അന്ധകാരം -1 [Lonewolf] 102

അവൻ ഇത്രയും പറഞ്ഞു എന്റെ കണ്ണിലേക്കു കെഞ്ചുന്ന കണ്ണുമായി നോക്കി. അപ്പൊ തന്നെ എന്റെ മനസ് അലിയുന്നത് ഞാൻ അറിഞ്ഞു. ചെറുപ്പം മുതലേ എന്റെ കൂടെ ഉണ്ടായിരുന്നവനാ. വള്ളി ട്രൗസറും ഇട്ട് ചേച്ചീ ന്നും വിളിച്ചു എന്റെ പാവാടയുടെ അറ്റത് പിടിച്ചു എപ്പോഴും ഉണ്ടായിരുന്നു എന്റെ കൂടെ. അവന് കുറച്ചു വലുതായപ്പോ ഞാൻ തന്നെ നോക്കണമായിരുന്നു. അവർക്കു വേറെ ചിന്തകൾ വരാനുള്ള പ്രായം ആകുമ്പോ ഒന്ന് വിട്ടു നിക്കണമായിരുന്നു.അവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എനിക്ക് എന്ത് പറയണം എന്നറിയിലായിരുന്നു. ഞാൻ കുറച്ചു നേരം കണ്ണടച്ച് സോഫയിലേക്ക് ചാഞ്ഞു. അവൻ എന്നെ തന്നെ നോക്കി നിക്കുന്നത് എനിക്ക് ഫീൽ ചെയ്യാമായിരുന്നു.എനിക്ക് ഇതത്ര പെട്ടെന്ന് അക്‌സെപ്റ് ചെയ്യാൻ കഴിയാത്ത പോലെ അപ്പോഴും എന്റെ എന്റെ മനസ് ഓർമിപ്പിച്ചോണ്ടിരുന്നു ഞങ്ങൾ രണ്ടാളും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന്.അവനു എന്നോട് ദേഷ്യമില്ലാത്തതും എന്നെ ഇഷ്ടമുള്ളതും നല്ലതല്ലേ എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചു എന്നാൽ അതിനുള്ള മറുപടി എൻറെ മനസ് തന്നെ എനിക്ക് പറഞ്ഞു തന്നു.അവനു എന്നോട് തോന്നുന്നത് അവന്റെ പ്രായത്തിലുള്ളവർക്ക്‌ വയസിനു മൂത്ത ഒരാളോട് തോന്നുന്ന ഇൻഫെക്റ്റുവേഷൻ ആയിരിക്കാം. കുറച്ചു കാലം കഴിയുമ്പോ അവനു തന്നെ എന്നെ ഇഷ്ടമില്ലാതെ ആയെന്നു വരാം. അവനെപോലെ ഭംഗിയുള്ള ഒരുത്തന് നല്ല പെൺകുട്ടികളെ കിട്ടാൻ എളുപ്പമായിരിക്കും. കുറച്ചു കഴിഞ്ഞാൽ ഞാൻ അവനൊരു ഭാരമാകും.

“ഇല്ല ചേച്ചി. ചേച്ചി ഒരിക്കലും എനിക്കൊരു ഭാരം ആകില്ല. എനിക്ക് വേറെ പെണ്ണുങ്ങളെ ഇഷ്ട്ടാവുമെങ്കിൽ ഇത്രേം കൊല്ലം ഞാൻ ശ്രമിച്ചിട്ടും എനിക്ക് പറ്റിയില്ലല്ലോ. വയസു കുറഞ്ഞ ആണുങ്ങൾ പ്രേമിച്ച ആ സ്നേഹം ശുദ്ധമാകില്ല എന്ന് വല്ല റൂളും ഉണ്ടോ..?”
എന്റെ മനസിലെ കാര്യങ്ങൾക്കു അവൻ ഉത്തരം പറഞ്ഞപ്പോൾ ഞാൻ ശെരിക്കു അത്ഭുതപെട്ടു പോയി. ഞാൻ കണ്ണ് തുറന്നു അവനെ നോക്കി.
“എന്റെ മനസിലുള്ള കാര്യം നീ എങ്ങനെ കേട്ടു…?”
ഞാൻ അതിഷയത്തിൽ ചോദിച്ചു
“അത് എനിക്കാരോ ഇവിടെ പറഞ്ഞു തരുന്നത് പോലെ തോന്നി. ഇടക്കിടക്ക് തോന്നുന്നുണ്ട്”
അവൻ അവന്റെ വലതു ചെവി ചൂണ്ടികൊണ്ട് പറഞ്ഞു.
“എന്നിട്ട് നീ ഇതുവരെ എന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ എല്ലാം പറയുന്നതാണല്ലോ.”
“അതിന് എനിക്ക് ഇന്ന് മുതല ഇങ്ങനെ കേൾക്കാൻ തുടങ്ങിയെ.ഇടക്ക് അച്ഛനും അമ്മയും അമ്മായിമാരും ചിന്ദിക്കുന്നതൊക്കെ കേൾക്കുന്നുണ്ട്.”
അവൻ എന്തോ വലിയ കാര്യം എന്ന മട്ടിൽ എന്നോട് പറഞ്ഞു. എനിക്കറിയാം അവൻ എന്നെ കളിപ്പിക്കുവാണെന്നു.ഇവിടെ വന്നപ്പോ തന്നെ എന്റെ പ്രോബ്ലം എന്താണെന്ന് എനിക്ക് പറഞ്ഞു തന്നവനാ അപ്പൊ ഇതും ഊഹിച്ചെടുത്താൽ ആശ്ചര്യപെടാനില്ല. എന്നെ ചരിപ്പിക്കാൻ വേണ്ടി അവൻ പറഞ്ഞതാണെന്ന് എനിക്ക് മനസിലായി. ഞാൻ ചെറിയൊരു ചിരി കൊടുത്തു. ഇനി ഇവൻ പറഞ്ഞപോലെ എന്നെ ശെരിക്ക് ഇഷ്ടമാണെങ്കിലും അത് എനിക്ക് അക്‌സെപ്റ് ചെയ്യാൻ ഇച്ചിരി സമയം വേണം.എനിക്കെന്നും അവനോട് ഒരു ചേച്ചിക്കുള്ള വാത്സല്യം ഉണ്ടായിരുന്നു എന്നാൽ പ്രേമം എന്നൊക്കെ പറയുമ്പോൾ കുറച്ചു സമയം വേണം. ഇപ്പോഴും എല്ലാം നടന്നതിന്റെ ഷോക്കിൽ ആണ്. എല്ലാം ഒരു ദിവസം കൊണ്ട് ഉൾക്കൊള്ളാൻ പ്രയാസം പോലെ.
“ടാ എനിക്കിപ്പോ ഒന്നിനും വയ്യ. ഞാൻ ഒന്ന് കിടന്നോട്ടെ..?”
അവന്റെ മുഖം മങ്ങുന്നത് ഞാൻ അറിഞ്ഞു.
“എന്താടാ..? മുഖം ഒക്കെ താഴുന്നേ..?”
“ഒന്നുല്ല ”
“സത്യം…?”
“അത്….മ്മ്… ഇന്ന് നമ്മടെ ആദ്യരാത്രി അല്ലെ”
താഴെ നോക്കി നാണത്തിൽ അവൻ അത് പറഞ്ഞപ്പോ സത്യം പറഞ്ഞാൽ എനിക്ക് ചിരി അടക്കാനായില്ല.
“മോൻ അതിനു വെച്ച വെള്ളമൊക്കെ വാങ്ങി വച്ചേരെ. ഏതാ അവന്റെ പൂതി. എന്നാലും നിന്നെ ഞാൻ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചേ”

29 Comments

  1. ആന്മരിയ kito saab

  2. അപ്പുറത്ത് next പാർട്ടിന് വെയിറ്റ് ചെയ്യുവാണ്..?

    1. Thanks alot മാൻ

      lots of love ❣️❣️

  3. രുദ്രൻ

    Waiting for nxt part

    1. അയച്ചു കൊടുത്ത് മൂന്നു ദിവസം ആയി ?‍♂️?‍♂️

  4. Cheriye oru samshayam nayikayude peru ithilundo?

    1. ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് bro. ഡയറക്റ്റ് ആയി അല്ല indirect ആയി ആദ്യത്തെ പേജിൽ തന്നെ ഉണ്ട്…

      Lots of love ❣️❣️

  5. ഹായ് ഫ്രണ്ട്‌സ് ഇതിന്റെ മറ്റൊരു ഭാഗം അപ്ലോഡ് ചെയ്യാൻ ഉണ്ട് പക്ഷെ എന്തെല്ലാം എഡിറ്റ്‌ ചെയ്യണം എന്നറിയില്ല. ഇവിടെഎന്തൊക്കെ ആണ് 18+ആയി കൻസിഡർ ചെയ്യാറ് എന്നർക്കേലും അറിയോ.
    ഒരു ചെറിയ ഉമ്മയൊക്കെ 18+ഇൽ പെടുമോ..? ??

    1. മണവാളൻ

      ഉമ്മ ഒന്നും കുഴപ്പം ഇല്ല, ഉമ്മ വരെ ആക്കാം ?. പിന്നെ തെറി വരുന്ന ഭാഗം #*@₹&# ഇങ്ങനെ കൊടുത്താൽ മതി. Adult content വരാതെ നോക്കിയാൽ മതി (over ആയിട്ട്).

    2. ഉമ്മ ഓക്കെ ആണ്. ബെഡ് സീൻ അവിടെ എഴുതുന്ന പോലെ പച്ചക്ക് എഴുതരുത്. ഒരു ഒളിയും മറയും വച്ച് എഴുതണം. അത്രേ ഉള്ളു.. പിന്നെ തെറി ഒക്കെ അവിടെ പച്ചക്ക് പറയുന്ന പോലെ ഇവിടെ ഇടരുത്. വേറെ ഒന്നുമില്ല. ബാക്കി വായ്ചിട്ട് പറയ

    3. Thanks alot for the replays ❣️❣️

      ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. എഡിറ്റർ തീരുമാനിക്കട്ടെ..

      Lots of love ❣️❣️

  6. Avidenu ee site illotu kudie add cheyan paranjath njana ?

    1. Thanks bro ❣️❣️

      എനിക്ക് എഡിറ്റിംഗ് അത്ര ഇഷ്ടമുള്ള കാര്യം അല്ല ?? അതാ ഞാൻ ആദ്യമേ ഇവിടെ അപ്ലോഡ് ചെയ്യഞ്ഞത്.പിന്നെ കുറച്ചു കമ്മെന്റുകൾ കണ്ടപ്പോൾ ഇടാം എന്ന് വിചാരിച്ചു ??.

      Thanks for reading ❣️❣️

      Lots of love ❣️❣️

  7. aiwaaaa

    ⚡?

    1. Thanks alot maahn ❣️❣️

      Lots of love ❣️❣️❣️

  8. മണവാളൻ

    മച്ചാനെ പൊളിച്ചു ?✨

    //മണവാളനെ കാണാനില്ലെന് പറഞ്ഞു ആൾ വന്നതും//
    ഞാൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് ??

    മച്ചാനെ പാരഗ്രാഫ് തിരിച്ച് സ്പേസ് ഇട്ട് എഴുതിയാൽ വായിക്കാൻ ഒരു ഓളം കിട്ടും. വേറെ ഒന്നും പറയാൻ ഇല്ല. അടിപൊളി ??

    1. ഇവിടെ തന്നെ ഉണ്ടല്ലേ. ?? സന്തോഷം ??

      ഞാൻ പരേഗ്രാഫ് ഇട്ടു എഴുതാൻ ശ്രെമിക്കാം ബ്രോ.

      Thanks alot for reading

      Lots of love ❣️❣️

  9. അശ്വിനി കുമാരൻ

    കൊള്ളാം ബ്രോ…?❤️
    Paragraph സ്പേസ് കൂടെയുണ്ടെങ്കിൽ നന്നായിരുന്നു.

    1. ശ്രേമിക്കാം ബ്രോ ❣️❣️

      Thanks alot for reading ❣️❣️

      Lots of love ❣️❣️

  10. Ividem varanamen orupad agrahicha story??? Finally it’s here???

    1. Thanks alot maahn❣️❣️

      Lots of love ❣️❣️

  11. ആരാ അത് ഇങ്ങനെ തുറിച്ചു നോക്കുന്നെ.. ഇത് വായിച്ചപ്പോൾ കണ്ടു മറന്ന് ഒരു സിനിമ ഓർമ വന്നു പേര് ഓർമ കിട്ടുന്നില്ല..അതിൽ ആ പ്രേതം അയാളുടെ കഴുത്തിൽ ഇരുപ്പ് ആണ് എപ്പോഴും..

    നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

    1. ?? ഞാൻ ഇൻസ്പിറേഷൻ ആയി കണ്ടു മറന്ന മൂവീസ് എല്ലാം യൂസ് ചെയ്തിട്ടുണ്ട് അതായിരിക്കും

      Thanks alot for reading
      Lots of love ❣️❣️

      1. കൊള്ളാം പോരട്ടെ

        1. ഇപ്പോൾ ആണ് വായിച്ചത്..

          നല്ല രസം ഉണ്ട് വായിക്കാൻ..

          പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു ????❤❤

        2. Thanks bro ❣️❣️

  12. രണ്ട് മൂന്ന് പാർട്ട് അപ്പുറെ വായിച്ചിരുന്നു.
    നല്ല ഫ്ലോയുണ്ട്… അത് അവസാനം വരെ നിലനിർത്തി കൊണ്ടുപോവാൻ സാധിക്കട്ടെ..
    വിഷ്വൽ ചെയ്തത് നന്നായിട്ടുണ്ട്..
    Keep it up

    1. Thanks maan ❣️❣️

      ശ്രേമിക്കാം ❣️❣️

Comments are closed.