക്കട്ടെ. ഹർഷ… ആയിരം ആയിരം അഭിനന്ദനങ്ങൾ

    1. താങ്ക്സ് പദ്മേച്ചി

      സ്നേഹം മാത്രം

  7. ഒന്നും പറയാൻ ഇല്ല ആശാനേ ?.. അപരാജിതൻ സീസൺ 1 അല്ലേ അടുത്ത പാർട്ടുകൾ കൊണ്ട് അവസാനിപ്പിക്കുന്നത് ❤️

    1. സീസണ്‍ 1 എനിക്കറിയില്ല ജീവാ
      ചിലപ്പോ ഫുള്‍ ആയി തീര്‍ക്കും
      അപ്പോളത്തെ മൈണ്ടു പോലെ ഇരിക്കും

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ??? my kili is gone my kili is gone……….

    1. എവിടെ എവിടെ

  9. ഇന്നലെ 6.06 ആകാൻ നോക്കിയിരുന്നു. പക്ഷേ ഇന്നലെ വായിക്കാൻ യോഗം ഇല്ലാരുന്നു ഇവിടെ അടുത്ത് ഒരു മരണം ഉണ്ടായിരുന്നു. അതു കൊണ്ട് ഇന്ന് ജോലിക്ക് പോകാതെ 2 പാർട്ടും വായിച്ചു തീർത്തു. ഇപ്പൊ എന്താ പറയേണ്ടത് എന്ന് അറിയില്ല വല്ലാത്തൊരു ത്രില്ലിൽ ആണ് ആദിയുടെ, അപ്പുവിന്റെ, രുദ്രതേജന്റെ, അറിവഴകന്റെ സംഹാര താണ്ടവം കാണാൻ ഇനി ഒരു മാസം കാത്തിരിക്കണം എന്നോർക്കുമ്പോൾ വല്ലാത്ത ഒരു വീർപ്പുമുട്ടൽ. എങ്കിലും ഈ കാത്തിരുപ്പ് എന്നും ഒരു സുഖമുള്ള ഏർപ്പാടാണ് നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയാകുമ്പോൾ. കാത്തിരിക്കാം ഹർഷൻ ഭായ്… കാത്തിരിക്കാം

    1. മനുവെ
      സ്നേഹം മാത്രം

  10. പരബ്രഹ്മം

    ഹർഷാപ്പി, അതിമനോഹരം ആയിരുന്നു. അടുത്ത് നടക്കാൻ പോകുന്ന മഹായുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ…
    ശിവശൈലത്തുകാരുടെ അവസ്ഥകൾ വായിച്ചപ്പോൾ, ഭയങ്കര ദേഷ്യം വന്നു , മറ്റവന്മാരെ ഒക്കെ വലിച്ചു കീറി എറിയാൻ തോന്നി. പാവങ്ങൾ…. ഇത്രയും ദുരിതങ്ങൾ, പീഡനങ്ങൾ ശതാബ്ദങ്ങൾ ആയി സഹിക്കേണ്ടി വരുന്ന പാവങ്ങൾ…….

    ബാലുച്ചേട്ടൻറെ അവസ്ഥ വായിച്ചപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി…..

    1. അതേ

      ഇപ്പോള്‍ അപ്പു അതെല്ലാം മനസിലാക്കിയല്ലോ

  11. എന്താപറയേണ്ടത് എന്നുപോലും അറിയാത്ത അവസ്ഥയാണ്. മനസ്സുനിറയുക എന്നുപറയുന്ന അവസ്ഥയുണ്ടാല്ലോ? അതിന്റെ ഏറ്റവുംമികച്ച ഉദാഹരണമാണിപ്പോൾ.
    With Love & Respect, Bernette

    1. ചേച്ചി

      ഒത്തിരി സ്നേഹം മാത്രം
      ഒരുപാട് നന്ദിയും

      സസ്നേഹം

  12. എന്താണ് പറയേണ്ടത്……. ഈ കഥയെ വ്യത്യസ്തമാക്കുന്നത് അതിൻ്റെ അവതരണ ശൈലിയാണ്….ഓരോ രംഗങ്ങളും മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ കഴിയുന്നു……. അറിയാത്ത ഒരുപാട് കര്യങ്ങൾ കാഴ്ചകൾ…,, പലപ്പോഴും ഇതിലെ മനുവിനെ പോലെ നമ്മൾ മാറും……..,,,,. ഈ part… ശിവശൈലം അവിടെയുള്ള ജനങ്ങളുടെ സങ്കടങ്ങളിലൂടെ പ്രയാസങ്ങളിലൂടെ ഒരു യാത്ര…അപ്പുവിന് ഒപ്പം…. അതോടൊപ്പം ശത്രുക്കളുടെ ശക്തി.., അവനു വേണ്ടി കാത്തിരിക്കുന്നവർ അവരുടെയെല്ലാം കര്യങ്ങൾ വിശദമായി പറഞ്ഞു…….. ശത്രു നിഗ്രഹത്തിൻ്റെ തുടക്കം എന്ന പോലെ….. കുലോത്തമൻ……. ?

    ആദിശങ്കരൻ അവനിലെ രുദ്രൻ ഉണർന്ന് കഴിഞ്ഞു….ഇനി സംഹരത്തിൻ്റെ നാളുകൾ……. ചുടലയിൽ ഇനി ഒരുപാട് ശവങ്ങൾ വീഴും.????……,,,,. ശ്യാം പൊളിച്ചു… കോചമ്മയും തമ്പുരട്ടിയും മൗനം പാലിച്ചു നിന്ന്…അവിടെ ശ്യം പ്രതികരിച്ചു…… അവർക്ക് വേണ്ടി ഒരുപാട് കര്യങ്ങൾ ചെയ്ത ഒരാളെ കുറ്റം പറയുന്നത് അവൻ നോക്കി നില്ലല്ലോ…..നല്ലത്….. അവനു അങ്ങനെ എങ്കിലും മാറ്റം വരട്ടെ….. കാര്യം കാണാൻ മാത്രം വരുന്ന ബാക്കിയുള്ളവരുടെ പോലേയവരുത്…… ഒള്ളു……… പിന്നെ എന്താ പറയേണ്ടത്…..ഒന്നും കിട്ടുന്നില്ല…….. ഏപ്രിലിൽ അടുത്ത part ഉണ്ടാവില്ലേ……. സൂര്യസേനനും ഇഷനികകും മുത്യറമ്മക്കും ഗുണ ശേഖരനും കലകേയന്മർക്കും ഒക്കെ നല്ല ഒന്നാംതരം തല്ല് തന്നെ കിട്ടണം….?

    പിന്നെ അമ്മു അപ്പുവിനെ കെട്ടുമോ…. ശങ്കരനെ പോലെ ഒരാളെ കല്യാണം കഴിക്കും എന്ന് പറയുന്നു…അവളുടെ സ്വപ്നങ്ങൾ…….. എല്ലാം അറിയണം…. ആപ്പുവിനെ അവള് കാണണം…….. ഇനി മഹായുദ്ധത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്…….. രുദ്രതേജസംഹരത്തിമായുള്ള കാത്തിരിപ്പ്………. ???????????????????????????️?️?️?️?️?️???????Waiting for next part….!!!!!!?

    1. സിദ്ധാ

      ഇനി സെലെക്ടീവ് ആയ റിവേഞ്ച് ആണ്
      അവനത് തുടങ്ങി കഴിഞ്ഞു
      ആദ്യത്തെ മൂണ്പേര്‍ ലിസ്റ്റില്‍ പെടാത്ത ആളുകള്‍ ത്തന്നെയാണ്
      അതിനു കാരണവും ഉണ്ട്
      അത് മുന്നോട്ട് പോകുമ്പോ മനസിലാകും

  13. കിടു????? … ചുടലയുടെ ഗാനം❤️❤️❤️❤️❤️

    1. നന്ദി ബ്രോ

  14. Ee 2 part um kalakki, onnu 2 fight scenes pratheekshaichirunnathu illathe poyath cheriya nirasapeduthi… Ini sivathandavam anu next part il pratheekshikkunnath.. Adutha part vishu nu kittanam ennanu ellavarudeyum agraham (Tharum ennanu viswasavum?). Love u Harsha

      1. ചേട്ടായി എന്നെ മറന്നോ കഥ ഞാൻ വിചാരിച്ചതിലും ശുപ്പാറയിട്ടുണ്ട് മനു അതെ അവസ്ഥ ആയിരുന്നു എന്റെതും സിനിമ കാണുന്ന പോലെ കാണുവാരുന്നു ചിലത് വായിച്ചപ്പോൾ കരച്ചിൽവാണു ഒത്തിരി വിഷമം ആയി വായിച്ചു കഴിഞ്ഞു വല്ലാത്ത fill ആയിരുന്നു ചേട്ടിയൂടെ കഥ ഒരിക്കലും മറക്കില്ല അത്രക്കു മനസ്സിൽ കയറി ???❤

        1. മറന്നിട്ടില്ല അനിയത്തീ

          സ്നേഹം മാത്രം ഈ നല്ല വാക്കുകള്‍ക്ക്

  15. ഹർഷൻ bro സൂപ്പർ ഈ പേജ്ക്കൂട്ടാതെ ആയ്ചയിൽ ഒന്നാക്കിക്കൂടെ ഒരു 20 പേജ് മതി എന്നാൽ song ക്കേട്ട് ആസ്വദിച്ചു വായിക്കാം ഇനി ഒരു മാസം ക്കാത്തിരിക്കണം

    1. Sharafu annaachi

      Ini maximum 4/5 chapter mathre ullu..
      Pinne climax aanu..

      Pinne enthinaa 20 pagukal

    2. Hooo….vallathoru feel…????

  16. ഹർഷേട്ടാ…

    ഇപ്പോഴാ വായിച്ച് തീർന്നത്….

    രണ്ടു ഭാഗങ്ങളും നന്നായിട്ടുണ്ട്… കൂടുതൽ ഒന്നും പറയാൻ അറിയില്ല…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    ഇനി പണിക്ക് പോട്ടെ….

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പാപ്പ൯ ഒരു ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം

  17. ശ്രീദേവി

    പ്രതീക്ഷ തെറ്റിയില്ല വല്ലാത്ത ഫീൽ…. എന്തായാലും പൊളിച്ചു…❤
    സ്നേഹത്തോടെ
    ശ്രീ

    1. ശ്രീദേവി സഹോ
      നന്ദി

  18. നാടോടി

    ഒരുപാട് നന്ദി ഹർഷൻ ❤️

  19. സാത്താൻ

    ഹർഷേട്ടാ ????????❤️❤️❤️❤️❤️

    ആദിയെ രുദ്രനാക്കി മാറ്റിയല്ലോ.ഇനി മഹായുദ്ധത്ത്ന് വേണ്ടിയുള്ള കാത്തിരിപ്പ്❤️❤️❤️❤️❤️❤️❤️
    ഇത് വായിക്കൈൻ തന്നെ ഒരുപാട് സമയമെടുത്തു .അപ്പൊ ഇതെല്ലാം ഞങ്ങൾക്ക് വേണ്ടി ഏറ്റവും നല്ല അനുഭവമാക്കി തന്നതിന് ഒരുപാട് ഒരുപാട് നന്ദി❤️❤️❤️❤️❤️❤️❤️❤️
    പഴയ കാര്യങ്ങളെല്ലാം ഓർമ്മിപ്പിക്കുകയും ചെയ്തു?????

      1. സാത്താൻ

        ????

  20. സ്യൂസ്

    ഒരുപാട് സന്തോഷം.. ഇത്രയും ഡീറ്റൈലിങ് ആയി ശിവശൈലം അവതരിപ്പിചതിന് ഒരു വലിയ ???. വായിച്ചു കഴിഞ്ഞപ്പോ ഒരു സങ്കടം ഉണ്ടായിരുന്നു.രുദ്രത്തേജനെ കാണാൻ കഴിഞ്ഞില്ലലോ എന്ന് പക്ഷെ
    ഏപ്രിൽ ഇൽ അടുത്ത ഭാഗം വരുന്നെന്ന് പറഞ്ഞത് കൊണ്ട് ആശ്വാസം ഉണ്ട്. All the bst

    1. 90 പേജുകള്‍ എഴുതിയതാണ് പക്ഷേ അതില്‍ കുറചൂടേ ഭംഗി ആക്കാനുണ്ട്

  21. എല്ലാം ശിവമയം!!!!!

    പ്ലോട്ടുകൾ ഒരുപാടുണ്ടല്ലോ?
    ഈ ഭാഗത്തിൽ താണ്ടവം ഉണ്ടെന്നു വിചാരിച്ച, ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കണം.

    ഒളിപ്പോര് ഉണ്ടാവില്ലെന്നു കരുതുന്നു, ഒളിപ്പോര് നടത്താൻ മായാവി അല്ലാലോ, ദേവനല്ലേ മഹാദേവൻ അവണേ എല്ലാരും അറിയണം

    വിശദമായ കമന്റ്‌ പിന്നീട് ഇടാം ഒന്നൂടെ വായിച്ചിട്.

    ഓം നമശിവായ

    അച്ചു ❤

    1. ഒളിപ്പോരില്ല

      എല്ലാരും അറിയും സമയമാകുമ്പോ

      നന്ദി അച്ചൂ

      1. നന്ദി ഞങ്ങളല്ലേ ഹർഷോ പറയണ്ടേ?? ഇത്രേം ഹാർഡ്വർക്ക് ചെയ്ത് എഴുതിയ നിങ്ങളോട്!!!
        ❤❤❤❤

  22. പച്ചാളം ഭാസി

    പൊളി പോളിയേ super

  23. പ്രിയ ഹർഷാ, ഒന്നും പറയാനില്ല ഗംഭീരം?. ബാലുവിന്റെ അവസ്ഥയും,ശിവ ശൈലത്തെ ആൾക്കാരുടെ ജീവിതവും കണ്ണ് നിറയിക്കുന്നതായിരുന്നു.ഇനി രുദ്രതേജന്റെ അവതാര പിറവിക്കായി കാത്തിരിക്കുന്നു?.
    പ്രിയ ഹർഷൻ എത്രയും വേഗം എഴുതി കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    1. മനോജ് അണ്ണാ സ്നേഹം മാത്രം
      ഏപ്രില് എന്തായാലും ഉണ്ടാകാം

    2. സത്യം പറഞ്ഞാൽ മനസ്സ് നിറഞ്ഞു ഓരോ വരിയിലും ഇനി എന്താ നടക്കുന്നെ എന്ന് ഒരു ഇത് ആയിരുന്നു മനുവിന്റെയും ബാലു ചേട്ടന്റെസീൻ ഒക്കെ കണ്ണ് നിറയിച്ചു ശിവ ശൈലത്തെ ആളുകളുടെ ജീവിതം ഒക്കെ ശെരിക്കും മനസ്സിൽ kondum രുദ്ര തേജന്റെ പുതിയ അവതാരത്തിനായി കാത്തിരിക്കുന്നു ഞാൻ തന്നെ ശങ്കരൻ
      ഞാൻ തന്നെ മഹാ ദേവൻ
      ഞാൻ തന്നെ കാലഭൈരവാൻ
      ഞാൻ തന്നെ അവൻ
      അവൻ തന്നെ ഞാൻ
      സർവ്വനാശകൻ????
      ഇനി മൊത്തം എത്ര പാർട്ട്‌ ഉണ്ട് bro enna അടുത്തത് ഇടുന്നത് ഇനി ഈ month ഒന്നും നോക്കണ്ടാലോ
      Iam വെയ്റ്റിംഗ് രുദ്രതേജന്റെ ഉഗ്രരൂപ തണ്ഡവത്തിനായി ????

      1. Nandi

        Jomse..

        April.enthayalum.undakum

        1. ??നന്ദി അങ്ങോട്ട് തരുന്നു ഇത് വായിക്കുമ്പോൾ വയ്ക്കുന്നവരെ കൂടി ഈ കഥയിലൂടെ കൊണ്ട് പോകുന്നതിന് മനസ്സ് നിറഞ്ഞു നന്ദി അങ്ങോട്ട് സമർപ്പിക്കുന്നു ഹർഷ നിങ്ങളുടെ ശക്തമായ എഴുതിനും ഓരോ വരിയിലെ ഫീലിംഗ്സ് കൊണ്ട് എല്ലാം ഞങ്ങളെ അത്ഭുതാ പെടുത്തുന്നതിനുo.. ????????????

        2. ടോട്ടൽ 26,27 chapter കാണും അല്ലെ മൊത്തത്തിൽ ജൂൺ ആകുമ്പോൾ ഒക്കെ ഇത് അവസാനിക്കാൻ സാധ്യത അല്ലെ ഹർഷ

          1. July masam theerkkanam ennanu aagrahikkunnat
            Ente month of birth aanu..jomsaa

  24. ശൈവനാരായണൻ

    നമിച്ചു?????

    1. Parayan vaakkukalilla Harsha
      Powli.kathirunnathu veruthe avillennariyamayirunnu
      Pettennu theerkaruth thanks buddy for the story

      1. ജബാനെ കൂട്ടുകാരാ
        തീരാറായി ,,,,
        ഒരുപാട് സ്നേഹം മാത്രം

    2. ശൈവനാരായണാ

      സ്നേഹം

  25. എന്റെ പൊന്നോ ????????????????????????????

Comments are closed.