ഈ പ്രേതം, യക്ഷി എന്നൊക്കെ പറയുകയാണെങ്കിൽ.നമ്മുടെ മലയാളം സിനിമയിലെ യക്ഷിയെ കുറിച്ചാണ് പറയേണ്ടത്…. കുളിച്ചു ഈറന്മുടിയിൽ കുളിർപിന്നൽ ഇട്ടു വിടർത്തി.. തുളസികതിര് ചൂടി… നല്ല സെറ്റ് സാരിയും ഉടുത്ത് വന്നാലുണ്ടല്ലോ…. അപ്പോൾ തന്നെ ഒരു താലിയും ചാർത്തി വീട്ടിൽ കൊണ്ട് പോകാൻ തോന്നും…. നല്ല ഐശ്വര്യം അല്ലെ കാണാൻ…. “യക്ഷിയാണെന്റെ ഭാര്യ “… നല്ല രസമുണ്ടാവും ല്ലേ…..
ഇത്രയൊക്കെ ആലോചിച്ചപ്പോൾ തന്നെ അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു… ഒന്ന് സങ്കല്പിച്ചു നോക്ക് ട്ടോ….
അങ്ങനെ സിനിമയും കണ്ട് കഴിഞ്ഞപ്പോൾ ആണ് മേശയിലെ കഥപുസ്തകം എന്റെ ശ്രദ്ധയിൽ പെട്ടത്…” ബാലഭൂമി “. അങ്ങനെ അതും എടുത്ത് വായിക്കാൻ ആരംഭിച്ചു…. എന്തെ ഇങ്ങനെ ചിരിക്കണേ…. ഒരിക്കലെങ്കിലും ഇതുപോലെയുള്ള ബുക്ക് വായിച്ചവർക്ക് അറിയാം…അത് തരുന്ന ഒരു ഫീലിംഗ്…. ” കലഷമായ മനസ്സിനെ തണുപ്പിക്കാൻ ഇതുപോലെ ഉള്ള ബുക്കോ കഥകളൊക്കെ സഹായ്ക്കും..
“അയ്യോ… എന്നെ കൊല്ലുന്നേ….. എന്റെ തല ഇപ്പോൾ പൊട്ടിത്തെറിക്കുമെ…. രക്ഷിക്കണേ……
ഉറക്കെയുള്ള നിലവിളി ആണ് കഥയിൽ മുഴുകിയിരുന്ന എന്നെ സ്വബോധത്തിൽ എത്തിച്ചത്… വേഗം തന്നെ എഴുന്നേറ്റ് ഞാൻ താഴെ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ കാണുന്നത്…..
ഓടിച്ചെന്നു ഉമ്മറത്തെത്തിയപ്പോൾ കണ്ട കാഴ്ച എന്റെ സകല കൺട്രോളും കളയുന്ന ഒന്നായിരുന്നു… പിടിച്ചുവെക്കാൻ പോലും കഴിയാതെ ഞാൻ ചിരിച്ചു… പൊട്ടി ചിരിച്ചു…
ഹഹഹ.. ഹാ. ഹഹ…എന്താനല്ലേ… നമ്മുടെ കുറുമ്പിയുണ്ട് അതുലിന്റെ തലമുടി പിടിച്ചു വലിക്കുന്നു… അടുത്ത് തന്നെ ഒരു വിറകിന്റെ കഷ്ണവും ഉണ്ട്… മിക്കവാറും ഇവനെ പാറൂട്ടി തല്ലികൊല്ലും…
“വിടെടി പാറുക്കുട്ടി…മുത്തല്ലേ…. ഞാൻ നാളെ എന്തായാലും കൊണ്ടുവരും… ഏട്ടന്റെ മുടി വിട്…” അതുൽ വളരെ വിനയകുലനായി പാറൂട്ടിയോട് പറയുന്നുണ്ട്…. “നിച്ചു… ഇപ്പൊ കിട്ടണം… ല്ലാന്ത്… ഞാ.. വിടൂല…”
എന്റെ ചിരി കേട്ടു വളരെ യധികം ദൈന്യമായി അതുൽ എന്നെ നോക്കുന്നുണ്ട്. അമ്മയും.. മാമിയും മുത്തിയും ചിന്നുവും സംഗീതും വായപൊത്തി നിന്ന് ചിരിക്കുന്നുണ്ട്… അവരെങ്ങാനും ചിരിക്കുന്നത് പാറൂട്ടി കണ്ടാൽ അവരുടെ കാര്യവും തീരുമാനമാവും… അതോണ്ട് എല്ലാരും കടിച്ചുപിടിച്ചു നിന്ന് ചിരി അടക്കുന്നുണ്ട്.
“ഏട്ടാ…. കൊതുകേട്ടനെ ഞാനിന്ന് കൊല്ലും… “ഞാൻ വന്നതുകണ്ടതും പെണ്ണ് എന്നെ നോക്കി പറഞ്ഞു.
❤???
???
karutha irulum pradeekshikkunnu bro
Nice❕
Waiting for next part ❤️
Nice bro. Comedyil ninnum actionilek ethiyallo