അഥർവ്വം 8 [ചാണക്യൻ] 142

ആരോ അരുണിമയുടെ ചിത്രം പുതുതായി വരച്ചു ചേർത്ത പോലെ ആയിരുന്നു. മുൻപിൽ നടക്കുന്ന അസ്സാധാരണമായ സംഭവങ്ങൾ ഓർത്ത് അവനു ഭ്രാന്ത്‌ പിടിച്ചു. തൽക്കാലം അരുണിമയെ കാണാനുള്ള ആഗ്രഹംകൊണ്ടാകും ഇങ്ങനൊക്കെ തനിക്ക് കാണാൻ പറ്റുന്നതെന്നു ഓർത്തു അവൻ
ആശ്വസിച്ചു.

അങ്ങനെ ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.സാവധാനം അനന്തു
ഡയറിയിലേക്ക് മുഖം പൂഴ്ത്തി.
.
.
കല്യാണിയെ വീട്ടിൽ ആക്കിയ ശേഷം രഘുവേട്ടന്റെ വീട്ടിൽ പോയി നൂലുകെട്ടിനു മുഖം കാണിച്ച ശേഷം ദേവൻ ബുള്ളറ്റിൽ തിരിച്ചു വരികയായിരുന്നു.

കല്യാണിയെ കണ്ട ശേഷം മനസ്സ് എവിടെയും ഉറച്ചു നിൽക്കുന്നില്ലെന്നു അവനു തോന്നി.
ആ പൂച്ചക്കണ്ണുകളോട് വല്ലാത്ത ഒരു ആരാധനയും മറ്റ് എന്തൊക്കെയോ ഒക്കെ അവന്റെ മനസിൽ തോന്നി തുടങ്ങി. ചുണ്ടിൽ ചെറു ചിരിയോടെ അവൻ ബുള്ളറ്റ് പറപ്പിച്ചു.
നാൽക്കവലയിൽ എത്തിയതും അവിടുള്ള പെട്ടിക്കടയ്ക്ക് മുൻപിൽ അവൻ വണ്ടി നിർത്തി.

പെട്ടി കടയിൽ കൂടിയിരുന്ന ആൾക്കാർ എഴുന്നേറ്റ് നിന്നു അവനെ ബഹുമാനിച്ചു.
ദേവൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

“ചേട്ടാ കുറച്ചു നാരങ്ങ മിട്ടായി പൊതിഞ്ഞെടുത്തോ  ”

“ശരി അങ്ങുന്നേ  ”

കടക്കാരൻ ബഹുമാനത്തോടെ വൃത്തിയുള്ള കടലാസ് കീറിയെടുത്ത് അതിൽ കുറച്ചു നാരങ്ങ മിട്ടായി ചില്ലു ഭരണിയിൽ നിന്നും കുടഞ്ഞിട്ടു.

അതിനു ശേഷം അത് വൃത്തിയായി പൊതിഞ്ഞെടുത്ത് ദേവന് നേരെ നീട്ടി.

“നന്ദി ചേട്ടാ.. ഇതാ പൈസ”

ദേവൻ  പോക്കറ്റിൽ നിന്നും നാണയതുട്ട് എടുത്തു അയാൾക്ക് നേരെ നീട്ടി.

“അയ്യോ വേണ്ട അങ്ങുന്നേ..”

അയാൾ അല്പം ഭയത്തോടെ ദേവനെ നോക്കി.

“അതൊന്നും സാരമില്ല ചേട്ടാ.. ഇത് കയ്യിൽ വച്ചോ.. ഞാൻ വാങ്ങിയ സാധനത്തിന്റെ പൈസ അല്ലേ തരുന്നേ ”

“അങ്ങുന്ന് വാങ്ങിയ സാധനത്തിനു എങ്ങനാ ഞാൻ പൈസ വാങ്ങുക.. ഈ കടയൊക്കെ വല്യങ്ങുന്നിന്റെ ഔദാര്യമാ.. ആ നന്ദി ഞാനും എന്റെ കുടുംബവും ഒരിക്കലും മറക്കില്ല. ”
അയാൾ നന്ദിയോടെ അവനെ നോക്കി.

12 Comments

  1. Bro next part enna bro

  2. Ethe തന്നെ അല്ലെ വശികരണ മന്ത്രം. ബാക്കി വായിക്കാൻ വിസിറ്റ് kambistories. Com

  3. Super mashaa??kiddu ayittund??? adutha partne vendi waiting mashaa ??

  4. ഇ ചാപ്റ്റർ ഇതിനു മുൻപ് വന്നതാണെല്ലോ വായിച്ച ഓർമ ??????

  5. കരിനാഗം nxt എപ്പോളാ post ആക്ക

  6. ഒറ്റപ്പാലം ക്കാരൻ

    മനോഹരം
    അവിടെ കാത്തുരിന്നു വായിക്കുന്ന
    ഒരു സ്റ്റോറി ആണ് ഇത് ഇവിടെ വന്നത്തിൻ സന്തോഷം
    ??????????????

  7. നിധീഷ്

    ♥♥♥

  8. chaanakyo…..

  9. Waiting aanu

  10. Super

Comments are closed.