വളരെ നിഷ്കളങ്കമായ ഉത്തരം കേട്ട് ഞാൻ പകച്ചു പോയി. അറിയാതെ ഞാൻ ദൈവത്തെ വിളിച്ചു പോയി
….. എന്നെ കൊലക്ക് കൊടുക്കണം ല്ലേ…
“….. ഞാൻ എന്ത് ചെയ്യാനാ കുട്ടീ…..”മുകളിന്ന് മൂപ്പരാ… ദൈവം… ഞാൻ വിളിച്ചപ്പോൾ ഉത്തരം തന്നതാ…
…. എന്ത് ചെയ്യാനാന്നോ…….
“….. പിള്ള മനസ്സിൽ കള്ളമില്ല എന്നല്ലേ….”
…. ഇങ്ങനെ പോയാൽ പിള്ളേച്ചാ…. ഞാൻ വൈകാതെ തന്നെ അങ്ങോട്ട് എത്തും…..
അതിന് മൂപ്പര് നല്ല ഒരു ഇളി അങ്ങ് തന്ന് പോയി… പാറുക്കുട്ടിയെ നോക്കുമ്പോൾ ഈ കാന്താരിയും ഉണ്ട് വെളുക്കനെ ചിരിക്കുന്നു… അത് കണ്ടിട്ടാണെ എനിക്ക് ഒന്നും അങ്ങ് പറയാനും കഴിഞ്ഞില്ല…
അമ്മയോടും അച്ഛമ്മയോടുമൊക്കെ പറഞ്ഞപ്പോൾ അവരും ചിരിച്ചു…
നമ്മുടെ കുറുമ്പിയുടെ ഓരോ കുറുമ്പുകളെ…
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോളുണ്ട് എല്ലാരും ചിരിക്കുന്നു.
“ഇതൊക്കെ വെച്ച് നോക്കുമ്പോൾ എനിക്ക് കിട്ടിയതൊക്കെ വളരെ ചെറുത്..”-അതുൽ
“ഇതിലും വലുതെന്തോ വരാനിരുന്നതാ… അത് അങ്ങനെയും പോയി….
“നീ ഇത് ഏത് അർത്തതിൽ ആണാവോ പറഞ്ഞത്..”-സംഗീത്
“അല്ല… ആ വലുത് അങ്ങ് മിസ്സായല്ലോ എന്ന്…
“ശവത്തിൽ കുത്താതെടാ മോനെ….
“എന്നെ കൊണ്ട് ഇതൊക്കെയേ പറ്റൂ….വാ പോകാം…
ഞങ്ങൾ പോട്ടെ…. അവരോട് യാത്രയും പറഞ്ഞ് ഞങ്ങൾ ഇറങ്ങി കളിസ്ഥലത്തോട്ട്. അങ്ങനെ കഥപറഞ്ഞും കവലയിൽ പോയി കുറച്ചു നേരം ഇരുന്ന് ഞങ്ങൾ ഗ്രൗണ്ടിൽ എത്തി.
“ഡാ… കിച്ചു… ആ വിഷ്ണുവും ശിങ്കിടികളും ഉണ്ടല്ലോ ഇങ്ങോട്ട് നോക്കി നിൽക്കുന്നു…. മിക്കതും.. ചൊറിയാൻ ചാൻസ് ഉണ്ട്….. മൈൻഡ് ചെയ്യണ്ട…
“ഇല്ലെടാ… എന്തിനാ വെറുതെ….അന്ന് തന്നെ ഞാൻ കണക്കിന് കൊടുത്തിന്… എന്നിട്ടും ചുരുക്കും കൊണ്ട് ഇറങ്ങിയിരിക്കുകയാ…
“വാ ഇവിടിരിക്കാം….
ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ
“ഡാ, ആ അർജുൻ ഇങ്ങോട്ട് വരുന്നുണ്ടല്ലോ… മിക്കവാറും അവൻ കൊണ്ടേ പോകൂ….
“അവൻ ചിലപ്പോൾ അങ്ങോട്ടെവിടെയെങ്കിലും പോകുന്നതായിരിക്കും…
“അല്ല.. ദാ വരുന്നു….
അപ്പോഴേക്കും അവൻ ഞങ്ങളെ ഇരിക്കുന്നതിന്റെ അടുത്ത് എത്തി…
“മോനെ കിച്ചൂ…. എന്തെല്ലാ….. വി.. ശേ… ഷം…
“വിശേഷം ഒരുപാടുണ്ടല്ലോ മോനെ അർജുനേ….
❤???
???
karutha irulum pradeekshikkunnu bro
Nice❕
Waiting for next part ❤️
Nice bro. Comedyil ninnum actionilek ethiyallo