അണവ് -04 [മാലാഖയെ പ്രണയിച്ച ജിന്ന്] 111

 

 

“ഏട്ടാ….. ഹാ കിച്ചേട്ടാ….

 

 

“എന്താ..

 

 

“അതേ…

 

 

“അത്…

 

 

“അതില്ലേ…

 

 

“ഏതില്ലേ…

ഈ പെണ്ണിതെന്തോന്നാ കാട്ടണേ

 

 

“കണ്ണേട്ടാ …. ഞാൻ ഒരു സംശയം ചോയ്ക്കട്ടെ..

 

 

സംശയം…? അതും ഇവൾക്കോ… എന്തായിരിക്കും “ഹാ… ചോദിക്ക്…”

 

 

“ഏട്ടാ…. അതില്ലേ…..

 

 

“ചോദിക്കാൻ ഉണ്ടെങ്കിൽ ഒന്ന് പെട്ടെന്ന് ചോദിക്കേടി… നീ എന്തിനാ അതിന് ബ.. ബബ… അടികുന്നെ….

 

 

“ഞാൻ പലപ്പോഴും ചോദിക്കണം എന്ന് കരുതിയതാ….

 

ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി… കാര്യമായ എന്തോ ആണെന്ന് തോന്നുന്നു… സിനിമ സ്റ്റോപ്പ്‌ ചെയ്തു അവള് പറയുന്നത് എന്താണെന്ന് ഞാൻ നോക്കി…

 

“ഈ ഇംഗ്ലീഷ് സിനിമയിലെ….

 

“സിനിമയില്….

ഒരു പുരികം പൊക്കി ഞാൻ അങ്ങട് ചോദിച്ചു..കുരുപ്പ് എന്താണാവോ ചോദിക്കുന്നെ.

 

 

“ഈ ഇംഗ്ലീഷ് സിനിമയിലെ പ്രേതങ്ങൾ എന്താ ഇത്ര വൃത്തികെട്ട രൂപത്തിൽ….”നല്ലപോലെ മുപ്പത്തി രണ്ട് പല്ലും കാണിച്ചു ഇളിച്ചോണ്ടാണ് മൂപ്പത്തി ഈ ചോദ്യം എന്നോട് ചോദിച്ചേ. അത്ര നേരം ഇവളെ സംശയം എന്തായിരിക്കും എന്ന് ആലോചിച്ചു വളരെയധികം ആവേശത്തോടെ ഇരുന്ന എന്റെ മുഖഭാവം തന്നെ മാറി.

 

 

ഈ ചോദ്യം കേട്ടപ്പോൾ തന്നെ എന്റെ മനസ്സിൽ വന്നത് “…. എലിവിഷം വേണ്ട…. ഏൽക്കൂല….”എന്ന ഡയലോഗ് ആണ്..

 

 

മടിയിൽ വെച്ച ലാപ്ടോപ് എടുത്ത് ഞാൻ കിടക്കയിലേക്ക് വെക്കുമ്പോൾ തന്നെ ചിന്നൂട്ടി ഇറങ്ങി ഓടി….ഓടി വാതിൽപടി കടക്കുമ്പോൾ തന്നെ എന്നെ തിരിഞ്ഞു നോക്കിയാണ് പോയത്…

 

താഴോട്ട് പോയാൽ ഇനിയും ട്രോളുകൾ ഏൽക്കേണ്ടി വരുമെന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഞാൻ ആ കുരുപ്പിന്റെ പിറകെ ഓടിയില്ല… ഇന്ന് തന്നെ അത്യാവശ്യം ഞാൻ എയറിൽ പാറിപറന്നതാ…. എന്തിനാ വെറുതെ…

 

 

അങ്ങനെ വീണ്ടും ഞാൻ ലാപ് എടുത്ത് കണ്ട പാടത്തിന്റെ ബാക്കി കാണാൻ തുടങ്ങി…. അത്യാവശ്യം പ്രേതഭാത ഉള്ള നല്ലൊരു സിനിമയാണ് ഇത്…. ഓരോ രംഗങ്ങളും കിടു എന്ന് തന്നെ പറയാം….

 

അങ്ങനെ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ ആണ് നേരത്തെ ചിന്നൂട്ടി ചോദിച്ച ചോദ്യം എന്റെ മനസ്സിലേക്ക് വന്നത് “ഈ ഇംഗ്ലീഷ് സിനിമയിലെ പ്രേതങ്ങൾ എന്താ ഇത്ര വൃത്തികെട്ട രൂപത്തിൽ……”

 

 

ഞാനും അപ്പോൾ ആണ് അതിനെ കുറിച്ച് ചിന്തിക്കുന്നെ… ഇതിലെ പ്രേതങ്ങളെ കണ്ടാൽ തന്നെ പേടിയാവും.. ഒരുമാതിരി മുഖമൊക്കെ വികൃതമാക്കി, ചോരയൊക്കെ ഒലിപ്പിച്ചു…. ഡ്രെസ്സിൽ ഒക്കെ ചോര ആക്കി മുഷിഞ്ഞ വേഷത്തിൽ…. ഹോ… കാണുമ്പോൾ തന്നെ പേടിയും അറപ്പുമൊക്കെ തോന്നും…. ബ്ലാ……

5 Comments

  1. ❤???

  2. karutha irulum pradeekshikkunnu bro

  3. Nice❕
    Waiting for next part ❤️

  4. Nice bro. Comedyil ninnum actionilek ethiyallo

Comments are closed.