അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. Harshan bhai ,story ore powliane onnum paraynila ?????

    1. നന്ദി ബ്രോ

  2. MRIDUL K APPUKKUTTAN

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????

    സൂപ്പർ
    എല്ലാ ഭാഗങ്ങൾ പോലെയും സുന്ദരമായ ഒന്നായിരുന്നു ഇതും
    ഈ പാർട്ട് പെട്ടെന്ന് തീർന്നപോലെ ഒരു തോന്നൽ 75 പേജ് വായിച്ചതറിഞ്ഞില്ല
    അടുത്ത മാസം ഇനിയുള്ള ഭാഗങ്ങൾ വരാൻ കാത്തിരിക്കുന്നു.

  3. പാർട്ട്‌ 22 എങ്കിലും ഏപ്രിലിൽ ഇടണം പിന്നെ എനിക്ക് പാറുവിനെക്കാളും ഇഷ്ടം വൈഗയോട് ആണ് ????

    1. കെട്ടിച്ചു തരാട്ടോ

  4. ഒരുപാർട്ട്‌ എങ്കിലും ഏപ്രിലിൽ ഇടണം പ്ലീസ്

    1. ഏപ്രില് ഉറപ്പായും ഒരു പാര്‍ട്ട് എങ്കിലും ഇടും ബ്രോ ,,,,,,,,,,,

  5. ഒരു രക്ഷയും ഇല്ലാ ബ്രോ
    ഒരുപാട് ഇഷ്ടായി
    ഈ പാർട്ടിന്റെ ക്ലൈമാക്സ്‌ പൊളിച്ചു
    ഏപ്രിൽ എപ്പോഴാണ് അടുത്ത പാർട്ട്‌ വരുന്നേ?
    ???????????
    ???????????
    ???????????

    1. 20 നു മുന്നേ വരും

  6. ഹർഷാപ്പി….
    ചില സിനിമകൾ നമ്മൾ കാത്തിരിക്കില്ലേ.. അതുപോലെ ആയിരിക്കും ഇത് വായിക്കുന്ന എല്ലാവരുടെയും കാത്തിരിപ്പ്.. ഫോർ മി യെസ്‌ യെസ്‌ യെസ്.. കാത്തിരുന്നാലും ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് നൂറുശതമാനം ഉറപ്പുള്ള ഒരു എഴുത്തുകാരൻ ആണ് താങ്കൾ…
    ഈ ഭാഗവും അതെ… സത്യത്തിൽ മലയാളത്തിലെ എന്റെ വാക്കുകൾക്ക് പരിമിതിയുണ്ട്.. എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകും എന്നാണ് വിശ്വാസം..
    വളരെ വിഷമിപ്പിച്ചു ഈ ഭാഗം.. ബാലുവിന്റെ കാര്യം.. പിന്നെ ശിവശൈലത്തെ കാര്യം.. അത്രക്കും മോശമായ അരി അമ്മ കരയണ്ട ഞാൻ കഴിച്ചോളാം എന്ന് കൊച്ചുവാവ പറയുന്ന ആ സീനിൽ ഇമോഷണലി വല്ലാതെ അങ്ങ് ബ്രേക്ക്ഡൌൺ ആയിപോയി ഞാൻ… ഇങ്ങനെ കരയിപ്പിക്കാൻ പാവം ഞാൻ എന്ത് ചെയ്തു? ദുഷ്ടൻ ആണ് താൻ… ????

    അവനെ കണ്ടാൽ അവന്റെ ഉള്ളിലെ ശക്തി എന്തുകൊണ്ട് ശിവശൈലത്തെ ആളുകൾ മനസിലാക്കിയില്ല എന്നെനിക്ക് തോന്നി… എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ അല്ലെ..
    ഈ ഭാഗം രണ്ടു മാറ്റങ്ങൾ പ്രെതെകം ശ്രദ്ധിച്ചു.. ഒന്ന് നമ്മുടെ ആളുടെ തിരിച്ചറിവ്.. പിന്നെ അമ്രപാലിയുടെ മാറ്റം… അത് എന്നെ വല്ലാതെ ആകർഷിച്ചു..
    ഈ ഭാഗത്ത് ഞാൻ പ്രതീക്ഷിച്ചത് ഒക്കെ ഉണ്ടായിരുന്നു.. ശ്യാം അപ്പുവിനെ പറ്റി പറഞ്ഞതും വളരെ ഹൃത്യം ആയി..
    ഇത് വായിക്കുമ്പോൾ സത്യത്തിൽ ഒരു സിനിമ കാണും പോലെ ആണ്.. അതങ്ങനെ മനസ്സിൽ നിൽക്കുന്നു..
    ശിവരാത്രിയിൽ ഇങ്ങനെ ഒരു അനുഭവം തന്നതിന് ഹൃദയം തരുന്നു.. ആകെ ശിവമയം… ❤️
    അവസാനത്തെ കുറച്ചു പേജുകൾ.. അതൊരു വല്ലാത്ത അനുഭവം ആയിരുന്നുകേട്ടോ..
    ഇന്നലെ അനിയത്തി ചോദിച്ചപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല എങ്കിലും പിന്നെ അവളോട് പറഞ്ഞു ഈ കഥയുടെ കാര്യം.. അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത താല്പര്യം.. പക്ഷെ മലയാളം വായിക്കും എങ്കിലും അവൾക്ക് എല്ലാം മനസിലാകില്ല എന്നൊരു വിഷമം ഉണ്ട്.. പിന്നെ ഇത് ഇംഗ്ലീഷിൽ ആക്കി പറഞ്ഞു കൊടുക്കുക എന്നൊക്കെ പറഞ്ഞാൽ എന്റെ പിള്ളേരെ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്നതിലും കഷ്ട്ടം ആകും.. കഴിയില്ല എന്നാണ് എന്റെ ഒരു തോന്നലും.. ?
    എന്തൊക്കെയോ പറയണം എന്നുണ്ട്.. നേരിൽ ആയിരുന്നേൽ കൂടുതൽ പറയാമായിരുന്നു..
    ഇതിനു വേണ്ടി മുടക്കിയ സമയം അദ്വാനം എല്ലാം അറിയാം… അത് നൂറു ശതമാനവും വിജയം കണ്ടിരിക്കുന്നു എന്ന് നിറഞ്ഞ മനസോടെ പറയുന്നു.. ഇനി കാത്തിരിപ്പാണ്.. എത്ര നാൾ വേണേലും കാത്തിരിക്കാം..
    ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ❤️❤️
    ഓം നമഃശിവായ..
    ഒത്തിരി സ്നേഹത്തോടെ, ലിനു.

    1. ലിനു കാമുകാ

      മൂന്നു ചാപ്റ്റര്‍ ഇടേണ്ടി ഇരുന്നതാണ്
      മൂന്നാമത്തെ ചാപ്റ്ററില്‍ ആണ് ആക്ഷന്‍ തുടങ്ങുന്നത്
      പക്ഷേ തീര്‍ന്നില്ല

      പിന്നെ എന്താ പറയുക
      ഈ കമാന്‍റ് വായിച്ചപ്പോ ഞാന്‍ വളരെ ഭൃഗു ആയി
      ഭൃഗുവോടു ഭൃഗു ,,,

      അനിയത്തിക്ക് നീ സമയം പോലെ പറഞ്ഞു കൊടുത്താല്‍ മതിന്നെ

      നമ്മള്‍ ശിവശൈലത്തെ ആളുകളുടെ കുറച്ചു കഷ്ടപ്പാടുകള്‍ കണ്ടു
      പക്ഷേ ആദി ഒന്നും കാണുകയോ അനുഭവികുകയോ ചെയ്തിട്ടില്ല

      അവന്‍ അത് അനുഭവിച്ചു മനസിലാക്കിയാല്‍ അല്ലേ
      അവനിലെ അഗ്നി ആളികത്തുകയുള്ളൂ

      ആ അഗ്നി ആണ് സംഹാരാഗ്നി

  7. Chetta valare adh
    ikam ishtapettu ❣️❣️❣️
    Super aayirunnu???but oru fight njan pradeeshichu? ennalum othiri ishtapettu ❣️❣️❣️

    1. ഫൈറ്റ് —-വെറും ഫൈറ്റ് അല്ല
      പൌരാണിക കാല ഫൈറ്റ്സ് വരെ ഉണ്ട്
      എല്ലാം തന്നിരിക്കും

  8. ഇഷ്ട്ടായി ഒരുപാട് ഇഷ്ട്ടായി ❤❤❤❤

    ഗംഭീരം ???
    Harshan ??

    1. സ്നേഹം മാത്രം

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അക്ഷരങ്ങളുടെ ലോകത്തെ രാജകുമാരന്ന് നന്ദി

    1. ബ്രോ ,,,
      ആ ഉപമയ്ക്കര്ഹനല്ല

      ചണ്ഡാലന്‍ മതി

  10. Dear Harshan

    Namaste.

    Started reading part 20 around 7 PM yesterday. Just now finished part 21.

    Feeling numb.Fainted.

    I want to say Thank You to you from the depths of my heart.

    Now I really feel like a weak old man, because it needs tremendous effort and energy to read, understand and comprehend all the complex, inter connected, web of events which are thoroughly described.

    Hats off to You Sir.

    With Warm Regards

    Very Old Man

    1. VOM ദി ഗ്രേറ്റ്,

      നന്ദി എപ്പോളും നന്ദി മാത്രം
      എന്നും സ്നേഹം
      നന്ദി , ഇങ്ങനെ ഒരു അശരീരി ആയി ഇടക്ക് വന്നു പോകുന്നതിന്

  11. ഹാർഷേട്ടാ രാത്രി കൊണ്ട് വായിച്ചു തീർക്കാൻ പറ്റിയില്ല……

    ആദിശങ്കരൻ എന്ന രുദ്രതേജന്റെ തിരു വിളയാട്ടത്തിനായി കാത്തിരിക്കുന്നു…….

    ഇനിയാണ് യഥാര്‍ത്ഥ പോരാട്ടം.

    കാലകേയന്‍ , കുലോത്തമ൯ , തിമ്മയ്യന്‍ , മാവീരന്‍ , ഗുണശേഖരന്‍ , കലാഹികള്‍ , മിഹിരന്‍മാര്‍, സൂര്യസേനന്‍ ,മുത്യാരമ്മ എന്നു വേണ്ട പേരറിയുന്നവരും അറിയാത്തവരും …..

    ഇനി അവരുടെ ദുര്‍ഗതി,,,

    കാരണം,,, മുട്ടാന്‍ പോകുന്നത് രുദ്രതേജനെന്ന ആദിയോഗിയോട് ,,,

    ഇനി കൂടുതൽ സംഭാഷണങ്ങൾ ഇല്ല

    ഇനി തീ പാറുന്ന പോരാട്ടം ,,,

    ബുദ്ധികൊണ്ടും ശക്തികൊണ്ടും അറിവഴകനും രുദ്രതേജനുമായ ആദിശങ്കരനാരായണന്റെ ആട്ടം ,,,

    വെറും ആട്ടമല്ല നല്ല കിടില൯ വിളയാട്ടം……

    ഇനി ഓരോരുത്തരോടും എണ്ണി എണ്ണി കണക് തീർക്കണം…….

    ❤❤❤❤❤❤❤❤❤❤❤

    1. ഒരു തിരക്കുമില്ലല്ലോ

      എല്ലാം കൂട്ടി ഇണക്കി എഴുതി പോകുക അത്രേ ഉള്ളൂ

      1. ഹാർഷേട്ടാ….ഭൃഗുവോടു ഭൃഗു……

  12. എൻ്റെ ദേവി.. നോ വേഡ്സ്.. എന്താ പറയാ ഓരോ സീനും മനസിൽ തറഞ്ഞ കയറി.. പ്രത്യേകിച്ച് ശിവശൈലം seens loved it to core.. oh god can’t even express the feeling what I’m going through right now after reading this..
    എത്ര പ്രാവശ്യം രോമാഞ്ചം വന്നു എന്ന് എനിക് തന്നെ ഒരു നിശ്ചയം ഇല്ല. This will be my most favourite part in this season. And കൈകൾ കൂപുന്നു ഞങ്ങളെ ഇങ്ങനെ ഈ ഫീലിൽ കൊണ്ടേ എത്തിക്കുന്നതിൽ . വേറെ ലെവൽ ആയിരുന്നു ഏട്ടാ.. ശിവ മയം ആയിരുന്നു ഇത് വായച്കൊണ്ട് ഇരുന്നപ്പോൾ.. ആ ബക്തിയിൽ കണ്ണുകൾ നിറഞ്ഞ് ഒഴുകി.. അവൻ രിദ്രതേജൻ ആണ് എന്ന് സത്യം അവൻ തിരിച്ച് അറിയുന്ന നിമിഷം എൻ്റെ പൊന്നോ.. അതുപോലെ ചുടല കാടിൽ ഉള്ള സീൻ uff ഒന്നും പറയാനില്ല.. എല്ലാം കൊണ്ടും ഇഷ്ടായി ഒരുപാട് ഒരുപാട്..

    എന്തൊക്കെയോ എഴുതി.. അത്രേം excited ആണ്. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..
    ഗോഡ് ബ്ലെസ്സ് ❤️
    ഓം നമഃ ശിവയ ??

    1. ഇന്ദു രാഗാ ഭൃഗു

      നമ ശിവായ

  13. കുലോത്തമനു ഇതൊന്നും പോര ബ്രോ, അവന്റെ എല്ലാ എല്ലും ഓടിക്കണം, ഇടത് കൈയും വലത് കാലും വെട്ടണം, നരകിച്ചു ജീവിക്കാൻ ബാക്കി വെക്കണം

    1. കുലോത്തമ൯ എന്താ ചെയ്തത് എന്നു ഓര്‍മ്മയുണ്ടോ
      ആദ്യമായി ശിവശൈലം അവതരിപ്പിച്ചപ്പോള്‍

      ശിവലിംഗത്തില്‍ ചവിട്ടി
      മൂത്രം ഒഴിച്ച്
      പ്രസാദത്തില്‍ തുപ്പി
      പെങ്കുട്ടികളെ ബലാല്‍സംഗം ചെയ്തു ,,,,,,,,,,,,,,,,,,,,,

      കൂടാതെ ചരുവിനെ പീഡിപ്പിക്കുന്നു

      “”ഇപ്പോ അവന്റെ പീഡിപ്പിക്കുന്ന സാധനം ആണ് കീറി പുളന്നു പോയത്
      ഇനിയവന് നിവര്‍ന്നു നിന്നു മൂത്രം ഒഴിക്കാന്‍ പോലും പറ്റില്ല
      ,,,,,,

      പക്ഷേ അവന്‍ ചെയ്തു കൂട്ടിയ കര്‍മ്മങ്ങള്‍ക്ക് ശിക്ഷ മരണമാണ്

      ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,അതിനുള്ള ആള്‍ ഇപ്പോ ശിവശീലത്ത് ഉണ്ട്

  14. ?? ? ? ? ? ? ? ? ??

    ??? ഗംഭീരം അത്രയേ പറയുന്നുള്ളൂ ഞാൻ അത്രയേ പറയാറുള്ളൂ കൂടുതൽ ഒന്നും എഴുതാൻ അറിയില്ല ?️?️?️?️?️?️ നമശിവായ ഞാനും ഒരു തിരുവാതിര നക്ഷത്രക്കാരനാണ് .അടുത്ത കഥക്കായി കാത്തിരിക്കുന്നു

    1. വരും ഉറപ്പായും

  15. നമസ്കാരം ഹർഷ
    ഞാൻ ഈ കഥയുടെയും ഹർഷന്റെയും ആരാധകൻ ആണ്. ഈ കഥ ഞാൻ വായിക്കുക അല്ല മറിച് ബാലു ചേട്ടനിൽ നിന്ന് മനു അറിയുന്നത് പോലെ അറിയുകയാണ്. ഇവിടെ എല്ലാരും ഹർഷന്റെ ഈ പാർട്ടുകളെ കുറിച്ച് നല്ലതും മോശവുമായ അഭിപ്രായങ്ങൾ പറയുകയുണ്ടായി, എല്ലാവരും ഇത് ഒരു കഥ വായിക്കുന്ന ലാഖവത്തോടെ വായിച്ചു തീർത്തു അടുത്ത ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് പറയും പക്ഷെ ഞാൻ കാത്തിരിക്കുന്നത് മനു ബാലുച്ചേട്ടനെ കാത്തിരുന്നത് പോലെ ആണ്. ഞാൻ ഈ കഥ വായിക്കുകയല്ല മറിച് ബാലുച്ചേട്ടനിൽ (ഹർഷൻ) നിന്ന് അറിയാൻ ആഗ്രഹിക്കുന്നു. എനിക്ക് അപ്പുവിന്റെ കഥ ഒരു ഭാഗം പോലും വിടാതെ മൊത്തം അറിയണം. മനു ബാലു ചേട്ടൻ വരുന്നത് കാത്തിരിക്കുന്നു ഞാനും കാത്തിരിക്കുന്നു അടുത്ത ഭാഗം കേൾക്കാൻ വേണ്ടി.
    എന്ന് സ്വന്തം മനു

    1. വിശാഖേ,

      ഒരുപാട് പ്രതീക്ഷിച്ചിട്ടു അതും മൂന്നു മാസം
      എന്നിട്ട് അത് കിട്ടാതെ ആകുമ്പോള്‍ ഉണ്ടാകുന്ന പിണക്കം ആണ് ,,
      അത്രേ ഉള്ളൂ
      അതെന്നോടുള്ള ദേഷ്യം കൊണ്ടല്ല
      അവരുടെ കാത്തിരിപ്പും ആ പിണക്‍വും ത്തന്നെയാണ് എനിക്കുള്ള പ്രതിഫലവും

      —- ആരും പ്രതീക്ഷിക്കുന്ന പോലെ അല്ലല്ലോ ഈ കഥ ഇതുവരെ പോയിരിക്കുന്നത്
      —- മൂന്നോ നാലോ ചാപ്റ്റര്‍ കൊണ്ട് കഥ തീരുകയും ചെയ്യും —എല്ലാരും എന്താണോ പ്രതീക്ഷിക്കുന്നത് –അതൊക്കെ വരും ഭാഗങ്ങളില്‍ ഉണ്ടാകും

      നന്ദി

      1. ഒരുപാട് സ്നേഹം ♥️♥️♥️♥️

  16. ശിവശൈലം പ്രജകളുടെ ദുരിതങ്ങൾ ഉള്ള ഭാഗങ്ങൾ വായിക്കുമ്പോൾ മനു ബാലുവിനോട് പറഞ്ഞ വാക്കുകൾ ഓർമ വരുന്നു വാക്ക് കൊണ്ട് കരളിനെ കൊത്തിപറിക്കുന്നു ഹർഷൻ ബ്രോ നിങ്ങൾ.ആ റേഷൻ കടക്കാരനെ പുഴുത്ത അരിയും പയറും ഭൂതക്കാരം ഇട്ടങ്ങു തീറ്റിക്കണം. പാറുവിന്റെ മുന്നിൽ വെച്ചു ഇഷാനികയും ആദിയുമായി ഒരു ചെറു റൊമാൻസ് ഉണ്ടാവുമോ. അമ്രപാലി മുക്കണ്ണൻ തന്റെ ജടയിൽ ഒളിപ്പിച്ച ഗംഗയെ പോലെ ആവുമോ ആദിക്കു. ചുടലക്കളത്തിൽ ചണ്ടാളൻ ആയുള്ള ആദിയുടെ transformation ?. കാത്തിരിക്കുന്നു രുദ്രതേജന്റെ താണ്ഡവത്തിനായി.

    1. അവന്‍ പര്‍ഞ്ഞത് എന്താ
      ശിവശൈലത്തെ ദ്രോഹിക്കുന്ന ഒരുത്തനും ജീവനോടു കൂടെ പോകില്ല എന്നു
      അതുപോലെ ചുടലയോട് വിറകു വെട്ടി വെയ്ക്കാനും പ്രഞ്ഞിട്ടുണ്ട്

      അപ്പോ ബാക്കിയൊക്കെ
      വരുന്ന ചാപ്റ്ററില്‍ മണി മണി പോലെ എണ്ണി തീര്‍തിരിക്കും

  17. ഗംഭീരം ❤️❤️❤️.

    ഇനി സംഹാരം മാത്രം …..

    കട്ട വെയ്റ്റിംഗ്

    1. താങ്ക്സ് ബ്രോ

  18. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    അടിപൊളി ആയിട്ടുണ്ട്‌ ???.

    നല്ലരീതിയിൽ ഉള്ള വിവരണം ?.

    എപ്പോഴും അടിയും ഇടിയും ആയാൽ പോരല്ലോ. ഇടക്കിങ്ങനെയുള്ള ഭാഗങ്ങളും വേണം.

    നല്ലൊരു കഥ അനുഭവമാണ് ഇ പാർട്ടിൽ ഉണ്ടായിരുന്നത്.

    All the best.

    1. താങ്ക്സ് പ്രണവേ

  19. രുദ്രദേവ്

    ഇഷ്ടായി ഒരുപാട്… ആദി ശങ്കരന്റെ താണ്ഡവത്തിനായി കാത്തിരിക്കുന്നു ♥️. ബ്രോ നിങ്ങടെ എഴുത്തിനു മനസ്സ് നിറഞ്ഞ കൂപ്പുകൈ ?. അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടുമെന്ന പ്രതീക്ഷയോടെ…

    1. ഒരുപാട് നന്ദി ബ്രോ

  20. വന്നു അല്ലെ

  21. ഭരതമുനി

    ഹർഷൻ, kk യിൽ അപരാജിതൻ തുടങ്ങിയപ്പോൾ മുതൽ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ആളാണ്. നിങ്ങളുടെ ഓരോ കമന്റിലും ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. താങ്കളുടെ
    സമയത്തിനെയും ഏഴുത്തിനെയും വിലകുറച്ചു കാണുകയല്ല. ശിവരാത്രി സംഹാരം പ്രതീക്ഷിചുള്ള കാത്തിരിപ്പിന് മാസങ്ങളുടെ ദൈർഘ്യം ഉണ്ടായിരുന്നു എന്നെങ്കിലും ഓർക്കേണ്ടിയിരുന്നു.
    എഴുത്ത് നന്നായെങ്കിലും ശങ്കരനെ ആവാഹിച്ചവരെ നിരാശപ്പെടുത്തി.

    1. 3 masangalude dairghyam undayirunnu.
      Shivarathri samharam aayirunnilla

      Ithinte end ivide thanne aanu vendathum.

      Samharam athellaam adutha partil

    2. ഈ ഭാഗത്തിലൂടെ ലക്ഷ്യമാക്കിയത്

      മനുവിനും ഒരു നിയോഗം ഉണ്ടാകണം എന്ന ബോധ്യപ്പെടുത്തല്‍
      അപ്പുവു൦ പാറുവും അവരുടെ അസ്തിത്വം ഉണ്ടെന്ന തിരിച്ചറിയല്‍
      ബാലുവിലേക്ക് എത്തലും , ബാലുവിന്റെ രഹസ്യങളിലേക്കും
      ബാലുവിലൂടെ ആദിയുടെ ബാക്കി ജീവിതം

      ആദി ശിവശൈലത്തില്‍ കയറിപറ്റുന്നു
      പാര്‍വ്വതിയുടെ മാറ്റങ്ങള്‍

      പല ഭാഗങ്ങളില്‍ അല്പമായി കുറിക്കപ്പെട്ട ശിവശൈല ഗ്രാമവാസികളുടെ ദുരിതങ്ങള്‍ സ്വന്തം ദുഖങ്ങളായി ആദി അനുഭവിക്കുന്നതും അവരെ സാധിക്കുന്ന പോലെ സഹായിക്കുന്നതും ആ ദുഖങ്ങളിലൂടെ അവന്‍ ‘ രുദ്രതേജനെന്ന ‘ തേജസ്വിയിലേക്കുള്ള പൂര്‍ണ്ണമായ പരിവര്‍ത്തനവുമാണ്.

      അവന്‍ പലവട്ടം അവരെ സഹായിച്ചു , അത് മാനുഷിക പരിഗണന കൊണ്ട് മാത്രം
      ഇപ്പോള്‍ , ശിവശൈലത്തെ രക്ഷിതാവായി അവന്‍ മാറി കഴിഞ്ഞിരിക്കുന്നു

      ഇനി സമയമില്ല
      ആദി രുദ്രതേജന്‍ ആയി മാറിയ സ്ഥിതിക്ക്യുദ്ധം തുടങ്ങുകയായി
      ഒരു വശത്ത് പ്രജാപതികളും സാമന്തരും
      മറുവശത്ത് കാലകേയ കലിശ൯മാര്‍ മിഹിര കലാഹികള്‍
      മറുകോണില്‍ കുലോത്തമന്‍ ഗുണശേഖരന്‍ തിമ്മയ്യന്‍ മാവീരന്‍ മുത്യാരമ്മ അടക്കമുള്ളവര്‍

      ശക്തി കൊണ്ട് മാത്രമല്ല അറിവ് കൊണ്ടും ധനം കൊണ്ടും ,,

      മൂന്നു മാസം കാത്തിരിപ്പ് ഉണ്ടായിരുന്നു
      പലരിലും പല തരത്തിലും പ്രതീക്ഷകള്‍ ഉണ്ടാകുമെന്നുമറിയാം

      -രുദ്രതേജന്‍ വരുന്നു , വില്ലന്‍മാരോടു എതിരിടുന്നു ,എല്ലാരെയും രക്ഷിക്കുന്നു – 

      പ്രതീക്ഷകള്‍ക്കൊത്ത് കൊണ്ട് പോകുന്ന രീതിയില്‍ എഴുതാന്‍ സാധിക്കില്ല
      അങ്ങനെ എഴുതിയിട്ടുമില്ല….

      വരുന്ന ഭാഗങ്ങളില്‍ ഇതെല്ലാം സംഭവിക്കും
      അത് നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്യും 

      ഇത് കഴിഞ്ഞുള്ള സംഹാരപര്‍വ്വം – 22 ഭാഗം 90 പേജുകളോളം എഴുതിയതുമാണ്
      അത് മനപൂര്‍വം ഇതില്‍ കൂട്ടിചേര്‍ക്കാത്തതാണ്
      കാരണം , രുദ്രതേജനായുള്ള പരിവര്‍ത്തനം തന്നെയാണ് സന്ദര്‍ഭ൦ ആവശ്യപ്പെടുന്ന ചാപ്റ്റര്‍ ക്ലൈമാക്സ്

      NB: ഇതിലെ പല കഥാപാത്രങ്ങള്‍ക്കും അടക്കം പലര്‍ക്കും അപ്പുവിന്റെയും പാറുവിന്റെയും പൂര്‍വ്വജന്‍മവുമായി ബന്ധങ്ങള്‍ ഉണ്ട്

      ഏപ്രില്‍ എഴുതി കഴിയുന്ന കഴിയുന്ന മുറയ്ക്ക് ഒന്നോ രണ്ടോ ഭാഗങ്ങള്‍ കൂടെ പബ്ലിഷ് ചെയ്യുന്നതായിരിക്കും . അപരാജിതന്‍ അവസാനഘട്ടങ്ങളിലേക്ക് പോകുകയാണ് . 

  22. Thank you bro

  23. ഒരു സംശയം ആദിശങ്കരനും ത്രിലോകരുദ്രനും ഒരേ മുഖച്ഛായ അല്ലേ അങ്ങനെ ആണേൽ സ്വമിയയ്യക്ക് അപ്പുനേ കാണുമ്പോൾ മനസ്സിലായില്ലേ അത് ആരാണെന്ന്

    1. Thriloka.rudrane aarum.kandittilla

    2. Good question ??

    3. അപ്പോൾ രുദ്രതേജൻ ശിവശൈലത് ഉള്ള ആൾ അല്ലേ

  24. ഗംഭീരം ??

    1. സ്നേഹം മാത്രം

  25. ഹർഷ നീ ശിവരാത്രി തന്നതിനു താങ്ക്സ് മുത്തേ

    1. നമ ശിവായ

Comments are closed.