അപരാജിതന് 21
!!!!!!!!!!!!!!!!!!!!
ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി
മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി
“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”
എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”
“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”
“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു കഴിഞ്ഞോട്ടെ ”
“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.
മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി
ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു
വിശേഷങ്ങളെല്ലാം പറഞ്ഞു
അതിനു ശേഷം അനുപമയെ വിളിച്ചു
ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.
“മനുവേട്ടാ ,, ”
“എന്തോ ?”
“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ
പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”
“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”
“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?
“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”
“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”
“മനുവേട്ടാ ,,,,,’
“എന്താ അനു ?”
“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി എല്ലാരേയും അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”
“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”
“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”
“എന്തോ ,,,,,,,,”
“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”
“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”
‘മനുവേട്ടാ ,,,,,,,,,,,,,”
“എന്താ അനു? ”
അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”
“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു
“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു
അതുകേട്ടു മനുവിനും ഒരു പുളകം കയറി
“ആണോ ,,,,,,,”
“ആ ,,,, എന്തൊക്കെയോ പോലെ ,,,,”
“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”
“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”
“ആ ,,,അതാണ് ,,അങ്ങനെ പറ ,,”
“അനൂ ,,,,,,”
“എന്താ മനുവേട്ടാ ?”
“ഒന്നൂല്ലാ ,,,,”
“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”
“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”
“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”
‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”
“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”
“വെക്കാണോ ……….?” അവൻ ചോദിച്ചു
“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു
“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”
അപ്പുറത്തു അനൂപമ നിശബ്ദയായി
“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു
“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”
“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”
“അപ്പൊ ശരി ,,,:
“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”
‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”
“വിഷമായോ ,,,,,,,മനുവേട്ടാ ”
അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു
ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു
<<<<<O>>>>>>
HARSHAN chetta Nan full vayichu kayinju athikam neram phone nokkan samathikkilayirunnu hospital vasam kayinjittilla 3 week evide kedakanm enna paranjath ok
ആണോ ,,,,,,,,,,,,,,,,,,,,
മഹാദേവ കൃപ
എല്ലാം നന്നായി വരട്ടെ
വേഗം ഭേദമാകട്ടെ ak
മാഷേ.
ഇവിടെ ഫുൾ ബഹളം ആണ്.. അവർക്ക് കഥ പറഞ്ഞു കൊടുക്കാത്തത്തിൽ ഞാൻ എങ്ങനെ ആണ് അവർക്ക് ഈ ഭാഗം പറഞ്ഞ് കൊടുക്കുക. അവർ എസ്പെക്ട് ചെയ്യുന്നേ ഒന്നും തന്നെ ഈ ഭാഗത്തു ഇല്ല. അത് പറഞ്ഞിട്ട് ആണേൽ വിശ്വസിക്കുന്നും ഇല്ല. ഞാൻ എന്താ ചെയാ.
അത് അവിടെ നിൽക്കട്ടെ എനിക്ക് ഇപ്പോഴും മനസിലാവാതെ കൊറച്ചു കാര്യം ഉണ്ട്.
1. എന്ത് കൊണ്ട് സ്വാമി അയ്യാ അപ്പുവിനെ തിരിച്ചു അറിഞ്ഞില്ല. അപ്പൊ അവരും രുദ്രനെ കണ്ടില്ല എന്നാണ്ണോ?. ( ചാരുവിന്റ മുത്തശ്ശിക്കു പോലും അവനെ മനസിലാക്കാൻ സാധിച്ചിലെ ).
2. ആ വീട് അപ്പുവിന്റെ മുത്തശ്ശിയും മുത്തശ്ശനും താമസിച്ചതവാൻ ആണ് സാധ്യത അങ്ങനെ എങ്കിൽ അവരിൽ ആരോ ഒരാൾ പരാദേശി അവണ്ണം (മുത്തശ്ശൻ ) ചാൻസ് കൂടുതൽ.
3. ആ ഉപ്പാപ്പ വരെ ആദിയെ തിരിച്ചു അറിഞ്ഞു എങ്കിൽ എന്ത് കൊണ്ട് സ്വാമി അയ്യക്ക് പറ്റിയില്ല
4. അപ്പു അവന്റെ കന്യകത്വം നശിപ്പിക്കുന്നുണ്ടവണ്ണം കാരണം അമൃപ്പാലി കണ്ട സ്വപ്നം ചാറുവിന്റെ സ്വപ്നം ഇതെല്ലാം അതിനെ ആണ് സൂചിപ്പിക്കുന്നെ
തത്കാലം ഇത്ര ചോദ്യമേ ഞാൻ ചോദിക്കുന്നുള്ളു ഇനിയും ചോദിച്ച spoiler ആയി പോവും.
സൊ ഗയ്‌സ് ആലോചിച് നോക്ക് എന്ത് കൊണ്ട് എന്ന്. എന്നിട്ട് നിങ്ങളുടെ അനുമാനം കുറിക്കൂ
മാഷേ.
ഇവിടെ ഫുൾ ബഹളം ആണ്.. അവർക്ക് കഥ പറഞ്ഞു കൊടുക്കാത്തത്തിൽ ഞാൻ എങ്ങനെ ആണ് അവർക്ക് ഈ ഭാഗം പറഞ്ഞ് കൊടുക്കുക. അവർ എസ്പെക്ട് ചെയ്യുന്നേ ഒന്നും തന്നെ ഈ ഭാഗത്തു ഇല്ല. അത് പറഞ്ഞിട്ട് ആണേൽ വിശ്വസിക്കുന്നും ഇല്ല. ഞാൻ എന്താ ചെയാ.
അത് അവിടെ നിൽക്കട്ടെ എനിക്ക് ഇപ്പോഴും മനസിലാവാതെ കൊറച്ചു കാര്യം ഉണ്ട്.
1. എന്ത് കൊണ്ട് സ്വാമി അയ്യാ അപ്പുവിനെ തിരിച്ചു അറിഞ്ഞില്ല. അപ്പൊ അവരും രുദ്രനെ കണ്ടില്ല എന്നാണ്ണോ?. ( ചാരുവിന്റ മുത്തശ്ശിക്കു പോലും അവനെ മനസിലാക്കാൻ സാധിച്ചിലെ ).
2. ആ വീട് അപ്പുവിന്റെ മുത്തശ്ശിയും മുത്തശ്ശനും താമസിച്ചതവാൻ ആണ് സാധ്യത അങ്ങനെ എങ്കിൽ അവരിൽ ആരോ ഒരാൾ പരാദേശി അവണ്ണം (മുത്തശ്ശൻ ) ചാൻസ് കൂടുതൽ.
3. ആ ഉപ്പാപ്പ വരെ ആദിയെ തിരിച്ചു അറിഞ്ഞു എങ്കിൽ എന്ത് കൊണ്ട് സ്വാമി അയ്യക്ക് പറ്റിയില്ല
4. അപ്പു അവന്റെ കന്യകത്വം നശിപ്പിക്കുന്നുണ്ടവണ്ണം കാരണം അമൃപ്പാലി കണ്ട സ്വപ്നം ചാറുവിന്റെ സ്വപ്നം ഇതെല്ലാം അതിനെ ആണ് സൂചിപ്പിക്കുന്നെ
തത്കാലം ഇത്ര ചോദ്യമേ ഞാൻ ചോദിക്കുന്നുള്ളു ഇനിയും ചോദിച്ച spoiler ആയി പോവും.
സൊ ഗയ്‌സ് ആലോചിച് നോക്ക് എന്ത് കൊണ്ട് എന്ന്. എന്നിട്ട് നിങ്ങളുടെ അനുമാനം കുറിക്കൂ
Ans
1,3) ഭയം ഭയം ചില സമയങ്ങളിൽ മനുഷ്യനെ
സത്യം തിരിച്ചു അറിയുന്നതിൽ നിന്നും വിലക്കും
ചില സമയങ്ങളിൽ നമ്മുടെ കണ്ണൂകൾ മൂടിക്കെട്ടും
(അപ്പു ഒരു പരദേശി അണ് അപ്പു സ്വന്തം നാമം മാറ്റിയാണ് പറഞ്ഞത് )
ശിവശൈലത്തുള്ളവർ ദുഃഖത്തിന്റെ നാഗരത്തിൽ മുണ്ടി പോയവർ ആണു അതും ഒരു രീതിയിൽ കാരണം ആണ്
പ്രധാന കാരണo
ഇത് എഴുതുന്നത് ഹർഷൻ ചേട്ടൻ ആണ്
ചരുവിന്റെ മുത്തശിയും
സ്വാമി അയ്യ ഇവർ എല്ലവരും സാത മനുഷ്യർ ആണ്
2) അപ്പിന്റെ മുത്തശ്ശൻ പരദേശി ആണ് എന്ന് ഒരു സൂചന നേരത്തെ തന്നെ പറഞ്ഞിരുന്നു
വില്ലൻ പറുക്കുന്നത് ഒർമയില്ലേ കഴിഞ്ഞ തവണ എന്നെ തോല്പ്പിച്ചത് ഒരു അഞ്ജൻ ആണ് അവൻ ആണ് shivashiyalathe ഒരു പെണ്ണിനെ രക്ഷിച്ചത് എന്നും അത് മുത്തശി ആകാൻ ആണ് ചാൻസ്
4 ) ഒന്നും പറയാൻ ഇല്ല എന്തു പറൻജിട്ടും കാര്യം ഇല്ലാ ശിവന്റെ മനസിൽ എന്താ എന്നു നമുക്ക് എങ്ങനെ അറിയാൻ ആണ്
അടുത്ത ഭാഗം എത്ര പേജായി Harshan bro? 20,21ഭാഗത്തിന്റെ ടീസറുകളിൽ നിന്നും വ്യക്തമായിരുന്നു.കഥ ഏത് രീതിയിൽ പോകുമെന്ന് ആയതിനാൽ വലിയ പ്രതീക്ഷകളില്ലാതെ ആണ് വായിച്ചത്.പിന്നെ തീയറ്റർ ഫൈറ്റ്, ആശുപത്രി, ശ്മശാന സീനുകൾ. ഇവ ഇടയിൽ ഉണ്ടായതിനാൽ lag അനുഭവപ്പെട്ടില്ല.
നന്ദി അപ്പു
ബ്രോ വളരെ നന്നായിട്ടുണ്ട്. ഞാൻ അപരാജിതൻ ഇതിൽ പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് മുതൽ വായിക്കുന്ന ആളാണ് . പബ്ലിഷ് ചെയ്ത അന്ന് തന്നെ മുഴുവൻ വായിക്കും. ഇതും അന്ന് നൈറ്റ് തന്നെ മുഴുവൻ വായിച്ചു. കുറച്ച് സ്റ്റണ്ട് ഒക്കെ പ്രതീക്ഷിച്ചെങ്കിലും ഇല്ലാതിരുന്നപ്പോൾ ആദ്യം ഒരു വിഷമം തോന്നി എങ്കിലും. ഇതുവരെ ഇല്ലാത്ത ഒരു അനുഭവമായിരുന്നു. ഈ പാർട്ടുകൾ വായിച്ചു കഴിഞ്ഞപ്പോൾ .ഒരു റിയാൽ സ്റ്റോറി ഫീൽ ഒരു ഡൗട്ട്, ബ്രോ സത്യത്തിൽ ഇത് നടന്ന സംഭവം വല്ലതുമാണോ. അത്ര deep & heart touching. ബ്രോ നേരിട്ട് എക്സ്പീരിയൻസ് ചെയ്തതുപോലെ ഉണ്ട്. ഉള്ളത് പറയാമല്ലോ ഈ പാർട്ടികൾ വായിച്ചപ്പോൾ തോന്നിയത് യഥാർത്ഥത്തിൽ നടന്ന സംഭവം പോലെയണ്. അതുപോലെ മനുവിനെ ഭാഗമൊക്കെ വായിച്ചപ്പോൾ തോന്നിയത് നമുക്കും അപ്പുവിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉണ്ടാവും അതുകൊണ്ടാണ് ഇത് വായിക്കാൻ ഇടവന്നത് എന്നാണ്.
അപ്പുവിനും പാറുവിനും എൻ്റെ എല്ലാവിധ സപ്പോർട്ടും
അപ്പുവിൻ്റെയും പാറുവിൻ്റെയും ബാക്കി കഥയും എത്രയും പെട്ടെന്ന് എഴുതി പബ്ലിഷ് ചെയ്യണേ ബ്രോ
അര്‍ജുനന്‍ ബ്രോ
ഒരുപാടു സ്നേഹം കഥയുടെ ആത്മാവിനെ അറിഞ്ഞു വായിക്കുന്നതിന്
അടുത്ത ഭാഗം ഏപ്രില് ഉണ്ടാകും
ഒരു പുസ്തകം ആക്കി പബ്ലിഷ് ചെയ്തുടെ?
kindle ആക്കുവാന്‍ ഒരു ഉദേശ്യം ഉണ്ട്
അല്പം സമയം കഴിഞ്ഞിട്ട്
Ok. Akkiyal ariyikkane.kadha enikku ishttayi. Achanum kadhakal vayikkan ishtta. Achanu idhu ishttavum. But achan lapilum mbyilum onnu kadhakal vayikilla. Bookse vayikku. Orumichulla kadha aya njan print edutholamm?
Chettayi oru help ….
Oru cheriya teaser tharaavo അടുത്ത part nte ….??
ഇല്ലാ
പ്രിയ ഹർഷൻ
വായിച്ചു വളരെ മനോഹരം, കുറെ നാൾകൂടി വായിച്ച നല്ലകഥ. എനിക്ക് ഒരു സാജക്ഷൻ ഉണ്ട് പറയട്ടെ, തങ്ങൾ എങ്ങനെ എടുക്കും എന്നറിയില്ല.
ഇതു അപ്പുവിന്റയും പറവിന്റയും കഥയാണ്, ഇടക്ക് വേറെ കഥാപാത്രങ്ങൾ വരുന്നതു സ്വാഭാവികം. മനുവിന്റെ ചിന്തകളും പ്രവർത്തികളും ഒരുപാട് കൂടുന്നു. ഇതിൽ ഏകദേശം 26 പേജ് വരെ മനുവിന്റെ കാര്യംങ്ങൾ ആയിരുന്നു ഒത്തിരി ലാഗ് ആയി.കാരണം ഒത്തിരി കാത്തിരുന്നതിനു ശേഷംമാണ് കഥ വന്നത് അപ്പു വാദ്ധ്യഘോഷങ്ങളോടെയാണ് ശിവശൈലത്തിൽ വന്നുകൊണ്ടിരുന്നതു അത് പെട്ടന്ന് മാറ്റിയപ്പോൾ ഒരു ബുദ്ദിമുട്ട്പോലെ തോന്നി. ഞാൻ ഒരു വായനക്കാരൻ എനിക്ക് തോന്നിയത് പറഞ്ഞു, തങ്ങൾ ആണ് കഥ എഴുതുന്നത്, എന്തായാലും നല്ലത്, കഴിയുമെങ്കിൽ ഓരോ പാർട്ടായി പബ്ലിഷ് ചെയ്യൂ. ശ്വാസം മുട്ടി വായിക്കണ്ടല്ലോ. അടുത്ത് ഉടനെ ഉണ്ടാകുമോ പ്രതിഷിക്കുന്നു.
ഹാവ് a ഗുഡ് ഡേ.
Bro paranjathu sheri anu . enik thonunath manu oru important charector anu athinte soochana e part il ind .pine ethu 75part ind enaa harshan chettan paranje .. Chilapol seson 1 climax manu vinte oru twist undaakum enna thonane ..
Allengil harshettan ethra page mattivekilaarnu.. Ethu enta oru guss anu ?
കൃഷ്ണ ബ്രോ
ആദ്യം നന്ദി അറിയിയ്ക്കുന്നു
മനൂ അല്പം ലാഗ് ആയി
പക്ഷേ ചിദംബര്‍ത്തു കൊണ്ടുപോകാനുള്ള ഒരു ലാഗ് തന്നെ ആയിരുന്നു
ഇവിടെ ബാലുവിനാണല്ലോ കുറചൂടേ പ്രധാന്യം കൊടുത്തത്
ഇനി പാര്‍ട്ട് ആയി തന്നെ ഇടാം
സത്യത്തില്‍
എങ്ങനെയെങ്കിലും ഒന്നു എഴുതി തീര്‍ക്കനുള്ള മനസാണ് ,,
അതാണ് താമസിക്കുന്നതും
Hai..bro.. ഈ രണ്ടു് ഭാഗങ്ങളിലൂടെ, പല സ്ഥലങ്ങളിലും ഒരു വിസിറ്റ് നടത്തിയ ഒരു പ്രതീതി അനുഭവപ്പെട്ടു. അത്രയും ഹൃദ്യം ആയിരുന്നു വിവരണം. കിട്ടിയ ഉടനെ ആർത്തിയോടെ വായിച്ചതാണ്. ഒന്നു കൂടി മനസ്സിരുത്തി വായിക്കണം. ഇനി അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പ് ആണ്. Thanks a lot..
നന്ദി renji ബ്രോ
ഏപ്രിലില്‍ വരും കേട്ടോ
ഹർഷൻ ബ്രോ ഒന്നും പറയാനില്ല. എന്തെങ്കിലും പറയണമെങ്കിൽ ബ്രോയെക്കാൾ ഏതെങ്കിലും ഒരു കാര്യത്തിൽ മറ്റുള്ളവർ മുന്നിട്ടു നിൽക്കണം. കഥയിലൂടെ യാത്ര ചെയ്യുമ്പോൾ എല്ലാം നേരിൽ കാണുന്ന ഒരു പ്രതീതിയാണ്. അതിലുപരി എത്രയോ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.എന്റെ കുറേ അധികം സുഹൃത്തുക്കൾക്കും ഈ ഒരു കഥയെ പറ്റി പറഞ്ഞു കൊടുത്തു.വായിക്കുവാൻ അവരെ പ്രേരിപ്പിച്ചു. വാസ്തവത്തിൽ എന്തു പറയാൻ. അടുത്ത കാത്തിരിപ്പു ആരംഭിച്ചു. നന്മകൾ ഉണ്ടാകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.
ഒരുപാട് സ്നേഹം സഹോ
അതുപോലെ നന്ദിയും
പാർട്ട് തുടങ്ങുമ്പോഴുള്ള വരികൾ വായിച്ചപ്പോൾ ഈ പാർട്ടിൽ പ്രതീക്ഷിച്ചതോന്നും ഉണ്ടാകില്ല എന്ന് ബോധ്യമായി.ആ നിരാശയോടെയാണ് പിന്നീട് വായന ആരംഭിച്ചത്.. പക്ഷെ രണ്ടും ഭാഗവും വായിച്ച് കഴിഞ്ഞപ്പോൾ ശിവശൈലത്തെ ആദിയുടെ ഇനിയുള്ള താണ്ഡവത്തിനു ഇത്തരമൊരു ഭാഗം അനിവാര്യമാണ് എന്ന് ബോധ്യമായി.. ഇല്ലെങ്കിൽ ചിലപ്പോൾ ഇനിയുള്ള ഭാഗങ്ങൾ ഏച്ചു കെട്ടലായി പോകുമായിരുന്നു.. ഹർഷന്റെ ആ തിരിച്ചറിവിനെ ആദ്യം പ്രശംസിക്കുന്നു.. തന്റെ കഥയ്ക്ക് എന്ത് വേണം എന്ത് വേണ്ട എന്ന ഉത്തമ ബോധ്യമുള്ള എഴുത്തുകാരൻ തന്നെയാണ് നീ എന്നതിനു ഇതിലും വലിയ തെളിവ് വേണ്ട.. ഒരു എഴുത്തുകാരന് കൈമുതലായി വേണ്ട ഏറ്റവും നല്ല ബോധ്യവും ഇതാണ്..
ഇനി കഥയിലേക്ക് കടന്നാൽ ഇത്തവണ ഒരുപാട് പുതിയ കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച ഭാഗമാണ് ഈ രണ്ടും..ഏവരും കഥയുടെ വരും ഭാഗങ്ങളിൽ ഏറെ പ്രധാന്യമുള്ളവർ തന്നെ എന്ന് ബോധ്യമായി.. അതിൽ അമീറും ബാവുൾ ഗായകരും നിഗൂഢതകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന കഥാപാത്രങ്ങളാണ്.. മൂവരും ആദിയുടെ ഇനിയുള്ള ഉദ്ധ്യമങ്ങളിൽ ഭാഗവാക്കാകുവാൻ നിയോഗിക്കപ്പെട്ടവരാകാം..
ശിവശൈലത്തെ ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ട് കണ്ട് അറിഞ്ഞു അവരെ സഹായിക്കുമ്പോഴും അത് സഹജീവികളോടുള്ള മാനുഷികമായ അനുകമ്പയും സ്നേഹവും മാത്രമായിരുന്നു.. അവർ ശരിക്കും തനിക്കാരാണെന്നും രക്ഷകനായി താൻ എത്തുന്ന നാളുകൾ എണ്ണി കഴിയുകയായിരുന്നു എന്നറിഞ്ഞ നിമിഷം അവനിലെ രുദ്രതേജൻ ഉണർന്നു.. അവന്റെ ഈ ഒരു തിരിച്ചറിവ് തന്നെയാണ് ഈ ഭാഗത്തിന്റെ ഏറ്റവും മികച്ച എന്ഡിങ്…ആ എന്ഡിങ്ങിന് വേണ്ടി ശിവശൈലത്തെ ആളുകളും കുട്ടികളും ഓരോ പ്രദേശത്തും നേരിടുന്ന അവഗണനകൾ കണ്ടും കേട്ടും അവൻ അറിയുന്നത് വളരെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു.. ഈ ഒരു പ്ലോട്ട് ഇനിയുള്ള രുദ്രതേജന്റെ സംഹാര നടനത്തിനുള്ള പാർട്ടിന് നൽകുന്നൊരു ഇമ്പാക്ട് വളരെ വലുതാണ്.
ശൈലജ, കസ്തൂരി, ഗൗരി, ശംഭു, ശങ്കരൻ, ശിവാനി, പിന്നെ നമ്മുടെ ഡോക്ടർ.. അങ്ങനെ ഇഷ്ടം തോന്നിയ ഒരുപാട് കഥാപാത്രങ്ങൾ..
ശ്യാം സ്റ്റീൽ ദ ഷോ എന്ന് പറയാൻ പറ്റുന്ന പാർട്ട് ..സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച ആദിയെ മറ്റൊരാൾ കുറ്റം പറയുന്നത് കേട്ടിരിക്കാതെ പ്രതികരിച്ചതിനു.. തന്റെ വ്യക്തിത്വം എപ്പോഴും തുറന്ന് കാട്ടുന്ന വ്യക്തി ആയിട്ടാണ് ശ്യാമിനെ കാണുന്നത്.. മുൻപൊരിക്കൽ തന്റെ അച്ഛന്റെ മുഖത്തു നോക്കിയും ശ്യാം തുറന്ന് പറഞ്ഞിട്ടുണ്ട്.. മാലിനിയുടെ മൗനം എന്താണ് അർത്ഥമാക്കുന്നത്.. അപ്പുവിൽ നിന്നും അവൾ അകലാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു.. ചിലപ്പോൾ പാറുവിന്റെ അവനോടുള്ള അടങ്ങാത്ത മോഹം അവരെ മനപ്പൂർവ്വം അല്ലെങ്കിൽ കൂടി അകൽച്ചയുണ്ടാക്കിയിരിക്കാം.അവർ ഒരിക്കലും സ്വാർത്ഥമതിയായ സ്ത്രീയാണെന്നു ഞാൻ കരുതുന്നില്ല. പാറുവിനെയും വൈഗയെയും കുറിച്ചു പറയാൻ കൂടുതലൊന്നും ഈ ഭാഗം നൽകുന്നില്ല.
ഇനിയും ഒരുപാട് പറയണം എന്നുണ്ട്.. ഓർമ്മ വരുന്ന മുറയ്ക്ക് അവ ഇവിടെ ഹർഷനുമായി പങ്ക് വയ്ക്കാം..
ഓരോ പാർട്ട് കഴിയുമ്പോഴും അനേകം ചോദ്യങ്ങൾ ബാക്കിയാക്കിയാണ് അപരാജിതന് കടന്ന് പോകുന്നത്.. അത് തന്നെയാണ് ഈ കഥയുടെ ഏറ്റവും വലിയ വിജയവും.. ആ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് പിന്നീട് ഓരോ വായനക്കാരനും..
ഹർഷാപ്പിയുടെ എഴുത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല പക്ഷെ ഓരോ ഭാഗവും മികച്ച ആസൂത്രണത്തോടെയും അർപ്പണ ബോധത്തോടെയും ഞങ്ങളിലേക് എത്തിക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ ആ എഫർട്ടിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..
ഹർഷന്റെ മനസ്സിലുള്ള അപരാജിതനെ വായിച്ചറിയാനാണ് കാത്തിരിക്കുന്നത്..അവ വളരെ മികവോടെ അക്ഷരങ്ങളായി നിന്റെ തൂലികയിൽ നിന്നും പിറവിയെടുക്കട്ടെ.. ആശംസകൾ ഹർഷൻ???????
ബ്രോ മാലിനി ഒന്നും പറയാത്തത് അവരുടെ അമ്മയെ പേടിച്ചാണ്.
പാറുവിനെ തടയുന്നത് ഹസ്ബൻഡ്ന് എന്തെങ്കിലും പറ്റുമോ എന്നുള്ള പേടി കൊണ്ടാണ്.
നിശ്ചയം കഴിഞ്ഞ് വിളിച്ചപ്പോൾ തന്നെ അവർ അപ്പുവിനോട് പറഞ്ഞില്ലേ , അപ്പുവിനെയും പാറുവിനെ യും കല്യാണം നടക്കണം എന്നാണ് അവർ ആഗ്രഹിച്ചിരുന്നത് എന്ന്
മനൂസേ
നീ പറഞ്ഞത് ത്തന്നെയാണ് ശരി
ഈ ഭാഗത്തിന്റെ ബ്ലൂ പ്രിന്‍റ് തയ്യാറാകിയപ്പോള്‍ ഇടയില്‍ മാവീരന്‍ ഗ്രാമത്തില്‍ വരുന്നതും അവനെ ആദി കൊല്ലാകൊല ചെയ്യുന്നതും അതുപോലെ ഗുണശേഖരനെ ഇടിച്ചു പതം വരുത്തുന്ന സീനുകളും ഉണ്ടായിരുന്നു
അതുപോലെ ആദി ഗ്രാമത്തിനുള്ളില്‍ താമസിക്കുന്നതും
അതില്‍ പല സീനുകളും ഞാന്‍ എഴുതിയതുമാണ്
പക്ഷേ ഫൈനല്‍ പ്ലാനിങ്ങില്‍ ആണ്
ആ സീനുകള്‍ കട്ട് ചെയ്തത്
കാരണം ആദി ശിവശൈലത്തേക്ക് ത്തിരിക്കുന്ന ഭാഗം മുതല്‍
കഥ ആവ്ശ്യപ്പെടുന്നത് അവനിലെ ട്രാന്‍സ്ഫര്‍മേശ൯ മാത്രാമന്
ആ ട്രാന്‍സ്ഫര്‍മേഷനായി കൊണ്ട് വന്നതാണ് മുതലിയര്‍ നേ ,,
കാരണം
ഭക്ഷണത്തിലൂടെ മാത്രമേ അത് കൊണ്ട് വരാന്‍ സാധിക്കൂ ,,
അവന്‍ ആ വേദനയും നോവും അനുഭവിച്ചിട്ടുള്ളവന്‍ അല്ലേ ,,
പണ്ട് റോയിക്ക് ഇതേ അവസ്ഥവന്നപ്പോള്‍ ഹൃദയം തകര്‍ന്നു തന്റെ അന്നം അവന് നേരെ നീട്ടിയവന്‍ അല്ലേ അപ്പു ,,
അപ്പോ അവന്റെ പഴയ കാല സംഭവങ്ങള്‍ ഓര്‍ത്ത് അതുകൂടെ അവന് ഈ ട്രാന്‍സ്ഫര്‍മേഷന് കാരണം ആകണം ,,എന്നുള്ള വിചാരത്തില്‍ നിന്നും ഉരിതിരിഞ്ഞതാണ്
ഈ ക്ലൈമാസ്ക് പോലും ,,,,,,,,,,,,,,,,
അതുപോലെ ബാവുള്‍
ലോപാമുദ്രയാണ് അവള്‍ ക്കു വലിയ ഒരു റോള്‍ ഉണ്ട് ,,,
അത് ചെയ്യുവാന്‍ ആണ് ദൂരെ നിന്നും അവള്‍ വന്നതും
അങ്ങനെ പലതും ഉണ്ട്
എല്ലാം ബന്ധിപ്പിച്ചു കൊണ്ട് പോകല്‍ ആണ് ബുദ്ധിമുട്ടും
സ്നേഹത്തോടെ
♥❤❤❤❤♥❤
Onnum parayan ella.waiting for next part………..
അനന്ദൂ
സ്നേഹം മാത്രം
onnum parayanilla super shivasailam enna nadinekurichu kooduthal ariyan patti pinne aadhiye anu avar kathirikkunne ennu aadhiyengane ariyum engane angeekarikkum ennokke orthu vandaradichu poyi bro super amazing next partinayi wait cheyyunnu
നന്ദി പര്‍യുന്നു ബിന്‍സി
ഹർഷൻ ബായ്…..
ഇപ്പോ സമയം ഇല്ല…..
ഞാൻ കുറച്ചു ദിവസം കഴിഞ്ഞേ വായിക്കു….
Sorry ട്ടോ….?
ബ്രോ ഈ പാർട്ടും ഇഷ്ടപ്പെട്ടു കഥയെ വെറും വെട്ടും കുത്തും എത്തിയപാടെ ദുരിതം മാറ്റാതെ അതെല്ലാം കണ്ടറിഞ്ഞു അനുഭവിച്ചു ചെയ്യാൻ ഉള്ള മനോഭാവം ഒന്നും കൂടെ പാർട്ടിനെ നല്ല ഒരു രീതിയിൽ മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു. എക്സ്പീറ്റേഷൻ ഒരുപാട് ഉണ്ടായിരുന്നു അത് എല്ലാ പാർട്ട് വരുമ്പോഴും ഉണ്ടാകാറുണ്ട് അന്നും എക്ഷ്പെക്ട് ചെയ്യാത്ത ട്വിസ്റ്റും ചിന്തിക്കാത്ത രീതിയിൽ പാർട്ട് കൊണ്ട് പോയിട്ടുമുണ്ട് ഇതും അങ്ങനെ കാണുന്നു.അടുത്ത പാർട്ട്‌നു വേണ്ടി കട്ട വെയിറ്റ് ആണ് ???
അതേ
അങ്ങനെ അല്ലേ വേണ്ടത് പി കെ
യുക്തി വെച്ചു ചിന്തിച്ചു പോയാ ,,ഇപ്പോ ഉള്ളത് തന്നെയല്ലേ യുക്തി
അവന്‍ വരുന്നു സാവധാനം മനസിലാക്കുന്നു
harshappi
Action, Horror, Stories, Thriller enn kadhayude sidil koduthittille
athil horror engane vannnu
horror scenes ee kadhayil varan chance undo harshappi …. ??
pinne harshappiyude ezhuth okke oree powliyaa ??
enikk lag onnum feel jeythilla ellam aswadichu tanne vayichu …
tangal paranjjapole chenna odane adi undakkaan adi oru kochi martine polle oru
gunda alla …. ethil bakki ullavarkke lag adiche shivashailam bhagam ayirikkum ennal njan aa part aa kooduthal enjoy cheyth vayiche … ?
LOV YOU HARSHAPPI ??
പ്രഭുവേ ,,,,,,,,,,,,,,,,,,,,,,,,
ഹൊറര്‍ ഉണ്ട്
അതും വരും ,,
സ്നേഹം മാത്രമേ ഉള്ളൂ കുഞ്ഞപ്പ
Harshetaa adyamee sorry parayunnu. Oru over expectationilayirunnu kadha vayichathu. Athu kondu thanne Adyathe partile half page lag ayi thonni. Bakiyulla half kadhayilekkoru kal veppayirunnu. 2 nd partilayirunnu sherikkulla kadha ennu thonni. Over expectation karanam kadha onnu aswadhichu vayikkan kazhinnillla. Pinne lag aythondu randamathu vayikkanulla mood poyi.
അങ്ങനെ ഇങ്ങനെ ഒന്നും അങ്ങ് ഓടിച്ച് പോകാൻ പറ്റിലാലോ ബ്രോ ഇങ്ങനെ തന്നെ ആണ് കഥ വേണ്ടത് പിന്നെ ആ ഭാഗങ്ങളിൽ യുദ്ധം ഒക്കെ പ്രതീക്ഷിച്ചെങ്കിൽ തെറ്റി..കഥ ഹർഷെട്ടൻ പറഞ്ഞുപോകുന്നതിന് ഒരു വേഗത ഉണ്ട് അത് എല്ല ഭാഗങ്ങളിലും ഒരേ പോലെ തന്നെ ആണ് ഇതിലും അങ്ങനെ തന്നെ ആണ് ..പിന്നെ അടുത്ത ഭാഗങ്ങൾക്ക് വേണ്ടിയുള്ള ഹൈപ്പ് കൂട്ടാൻ ഈ ഭാഗങ്ങൾ നന്നേ ഉപകരിക്കും..അതോണ്ട് ഈ ഭാഗങ്ങൾ ഇങ്ങനെ തന്നെയാണ് വേണ്ടിയിരുന്നത്
പ്രണവേ
നമുക്കൊക്കെ പരിഹരിക്കാം ,,,
Bro e gulikan ennu parayunnathokke sharikkum undo,, athinu sivanumayi bantham undo,
Ariyamenkil paranju tharamo
ഓടിച്ചു പോയിരുന്നെങ്കിൽ ഈ കഥ എന്നേ തീർന്നേനെ ????????
പിന്നെ ഹർഷാപ്പി ഈ കഥ താങ്കൾ നേരത്തെ എഴുതി വച്ചതാണോ അതോ സന്ദര്ഭത്തിനനുസരിച്ചു ഈ കഥയെ താങ്കൾ മികവുറ്റതാക്കി തീർക്കുകയാണോ…. എങ്ങിനെ ആണ് ഈ കഥാ തന്തു താങ്കൾ തുടങ്ങിത്… അറിയാനുള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നതാ….. കാരണം ഒരു സിനിമ കാണുന്നതിനേക്കാളും മനോഹരമായി വിവരിച്ചു… ഓരോ ഭഗങ്ങളും തകർത്തു എഴുതുന്ന ഈ കഴിവ് എല്ലാവർക്കും കിട്ടില്ല…. ഇവിടെ പലരുടെയും മനസിലുള്ള ചോദ്യമാകാം ഇത്.. ഞാൻ അത് ഇവിടെ വെളിപ്പെടുത്തി എന്നേയുള്ളു……
എന്ന്,സ്വന്തം
അപ്പൂന്റേം പാറുന്റേം ആരാധക സോന ??????????
അതേ സോനാ എനിക്കും മനസ്സിലുണ്ടായിരുന്ന ചോദ്യമാണ്..He is a mindblowing writer?
അതേ
ഓടിച്ചു പോയാല്‍ പിന്നെ എന്തുണ്ട് കാര്യം പോയില്ലേ
Harshetta…
Orupaad ishtaayi…
Fightikal ഒക്കെ ഒരുപാട് കുറച്ചു കൊണ്ട് ഒരു സാധരണ രീതിയിലുള്ള ഉള്ള കഥ പറിച്ചൽ ആയത്കൊണ്ട് തന്നെ വായിക്കാൻ ഒരുപാട് എളുപ്പം തോന്നി…നല്ലൊരു ഗുഡ് ഫീലിങ്ങും തന്നു.❤
ഈ ഭാഗം വായിക്കുമ്പോൾ എന്തോ എനിക്ക് ആ pazhe ആദിനെയാണ് ഓർമ വന്നത്, ഓവറായിട് കച്ചറ, അടിപിടി ഒന്നുമില്ലാതെ നമ്മളെ പോലെ ഉള്ള സാധരണ മനുഷ്യനായിട്ടുള്ള ആദി ?.
പിന്നേ ഈ ഭഗത്തിന്റെ പ്രേതെകത എന്തെന്ന് വെച്ചാൽ, shivashailam, ആ നാട്.. ആ നാടിന്റെ സ്വഭാവം, അവരുടെ കഷ്ടപ്പാട്… ഒക്കെ നന്നായിട്ട് മനസിലാക്കാൻ പറ്റി… ?
അടുത്ത ഭാഗത്തിനായി ഒരുപാട് വെയ്റ്റിംഗ് ❤❤❤
ശാനാപ്പി
എല്ലാം മനസിലാക്കി കലഞ്ഞൂല്ലോ
ഇനിയും അങ്ങനെ പോകട്ടെ
പ്രിയ ഗുരുവേ,
ശെരിക്കും പൊളിച്ചു. എന്താ ഒരു ഫീൽ. നാട്ടിൽ എത്തിയാൽ ഉടൻ ഒരു യാത്ര പോണം. അത്രക്ക് ഓരോ ഭാഗവും ഓരോ സ്ഥലവും മനസിൽ പതിഞ്ഞിരിക്കുന്നു. ഞാനും ഒരു കഥ എഴുതാൻ നോക്കിയതാ അതു 2part എഴുതി നിന്നു പോയി.അതിന്റെ എഫർട് എന്താ എന്നു എനിക്ക് ശെരിക്കും മനസ്സിൽ അയി.അതെങ്കിലും ഞാൻ എഴുതിയിട്ട്റി ഉണ്ടെങ്കിൽ അതു നിങ്ങൾ കാരണം ആണ്
അപ്പു എങ്ങനെ ശിവശയിലത്തു കേറി പറ്റും എന്നു ഞാൻ കുറെ ആലോചിച്ചു.ഗംഭീരം ആയിരുന്നൂട്ടോ എല്ലാം. ആക്ഷനു ഒന്നും ഇപ്പോ അവിടെ സ്ഥാനം ഇല്ല ഫസ്റ്റ് എല്ലാം മനസിൽ ആക്കട്ടെ. അതു മാത്രം അല്ല ഗുരു നാഥൻ പറഞ്ഞു വിട്ടതും സമയം ആകുമ്പോ നിന്റെ വ്യക്തിത്വം വെളിലിപ്പെടുത്തിയാൽ മതി എന്നു ആണല്ലോ. ഇനി ഉള്ള പാർട്ടിനു ശെരിക്കും വെയ്റ്റിങ് ആണ് മാഷേ
മറുപടി ഇട്ടിട്ടുണ്ട് ട്ടോ
സൂപ്പർ ബ്രോ❤❤❤❤❤❤❤
????????
ഇതിനെപ്പറ്റി എന്തെങ്കിലും പറയാൻ ഞാൻ ആളല്ല
എങ്കിലും പറയുവാ????
ഒന്നും പറയാനില്ല?????
എക്സ്ട്രാ ഓർഡിനറി❤❤❤❤❤
അമേസിങ്??????
വണ്ടർഫുൾ?♥????
മൈൻഡ് ബ്ലോയിങ്ങ് ?????
കട്ട വെയ്റ്റിംഗ്
ഫോർ നെക്സ്റ്റ് പാർട്ട് ?♂️?♂️?♂️?♂️
❤❤❤?????♥♥♥???♥???????
❤??♥???????♥♥?
അല്ലുഅർജുൻ ഫാൻ ആണല്ലേ
എന്റെ ദൈവമേ
ഹർഷ സത്യത്തിൽ ഈ ഭാഗം എനിക് തോന്നിയത് ഒരു ഓടിച്ചുപോകൽ ഫീൽ ആയിരുന്നു
മുൻപത്തെ ഭാഗങ്ങളെ അപേക്ഷിച്ചു മോശം എന്നു വേണേൽ പറയാം
എന്റെ മാത്രം അവിപ്രായം
ഒരിക്കലുമല്ല.
ഓടിച്ചു പോകളുമല്ല
മോശവും അല്ല..
അതൊക്കെ നിൻ്റെ മാത്രം.അഭിപ്രായം.
കാരണം ഇതിൽ മോശമായ ഒന്നുമില്ല.
ഒരു ഓടിച്ചു പോകലും ഇല്ല..
ക്യൂറിസ് മൈൻഡ് ബ്രോ താങ്കളെ ഞാൻ nofu എന്ന എഴുത്തുകാരന്റെ കമന്റ് ബോക്സിൽ കണ്ടിട്ടുde … ath tangal anno enthoo urappilla
അവിടെ താങ്കൾ ലോജിക് ഇല്ലാ കഥ മോശമായി പോയി എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ടേ ….
നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഹർഷൻ ചേട്ടൻ എത്ര അധ്വാനിച്ച ആ ഈ കഥ ഒക്കെ എഴുതുന്നെ എന്ന്..
നിങ്ങൾക്കേ മനസിലാവുന്നുണ്ടോ … ഞാനും വിചാരിച്ചു ഈ പാർട്ടിൽ fight ഉണ്ടാവുമെന്ന് ബട്ട് ഹർഷാപ്പി
നമ്മളെ സർപ്രൈസ് ആക്കി ശിവശൈലത്തെ കുറിച് കാര്യങ്ങൾ വിശദമാക്കി തന്ന ഹർഷാപ്പി പോളിയല്ലേ..
ഈ പാർട്ട് അത്യാവശ്യമാണ് ശിവശൈലത്തെ കുറിച് അറിയണമെങ്കിൽ ഈ പാർട്ട് കൂടിയേ തീരൂ…
താങ്കളുടെ കമന്റ് കണ്ടപ്പോൾ റീപ്ലേ തന്നതാ
ബി… ഫണ്ണി …
എന്ത് മൂഞ്ചിയ അഭിപ്രായമാണ് എരപ്പെ ഇത്. ഇത്രയും റിസ്ക് എടുത്തിട്ട് ഒരാൾ ഒരു കഥയെഴുതുമ്പോൾ(ഇത് കഥയെന്ന് വിശ്വസിക്കുവാൻ തന്നെ പ്രയാസമാണ്)ഇങ്ങനെയാണോ അഭിപ്രായം പറയേണ്ടത്. തനിക്കൊക്കെ തെലുങ്ക് സിനിമകളിലെ കഥകളാണ് പറ്റുകയുള്ളൂ മൊണ്ണെ. നമ്മളൊക്കെ തലകുത്തിനിന്നാൽ പോലും പറ്റില്ല ഇങ്ങനെയെഴുതാൻ.എടോ ഭാവന വേണം ഭാവന.
ഹർഷൻ ബ്രോ കഥ വായിക്കും മുമ്പ് ഞാൻ കുറെ കമന്റ് ഒക്കെ വായിച്ചു
അപ്പോൾ തന്നെ പകുതി മൂഡ് പോയി
എന്തായാലും വായിക്കാം എന്ന് വിചാരിച്ചാണ് വായിച്ചത്
പെട്ടെന്ന് തീർന്ന പോലെ ഒരു തോന്നൽ
പലരും അമിത പ്രതീക്ഷ കൊടുത്ത് വായിച്ചത് കൊണ്ടാണ് നെഗറ്റീവ് ആയി തോന്നിയത്
നിങ്ങൾ അവസാനം പറഞ്ഞല്ലോ 90 പേജ് എഴുതിക്കഴിഞ്ഞതാ എന്ന്
അതും കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ പലരും ഇത്ര വയലന്റ് ആവൂലായിരുന്നു
ഞാനും കുറെ മാസ്സ് ഒക്കെ പ്രതീക്ഷിച്ചു ആണ് വായിച്ചത്.. ചെറിയ നിരാശ ഇല്ലാതില്ല
പിന്നെ ആലോചിച്ചപ്പോ മനസ്സിലായി.. ഇത് വെടിക്കെട്ടിന് മുമ്പുള്ള അന്നതാനം എന്ന്?
എന്നാലും കഥ ഒത്തിരി ഇഷ്ടപ്പെട്ടു?
നിങ്ങടെ കഴിവിനെ എന്ത് പറഞ്ഞു വിശേഷിപ്പിക്കണം എന്ന് അറിയുന്നില്ല
ഓരോ seen വായിക്കുമ്പഴും കണ്മുമ്പിൽ നടക്കുന്ന സംഭവം പോലെ തോന്നുന്നു?
നിങ്ങളുടെ നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക… എല്ലാവരെയും തൃപ്തിപ്പെടുത്താൻ നമുക്ക് പറ്റൂലല്ലോ… എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കട്ട waiting??
മണിവത്തൂർ next പാർട്ട് എപ്പഴാണ് ബ്രോ?
ചോദിച്ചെന്നെ ഉള്ളു
എഴുതാനുള്ള കഷ്ടപ്പാട് ഒക്കെ മനസ്സിലാവും
അറിയാനുള്ള തൊര കൊണ്ട് ചോദിച്ചതാ
2നും waiting ആണ്?
കണ്ടോ കണ്ടോ..
ഇത്രേ ഉള്ളൂ…
അപ്പു നിഷ്പക്ഷമായി ചിന്തിച്ചു നോക്കിക്കേ.
നമുക്ക് ചെന്ന പാടെ ഇടി അല്ല വേണ്ടത്
Shivashailathe ആളുകളുടെ വിഷമങ്ങൾ വായനക്കാർക്ക് അറിയാം
പക്ഷേ നമ്മുടെ നായകന് അറിയില്ല..
അവൻ ചെന്ന പാടെ ഞാൻ rudrathejan ആണെന്ന് പറഞ്ഞല്ല
കാരണം പറയാൻ പാടില്ല..
അവൻ arivazhakan എന്ന കള്ള പേരിൽ അവിടെ കയറി കൂടുന്നു..
അവിടെ നിന്ന് അവിടത്തെ ദുരിതങ്ങൾ മനസ്സിലാക്കുന്നു..
അവർ അനുഭവിച്ചത് അവൻ്റെ കന്മുന്നിലല്ലെ..
ആശുപത്രിയിൽ പ്രവേശനമില്ല
വില കിട്ടുന്നില്ല
ഏറ്റവും മോശമായ ഭക്ഷണം
പഠിക്കാൻ സ്കൂൾ ഇല്ല
കക്കൂസ് ഇല്ല
രാത്രി വരെ കാത്തിരിക്കണം ഒന്ന് മലമൂത്ര വിസർജനം നടത്താൻ
ഇതൊക്കെ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ എഴുതണം..
ഇടി അല്ല മാസ്സ്..
നായകനെ പൊക്കി പറയുന്നതല്ല മാസ്സ്..
മറ്റുള്ളവരുടെ സങ്കടങ്ങൾ എങ്ങനെ ഒരുവൻ മറ്റുന്നുവോ അതാണ് മാസ്സ്..
അത് മനസിലാക്കാൻ ആക്ഷൻ പൊക്കി പറയ്ൽ പോലുള്ള ക്ലീഷെ ഒക്കെ മൻസിൽ നിന്നും മാറ്റി വെക്കണം..
ഇതിൽ കൂടുതൽ അവരുടെ ജീവിതത്തെ എഴുതാൻ പറ്റില്ല..
ഒടുവിൽ ആ മനുഷ്യൻ ശിവലിംഗം നെഞ്ചില് കെട്ടി ആത്മഹത്യ ചെയ്യാൻ നോക്കുന്ന സമയം
ഏറ്റവുമൊടുവിൽ താൻ ആണ് അവർ കാത്തിരുന്ന rudrathejan എന്ന ആൾ എന്ന് അപ്പു അറിയുമ്പോൾ
പ്രകൃതി പോലും അവനെ സ്വാഗതം ചെയ്യുമ്പോൾ
അവൻ ഉറഞ്ഞടുമ്പോൾ
അവനിൽ ശിവനെന്ന രൗദ്രത നിറയുമ്പോൾ
അവൻ rudrathejanayi മാറി
ഇത് തന്നെ ആണ് ഈ ഭാഗം ആവശ്യപ്പെടുന്നതും..
അല്ലാതെ വായനക്കാർക്ക് വേണ്ടി കുറച്ചു ആക്ഷനും പൊക്കി പറയലും ഒക്കെ കയറ്റി മാസ്സ് ആക്കാൻ അറിയാഞ്ഞിട്ടല്ല
ഞാനത് ചെയ്യില്ല.
എനിക്ക് എൻ്റെ കഥയുടെ ഒരു സാടിസ്ഫക്ഷൻ ഉണ്ട്
അത് വിട്ടു എഴുതുകയും ഇല്ല..
അത്രേ ഉള്ളൂ
പിന്നെ നിങ്ങൾ കാത്തിരുന്നു വായിക്കുന്നവർ ആണ്. നിങൾ 5 മണിക്കൂർ കൊണ്ട് വായിക്കുന്നത് എൻ്റെ 60 മണിക്കൂറിന് മുകളിൽ ഉള്ള പ്രയത്നം ആണെന്ന് മാത്രം..
പിന്നെ ചില ടീസരുകൾ ഹൈപ് കൂട്ടാൻ idavarutthi..എന്നത് ശരിയാണ്..
കാരണം ഏപ്രിൽ മാസം ഫുൾ തീരുമെന്ന് കരുതി ആണ് ചില ടീസരുകൽ ഇട്ടത്..
പക്ഷേ ജൂലൈ ആയാലും ഫുൾ തീരില്ല..
അതോണ്ട് മാർച്ച് ശിവരാത്രി ..flow nashtam ആകാതിരിക്കാൻ ഇട്ടതാണ് എന്ന് മാത്രം.
.കൂടാതെ ശിവരാത്രി
.ഇത് മഹാദേവന് വേണ്ടി ഉള്ള ഒരു നിവേദ്യം ശിവരാത്രി ദിനത്തിൽ.. അത്ര മാത്രമേ കരുതിയിട്ട് ഉള്ളൂ..അങ്ങേർക്ക് ഇഷ്ടമായി എന്നതിന് എനിക്ക് ബോധ്യം വന്നിട്ടുണ്ട്.ചില അനുഭവങ്ങളിലൂടെ…
ഒരുപാട് സ്നേഹവും നന്ദിയും ആപു…
വായിക്കുന്നതിനു കാത്തിരിക്കുന്നതിനും
അതിന് ബ്രോ കഞ്ചാവ് അടിച്ചെന്ന് ഞാൻ പറഞ്ഞോ??
എന്റെ കമന്റ് ഇൽ അങ്ങനെ എന്തേലും ഉണ്ടോ
ന്റെ കമന്റ് ഹർഷൻ ബ്രോ ക് നെഗറ്റീവ് ആയി തോന്നീ എങ്കിൽ ക്ഷമിക്കണം
കഥ എനിക്ക് ഒരുപാട് ഇഷ്ടായി
sorryസോറി
അത് വേറെ അപ്പു ആണ് ,,,
കുറെ അപ്പുകള്‍ ഉള്ളത് കൊണ്ട് ആള് മാറി പോയതാ വെരി സോറി
ഫെബ്രുവരി 24നു ആണ് ഞാൻ ഈ കഥ വായിക്കാൻ തുടങ്ങിയത്. ഇന്നാണ് അത് തീർന്നത്. ഈ sitil കഥകൾ വായിക്കുന്നവർ അപരാജിതൻ വായിച്ചിട്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം ആണെന്ന് ഞാൻ ഇപ്പോൽ മനസ്സിലാക്കുന്നു. അപരാജിതൻ ഒരു experience ആണ്. ഈ കഥയുടെ അത്രയും addiction എനിക്ക് വേറെ ഒരു കഥയിലും ഫീൽ ചെയ്തിട്ടില്ല. ഓരോ ദിവസവും ഉറക്കം ഉണരുന്നത് അപരാജിതൻ വായിക്കാൻ എന്ന പോലെയായി. ആദ്യത്തെ പാർട്ടുകൾ എന്നെ നന്നായി കരയിപ്പിച്ചു. അവസാനം വന്ന പാർട്ടുകളിൽ എനിക്ക് ആ emotional ഫീലിംഗ് ലഭിച്ചില്ല. ഹർഷേട്ടാ, നിങ്ങളുടെ പോലെ നിങ്ങൽ മാത്രേ ഉണ്ടാവൂ.! ❤️
ഈശ്വരൻ ഉണ്ടെന്നും ഇല്ലെന്നും ഒരേ സമയം വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഈശ്വരനെ നിന്ദിക്കാറും ഇല്ല വന്ദിക്കാറും ഇല്ല. അതുകണ്ട് ഈ കഥ എനിക്ക് പല വിധത്തിലുള്ള അനുഭവം ആണ് ലഭിച്ചത്.
ആദ്യം മുതൽ വായിച്ചപ്പോൾ ചില പാർട്ടുകളിൽ വളരെ ചെറിയ font ആണ് കാണാൻ സാധിച്ചത്. അത് വായിക്കാൻ കുറച് കഷ്ടപ്പെട്ടു. അത് ശെരി ആക്കാൻ എന്തെങ്കിലും വഴി ഉണ്ടോ..? ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു.
അപരാജിതൻ ഈ part വായിച്ച കുറച്ചുപേർ disappointed ആയി എന്ന് കണ്ടു. അവർ പ്രതീക്ഷിച്ച കാര്യങ്ങൽ കഥിയിൽ ഇല്ലാത്തത് കൊണ്ടാവാം അങ്ങനെ പറഞ്ഞത്. വായനക്കാരുടെ ഇഷ്ടത്തിന് എന്തായാലും കഥ എഴുതാൻ നടക്കില്ല. ചേട്ടൻ ചേട്ടൻ്റെ ഇഷ്ടത്തിന് സമയം പോലെ എഴുതിയാൽ മതി. ഈ കഥക്ക് വേണ്ടി കാതിരിക്കത്തത് കൊണ്ടും, ഒന്നും പ്രതീക്ഷിക്കാത്തത് കൊണ്ടും ഞാൻ ഒരു തരത്തിലും disappointed അല്ല. മറിച്ച് ഏറെ excited ആണ്. ഇനിയാണ് കാത്തിരിപ്പിൻ്റെ സുദിനങ്ങൾ.
രണ്ടേ രണ്ട് കാര്യങ്ങൽ അറിഞ്ഞാൽ കൊള്ളാമായിരുന്നു;
1) ഇനി ഹർഷേട്ടൻ പോസ്റ്റ് ചെയ്യുന്ന സ്റ്റോറി അപരാജിതൻ ആണോ മണിവതൂർ ആണോ..?
2) അപരാജിതൻ ഇനി ഏത് മാസം പ്രതീക്ഷിക്കാം..?
ഇത്രേം നല്ലൊരു കഥ സമ്മാനിച്ചതിന് ഹർഷേട്ടനോടും ഈശ്വരനും നന്ദി ..!❤️❤️❤️
ഒത്തിരി സ്നേഹം..!❤️❤️❤️
ഗുഡ് മാനെ
നന്ദി മാത്രം
പിന്നെ വായനക്കാര്‍ വ്യത്യസ്തരല്ലേ
അവരുടെ പ്രതീക്ഷകള്‍ ആസ്വാദനരീതികള്‍ ചിന്തകള്‍ എല്ലാം വ്യത്യസ്ഥമായിരിക്കും
ഞാന്‍ വായിക്കുന്ന പോലെ ആകില്ല ഗുഡ് മാന്‍ വായിക്കുന്നതും ആസ്വദിക്കുന്നതും
നമുക്ക് ഒരേ സമയം എല്ലാവരേയും ഒരേപോലെ തൃപ്തിപ്പെടുത്താന്‍ സാധിക്കുകയുമില്ലല്ലോ ,,,
ഏപ്രിലില്‍ ഉണ്ടാകും
ഇപ്പോ സത്യത്തില്‍ ഇതൊന്നു വേഗം അവസാനിപ്പിക്കാനുള്ള പ്പെടാപ്പടില്‍ ആണ്
ഇതൊന്നു ഒതുക്കിയിട്ട് വേണം അത് എഴുതാന്‍
അതിനി ക്ലൈമാസ്ക് മാത്രമല്ലേ ,,,
ഹർഷാ
ഇത് അറു കഥാകാരൻ്റെ ഭാവനയിൽ മാത്രം എഴുതുന്നത് ആണ് എന്ന് ഈ ഒരു പർടിൽ മനസിലായി ഈ ഒരു part നാൻ വലിയ ഹൈപിൽനാണ് കണ്ടത്
അടുത്ത ഭാഗം വേറെ ലെവൽ ആയിരിക്കും ഇന് എൻ്റെ മനസ്സ് പറയുന്നു
അടുത്ത part നോബിന് മുനെ ഉണ്ടാകുമോ കിട്ടിയാൽ സന്തോഷം കാത്തിരിക്കാം എത്ര വേണെങ്കിലും
ലൗ u ദ മുത്തെ
പ്രതീക്ഷകളുടെ അമിത ഭാരം വിനയായി ..!!
ബാക്കി 19 ഭാഗങ്ങളും ഒന്നിൽ കൂടുതൽ തവണ വായിച്ച ഒരു വ്യക്തിയായ എന്നെ വെറുപ്പിച്ചു കളഞ്ഞു ..!!
ഇനി നെക്സ്റ്റ് പാർട്ട് വരുന്ന വരെ ഓവർ പ്രതീക്ഷ കൊടുക്കുന്നില്ല ..!
എന്റെ ഭാഗത്തും അപാകതകള്‍ സംഭവിച്ചിട്ടുണ്ട്.
ഞാന്‍ സംതൃപ്തിയോടെ ത്തന്നെയാണ് എഴുതീ തീര്‍ത്തതും
പക്ഷേ ,,എപ്പോളും വിചാരിക്കുന്ന പോലെ സംഭവിക്കില്ലല്ലോ
നിരാശപ്പെടുത്തിയത്തില്‍ ക്ഷമ ചോദിക്കുന്നു
അടുത്ത ഭാഗത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കാം എന്നു മാത്രം പറയുന്നു
സ്നേഹപൂര്‍വ്വം
Bro povan para avanodu sooper aayirunnu ???
അമീന്‍ ബ്രോ ,,,
19 ഭാഗങ്ങളും ഒന്നില്‍ കൂടുതല്‍ തവണ വായിച്ച ഒരു വായനക്കാരനായ skr ബ്രോ പങ്ക് വെച്ച അഭിപ്രായത്തെ എനിക്കു തള്ളികളയുവാനാകില്ല ,,,,