എന്റെ കഥ നിന്റെ ജീവിതം 1 [Sachin sachi] 56

എന്റെ കഥ നിന്റെ ജീവിതം 1

Author : Sachin sachi

 

ഇത് ഞാൻ ആദ്യമായി എഴുതിയ കഥയാണ്. ഒരു ചെറിയ കഥ. ഇത് ഒരു ക്യാമ്പസ്‌ story ആണ്. കുറച്ചു നല്ല കൂട്ടുകാരുടെ കഥ. രവി, ശ്യാം, ബാലു, അഞ്ജു, ശ്രേയ. അഞ്ചു പേരും best frinds. അവർ തമ്മിൽ രഹസ്യങ്ങൾ ഒന്നും ഇല്ല. ഒരിക്കൽ പിരിയാത്തവർ. രവി അവനാണ് ഗ്രുപ്പിന്റെ ലീഡർ. ഈ കോളേജിലെ കില്ലാഡി ആരാണെന്നു ചോദിച്ചാൽ അത് അവനാണ് രവി. അവന് ഈ പ്രണയം എന്ന് കേൾക്കുന്നതെ കലിപ്പ് ആണ്.

ക്യാമ്പസ്സിലെ ഒരു ദിവസം. രവിയും ബാലുവും ബൈക്കിൽ ഇരുന്ന് ഗ്രൗണ്ടിലെ കളി കാണുന്നു. അവരുടെ അടുത്തേക്ക് മടിച്ചു മടിച്ചു ശ്യാം വരുന്നു.

” ടാ രവി അളിയാ എനിക്ക് ഒരു കാര്യം പറയാനുണ്ട്. ” ശ്യാം പേടിച്ചു പേടിച്ചു പറഞ്ഞു.

രവി അവനെ നോക്കി. ” എന്താടാ പറ. ”

ശ്യാം ഒന്ന് ശ്വാസം വലിച്ചു വിട്ടു. ” എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടം ആണ്. ” പറയലും ശ്യാം ഒന്ന് വിട്ട് നിന്നു.

രവി അവനെ തറപ്പിച്ചു ഒന്ന് നോക്കി. ” അതിന്. എന്നോട് പറഞ്ഞിട്ട് എന്താക്കാനാ. നീ അവളോട്‌ പോയി പറ. ” രവി വീണ്ടും ഗ്രൗണ്ടിലേക്ക് നോക്കി.

” yes നീ പോയി പറ. ” ബാലുവും രവിയെ പിന്താങ്ങി.

” അത് എനിക്ക്.. എനിക്ക് പറയാൻ പേടി. ” ശ്യാം വിക്കി വിക്കി പറഞ്ഞു.

രവി ബൈക്കിന്റെ മുകളിൽ നിന്നും ഇറങ്ങി. അത് കണ്ട് ശ്യാം ഒന്നുടെ പുറകോട്ട് നിന്നു.

” പേടിയാണെങ്കിൽ വീട്ടിൽ പോയി ഇരുന്നോടാ കോപ്പേ. ചങ്കുറപ്പുള്ളവർക്ക് പറഞ്ഞതാ പ്രേമം. നീ പോ പോയി ധൈര്യമായ് പറ. ” രവി അവനെ ചേർത്ത് നിർത്തി പറഞ്ഞു.

ശ്യാം രവിയുടെ കൈകൾ കൂട്ടി പിടിച്ചു. ” അത് ഇല്ലടാ. അതുകൊണ്ട്.. അതുകൊണ്ട് എനിക്ക് പകരം നീ പോയി പറഞ്ഞാൽ മതി. ” ശ്യാം രവിയെ നോക്കി പറഞ്ഞു.

രവി ശ്യാമിന്റെ കൈ പിടിച്ചു തിരിച്ചു. ” പ്പാ പന്ന മോനെ പോടാ. ” രവിയുടെ മുഖത്ത്‌ ദേഷ്യം.

ബാലു അത് കണ്ട് ചിരിച്ചു. ” ഇവൻ മ്മ്.. നടന്നത് തന്നെ. നിനക്ക് വട്ടായോ. ” ബാലു ശ്യാമിനെ നോക്കി ചോദിച്ചു.

” നീ പോ എന്റെ കയ്യിൽ നിന്ന് കിട്ടും പൊയ്ക്കോ. ” രവി ശ്യാമിന് നേരെ കയ്യോങ്ങി പറഞ്ഞു.

ശ്യാം ഒന്നുടെ രവിയുടെ അടുത്തേക്ക് നിന്നു. ” അളിയാ പ്ലീസ്. എനിക്ക് പറയാനുള്ള പേടിയാടാ. പ്ലീസ് നിനക്കെ ഹെല്പ് ചെയ്യാൻ പറ്റൂ. ” ശ്യാം അവരനോട് പറഞ്ഞു.

” ടെ ഏതാ ആ പെണ്ണ്. ” ബാലു ശ്യാമിനോട് ചോദിച്ചു.

അവന്റെ മുഖത്ത് നാണത്തോടെ ഒരു ചിരി. ” അഞ്ജുവിന്റെ കൂടെ എപ്പോഴും കാണുന്ന ആ കുട്ടി ഇല്ല ലക്ഷ്മി അവളാണ്. ” ശ്യാം ചിരിച്ചുകൊണ്ട് പറഞ്ഞു.

Updated: June 2, 2021 — 10:24 pm

8 Comments

  1. കൈലാസനാഥൻ

    വ്യത്യസ്തമായ ഒരു കഥയായി മാറട്ടെ ആശംസകൾ . രാവണൻ പറഞ്ഞത് ആവർത്തിക്കുന്നില്ല ശ്രദ്ധിക്കുക.

  2. കോപ്പ് സുഹൃത്തേ കാഥാപാത്രങ്ങളുടെ പേര് മാറി പോകുന്ന അത്രയും ബോറ് പരിപാടി വേറെയില്ല… രവി… ഗിരി.. തുടക്കം ആണെന്നു പറഞ്ഞു. ആദ്യം ശ്രത്ധിക്കേണ്ടത് ഇതാണ് സഹോ… പ്രൂഫ് റീഡിംഗ്.

  3. Nxt ponnotte …. ekadesham eni varanullathokke oru ooham und appol ningal pratheekshakal thettikkunn pratheekshikunnu….

  4. Real ആയിട്ടുള്ളത് ഒരിക്കലും മാറ്റാൻ പറ്റില്ലല്ലോ സഹോ

  5. bro ee kadha njan vaichatha ithinte end Matti happy ending akamo please

  6. നിധീഷ്

    ♥♥♥

Comments are closed.