“ഡാ.. മോനെ കിച്ചു.. ഒന്ന് പറയെടാ… പാറുക്കുട്ടി… നല്ല മോളല്ലേ.. ഏട്ടൻ നാളെ മിട്ടായി വാങ്ങിത്തരാം…
ഒരു മിട്ടായി വാങ്ങികൊടുക്കാത്തതിനാണോ കുറുമ്പി ഇങ്ങനെ പൊല്ലാപ്പ് ഉണ്ടാകുന്നത് എന്നാണോ നോക്കുന്നെ… സംഭവം ഏറെക്കുറെ അങ്ങനെ തന്നെയാണ്. പക്ഷെ, അത് മാത്രമല്ല… ഒരുദിവസം ഉമ്മറകോനായിൽ ഇരുന്ന് പാറുക്കുട്ടി ചാമ്പക്ക തിന്നുവായിരുന്നു… ഞാനും അതുലും സംഗീതും തൊട്ടടുത്ത് തന്നെ ഉണ്ട്… ഞങ്ങളെ തിന്നു കഴിഞ്ഞപ്പോൾ അതുലിന്റെ കണ്ണ് നേരെ പോയത് പാറൂട്ടിയുടെ കയ്യിലേക്കാണ്… വേണ്ട എന്ന് പറഞ്ഞിട്ടും അതുൽ അവളുടെ ചാമ്പക്ക എടുത്തു പകരം നാളെ വരുമ്പോൾ മിട്ടായിയും നാണുവേട്ടന്റെ കടയിലെ പരിപ്പ് വടയും ഓഫർ ചെയ്തു… പാവം.. നമ്മളെ പാറുക്കുട്ടി അത് കണ്ണും പൂട്ടി സമ്മതിച്ചു…. അന്ന് പോയ മൂപ്പര് ഇന്നാണ് ഇവിടെ പാറുക്കുട്ടിയുടെ മുമ്പിൽ പൊങ്ങിയത്… നമ്മള് മറന്നാലും പെണ്ണ് ഇതൊന്നും മറക്കൂല എന്ന് ആരെ കാളും കൂടുതൽ എനിക്ക് അറിയാം… ഇനി വരാൻ പോകുന്ന ഭൂഗംബവും… അതിന് മുന്നോടിയായിട്ടാണ് ഇന്ന് രാവിലെ ഞാനവനെ ആ കാര്യം ഓർമിപ്പിച്ചതും..
“പാറൂട്ടി… ഏട്ടന്റെ കാന്താരിയല്ലേ… ഇങ്ങോട്ട് വാ….അതുലിന്റെ മുടി വിട്… വാ…
“ഇല്ല…. നിച്ച്… മാണം… തരാ പറയ്…
“ഏട്ടനല്ലേ പറയുന്നേ… ഇങ്ങോട്ട് വാ… വൈകുന്നേരം അവൻ വാങ്ങിത്തരും..
അതുലിനെ നോക്കി ഒന്ന് കണ്ണ് ചിമ്മി ഞാൻ കാന്താരിയോട് പറഞ്ഞു.
ഒന്ന് സംശയത്തോടെ നോക്കിയ ശേഷം പയ്യെ അതുലിന്റെ തല അവള് വിട്ട്…. അടുത്തുള്ള വടികൊണ്ട് ഒരടിയും പുറത്ത് കൊടുത്താണ് പാറൂട്ടി അകത്തേക്കു പോയത്. അവളകത്തേക്ക് പോയതും അത്രയും നേരം ചിരികടിച്ചു പിടിച്ചു നിന്ന എല്ലാവരും ചിരിച്ചു…. അതുല് പോലും…
“ന്റെ അമ്മേ…. എന്താ സാധനമാണെടാ അത്… ഞാൻ പോലും മറന്നു പോയ ഒരു കാര്യം ആയിരുന്നു… ന്റെ തലയും പോയി… അയ്യോ…. ഒരാവശ്യവും ഇല്ലായിരുന്നു… പുല്ല്.
“മോനെ അതുലെ… അവള് മറക്കില്ല എന്നുറപ്പായി അറിയുന്നത് കൊണ്ടാണ് ഞാൻ ഈ കാര്യം നിന്നെ ഓർമിപ്പിച്ചേ… ന്നിട്ടും … കയ്യും വീശി വന്നത് നിന്റെ തെറ്റ്…
“നീയല്ലാണ്ട് ആ കാന്താരിക്ക് വാക്കും കൊടുത്ത് പറ്റിച്ചു നടക്കോ…. ഈ വീട് തന്നെ തിരിച്ച് വെക്കുന്ന മൊതലാ അത്..”-അമ്മ
“നീ എന്റെ കയ്യിലെ ഈ പാട് കണ്ടോ… മുമ്പൊരിക്കൽ പാറുക്കുട്ടീടെ പാത്രത്തിൽ നിന്ന് ഞാനൊരു ബിസ്കറ്റ് അറിയാതെ എടുത്ത് പോയി… എന്നെ കടിച്ച് തിന്നില്ല എന്നെ ഉള്ളു…-മാമി
???
karutha irulum pradeekshikkunnu bro
Nice

Waiting for next part
Nice bro. Comedyil ninnum actionilek ethiyallo