” മോനെ അതുലെ എന്റെ അനിയത്തി കുട്ടിയായത് കൊണ്ട് പറയുകയല്ല.. എന്തെങ്കിലുമൊക്കെ പറയുമ്പോൾ സൂക്ഷിച്ചോ… ഇല്ലെങ്കിൽ പണി അവള് ചായ പോലെ തരും.
“ചായയോ…. പാലുംവെള്ളത്തിൽ തരും എന്നല്ലേ…. – സംഗീത്
“അത് പറഞ്ഞപ്പോൾ ആണ്… അവളെനിക്ക് പണി ചായയിൽ തന്ന കഥ.. ഞാൻ പറയാം…
എന്റെ ഓർമ ആ ദിവസത്തിലേക്ക് പോയി…
അന്ന് കവലയിൽ പോയി വന്ന ദിവസം. ഉച്ചക്ക് വെയിൽ കൊണ്ടാണ് ഞാൻ വന്നത്… നല്ല ദാഹവും ക്ഷീണവും ഉണ്ടായിരുന്നു… ഞാൻ വരുമ്പോൾ അമ്മയും പാറുക്കുട്ടിയും മാത്രേ ഇവിടെ ഉണ്ടായിരുന്നുള്ളു..
കുറച്ച് വെള്ളവും കുടിച്ചു ഞാൻ എന്റെ മുറിയിൽ പോയി ഇരുന്നു…. കുറച്ച് കഴിഞ്ഞപ്പോൾ കാന്താരി എന്റെ മുറിയിലേക്ക് വന്നു… ഞാൻ കണ്ടിരുന്നില്ല…. ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു…
“ഏത്ത… ചായ മാണോ…
അവളുടെ ശബ്ദമാണ് എന്നെ ഫോണിൽ നിന്ന് ശ്രദ്ധ മാറ്റിയത്..
“ഹാ… ഏട്ടന്റെ കാന്താരിയോ… എന്തെ.. ചായ വേണോന്ന് ചോദിക്കാൻ…. അമ്മ പറന്നതാണോ….
“വേനൊന്നു പറയ് എത്താ….
“മോള് ചോദിച്ചതല്ലേ…. വേണം… ചായ കൊണ്ട് വാ….
“ഇപ്പൊ കൊണ്ടൊരാ….
അതും പറഞ്ഞു പാറൂട്ടി മുറിവിട്ട് പോയി… ഞാൻ പഴയത് പോലെ വീണ്ടും ഫോണിൽ നോക്കാനും… കുറച്ച് സമയം കഴിഞ്ഞിട്ടും ചായ കൊണ്ട് വരാം എന്ന് പറഞ്ഞു പോയ പാറൂട്ടി എത്തീല… ഫോണിൽ നോക്കി ഇരുന്ന ഞാൻ ആ കാര്യം വിട്ടുപോകുകയും ചെയ്തു…
വെറുതെ ഒരു സിനിമ കാണാം എന്ന് കരുതി, ഞാൻ ഒരു സിനിമയും വെച്ച് കാണാൻ തുടങ്ങി…കുറച്ച് നേരം കഴിഞ്ഞപ്പോൾ…
“എത്താ… പാറൂട്ടി ചായ കൊണ്ട് ന്നക്ക്… ദാ…
സിനിമയിൽ മുഴുകിയ ഞാൻ ആ ഗ്ലാസ്സ് വാങ്ങി ചുണ്ടോടു ചേർത്ത് കുറച്ച് കുടിച്ചു…. കുടിച്ച അതേ സ്പീഡിൽ തുപ്പുകയും ചെയ്തു… ഞാൻ നോക്കുമ്പോൾ അത് ചായ ആയിരുന്നില്ല… നല്ല ഒന്നാന്തരം മണ്ണ് കലക്കിയ വെള്ളം.. ഓടി പോയി അതും കളഞ്ഞു വായയും കഴുകി തിരിച്ചു വരുമ്പോൾ കാന്താരി അതാ എന്നെയും നോക്കി നിൽക്കുന്നു….
പിന്നെ ഒന്നും നോക്കിയില്ല… അവളെയും പൊക്കി കിടക്കയിലിട്ട് രണ്ട് കയ്യും ഞാൻ കൂട്ടി പിടിച്ചു….
“ഡീ കുരുപ്പേ.. മണ്ണ് കലക്കിയിട്ടാണോ ചായ ഉണ്ടാക്കൽ….
“ആ… എന്നോട് പറഞ്ഞല്ലോ..
“എന്ത്…? ആര് പറഞ്ഞു
“ചിന്നേച്ചി പറഞ്ഞല്ലോ… പണ്ട് ഏച്ചി മണ്ണ് കൊണ്ട് അപ്പവും ചായയും ചോറും ഒക്കെ ഉണ്ടാക്കി കളിച്കെന്നു…
❤???
???
karutha irulum pradeekshikkunnu bro
Nice❕
Waiting for next part ❤️
Nice bro. Comedyil ninnum actionilek ethiyallo