അഞ്ചാം ? തീയാട്ട് [Sajith] 1423

അഞ്ചാം ? തീയാട്ട്

Author : Sajith

[ Previous Part ]

 

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം.

 

പിന്നീട് ഒരാഴ്ചയോളം സ്വാതിയെ കാണാൻ കഴിഞ്ഞില്ല, ഡിപ്പാർട്ട്‌മെന്റ് വരാന്തയിലൂടെ പലവട്ടം സ്റ്റാഫ് റൂമിന് മുന്നിൽ സച്ചിൻ പോയിരുന്നു, എന്നാൽ സദാ സമയവും ആരേലും ഒക്കെ അവൾടെ കൂടെ തന്നെ നിന്നിരുന്നു. അതോണ്ട് സംസാരിക്കാൻ അവനൊരു അവസരവും ലഭിച്ചില്ല. അവള് ആരോടും പറഞ്ഞിട്ടില്ലെന്ന് പാപ്പിക്ക് ഉറപ്പായി കാരണം തങ്ങളുടെ നേരെ ഒരു ആക്ഷനും വന്നിട്ടില്ല. കോളേജിലെ ലെച്ചററോട് അശ്‌ളീല സംഭാഷണം നടത്തുക മോശമാണ്, വേണേൽ രണ്ട് ദിവസത്തേക്ക് സസ്‌പെൻഷനും വാങ്ങി കൊടുക്കാം. അങ്ങനെ ഇരിക്കെ ഒരു ദിവസം കാലത്തെ സെക്കന്റ് പിരീഡ് പ്യൂൺ രേഖ ക്ലാസിലേക്ക് കടന്നു വന്നു.

 

“”ഈ ക്ലാസിലാരാ സച്ചിൻ…””,

 

അവളുടെ ചോദ്യം കേട്ട് എല്ലാവരും തലയുയർത്തി നോക്കി.

 

സച്ചിനും സുഹൃത്തുക്കളും കൂടി ഈ രേഖക്കിട്ട് നല്ല ചില പാരകൾ പണിഞ്ഞിരുന്നു. മറ്റൊന്നും കൊണ്ടല്ല അവർക്ക് വേറുതേ കേറി ചൊറിയുന്ന ഒരു സ്വഭാവമുണ്ട് അതിന്റെ വാശിക്ക് ഒന്നു രണ്ട് ഡോസ് കൊടുത്തിട്ടുണ്ട് ചെറുതായിട്ട് അവരുടെ സ്കൂട്ടിയുടെ രണ്ട് ടയറും കുത്തി പൊട്ടിക്കുക അവരുടെ വീട് കോളേജിന് താഴെ തന്നെയാണ് അതിന്റെ മതിലിൽ കരിയോയിൽ ഒഴിക്കുക അവരുടെ നാലു വയസായ ലാബർഡോഗിന്റെ വയറിളക്കുക മുതലായ വേലകൾ. 

 

ഈ പെണ്ണുമ്പിള്ള എന്തൊണ്ടാക്കാനാ ഇപ്പൊ തന്നെ വിളിക്കുന്നതെന്ന് മനസിലാവാതെ സച്ചിൻ അനിയുടെ മുഖത്തേക്ക് നോക്കി.

 

“”എന്ത് കുരിശും കൊണ്ടാ തള്ള വന്നതാവോ…””,

 

“”രേഖ കൊണ്ടന്നതല്ലേ നല്ല പൊന്നിൻ കുരിശ് തന്നെയാവും…””,””മ്മം… മ്മം… വേഗം ചെല്ല് പെണ്ണുമ്പിള്ളയെ നിർത്തി വിഷമിപ്പിക്കണ്ട എൻജോയ് മാൻ…””,

 

“”എൻജോയ് നിന്റെ..””,””ബാക്കി ഞാൻ വന്നിട്ട് പറഞ്ഞെരാം…””,

 

കുറച്ച് നേരം ആയിട്ടും അനക്കമൊന്നുമില്ലാത്തോണ്ട് അവര് ചോദ്യം ആവർത്തിച്ചു.

 

“”എന്താ ഈ ക്ലാസിൽ അങ്ങനെയൊരാളില്ലേ…””,

 

വളരെ വിനീതകുലനായി സച്ചിൻ എഴുന്നേറ്റു നിന്നു മുഖത്ത് സത്യസന്ധന് കോഴിപ്പനി പിടിച്ഛ ഭാവമായിരുന്നു.

 

“”ഞാനാ സച്ചിൻ എന്താ ചേച്ചീ കാര്യം…””,

 

ദേ ഇപ്പൊ കൊറച്ച് മുൻപ് വരെ രേഖയെ നല്ല സ്വതസിദ്ധമായ മലയാളത്തിൽ കാച്ചികുറുക്കിയ തെറികൾ കൊണ്ട് അഭിഷേകം ചെയ്തിരുന്ന സച്ചിൻ പെട്ടന്ന് ചേച്ചീ എന്നൊക്കെ വിളിച്ചത് കണ്ട് അനിരുദ്ധൻ അമ്പരന്നു.

 

“”ആഹ് നീയായിരുന്നോ…”” 

 

അവൾടെ മുഖത്തെ പുശ്ചം കണ്ടപ്പൊ സച്ചിന് വിറഞ്ഞു കയറി അവൾടെ അബുദാബി കെടക്കണ കെട്ടിയോൻ മണകുണാഞ്ചനോട് ഒരു സഹതാപം തോന്നി. അവനെക്കൊണ്ട് പറ്റാത്തോണ്ടാണല്ലോ ഇവള് മറ്റ്ള്ളോരെ ചൊറിയാൻ വരണെ നാശം. രേഖ പറയാൻ വന്നകാര്യം തുടർന്നു.

 

“”നിന്നെ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിലെ സ്വാതീ മിസ്സ് ഒന്നു കാണണം എന്ന് പറഞ്ഞിട്ടുണ്ട്…””,””ഉച്ചക്ക് ലഞ്ച് ബ്രേക്കിന് ചെല്ലാനാ പറഞ്ഞെ…””” 

 

പണി പാളിയോ സച്ചിൻ പാപ്പിയെ ഒന്ന് തിരിഞ്ഞോക്കി, എവടെ അവനൊരു കുലുക്കോമില്ല.

 

“”ഡാ കേട്ടോ..””

 

 രേഖ പറഞ്ഞതൊക്കെ അവൻ ശ്രദ്ധിച്ചോ എന്ന് അവള് ഉറപ്പ് വരുത്തി. 

 

“”അവൻ കേട്ടു രേഖമോള് പൊക്കോ..”” 

 

പാപ്പി അവളെ പറഞ്ഞ് കളിയാക്കി ഇറക്കിവിട്ടു, അവനെ ഒന്നു തുറിച്ച് നോക്കി എന്തൊക്കെയോ പിറുപിറുത്ത് രേഖ പോയി. സച്ചിൻ തന്റെ ബഞ്ചിലേക്ക് ഇരുന്നു. ഇന്ന് ടീച്ചർമാര് കുറവാണ് എന്തോ യൂണിവേഴ്സിറ്റി വാല്യുവേഷനോ മറ്റോ അയതോണ്ട് പല പിരീഡും ബോറഡിച്ച് ഇരിക്കണം. പോരാത്തേന് ഇന്ന് വെള്ളിയാഴ്ച്ച പന്ത്രണ്ടേകാലാവുമ്പൊ പാപ്പിയും ഉനൈസും പള്ളിയിൽ പോവും പിന്നെ ഒന്നര വരെ അവൻ കാണില്ല എന്തായാലും താൻ ഒറ്റക്ക് തന്നെ പോവണ്ടി വരുമെന്ന് സച്ചിന് ഉറപ്പായി.

 

“”എന്താണ് പാപ്പിയെ പുതിയ ഒരു…””,

 

“”എന്തൊരു, ഒരു കൊഴപ്പോം ഇല്ല ഇയ് ധൈര്യയി പോയിട്ട് ബാ ഇന്റെ ഫുൾ സപ്പോർട്ട് ഇണ്ടാവും…””,

 

സൈതാർപള്ളിലെ മജീദിന് വിനോദ് വാക്ക് കൊടുക്കണ പോലെ പാപ്പി നെഞ്ചത്ത് രണ്ട് കുത്തും കുത്തി കാണിച്ചു.

 

“”എന്ത് സപ്പോർട്ട്…””,””ഇയ് പള്ളീപോവും ഞാനാണ് അവളെ കാണാൻ പോണ്ടത്…””, 

 

“”അയിനെന്താണ്…””,””എന്റെ പൊന്ന് പുന്നാരമോനേ ഞാൻ പറയ്ണകേക്ക് എല്ലാം പറഞ്ഞത് ഞാനല്ലേ പിന്നെന്തിനാ ഇയ് പേടിക്ക്ണേ…””,

 

“”പേടിയ ഇനിക്കാ ഓളെയോ പോഡാ…””,””ഇങ്ങനെ ഒരു സാഹചര്യം ആയതോണ്ട്…””,

 

പിന്നൊന്നും അവൻ മിണ്ടിയില്ല. കുറച്ചേരം സച്ചിൻ ഇതൊക്കെ ഒന്ന് ഇരുത്തി ആലോചിച്ചു. എല്ലാം പറഞ്ഞത് ഇവനല്ലേ പിന്നെന്തിനാണ് തന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത്, സംശയം അൽപം ശബ്ദത്തിലാണ് ചോയിച്ചെ. അതിന് അനിയുടെ സ്പോട്ട് കൗണ്ടറ് കിട്ടി.

 

“”എടാ നീ പൊറകെ നടക്ക്ണെ യൊക്കെ അവളറിഞ്ഞിട്ട്ണ്ടാവും..””,””നിന്നെ അവക്കും ഇഷ്ട്ടാടാ…””,””അവള് പ്രപ്പോസ് ചെയ്യാൻ വിളിക്ക്ണെയാ..””,””നീയായിട്ട് എന്തായിലും അങ്ങോട്ട് മുട്ടാൻ പോണില്ല അതോണ്ട് അവള് തന്നെ മുൻ കൈ എടുത്തതാവും…””,

 

അതും പറഞ്ഞവൻ ചിരിച്ചു കൂട്ടത്തിൽ പാപ്പിയും കൂടി, ബാക്കി ഇള്ളവര് ഇതൊന്നും ശ്രദ്ധിക്ക്ണേ ഇല്ല കണ്ണൻ അനിയേയും പാപ്പിയേയും സച്ചിനെയും ഒന്ന് ഇരുത്തി നോക്കി പിന്നെ അവൻ വായിച്ച് കൊണ്ടിരുന്ന ബുക്കിൽ തല കുമ്പിട്ടിരുന്നു. 

 

കാര്യം അനി പറഞ്ഞത് സച്ചിന് സുഗിച്ചെങ്കിലും അത് പൊറത്ത് കാട്ടാൻ പറ്റില്ലല്ലോ. അനിയുടെ കൈ പിടിച്ച് തിരിച്ചു, വായിൽ കിട്ടിയ തെറികളെല്ലാം അവൻ വിളിച്ചു അവസാനം സചിൻ വിട്ടു കൈയ്യും തടവി അനി വേഗം പോയി. 

 

സമയം പന്ത്രണ്ടേ കാലായപ്പോൾ പാപ്പി പള്ളീ പോയി. ബാക്കി എല്ലാവരേയും പറഞ്ഞ് വിട്ട് മടിച്ച് മടിച്ച് സച്ചിൻ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിന്റെ സ്റ്റാഫ്റൂമിന് വെളിയിലെത്തി, അകത്തേക്ക് ഒന്ന് തലയിട്ട് നോക്കി ആരെയും കാണാനില്ല. പെട്ടന്ന് അവൻ്റെ പുറത്ത് ആരോ രണ്ട് തട്ട് തട്ടി തിരിഞ്ഞ് നോക്കുമ്പൊ ഒരു കുസൃതി ചിരിയുമായി സ്വാതി മിസ്സ്. അവൾടെ മുഖത്തേക്ക് നോക്കാൻ മാത്രം ഉള്ള ത്രാണി അവനുണ്ടായിരുന്നില്ല, സച്ചിൻ്റെ കൃതാവിലൂടെ വിയർപ്പ് തുള്ളി ഒലിച്ചിറങ്ങി. കാലൊക്കെ കുഴഞ്ഞു. 

 

ഒരു കാര്യം വ്യക്തമായി, സ്വാതിക്ക് സച്ചിനോട് ദേഷ്യമില്ല അത്രയും ആശ്വാസമായി. ദേഷ്യമുണ്ടെങ്കിൽ ചിരിക്കില്ലല്ലോ. കണ്ണിന് മുന്നിൽ കൂടി ഒരു കൈ അങ്ങോട്ടും ഇങ്ങൊട്ടും വീശി അപ്പഴാണ് താൻ അത്രനേരം അവളെ തന്നെ ശ്രദ്ധിക്കയാണെന്ന് മനസിലായത്. 

 

“”എന്താടോ ഇങ്ങനെനോക്കുന്നെ…”” 

 

സ്വതിയുടെ സ്വതസിദ്ധമായ കുസൃതി ചിരിയോടെ തന്നെയാണ് ചോദ്യം. ഒന്നുമില്ലെന്ന അർദ്ധത്തിൽ അവൻ തലയാട്ടി. 

 

“”താനിവടെ നിക്ക് ഞാൻ എന്റെ ബാഗ് എടുത്തിട്ട് വരാം…”” 

 

സച്ചിൻ തലയാട്ടിയപ്പോളവൾ സ്റ്റാഫ് റൂമിലേക്ക് കയറി അവൾടെ മേശ വലിപ്പ് തുറന്ന് കുറച്ച് റെക്കോർഡുകൾ എടുത്തു. അത് നെഞ്ചിൽ ചേർത്തു വച്ചു, വലിപ്പ് അടച്ച് ലോക്ക് ചെയ്ത് ഹാന്റ് ബാഗും തൂക്കി വെളിയിലേക്ക് വന്നു. അവളുടെ ആ മാറോടടക്കി പിടിച്ചിരുന്ന റെക്കോർഡിലേക്കാണവന്റെ നോട്ടം പോയത്, ഒരു നിമിഷം അതായി പുനർ ജനിച്ചിരുന്നങ്കിലെന്ന് ആശിച്ചു, ആ യോഗില്ലമ്മിണിയേ. സച്ചിനൊന്ന് ശ്വാസം വലിച്ചു വിട്ടു. അവൻ്റെ മുന്നിലെത്തിയ സ്വാതി വലത്തേ കൈ വച്ച് തലക്കൊരു കൊട്ട് തന്നപ്പഴാണ് നോട്ടം മാറ്റിയത്. അവള് കൃത്രിമമായി ഉയർത്തിപിടിച്ച ഗൗരവത്തിൽ മുഖം പിടിച്ചു.

 

“”നിന്റെ നോട്ടം ശരിയല്ല..”” 

 

അവനൊന്ന് പരുങ്ങി, ‘ശ്ശേ… ഇവളെന്നെ വളരെ ചീപ്പായി കണ്ടുകാണുമോ, ശേ.. പോയി ഫസ്റ്റിംമ്പ്രഷൻ പോയി, നമ്മള് ചീപ്പൊക്കെ തന്നെയാണ് അതീപ്പെണ്ണ് മനസിലാക്കാൻ പാടില്ലായിരുന്നു ആഹ്… ഇനി വരുന്നെടത്ത് വച്ച് കാണാം’. പക്ഷെ അവളെ ഒന്ന് വട്ട് തട്ടാൻ സച്ചിന് തോന്നി.

 

“”എന്താ മിസ്സേ എന്റെ നോട്ടത്തിന് കോഴപ്പം…”” 

 

സത്യസന്ധന്റെ കോഴിപ്പനി ഭാവത്തോടെയാണ് അവൻ സംസാരിച്ചത്.

 

“”ആ നിന്നെ പറഞ്ഞിട്ട് കാര്യമില്ല പ്രായമതല്ലേ ഞാൻ ശരിയാക്കി തരാം…”” 

 

പറഞ്ഞ് വരുന്ന കണ്ടാൽ തോന്നും സംസാരിക്കുന്ന വ്യക്തി പക്വതയുടെ നിറകുടമാണെന്ന്. വെറുതെ ഒരു ആത്മഗതം, പുറത്തേക്ക് വരാതിരിക്കാൻ അവൻ ശ്രമിച്ചു. 

 

സ്വാതി വേഗം വിഷയം മാറ്റാൻ നോക്കി. പക്ഷെ സച്ചിൻ വിട്ടില്ല. വരാന്തയിലുടെ സ്വാതി നടന്നു നീങ്ങി. അവൻ അവളെ അനുഗമിച്ച് കൊണ്ട് സംസാരിച്ചു തുടങ്ങി.

 

“”അത് ശരി എന്നോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട് പോവാണോ…””,

 

അവൾടെ തൊട്ടു പുറകിലെത്തിയപ്പോൾ അവർക്ക് രണ്ടും കേക്കാൻ പാകത്തിനവൻ ചോദിച്ചു. 

 

“”എനിക്ക് നല്ല വെശക്ക്ന്ന്ണ്ട് ക്യാന്റീനിലിര്ന്ന് സംസാരിക്കാം…””,

 

തലമാത്രം പുറകിലേക്കിട്ട് അവളതും പറഞ്ഞ് സ്റ്റയറുകളിറങ്ങി ബാസ്കറ്റ് ബോൾ കോട്ടിലെത്തി. അത് കഴിഞ്ഞ് കുറച്ചൂടെ മുന്നിലേക്ക് പോയാൽ ക്യാന്റീനാണ്. നടക്കുന്നതിനിടെ നേരത്തെ പറഞ്ഞ കാര്യം ഒന്നൂടെ സച്ചിൻ എടുത്തിട്ടു.

 

“”മിസ്സ് നേരത്തെ എന്തോ എന്റെ നോട്ടം ശരിയല്ലെന്ന് പറഞ്ഞില്ലേ…””,””എന്തായിരുന്നു കാര്യം…””,

 

സ്വാതിയുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. രണ്ടുപേരും ഏകദേശം ഒരേ ഉയരമാണ് എന്നാലും ഒരു പൊടിക്ക് അവള് തന്നെ മുന്നിൽ, റെക്കോർഡ് ഇപ്പളും നെഞ്ചത്ത് തന്നെ പിടിച്ചിരിക്കുകയാണ്. നടക്കുന്നതിനിടയിൽ രണ്ടുപേരുടെ തോളും തോളും തമ്മിൽ കൂട്ടി മുട്ടിക്കൊണ്ടിരുന്നു. സ്വാതിയിൽ നിന്നൊരു പ്രതികരണവുമില്ല.

 

“”മിസ്സേ…””,

 

സച്ചിൻ ഒരീണത്തിൽ വിളിച്ച് നോക്കി. നോ രക്ഷ മറുപടിയില്ല ആഹ് പുഞ്ചിരി മാത്രം.

 

അവൻ തോളിൽ തോണ്ടി കുറച്ച് കനത്തിൽ ചെവിയോടടുപ്പിച്ചു വിളിച്ചു.

 

“”മിസ്സേ…””,

 

“”എന്താടാ…””,

 

“”മിസ്സെന്താ അങ്ങനെ പറഞ്ഞെ…””,

 

സംസാരിച്ചപ്പോൾ അവൻ്റെ ശബ്ദത്തിൽ അൽപം കോഴിതരം കയറി വന്നു. സംസാരത്തിന് ഒരു ശൃംഗാരഭാവം.

 

അപ്പഴാണ് അവൻ ആദ്യമായിട്ടൊരു പെണ്ണിന്റെ നാണം കണ്ടത് അതും സ്വാതിയിൽ. ഒരു പുരുഷൻ തന്റെ സ്വകാര്യഭാഗത്ത് നോക്കുമ്പോഴുണ്ടാവുന്ന കന്യകയുടെ നാണം അവളിൽ കണ്ടു. വയസിന് മൂത്തതായത് കൊണ്ട് അതങ്ങനെ സമ്മതിച്ച് തരാൻ അവൾക്കൊരു മടി. മുഖത്തെ പുഞ്ചിരിയൊക്കെ മായ്ച്ച് കളഞ്ഞ് അവൾ അവനോട് തട്ടി കയറി.

 

“”ദേ എന്നോട് കിന്നരിക്കാൻ വരണ്ട..””,””ഞാൻ നിന്റെ ടീച്ചറാണ്…””,””ടീച്ചർമാരോട് സംസാരിക്കുമ്പൊ അതിന്റെ ബഹുമാനം ഒക്കെയാവാം…””, 

 

അവളുടെ സംസാരം കേട്ടെ സച്ചിന് ആകെ വല്ലായിമ തോന്നി, കൊറച്ച് ഓവറായോ, സാരില്ല കല്ല്യാണം ഒന്ന് കഴിഞ്ഞോട്ടെ ശരിയാക്കുന്നുണ്ട് ഞാൻ. മിസ്സ് സ്വാതി താങ്കളുടെ ഉറക്കമില്ലാത്ത രാവുകൾ വിദൂരമല്ല ഹ.. ഹ.. ഹ.. 

 

“”ഇങ്ങോട്ട് വാടാ മരങ്ങോടാ…””, 

 

ഓരോ സുഖമുള്ള ചിന്തകളിൽ മുഴുകി നിന്ന അവനെ സ്വാതിയുടെ ദേഷ്യത്തോടെയുള്ള വിളിയാണ് ഭോധത്തിൽ നിന്നും ഉണർത്തിയത്. സച്ചിൻ വേഗം ഓടി അവളോടൊപ്പം ക്യാന്റീനിലേക്ക് കയറി. ഒഴിഞ്ഞ ഒരു ടേബിൾ ലാക്കാക്കി അവൾ നടന്നു പിന്നാലെ അവനും. അതിന് അടുത്തെത്തി അധിതികൾക്ക് ഇരിക്കാനായി ചുറ്റും കൂട്ടി ഇട്ടിരുന്ന ഒരു കസേരയിൽ അവളിരുന്നു അടുത്തെത്തിയ സച്ചിൻ ഇരിക്കാതെ അവൾക്കരുകിലായി നിന്നു. 

 

“”എന്നെ വായിനോക്കി നിൽക്കാതെ അവടെ ഇരിക്കഡോ…”” 

 

അവളെ മുഖത്ത് നോക്കി അടുത്തത് എന്ത് പറയുമെന്ന് പ്രതീക്ഷിച്ച അവന് മുന്നിലെ കസേര ചൂണ്ടികാണ്ടി പറഞ്ഞു.

 

ഒട്ടും അമാന്തിക്കാതെ സച്ചിനതിൽ കയറി ഇരുന്നു. കൈയ്യിലെ ബാഗൊക്കെ അവിടെ വച്ച് അവളെഴുന്നേറ്റ് വാഷ് റൂമിൽ പോയി മുഖമൊക്കെ കഴുകി വന്നു. കൈയ്യിലുണ്ടായിരുന്ന കർചീബ് കൊണ്ട് മുഖമൊന്ന് തുടച്ചെങ്കിലും കറുത്ത കൺപീലികളിലും താടിയിലെ ചെമ്പൻ രോമങ്ങളിലും വെള്ളത്തുള്ളി പറ്റിപിടിച്ചിരുന്നു. അവളെ തന്നെ ഇമവെട്ടാതെ നോക്കി ഇരുന്ന സച്ചിനെ ചുഴിഞ്ഞ് നോക്കി കൊണ്ട് അവൾ ക്യാന്റിനിന്റെ കൗണ്ടറിലേക്ക് പോയി എന്തൊക്കെയോ ഓർഡർ ചെയ്തു. തിരിച്ച് അവൻ്റെ അടുത്തു വന്നിരുന്ന് നോക്കിയൊന്ന് ചിരിച്ചു അവനും തിരിച്ചൊന്ന് കൊടുത്തു.

 

“”ഡോ താനെന്താ ഇങ്ങനെ പന്തം കണ്ട പെരിച്ചാഴിയെ പോലെ നോക്ക്ണെ””,””ഞാൻ തന്നെ കൊല്ലാൻ കൊണ്ടെന്നെ ഒന്നുമല്ല””,””കൊറച്ച് കാര്യങ്ങൾ സംസാരിക്കാന്ണ്ട് എന്നിട്ട് വിടാം…”” 

 

സച്ചിൻ ഇത്ര നേരം ഇവടെ റൊമാൻറ്റിക് എക്സ്പ്രഷനിട്ട്  മുഖത്ത് ഭാവം വരുത്തിയത് അവക്ക് മനസിലായില്ലെന്ന് തോന്ന്ണു. അവൻ പേടിച്ചിരിക്കാണെന്ന് വിചാരിച്ചുകാണും അത്രക്ക് ദാരിദ്ര്യം പിടിച്ച ഭാവം ആണോ മുഖത്ത് വന്നത്. 

 

അല്ല എന്താണാവോ പറയാനുള്ളത്. സംശയം അവൻ വെച്ചോണ്ടിരുന്നില്ല അറിയിനുള്ള ആകാംശയിൽ അത് നേരിട്ട് തന്നെ ചോദിച്ചു.

 

“”എന്താണ് മിസ്സെ..?.””

 

ഒരു പിരികം ഉയർത്തി സ്വാതി അതിന് മറുപടി പറഞ്ഞു.

 

“”പെടക്കാതവടെ ഇരി ഞാൻ പറയാം…””,

 

ഇവള് ഇനി തന്നെ ഉപദേശിക്കാൻ വിളിച്ചതാണോ അതോ ഒരു താക്കീത് തരാനോ. 

 

അൽപ സമയത്തിനുള്ളിൽ ടേബിളിൽ ആവി പറക്കുന്ന രണ്ട് ഹാഫ് ചിക്കൻ ബിരിയാണി എത്തി വിത്ത് കച്ചമ്പറും നാരങ്ങാ അച്ചാറും. 

 

ഇതൊക്കെ കാണുമ്പൊ പെരുന്നാളിന് അറക്കാൻ കൊണ്ടന്ന പോത്തിനെയാണ് ഓർമ്മ വര്ണത്. വയറ് നിറച്ച് പുല്ലും കാടി വെള്ളവും കൊടുത്ത് പിറ്റേന്ന് ബിസ്മി ചൊല്ലി കഴുത്തറക്കണ നല്ല നെടു വിരിയൻ മുറ പോത്ത്. ബിരിയാണിലേക്ക് തലകുമ്പിട്ടിരിക്കുന്ന അവൻ്റെ കൈയ്യിലവൾ തട്ടി വിളിച്ചു.

 

“”താനെന്താഡോ പകൽ കിനാവ് കാണാണോ കഴിക്ക്…””,

 

പാണ്ടിദുരൈ ഭുവനചന്ദ്രനോട് ‘സാപ്ട്’ എന്ന് പറയുന്ന പോലെ ഒരു ഫീല്. എന്താണ് ഇവൾടെ ഉദ്ദേശം ക്ലാസില് കള്ളനും പോലീസും കളിച്ചോണ്ടിരുന്ന തന്നെ വിളിച്ചെറക്കുന്നു ഫുഡ് വാങ്ങി തരുന്നു എന്തോ സംസാരിക്കാനുണ്ടെന്ന് പറയുന്നു ഒന്നും മനസിലാവുന്നില്ലല്ലോ. ഇനി അത് അറിഞ്ഞിട്ട മതി ബാക്കി. സച്ചിൻ തലയുയർത്തി സ്വാതിയോട് തന്നെ ചോദിച്ചു.

 

“”എനിക്കൊന്നും മനസ്സിലാവുന്നില്ല മിസ്സെ, എന്താ നിങ്ങളെ ഉദ്ദേശം…””,

 

ബിരിയാണി റൈസ് വാരി വായിൽ വച്ച് കൊണ്ട് സ്വാതി മറുപടി പറഞ്ഞു.

 

“”മ്മം… തൽക്കാലം ധുരുദ്ദേശമാണെന്ന് കൂട്ടികോളൂ…””,””നീ കഴിക്ക് എന്നിട്ട് പറയാം…””,

 

എനിക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങി. 

 

“”എനിക്ക് വേണ്ട, നിങ്ങളാദ്യം കാര്യം പറയ്…””,

 

കുറച്ച് ശബ്ദത്തിലാണ് അവനത് ചോദിച്ചത്. ചുറ്റും കൂടി നിന്നവരെല്ലാം സച്ചിനെയും സ്വാതിയേയും മാറിമാറി നോക്കുന്നുണ്ട്.

 

“”എടാ ഒന്നു പതുക്കെ പറ…””,””ഇപ്പൊ നല്ല കുട്ടിയായിട്ടിരുന്ന് അത് കഴിക്ക് ഞാൻ പറയാമെന്ന് പറഞ്ഞില്ലെ…””,

 

അവളുടെ സ്വരത്തിനൊരു ദയനീയത കൽർന്നിരുന്നു. അവൻ അവടെ കൂടുതൽ കടംപിടുത്തം കൂട്ടാൻ നിന്നില്ല അവളെ അനുസരിച്ചു. കഴിച്ച് കഴിഞ്ഞ് അവള് തന്നെ പൈസ ഒക്കെ കൊടുത്തു. സച്ചിൻ കൈ കഴുകി വരുമ്പോൾ ക്യാന്റിനിന്റെ പുറത്ത് അവനെ കാത്തവൾ നിന്നിരുന്നു. ഞാനവളുടെ അടുത്തെത്തി പെട്ടന്ന് സച്ചിൻ്റെ മുന്നിലൊരു പയ്യൻ വന്ന് നിന്നു സീനിയറായിരുന്നു സെക്കന്റിയർ. സെക്കന്റിയറിന്റെ പ്രധാന ഹോബി ഫസ്റ്റിയേർസിനെ നെലക്ക് നിർത്തുക എന്നതാണ്. സച്ചിനൊരു ഫസ്റ്റിയർ പയ്യനാണെന്ന് അവന് മനസിലായി കാണും അതിന്റെ ചൊരുക്കാണ്. അവൻ നേരെ വന്ന് കൊളറിൽ കയറി പിടിച്ചു, എന്തിനോ ഏതിനോ എന്നോന്നും പറഞ്ഞില്ല സച്ചിനവൻ്റെ കൈയ്യിൽ കയറി പിടിച്ചു വലിയ ബലം കൊടുക്കാൻ നിന്നില്ല. അവന്റെ പുറകിൽ കുറച്ച് ശിങ്കിടികളും ഉണ്ട് അവര് ബൈക്കുകൾ സ്റ്റാന്റിലിട്ട് അതിലിരിക്കാണ്, എല്ലാവന്മാരും ഫസ്റ്റിയേർസാണ്. പുറകിൽ നിന്ന് കൊളറിൽ പിടിച്ചവനോട് എന്തൊക്കെയോ പറയുന്നുണ്ട് അതിൽ നിന്ന് അവന്റെ പേര് മനു എന്നാണെന്ന് മനസിലായി. ഇടതു കൈ കൊണ്ട് കോളറിൽ പിടിച്ച് വലതു കൈ കൊണ്ടവൻ സച്ചിൻ്റെ തലക്കിട്ടൊന്ന് കൊട്ടികൊണ്ട് സംസാരിച്ച് തുടങ്ങി.

 

“”ഇയാ ഫസ്റ്റ് ബി കോമിലെയല്ലെ…””,””വന്നപ്പ തന്നെ നെഗളിപ്പ് തൊടങ്ങിയോ, ഇയെന്തോ ക്യാന്റിൽ കെടന്ന് ഒച്ചേം വിളീം ഇണ്ടാക്ക്ണത് കേട്ടല്ലോ…””,

 

അതു പറഞ്ഞ് അവൻ സച്ചിൻ്റെ തലയ്ക്ക് ഒന്നും കൂടി കുത്തി. അതവന് അത്യാവശ്യം വേദനിച്ചു. സച്ചിൻ കൈയ്യിലെ പിടിയൊന്ന് മുറുക്കി. അവനത് മനസിലായി.

 

“”ബലം പിടിക്കല്ലെടാ..””,””ബലംപിടിച്ചാ അടിച്ച് തല ഞാൻ പൊളിക്കും…””,””മര്യാദയ്ക്ക് പഠിച്ച് പോവാനാണങ്കി പൊയ്ക്കൊ അല്ലങ്കി തല്ല് കൊണ്ട് വെരകും മനസ്സിലായൊടാ…””,

 

അവൻ കൊറച്ച് ഒറക്കെയാണ് പറഞ്ഞത് അപ്പഴേക്കും അവന്റെ കൂടെ നിന്നവര് അടുത്തേക്ക് ഓടി വന്നു. ഒരടിക്ക് കോളുണ്ടെന്ന് തോന്നികാണും. എവിടെ നിന്നോ പെട്ടന്ന് ഷാമിലും മിന്നത്തും എടക്ക് കയറി പിടിച്ച് മാറ്റി ചെറിയ ഉന്തും തള്ളും ബഹളോം ഒക്കെ ആയങ്കിലും അടിവീണില്ല. ഷാമിൽ സച്ചിനെ മെല്ലെ അവടെന്ന് പിടിച്ച് മാറ്റി കൊണ്ടോയി അപ്പഴും മനു അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവടെന്ന് മാറിയ സച്ചിൻ്റെ കൈയ്യിൽ ഒരു നനവുള്ള സ്പർശനം അറിഞ്ഞു, ചെറിയ വെണ്ടക്കാ വിരളുകൾ. ചെറിയൊരു പകപ്പോടെ സ്വാതി സച്ചിനെ പിടിച്ച് വലിക്കുകയാണ്. ആൾക്കൂട്ടത്തിൽ നിന്ന് അവൾ അവനെ മാറ്റി കൊണ്ട് പോയി. സച്ചിനൊന്ന് തിരിഞ്ഞ് നോക്കി മനു അപ്പഴും അവനെ ഓങ്ങിവച്ച പോലെ നോക്കാണ്. 

 

ഒരു സ്റ്റേജ് വരെ പേടി കാണും പിന്നെ നമ്മള് കുറച്ച് സമാധാനത്തിന്റെ പാത പിൻതുടർന്ന് നോക്കും പിന്നെ പേടിയുടെ സ്റ്റേജ് ഓഫ് ലിമിറ്റ് കഴിഞ്ഞാ ഒരു ധൈര്യം വരും വീണ്ടും വീണ്ടും പേടിപ്പിക്കാൻ നോക്കിയാൽ ആ ധൈര്യം നമ്മളെ ഭരിച്ച് തൊടങ്ങും പിന്നെ നമ്മളാരെയും പേടിക്കണ്ട. ‘പടിയാറും കടന്നു ചെന്നാൽ ശിവനേ കാണാം ശിവശംഭോ’ എന്നാണല്ലോ, അത്രേം ഇല്ലങ്കിലും ഏകദേശം അതിന്റെ അടുത്തൊക്കെയായിട്ട് വരും.

 

സ്വാതി കുറച്ച് മുൻപൊട്ട് നടന്ന് അവൻ്റെ കൈയ്യേന്ന് വിട്ടു മുഖവും വീർപ്പിച്ച് വേഗത്തിൽ നടന്ന് പോയി. കൂടെ എന്തൊക്കെയോ അവ്യക്തമായി പിറുപിറുക്കുന്നുമുണ്ട്. ചിലതവൻ കേട്ടു. അടി ഇണ്ടാക്കാൻ പോയെന്ന് പറഞ്ഞാണ് മുഖം വീർപ്പിച്ച് പോവുന്നത്. പിറുപിറുത്ത് കൊണ്ട് അവള് നടന്ന് കോളേജിന് താഴെയുള്ള ബസ്റ്റോപ്പിൽ പോയി ഇരുന്നു. കുഞ്ഞി പിള്ളാരുടെ പോലെ ശുണ്ഡിപിടിച്ചിരിക്ക്ണെ കാണാൻ നല്ല രസം തോന്നി. സച്ചിനും പോയി അവൾടെ അടുത്ത് തന്നെ ഇരുന്നു. 

 

പെട്ടന്ന് അവനെ ഒന്ന് തുറിച്ച് നോക്കി പിന്നേം തലകുമ്പിട്ടിരുന്ന് എന്തൊക്കെയോ വായിൽ വരുന്നത് പറയ്ണ്ട്. സച്ചിൻ കളിയായി അവളുടെ കവിളിലൊന്ന് കുത്തി, ചുറ്റും ആരും ഇല്ലാതിരുന്നോണ്ട് കൊഴപ്പൊന്നുമുണ്ടായില്ല. അവള് പെട്ടന്ന് തല പൊക്കി നോക്കി അടുത്താരുമില്ലന്ന് കണ്ടതും അവൻ്റെ മുഖത്തേക്ക് നോക്കി, അടുത്ത നിമിഷം മൂർച്ചയേറിയ രാക്ഷസിയുടെ നഖം സച്ചിൻ്റെ ഇടത്തേ കൈയ്യിലെ മുട്ടിന് മേലയായി ആഴ്ന്നു.

 

“”ആ…… എന്താണ് കാണിക്ക്ണെ ശവമേ…””,””എന്റെ കൈയ്യേന്ന് വിടോ…””,

 

പെട്ടന്ന് ഒന്ന് അയഞ്ഞു വീണ്ടും അതിലും ശക്തിയിൽ പിടിവീണു.

 

“”നീ എന്താടാ വിളിച്ചെ.. എന്താന്ന്…””

 

ശവമേ എന്ന പ്രയോഗം കൊറച്ച് കടുത്തു പോയെന്ന് അവനും തോന്നി.

 

“”അയ്യോ ഈ മണ്ഡോധരി എന്നെ കൊല്ലുന്നേ ഓടി വായോ…””,

 

പെട്ടന്നവള് പിടിവിട്ട് എന്റെ വായ പൊത്തി പിടിച്ചു. ആഹാ… അവളുടെ നനുത്ത വിരലുകളുടെ സ്പർശം സച്ചിൻ്റെ ചുണ്ടുകളിലറിഞ്ഞു, അവൻ്റെ ചുണ്ടിന്റെ ഈർപ്പം അവളുടെ കൈകളും അറിഞ്ഞു കാണും. അവളെന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു പെട്ടന്ന് മുന്നിലൂടെ ഒരു ബൈക്ക് ഹോണടിച്ച് കൊണ്ട് കടന്ന് പോയി. സ്വാതി വേഗം കൈ വലിച്ചു അവളുടെ പാൽവെള്ള കവിളുകളിൽ പനി നീരിന്റെ വർണ്ണം ഒഴുകി വന്നു നാണിച്ചു തലതാഴ്ത്തി ഇരുന്നു. അവനതൊക്കെ കണ്ടിട്ട് ഒന്നും വ്യക്തമായിട്ട് മനസിലാക്കാൻ കഴിഞ്ഞില്ല. ചെല സമയത്ത് സ്വാതിക്ക് തന്നോട് ഇഷ്ടമുള്ളതായിട്ടാണ് തോന്നിയത്. എന്നാലും ഉറപ്പിക്കാൻ പറ്റില്ല. എന്തൊക്കെയോ ആലോചിച്ചിരിക്കുമ്പഴാണ് സ്വാതിക്ക് തന്നോട് പറയാൻ എന്തോ ഉണ്ടെന്ന് പറഞ്ഞതായി ഓർമ്മ വന്നത്. 

 

“”മിസ്സേ…””,

 

പെട്ടന്നവൾ തലയുയർത്തി നോക്കി ഇടത്തെ പുരികം ഉയർത്തി എന്താണെന്ന് തലയനക്കി ചോദിച്ചു.

 

“”അല്ല മിസ്സിനെന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നില്ലേ അത് എന്തായിരുന്നു…””,

 

അതു ചോദിക്കലും അവൾടെ മുഖം പെട്ടന്ന് മാറി ഗൗരവത്തിൽ അവൾ സച്ചിനെ ഒന്ന് നോക്കി കിട്ടിയ തക്കത്തിന് അവളുടെ തള്ളവിരലും ചൂണ്ടുവിരലും കൂട്ടി വയറ്റത്ത് ഒരു പിടുത്തം പിടിച്ചു. ദേവീ….. ഇതിനെ വല്ല പൂച്ചയായും സൃഷ്ടിച്ചാ പോരായിരുന്നു മനുഷനെ മാന്തി പറിച്ച് കൊന്നു അവൻ്റെ ആത്മഗതം ഉയർന്നു

 

“”ആഹ്….. ഇനി എന്താടീ എന്തിനാ ഇങ്ങനെ കൊല്ലാ കൊല ചെയ്യ്ണെ..””,””ആ… വിട് വിട്…””,

 

അവൾടെ പിടുത്തം ഇക്കിളി ആവ്ണ്ട് പോരാത്തേന് നല്ല വേദനയും. മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് എറക്കാനും വയ്യ ഇത് തന്നെ അവസ്ഥ.

 

“”നീ സിഗരറ്റ് വലിക്കും അല്ലേടാ…””,

 

ഒരു നിമിഷം അവൻ വണ്ടറടിച്ചു ഒന്ന് ഊതി കൂടി കാണിക്കാതെ ഇവക്കെങ്ങനെ മണം കിട്ടി. 

 

“”ഇല്ലാ… ഞാൻ വലിച്ചില്ലോ… പിടി വിട്…””,

 

ഒന്നു കൂടി രാക്ഷസി പിടി മുറുക്കി.

 

“”നോണ പറയോടാ മരമാക്രി…””,

 

“”സോറീ… ഇനി ഞാൻ വലിക്കൂലേ പിടി വിടോ…””,

 

പതുക്കെ അവളുടെ കൈ അയഞ്ഞു, ഒരാശ്വാസം കിട്ടിയപ്പൊ അവൻ തിരിഞ്ഞിരുന്ന് ഷർട്ട് പൊക്കി നോക്കി ഇറുക്കി പിടിച്ചിടത്ത് തൊലി പോയി. ദൈവമേ ഇതിന് തലക്ക് വല്ല കൊഴപ്പവും ഇണ്ടോ വല്ലാണ്ട് ദേഹോപദ്രവം തൊടങ്ങീട്ട്ണ്ട് സൂക്ഷിച്ച് നടന്നില്ലങ്കിൽ തടികേടാവും. സച്ചിൻ അവക്കു നേരെ ഇരുന്ന്  വയറ്റത്തുഴിഞ്ഞു അത് കണ്ട് അവളൊന്ന് നോക്കി, നീറ്റല് കൊണ്ട് കണ്ണ് ചെറുതായി കലങ്ങി അതവൾ കണ്ടു കാണണം സച്ചിൻ്റെ ഷർട്ട് പൊക്കി അവളവന്റെ കൈമാറ്റി എന്നിട്ട് അവളുടെ കുഞ്ഞി കൈ കൊണ്ട് പിച്ചിയിടത്ത് ഉഴിഞ്ഞു. നല്ല സുഖം ഉണ്ടായിരുന്നു അവളുടെ വിരളുകൾ തട്ടിയപ്പൊ സച്ചിൻ അവളെ നോക്കി ഇരുന്നു ആ കണ്ണുകളും ചെറുതായി നനഞ്ഞിട്ടുണ്ട്. സ്ഥലകാലം ബോധം വന്നപ്പൊ തങ്ങൾ ബസ്റ്റോപ്പിലിരിക്കാണ് അവള് തൻ്റെ ഷവട്ട് പൊക്കിപിടിച്ച് വയറ് തടവുന്നു. സച്ചിൻ പെട്ടന്ന് അവൾടെ കൈയ്യെടുത്തു മാറ്റി. അതെന്തോ ഇഷ്ടപ്പെടാത്തെ പോലെ അവൻ്റെ മുഖത്തേക്കൊന്ന് നോക്കി.

 

“”ഒരുപാട് വേദനിച്ചോ…””,

 

ഇത് പറയലും അവൾടെ കണ്ണിന്റെ ഓരത്ത് കൂടി ഒരു തുള്ളി ഒലിച്ചെറങ്ങി. ഇത് കൊള്ളാലോ കളി പിടിച്ച് പിച്ചിയതും അവള് ഇപ്പൊ കരയ്ണതും അവള്. 

 

“”സാരില്ലാ പോട്ടെ മിസ്സ് കരയണ്ട…””,

 

പെട്ടന്നവള് കണ്ണിന്റെ വക്ക് കൈയ്യിലെ കർച്ചീഫ് ഉപയോഗിച്ച് തുടച്ചു.

 

“”കരയ്യേ ഞാനോ ഒന്ന് പോടാ ചെക്കാ…””,

 

“”ഓഹ് അപ്പോ കരഞ്ഞില്ലല്ലേ…””,””എനിക്ക് തോന്നിയതാവും…””,

 

“”നിനക്ക് അങ്ങനെ ഒന്നും തോന്നണ്ട അത് നല്ലതിനല്ല കെട്ടോടാ…””,

 

അവള് കുറുമ്പ് കുത്തി പറഞ്ഞു.

 

“”ഓ… കേട്ടേ…””,

 

അൽപ്പ സമയം രണ്ടുപേരും ഒന്നും മിണ്ടിയില്ല. ദൂരെ നിന്നൊരു ബസിന്റെ ഹോണടി കേട്ടപ്പൊ അവള് ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു, കൂടെ സച്ചിനും. അവള് കൈയ്യിലെ റെക്കോർഡ് ഒന്നു കൂടിനെഞ്ചിലമർത്തി അവൻ്റെ നേരെ തിരിഞ്ഞു നിന്നു.

 

“”ഞാനെന്നാ പൊയ്ക്കോട്ടേ…””,

 

ഇവക്ക് കാര്യായിട്ടെന്തോ പറ്റീട്ട്ണ്ട് അല്ലങ്കി എന്തിനാ പൊയ്ക്കോട്ടേന്ന് ചോദിക്കണ്ട കാര്യം പോയി ന്ന് പറഞ്ഞാ പോരെ. ‘ഒന്നുമേ പുരിയലയേ എങ്കളുക്കുള്ളെ എന്ന തകരാറ്’ ഇനി അനി പറഞ്ഞ പോലെ മറ്റേതാവോ, പ്രേമം. ഇവളാണോ എന്റെ പ്രേമഭാജനം. സച്ചിൻ ആലോചിച്ചു.

 

അവളുടെ ചോദ്യത്തിന് യാന്ത്രികമായി അവൻ തലയാട്ടി. സ്വദസിദ്ധമായ പുഞ്ചിരിയും തന്ന് അവള് റോഡ് മുറിച്ച് കടക്കാനായി നടന്നു. റോഡ് ക്രോസ് ചെയ്താലേ സ്വാതിയുടെ നാട്ടിലേക്ക് വണ്ടി കയറാൻ പറ്റൂ. അൽപം മുൻപിലേക്ക് പോയി പെട്ടന്നവള് തിരിച്ച് വന്നു. അവൻ്റെ മുന്നിൽ കയറി നിന്നു ഒരു പെൻസിൽ വെത്യാസത്തിൽ അവള് സച്ചിന് മുന്നിൽ മുഖത്തോട് മുഖം നോക്കി നിക്കുന്നു ഒരു കള്ള ഗൗരവത്തിൽ അവൾടെ വലത്തേ ചൂണ്ട് വിരള് പൊക്കി അവന് നേരെ പിടിച്ചു. 

 

“”ദേ… ഞാനൊരു കാര്യം പറഞ്ഞേക്കാം ഇനിയെങ്ങാനും സിഗരറ്റ് വലിച്ചൂന്ന് ഞാൻ അറിഞ്ഞാൽ…””,””നുള്ളി പറിക്കാവില്ല നല്ല തെങ്ങും മടല് വെട്ടി അടിക്കും…””,

 

സച്ചിൻ പെട്ടന്ന് ശങ്കിച്ചു. ബുദ്ധില്ലാത്ത കുട്ടിയാണേ എന്തേലും ഒക്കെ ചെയ്ത് കഴിഞ്ഞാ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

 

“”ഇല്ല മിസ്സേ ഞാൻ നിർത്തി…””,

 

സ്വാതി കൈയ്യ് താഴ്ത്തി പതുക്കെ പുഞ്ചിരിച്ചു.

 

“”മ്മം… ഈ പേടി എന്നും ഇണ്ടായാൽ നിനക്ക് നല്ലത്…””,””അല്ലങ്കി കൈയ്യും കാലും തല്ലിയൊടിച്ച് ഒരു മൂലക്കെ ഇടും എന്നിട്ട് ഞാൻ നോക്കും കേട്ടോടാ…””,

 

ശരി എന്ന അർത്ഥത്തിൽ അവൻ തലയാട്ടി. 

 

“”പിന്നെയ്, നമ്മള് മാത്രം ഇള്ളപ്പൊ മിസ്സേ മിസ്സേന്ന് വിളിക്കണ്ട…””,””കേക്കുമ്പൊ തന്നെ ഇറിറ്റേറ്റിംങ് ആണ്…””,

 

“”അതെന്താ മിസ്സേ…””,

 

“”ഒന്നുല്ല ഈ പൊട്ടനേ കൊണ്ട്…””,

 

എന്നും പറഞ്ഞ് വലതു കൈകൊണ്ട് നെറ്റിയുഴിഞ്ഞു. അപ്പഴേക്കും ബസ് വന്നു തിരിഞ്ഞോടി അവളതിൽ കയറി. 

 

ബസ് നീങ്ങുമ്പോൾ വെളിയിലേക്ക് തലയിട്ട് സച്ചിനെ നോക്കി ഇരിക്ക്ണ്ടായിരുന്നു. എന്താ ഇപ്പൊ സംഭവിച്ചത്, അവളതിനെടക്ക് എന്തോ പറഞ്ഞല്ലോ നോക്കിക്കോളാന്നോ എന്തോ എന്താപ്പൊ അതിന്റെ ഗുട്ടൻസ്. 

 

“”ടാ വിവരില്ലാത്തോനേ എന്തോന്ന് സ്വപ്നം കണ്ടിരിക്കാ…””, 

 

‘ഏഹ്… അശരീരിയോ ഇതിപ്പൊ എവടെന്നാ’ സ്വാതി പോയ വഴിയെ എന്തോ ആലോചിച്ചിരുന്ന അവനെ ആഹ് അശരീരി ഉണർത്തി.

 

“”അശരീരിയല്ലടാ പൊട്ടാ ഇത് ഞാനാ…””,

 

നീട്ടി ഒരു ഹോണടി കേട്ടപ്പൊ ആണവന് വെളിവ് വന്നത് അനിരുദ്ധനാണ്.

 

“”നീ ഇപ്പൊ ഇതെവിടുന്നാ…””,

 

“”എന്താന്ന്..?””

 

“”നീ എന്താ ഇവടെ…””,

 

സച്ചിൻ പറയുന്നത് ഒന്നും അനിക്ക് മനസിലായില്ല. സച്ചിൻ്റെ റിലെ ആകെ പോയി കിടക്കാണ്.

 

“”നീ ഇവടെ വാ വണ്ടീമെ കേറ്…””,

 

സച്ചിൻ ഒന്നും പറയാതെ അവന്റെ കൂടെ ബൈക്കിന് പിന്നിൽ കയറി. വണ്ടി നേരെ പോയി പാലേമാട് വലിയ മസ്ജിദിന്റെ മുൻപിൽ നിർത്തി, അതിന്റെ റോഡിനക്കരെ ഒരു ചായക്കടയുണ്ട് അവടെ എല്ലാവനും കൂടി ഇരിക്ക്ണ്ട്. അഞ്ചുരൂപക്ക് കടിയും ഏഴ് രൂപ ചായയും, അവനൊരു സ്ട്രോങ് മധുരം കൂട്ടി ഒരു ചായ ഓർഡർ ചെയ്തു. പീടികയ്ക്ക് മുൻപിലെ ചില്ലലമാരയിൽ നിന്ന് നമ്മുടെ ദേശീയ ഭക്ഷണം പരിപ്പു വടയും എടുത്ത് അവടെ ഒരു മൂലക്ക് പോയിരുന്നു. പാപ്പിയും ശരത്തും ഒരു ഭാഗത്ത് പുകയൂതി വിടുന്നുണ്ട് സച്ചിനങ്ങോട്ട് പോയില്ല. 

 

ചായകുടി കഴിഞ്ഞ് അവർ തിരിച്ച് കോളേജിലേക്ക് പോന്നു വണ്ടി പാർക്ക് ചെയ്ത് ഇറങ്ങി ക്ലാസിലേക്ക് നടന്നു. പെട്ടന്ന് പാപ്പി സച്ചിൻ്റെ തോളിലൂടെ കൈയ്യിട്ടു. അവൻ തിരിഞ്ഞ് നോക്കാൻ പറഞ്ഞു. അവർക്ക് മാത്രം കേക്കാവുന്ന ശബ്ദത്തിലാണ് പറഞ്ഞത് ഒപ്പം നിക്കണ മറ്റവരൊന്നും കേട്ട്ട്ടില്ല. സച്ചിൻ പെട്ടന്ന് തിരിഞ്ഞോക്കി. അവടെ ദൂരെ പാർക്കിംഗിൽ ബൈക്കിന് പുറത്തിരുന്ന് അവനെ തന്നെ തുറിച്ച് നോക്കുന്ന മനു. സച്ചിൻ നോക്കുന്ന കണ്ടപ്പോൾ തല ഒന്ന് ഉയർത്തി ‘എന്താടാ നോക്ക്ണെ’ ന്ന് അവൻ ചോദിച്ചു. സചിനൊന്നും പറയാതെ തിരിഞ്ഞ് നടന്നു. അവൻ മനപൂർവ്വം ഒരു പ്രശ്നം ഇണ്ടാക്കാനായിട്ട് നോക്കാണ്. ഒപ്പം ഇള്ളോരോട് പറഞ്ഞില്ലങ്കിൽ പണിയാവും എന്നവന് തോന്നി, ആദ്യം പാപ്പി തന്നെ അറിയണം. 

 

“”പാപ്പിയെ ഒരു പ്രശ്നം ഇണ്ട്…””,

 

പാപ്പി വളരെ ഗൗരവത്തിൽ അവനെ നോക്കി.

 

“”എന്താ അന്റെ തീരുമാനം…””,””ഈ പന്നീനെ ഞാനും ഓങ്ങി വച്ചതാണ് ജൂനിയർ കെ ഡി ടീംസാണ് മുട്ടുംമ്പൊ കൊറച്ച് ചൊറ ഇണ്ട്…””,

 

എന്താണ് പ്രശ്നമെന്ന് അറിയുന്നതിന് മുൻപേ പാപ്പി തീരുമാനമാണ് ചോദിച്ചത്. 

 

“”ജൂനിയർ കെ ഡി യൊ അതെന്താ…””, 

 

“”അതൊന്നും അറിയാണ്ടാണോ ഇയ് മുട്ടാൻ പോയെ…””,

 

“”ഇല്ല എനിക്കറിയാൻ പാടില്ല…””,

 

“”ജൂനിയർ കെ ഡി കൾ ചിത്താരയിലുള്ള കൊറച്ച് അൺ ഓർഗനൈസ്ഡ് പയ്യന്മാരാണ്…””,””അവരെ എന്തങ്കിലും ചെയ്താൽ ചിത്താര കടന്ന് പോവുക പിന്നെ ചിന്തിക്കേ വേണ്ട…””,

 

“”അയ്യോ അത്ര പ്രശ്നക്കാരാണോ…””,

 

“”മ്മം… ചെറുതായിട്ട് മനു ഗ്രൂപ്പിലെ ഒരു പ്രധാന തല്ല് കൊള്ളിയാണ്…””,

 

“”മ്മം…””,

 

“”എന്താടാ പേടിച്ചോ…””,

 

സച്ചിൻ്റെ മിണ്ടാട്ടമൊന്നും കാണാഞ്ഞത് കൊണ്ട്. പാപ്പി ചോദിച്ചു.

 

അവനൈന്ന് ചിരിക്കാൻ ശ്രമിച്ചു 

 

“”ചെറുതായിട്ട്…””, 

 

അതും പറഞ്ഞ് അവർ ക്ലാസിലേക്ക് കയറി. 

 

മൂന്ന് നാല് ദിവസങ്ങൾ വേഗം പോയി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഓണം സെലിബ്രേഷനാണ്. 

 

ഓണോഘോഷത്തിന് തലേന്ന് ക്ലാസിൽ വലിയ ഒച്ചപ്പാടും ബഹളവും ആണ്. ഒരു സൈഡിൽ പെൺകുട്ടികളും അവരുടെ ബോയ്ഫ്രൺസായിട്ടുള്ള ക്ലാസിലെ പയ്യന്മാരും തോളിലൂടെ കൈയ്യിട്ടിരുന്ന് അളവെടുപ്പ് നടത്തുന്നു കൂടാതെ ഓണത്തിന് പെയറായി ഇടാനുള്ള ഡ്രസ്സുകൾ സെലക്ട് ചെയ്യുന്നു. 

 

ഒരു ഭാഗത്ത് അത്തപൂക്കളത്തിന്റെയും ഓണപ്പാട്ടിന്റെയും വടംവലിയുടെയും ടീമ് സെറ്റ് ചെയ്യാനുള്ള ചർച്ച നടക്കുന്നു. ഇതിൽ നിന്നെല്ലാം മാറി കൊറച്ച് വ്യത്യസ്ഥ ചിന്താഗതിയോടെ ഒരു കൂട്ടം ആ ക്ലാസിൽ ഉണ്ടായിരുന്നു ബാക്ബെഞ്ചേർസ്, ശ്രീ രാജരാജേശ്വരി അധോലോകം പ്രൊപ്പറേറ്റർ കം ഷംസുദ്ധീൻ ( Tarzen പാപ്പി) ഭൂധാനം. കൂടെ അനി, കണ്ണൻ, ശരത്ത്, ഉനൈസ്, ജോൺസൺ, ലിജിൻ, പിന്നെ സച്ചിനും. സന്ദീപിനെ കിട്ടിയില്ല അവൻ എൻ എസ് എസിന്റെ പ്രോഗ്രാമുകളുമായി ബിസിയായി പോയി. ബാക് ബഞ്ചേർസ് വളരേ തലപുകഞ്ഞ ചർച്ചയിൽ സമയം തള്ളി നീക്കി.

 

“”ഡാ നമ്മക്ക് റം ഇട്ത്താ പോരേ അതാവുമ്പോ ഹാങ്ങോവറ്ണ്ടാവില്ല…””,

 

ശരത്ത് തൻ്റെ അനുഭവ പാടവം പങ്കുവെച്ചു. 

 

“”പോടാ റം തലവേദനയാണ് വിസ്കി ഇട്ക്കാ…””,

 

ശരത്തിനെ ക്രോസ്കട്ട് ചെയ്ത് ജോൺസൻ സ്കോർ ചെയ്യുന്നു.

 

“”വോഡ്ക പോരേ മുത്തേ അതാവുമ്പൊ കുത്ത്ണ്ടാവില്ല…””,

 

അടുത്ത പോയിൻ്റയ ലിജിൻ്റെ വകയായിരുന്നു.

 

“”ബ്രാണ്ടിയുടെ കാര്യം ആരും പറഞ്ഞില്ലല്ലോ…””,

 

അത്രനേരം എല്ലാവരും പറഞ്ഞിരുന്നത് കേട്ടിരുന്ന കണ്ണൻ അഭിപ്രായം ഉന്നയിച്ചപ്പോൾ എല്ലാവരും അവനെ തന്നെ നോക്കി. അത്ര നേരം മിണ്ടാണ്ടിരുന്ന പാപ്പി നടന്നോണ്ടിരിക്കുന്ന ചർച്ചക്ക് ഇടക്ക് കേറി സംസാരിക്കാൻ തുടങ്ങി.

 

“”മതി മതി എല്ലാവനും നിർത്ത് ആദ്യം ഈ ഇരിക്ക്ണയിൽ എത്രെണ്ണം അടിക്ക്ണ്ട്ന്ന് പറ…””,

 

ഓരോരുത്തരായിട്ട് കൈ പൊക്കി, ശരത്തും, ജോൺസനും, ലിജിനും, പിന്നെ പൊക്കി പൊക്കീല എന്ന പോലെ സച്ചിനും.

 

“”അപ്പൊ മൊത്തം അഞ്ചാള് ഓക്കെ…””,

 

“”മ്മം…””,

 

“”ആളൊന്ന് എത്ര ഇടുംന്ന് പറയ്…””,

 

“”ഞാനൊരു നൂറിടാം…””,

 

വിശാലമനസ്കനായ ജോൺസൺ പറഞ്ഞു.

 

“”ഞാനൊരു അൻപത് ഒപ്പിക്കാം…””

 

ഹൗ… കിറുനക്കി _____കളുടെ എലനക്കി___. ശരത്ത് സ്ഥിരം എച്ചിത്തരം തുടങ്ങി.

 

പാപ്പി കൈയ്ചൂണ്ടി ശരത്തിനോട് രണ്ട് വർത്താനം പറയാൻ ഒന്ന് കുനിഞ്ഞിരുന്നു.

 

“”എന്റെ മൈ*** ശരത്തേ അൻപതുറിപ്പൈയ്ക്ക് അനക്ക് ഒരു പെഗ് തന്നമതിയോ…””,

 

“”അതെന്ത് വർത്താനാണ് ഒരു പെഗ് എന്തിനാ മണത്ത് നോക്കാനോ…””,

 

“”അതാപറഞ്ഞത് ഒരു നൂറേങ്കിലും ഇട്…””,

 

“”ഒരു പഴുപത്…””,

 

ശരത്ത് വിലപേശാൻ തുടങ്ങി.

 

“”ഒന്നര പെഗ്ഗ്…””,

 

“”സരി നൂറെടുക്കാ…””,

 

“”അങ്ങനെ വഴിക്ക് വാ…””,

 

കൈയ്യും പൊക്കി ഒന്നും മിണ്ടാണ്ടിരുന്ന സച്ചിൻ്റെ നേർക്കവൻ തിരിഞ്ഞു. അവനും നൂറിന് സമ്മതിച്ചു ലിജിനും നൂറ് ഓക്കെ. പാപ്പി മൊത്തം പ്ലാൻ പറഞ്ഞു. 

 

“”ഞാനും നൂറെടുക്കാം അപ്പൊ മൊത്തം അഞ്ഞൂറ്…””,””അതോണ്ട്…””,

 

അവനൊന്ന് ആലോയിച്ചു മൊത്തം ഒരു വില നിലവാര പട്ടിക പാപ്പിക്ക് മനപ്പാടം ആണ്.

 

“”അഞ്ഞൂറോണ്ട് തൽക്കാലം നമ്മക്ക് ഏതേലും ലോക്കൽ റം ഇട്ക്കാ…””,””കുടിക്കാൻ കൊറച്ച് കട്ടിയാവും പക്ഷെ നല്ല കിക്കാവും.””,

 

ലോക്കൽ റം നൊക്കെ കേട്ടതോടെ ശരത്തിന്റെ മുഖം മങ്ങി.

 

“”ലോക്കൽ റമ്മോ അതൊക്കെ തൊണ്ടേകൂടി എറങ്ങോ…””,

 

അതുടി കേട്ടതോടെ പാപ്പീന്റെ ടെമ്പറ് തെറ്റി. ഇരുന്നെട്ത്ത്ന്ന് ചാടി നീച്ച് ശരത്തിന്റെ കോളറ്മ്മെ പിടിച്ചു.

 

“”അല്ലടാ അൻപത് ഉലുവക്ക് അനക്ക് ഞാൻ ജെഡി ഒപ്പിച്ച് തരാ മൈ***….””,

 

ഒറ്റ നിമിഷം ക്ലാസ് മൊത്തം നിശബ്ദത എല്ലാരും പാപ്പീനെ തന്നെ നോക്കി നിക്ക്ണ് ഇതൊന്നും നമ്മക്കൊരു പുത്തരിയല്ല എന്ന മട്ടിൽ അവൻ ബഞ്ചിലിരുന്നു ശരത്തിന്റെ കുത്തിന് പിടിച്ച കൈയ്യ് ജോൺസൺ വിടുവിച്ചു. 

 

“”എടാ അത് മതി…””

 

ജോൺസൺ ഇടക്ക് കയറി ഇടപെട്ടു. എല്ലാരും അത് ശരി വച്ചു.

 

“”പിന്നെ ഫുഡിന്റെ കാര്യം ഇതില്ണ്ടാവില്ല അത് നമ്മളന്നെ നോക്കണം ടച്ചിംങ്സും വാങ്ങണം…””,

 

“”അതിന്റെ ആവശ്യം ഇല്ല അച്ചാറല്ലെ ഞാൻ കൊണ്ടരാം…””,

 

പാപ്പിക്ക് സച്ചിൻ പരിഹാരം നിർദ്ദേശിച്ചു.

 

“”അപ്പൊ അതും ഓക്കെ…””,””നാളെ രാവിലെ എട്ട് മണിക്ക് എറങ്ങിക്കൊ…””,””റാസ്ത്താൻസ് രാവിലെ ഒൻപതരക്ക് മുപ്പിനി നിന്ന് ബൈക്കില് പൊറപ്പെടും നമ്മളതിന് മുന്നെ അടിച്ച് സെറ്റായി കോളേജിൽ എത്തണം…””,

 

എല്ലാരും സമ്മതം എന്ന രീതിക്ക് തലയാട്ടി. ചർച്ച അവസാനിച്ചഴേക്കും ക്ലാസ് വിട്ടിരുന്നു എല്ലാരും ക്ലാസിൽ നിന്ന് ഇറങ്ങി. പുറത്ത് റസ്താൻസിന്റെ കൂട്ടം ഉണ്ടായിരുന്നു ഓർഡർ കൊടുത്ത പ്രകാരം ഡ്രസ്സ് കോഡ് അടിച്ചു കിട്ടിയിരുന്നു പൈസ കൊടുത്ത് കൂട്ടി ഇട്ടിരിക്കുന്നതിൽ സൈസ് നോക്കി ഒരെണ്ണം എടുത്തു. തടി കുറവായോണ്ട് സച്ചിൻ മീഡിയം മതിയായിരുന്നു അത് എടുത്ത് ബാഗിലിട്ടു അതിന് കൂട്ട് കിടക്കാൻ ഒരു നോട്ട് ബുക്ക് മാത്രമേയുള്ള അല്ലേലും ആർട്സ് കോളേജിൽ അഡ്മിഷനെടുത്തവനെന്തിനാ ബുക്ക്. അത് കഴിഞ്ഞ് നാളേത്തെ കാര്യങ്ങളേ പറ്റി ഒരു ചർച്ചയും നടന്നു ഷാമിലും സഫലും റയീസും മിന്നത്തുമൊക്കെയാണ് മെയ്ൻ കൂടെ ജോൺസനും ലിജിനും ഉണ്ടായിരുന്നു. പാപ്പി പറഞ്ഞെന്ന പോലെ രാവിലെ ഒൻപതരയ്ക്ക് മുപ്പിനി നിന്ന് ബൈക്കുകൾ കൂട്ടം ആയിട്ട് കോളേജിൽ വരും ഗ്രൗണ്ടിന് ചുറ്റി കറങ്ങി വണ്ടി പാർക്ക് ചെയ്ത് കോളേജിലേക്ക് കയറും ഡ്രസ് കോഡില്ലാത്ത ഒറ്റ ഒന്നിനേയും കൂട്ടത്തിൽ കൂട്ടില്ല. കൂടെ ചെണ്ടമേളവും ബാനറും ഒക്കെ പ്ലാനിലുണ്ടായിരുന്നു പൈസയുടെ അഭാവം മൂലം അതൊക്കെ ഒഴിവാക്കി. 

 

സച്ചിനിതൊക്കെ നോക്കി നിക്കായിരുന്നു പെട്ടന്ന് പാപ്പി അവനെ തോണ്ടി വിളിച്ച് വരാന്തയിലേക്ക് ചൂണ്ടി കാണിച്ചു അവിടെ അവനെ തന്നെ നോക്കി അക്ഷമയായി സ്വാതി നിക്ക്ണ്ടായിരുന്നു. സച്ചിൻ അവളെ കൂടുതൽ നിർത്തി മുഷുവിപ്പിച്ചില്ല എല്ലാരോടും നാളെ കാണാം എന്നും പറഞ്ഞ് സ്വാതിയുടെ അടുത്തേക്ക് നടന്നു കൂടെ നാളെ അവനെ വീട്ടില് വന്ന് പിക് ചെയ്യണമെന്ന് അനിയോട് ഓർമിപ്പിച്ചു. അവനും കണ്ണനും വരുമ്പൊ കൂടെ കൂട്ടാനാണ് പറഞ്ഞത് അവർക്ക് ഓക്കെയായിരുന്നു. സച്ചിൻ നടന്ന് സ്വാതിയുടെ അടുത്തെത്തി അവനെ കണ്ടപ്പൊ ആ മുഖം ഒന്ന് വിടർന്ന പോലെ തോന്നി പക്ഷെ ഒരു ചെറിയ പരിഭവം ഇണ്ട്. അവൻ്റെ സുഹൃത്തുകളെ സ്വാതിക്കത്ര ഇഷ്ടമല്ല അതവള് പറഞ്ഞതുമാണ്, പക്ഷെ സച്ചിനത് അത്ര മൈന്റാക്കാൻ നിന്നില്ല അതുമായിട്ട് ബന്ധപ്പെട്ട എന്തേലും പറഞ്ഞ് വന്നാൽ വേഗം വിഷയം മാറ്റും. 

 

അവളുടെ ഒരോ പരിഭവങ്ങളും കളിയും തമാശയും ഒക്കെ കേട്ടും കണ്ടും രണ്ടുപേരും നടന്നു. അവർമാത്രമുള്ള സ്വകാര്യ നിമിഷങ്ങളിൽ സ്വാതി പ്രഭാഷകയും സച്ചിൻ ശ്രോതാവുമായി മാറി. അവനത് ആസ്വതിക്കുകയും ചെയ്തിരുന്നു. അവടെന്ന് നേരെ അവളെ ബസ്സ് കയറ്റിവിട്ട് സച്ചിനും വീട്ടിലേക്ക് തിരിച്ചു.

 

പിറ്റേന്ന് കൊറച്ച് നേരത്തേ തന്നെ അവനെഴുന്നേറ്റു കുളിച്ചൊരുങ്ങി കഞ്ഞിയും കുടിച്ചു. പണ്ടെങ്ങോ വാങ്ങി വച്ചിരുന്ന ഒരു കറുത്ത മുണ്ടും പളപള തിളങ്ങുന്ന മെറൂൺ കളർ കുർത്തയും എടുത്തിട്ടു അതായിരുന്നു ഡ്രസ്സ്കോഡ്. അടുക്കളയിൽ കയറി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി അമ്മ ഉണ്ടാക്കി വച്ചിരുന്ന മാങ്ങ ഉപ്പിട്ട് ഉണക്കി കടുക് വറുത്ത് ഉണ്ടാക്കിയ അച്ചാറ് ഒരു ചെറിയ കുപ്പിയിലാക്കി ഒരു ചെറിയ കവറിൽ കെട്ടി അരയിൽ തിരുകി. എട്ടേ കാലായപ്പഴേക്കും അനിയും കണ്ണനും എത്തി അവരും സെയിം ഡ്രസ്സ് കോട്. സച്ചിൻ ബൈക്കിൽ കയറിയതും വണ്ടി നേരെ പാലേമാടേക്ക് വിട്ടു. 

 

കോളേജിൽ കയറ്റുന്നതിന് പകരം അങ്ങാടിയുടെ ഓരത്ത് ഒഴുകുന്ന പുഴയുടെ മാട്ടുമ്മലേക്ക് ചെല്ലാൻ പറഞ്ഞു. വണ്ടി പുഴവക്കത്ത് നിറുത്തി തെങ്ങിൻ തോപ്പിലൂടെ അവർ മൂന്നുപേരും നടന്നു കർക്കടകത്തിലെ മഴയിൽ തൊടിയിലെ പുല്ലുകളൊക്കെ മുളപൊട്ടി തുടങ്ങിയിരുന്നു. തോപ്പിലെ തെങ്ങുകൾക്കിടയിൽ  ജാതി മരങ്ങളും തഴച്ചു നിൽക്കുന്നു അതിൽ ഇളം ചുവപ്പു പടർന്ന ഉരുണ്ട കായ്കളും. അവറ്റകൾ പെൺ നിതംബസൗന്ദര്യത്തെ വെല്ലുവിളിക്കുന്ന പോലെ തോന്നി യഥാർത്ഥത്തിൽ പെണ്ണും പ്രകൃതിയും ഇഴപിരിയാനാവാത്ത രണ്ട് പ്രതിഭാസങ്ങളാണ് രണ്ടിലും ഒരുപാട് സമാനതകൾ. 

 

നടന്നു നടന്നു അവർ വെള്ളമടി സെറ്റ് ചെയ്തിരിക്കുന്നതിന് അടുത്തെത്തി. തോപ്പിലേക്ക് മുഴുവൻ വെള്ളം തിരിക്കാനായി സെറ്റ് ചെയ്തിരിക്കുന്ന പമ്പ് ഹൗസ്, അതിന്റെ ചുവരിലെ ചെങ്കട്ടയോട് ചേർന്ന് തന്നെ അത്യാവശ്യം വെള്ളം കൊള്ളുന്ന ഒരു സിമന്റ് ടാങ്ക്, അതിലേക്ക് പുഴയിൽ നിന്ന് വെള്ളം അടിച്ച് കയറ്റുന്നു പിന്നെ എല്ലാ തെങ്ങുകളുടെ ചോട്ടിലേക്കും തിരിച്ചു വിടുന്നു. ടാങ്കിന്റെ ഭിത്തിക്ക് അരയൊളം പൊക്കവും അത്യാവശ്യം നീളവും ഉണ്ട് ഇരിക്കാൻ മാത്രം ഭിത്തിക്ക് വീതിയുമുണ്ട് അതിന് മുകളിലിരുന്ന് പാപ്പി രണ്ടു ഗ്ലാസിലേക്ക് വാങ്ങി കൊണ്ടു വന്ന സാധനം ഒഴിക്കുന്നു. ഉനൈസിന്റെ ഒരു സുഹൃത്തിന്റെ തോട്ടമായത് കൊണ്ട് ആരും തന്നെ വന്ന് ശല്ല്യം ചെയ്യില്ല. 

 

സച്ചിൻ അവരു വാങ്ങി വച്ചിരുന്ന ചെറിയ പേപ്പർ പ്ലെയിറ്റിലേക്ക് കുപ്പിയിലെ അച്ചാർ കൊട്ടിയിട്ടു. മറ്റൊരു പാത്രത്തിൽ മിച്ചറും മറ്റും സെറ്റ് ചെയ്തിരുന്നു. വാങ്ങിയ കുപ്പി അവനൊന്ന് ഉയർത്തി നോക്കി. സെലിബ്രേഷൻ റം ഒരു ഫുൾ.

 

“”പാപ്പിയെ ഇത് എല്ലാവർക്കും തെകയോ…””,

 

“”തൽക്കാലം അഡ്ജസ്റ്റ്ചെയ്ത് അടിക്കാടാ അഞ്ഞുറും കൊണ്ട്തെകഞ്ഞില്ലെ ടാ ബാക്കി ഇന്റെ കൈയ്യിലിണ്ടേന്നെ ഇടുത്തു…””,””രണ്ട് ഹാഫ് ജവാൻ ഇട്ക്കാന്നാ കര്തിയെ അത് കഴിഞ്ഞു…””,””സാരില്ല ഒരാക്ക് രണ്ട് കിട്ടും ഒന്ന് മൂഡാവാൻ അത് മതി…””,

 

അവർ അടി തൊടങ്ങി അനിയും കണ്ണനും മുപ്പിനിക്ക് പോയി സന്ദീപും ഉനൈസും കൂടെ ഇണ്ട് അവര് ഡയറെക്റ്റ് കോളേജിലേക്ക് വരും. 

 

ഒരു അരമണിക്കൂറിൽ ഗ്യാപ്പിട്ട് ഗ്യാപ്പിട്ട് ഒരു ഫുള്ള് അവർ തീർത്തു വല്ല്യ കിക്കൊന്നും ഇല്ലങ്കിലും പാപ്പി പറഞ്ഞപോലെ ചെറിയ മൂഡൊക്കെ സച്ചിന് തോന്നി തുടങ്ങി. കൊറച്ച് നേരം അവടെ ഇരുന്നു. ഒൻപതരയായപ്പൊ അനി വിളിച്ച് വേഗം കോളേജിലേക്ക് ചെല്ലാൻ പറഞ്ഞു. ടാങ്കിൽ നിന്ന് വെള്ളം കോരി മൊഖം കഴുകി അഞ്ചാളും കോളേജിലേക്ക് നടന്നു. ചെറിയ വെയിലും നടത്തവും ഒക്കെ കൂടി നല്ല മൂഡായി തുടങ്ങി. 

 

കോളേജിൽ ചെല്ലുമ്പൊ അതിലും വലിയ അടി ഗേറ്റ് തൊട്ട് കോളേജ് ബസ്സ്റ്റോപ്പ് വരെ കോളേജിലെ മുക്കാല് കുട്ടികളും ഇണ്ട്. സച്ചിനും ടീമും ചെല്ലുമ്പൊ സെക്കന്റിയറിലെ സുഹൈൽ എന്നു പറയുന്ന ചിത്താര കാരൻ അനിയെ അവിടെ നിർത്തിയിട്ട ബൈക്കിൽ ചാരി നിർത്തി മുഖത്തിട്ടടിക്കുന്നു. യൂണിവേഴ്‌സിറ്റി ഗുസ്തി ചാമ്പ്യനായിരുന്ന അവന്റെ കൈയ്യിൽ നിന്ന് അനങ്ങാൻ പോയിട്ട് വായ തൊറക്കാൻ പോലും അനിക്ക് പറ്റണില്ല, കണ്ണനെ നോക്കുമ്പൊ സെക്കന്റിയറിലെ ഒരു പയ്യനെ ബസ്റ്റോപ്പിന് ബാക്കിലെ ഓവുചാലിലിട്ട് ചവിട്ടി കൂട്ടുന്നു, കൂട്ടത്തിലൊരു സെക്കന്റിയറിലെ പയ്യൻ അടുത്തുള്ള ഒരു തെങ്ങിന്റെ ചോട്ടിലിരുന്ന് ഉണക്ക മടലെടുത്ത് കണ്ണനെ ഓങ്ങി അടിച്ചു നെല തെറ്റിയ കണ്ണൻ മലക്കം മറിഞ്ഞ് റോഡിലെത്തി. അവൻ ചാടി എഴുന്നേറ്റപ്പഴേക്കും മടല് കൊണ്ട് അടുത്ത അടി വന്നിരുന്നു പക്ഷെ നിമിഷ നേരത്തിൽ അവനത് ഇടത്തേ കൈകൊണ്ട് തടുത്ത് വലത്തേ കൈകൊണ്ട് അടിച്ച് പോട്ടിച്ചു അതിലൊരു കഷ്ണം എടുത്ത് തല്ലിയവന്റെ തല അടിച്ച് പൊളിച്ചു ഒരു ഭാഗത്ത് മൂന്നാലെണ്ണം കൂട്ടം കൂടി നിന്ന് ഷാമിലിനെ തല്ലുന്നു ഉനൈസും സന്ദീപും മിക്ക എണ്ണത്തിനെയും പിടിച്ച് വെക്കാൻ നോക്കുന്നുണ്ട് പക്ഷെ നിക്കണ്ടേ. കുതറി മാറി അടിക്കുന്നു സൈസ് നോക്കി ആണ് പെരുമാറ്ണെ മുൻപത്തെ വാശിപൊറത്ത് അടിക്കുന്ന ചിലരും ഇതിലുണ്ട്. ഇത് കണ്ട് വന്ന പാപ്പീന്റെ കൺട്രോൾ പോയി അവൻ മുണ്ടും മടക്കി കുത്തി അലറി വിളിച്ച് അടിയുടെ ഇടയിലൂടെ വകഞ്ഞ് മാറ്റി ഓടി പോയി സുഹൈലിന്റെ ആറാം വാരിക്കിട്ട് ഒരു ചവിട്ട് അവൻ മറിഞ്ഞുരുണ്ട് അടുത്ത് കിടക്കുന്ന ബൈക്കിന്റെ പുറത്ത് കൂടി വീണു ബൈക്കും അവനും നിലത്തെ മണ്ണ് തിന്നു. അവിടെന്ന് എഴുന്നേറ്റ സുഹൈൽ പാപ്പിക്ക് നേരെ ഒടി അടുത്തു. ഇതൊക്കെ കണ്ടു നിന്ന ജോൺസനും ലിജിനും കൂട്ടത്തിൽ കയറി ഓരോരുത്തരെ തെരഞ്ഞ് പിടിച്ച് ചെകിടടിച്ച് പൊളിക്ക്ണ്ട്. ശരത്ത് ഇടക്ക് കയറി ഓരോന്നിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നു. 

 

ഓണതല്ല് നല്ല തകൃതിയായി നടക്കുമ്പഴാണ് സച്ചിൻ്റെ കണ്ണിലത് പെട്ടത് ഷാമിലിനെ വളഞ്ഞിട്ടു തല്ലണതിൽ മനു ഉണ്ട്. അന്ന് തന്റെ തലക്ക് കുത്തിയത് സച്ചിന് ഓർമ്മ വന്നു. അവൻ ചുറ്റുമൊന്ന് നോക്കി. അവടെ ആശാരിമാര് ഈർന്ന് കൊണ്ടിട്ട അത്യാവശ്യം നേർത്ത പ്ലാവിന്റെ പട്ടികകൾ കിടക്കുന്നു അതിൽ ഒരു മീഡിയം കനം ഉള്ള ഒരെണ്ണം തന്നെ തെരഞ്ഞെടുത്തു. മുണ്ടൊന്ന് മടക്ക് കുത്തി പട്ടിക കയ്യിലെടുത്ത് നല്ല മുറുക്കി പിടിച്ച് അടി നടക്കുന്ന കൂട്ടത്തിലേക്ക് ഓടികയറി. ഓരോവനെ വകഞ്ഞ് മാറ്റി ഷാമിലിനെ തല്ലുന്ന മനുവിന്റെ അടുത്തെത്തി ഓടിവന്ന് വലതുകാല് പൊക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു അവന് നെല തെറ്റി കൊറച്ചപ്പുറത്തേക്ക് തെറിച്ചു. 

 

“”നിനക്കെന്റെ തലക്കടിക്കണടാ മൈ****…””,””ന്നാ വാടാ നായിന്റെ മൊനേ വന്ന് പൊളിക്കടാ…”” 

 

വലിയൊരു അലർച്ചയോടെ സച്ചിൻ പട്ടിക കഷ്ണം അവന്റെ തല്ല നോക്കി വീശി. ചെവിക്ക് തൊട്ടു താഴെ കവിളത്ത് ആദ്യത്തെ അടി വീണു രണ്ടാമത്തെ ലക്ഷ്യം നെറ്റിക്ക് മുകളിലായിരുന്നു ഉന്നം പിഴച്ചില്ല രണ്ടാമത്തെ അടിക്ക് പട്ടിക മൂന്ന് കഷ്ണായി അടിച്ച അവനൊന്ന് വേച്ച് പോയി. സച്ചിൻ്റെ നെലയൊന്ന് ശെരിയായപ്പൊ അവനെ ഒന്ന് നോക്കി. തല പൊത്തി പിടിച്ച് നെലത്തിരിക്ക്ണു പിന്നെ പതുക്കെ ബോധം പൊയി നിലത്ത് കിടന്നു. 

 

മദ്യലഹരിയിൽ അവൻ്റെ വാശി വീണ്ടും കൂടുകയായിരുന്നു ബോധം കെട്ട് കിടക്കുന്ന അവനെ നോക്കി അലറി വിളിച്ചു 

 

“”നീച്ച് വാടാ മൈ*****…””,

 

കൊറച്ച് നേരത്തേക്ക് എല്ലാവരും സൈലന്റായി അവൻ്റെ വല്ലുവിളി അവിടെ മുഴങ്ങി കേട്ടു പിന്നെ ഒരു ഇരമ്പലും അലർച്ചയുമായിരുന്നു സെക്കന്റിയറിലെ കൊറേ എണ്ണം സച്ചിൻ്റെ നേരെ തിരിഞ്ഞു അതിലൊരൊന്നിന്നെ പാപ്പിയും ജോൺസനും പുറകിലേക്ക് വലിച്ചിട്ട് വയറ്റത്ത് ചവിട്ടുന്നുണ്ടായിരുന്നു. 

 

സച്ചിൻ്റെ നേരെ അലറി വിളിച്ച് അടുത്തുവന്ന ഒരുത്തൻ കുനിഞ്ഞ് വന്ന്

വയറിന്റെ രണ്ട് ഭാഗത്ത് കൂടി കൈയ്യിട്ട് പൊക്കി ഉന്തി തള്ളി അടുത്തുള്ള കിണറിന്റെ ഭിത്തിയിൽ കൊണ്ടിടിച്ചു. സച്ചിൻ്റെ പുറം നന്നായി വേദനിച്ചു കുനിഞ്ഞു നിൽക്കുന്ന അവന്റെ നടുവും പുറം നോക്കി കൈ മുട്ട് പായിച്ചു കനത്തിൽ രണ്ട് കുത്ത് പുറത്ത് കൊടുത്തപ്പൊ അരക്ക് പിടിച്ചവൻ പിടിവിട്ടു. സച്ചിനവനെ ചവിട്ടി തെറുപ്പിച്ചു അപ്പൊ ദൂരെ മനുവിനെ കയറ്റി ഒരു ബൈക്ക് ഹോസ്പിറ്റലിലേക്ക് പോവുന്നത് കണ്ടു. അയൽ വക്കത്തെ തള്ള അവരുടെ ഫോണിൽ ഇവിടെ നടക്കുന്നതൊക്കെ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ആ പൊടി പടലം നിറഞ്ഞ അന്തരീക്ഷത്തിൽ കർണ്ണന്റെ മാറ്റൊലി ഉച്ചത്തിൽ കേട്ടു 

 

“”സച്ചിനേ…മാറടാ…””. 

 

നിമിഷ നേരത്തിനുള്ളിൽ ഒരു പ്ലാവിന്റെ പട്ടിക അവൻ്റെ  തലക്ക് പിന്നിൽ വന്ന് പതിച്ചു തല മൊത്തത്തിൽ ഒരു മരവിപ്പ് തലയിൽ കൈ വച്ച് സച്ചിൻ നിലത്തേക്ക് മുട്ട് കുത്തി ഊർന്നിരുന്നു. തലയിൽ വെച്ചിരുന്ന കൈയ്യിൽ നനവ് പടർന്നപ്പൊ അവൻ വലിച്ച് എടുത്ത് നോക്കി നല്ല കട്ടച്ചോര തലയിൽ നിന്നും ഒലിക്കുന്നു. ‘ഫ്രഷ് സുഡുസുഡാറ്ക്ക്…’.

 

സച്ചിൻ്റെ ബോധം മറയുമ്പൊ കണ്ണൻ ദൂരെ നിന്ന് അലറി വിളിച്ച് ഓടി വരുന്നത് കണ്ടു. കണ്ണുകളടയുമ്പൊൾ അവൻ നിലത്ത് കിടക്കുകയായിരുന്നു. 

 

മുഖത്ത് കാറ്റടിച്ചപ്പൊ അവനൊന്ന് കണ്ണ് വലിച്ച് തുറന്ന് നോക്കി, കൺപോളയിൽ രക്തം കട്ടപിടിച്ച് തുറക്കാനായി മടികാണിച്ചു തലക്ക് പുറകിൽ ഒരു മരവിപ്പാണ് നോവറിയുന്നില്ല. സച്ചിനിപ്പൊ ഒരു ബൈക്കിലാണിരിക്കുന്നത് മുന്നിലിരിക്കുന്ന ആള് അവനെ ഉറക്കെ വിളിക്കുന്നുണ്ട് അതൊരു കുഴലിലൂടെ കേൾക്കുന്ന ചേലിൽ അവ്യക്തമായി കാതുകളിൽ കേട്ടു. ശബ്ദത്തിൽ നിന്ന് മനസിലായി അത് അനിരുദ്ധനാണ്, പിന്നിൽ നിന്ന് ആരോ അവനെ താങ്ങി പിടിച്ചിട്ടുണ്ട് ആരാണെന്ന് നോക്കുമ്പോഴേക്കും വീണ്ടും അവൻ്റെ കണ്ണുകൾ യാന്ത്രികമായി അടഞ്ഞു പോയി. നഗ്നമായ കഴുത്തിലൂടെ ചോരയുടെ തണുപ്പുള്ള തുള്ളികൾ ഒലിച്ചിറങ്ങി കാറ്റ് വീണ്ടും വേഗതയിൽ മുകത്ത് അടിച്ച് കൊണ്ടിരുന്നു സച്ചിൻ്റെ ബോധം രണ്ടാമത് മറയുന്ന വരെ അനുഭവിച്ചറിഞ്ഞു.

 

തുടരും…

 

ആറാം  തീയാട്ടിലൂടെ

 

 

 

 

 

 

 

10 Comments

  1. എന്റെ പ്രിയ്യ സുഹൃത്തുക്കൾക്ക് സൈറ്റിൽ കഥകൾ പബ്ലിഷ് ചെയ്യാൻ ഒരുപാട് വൈകുന്നത് എഴുതുവാനുള്ള താൽപര്യം നഷ്ട്ടപ്പെടുത്തുന്ന ഒന്നാണ്. തീയാട്ടിന്റെ ആറാമത്തെ പാർട്ട് സൈറ്റിൽ സബ്മിറ്റ് ചെയ്തിട്ട് ഏകദേശം ഒരാഴ്ച്ചയ്ക്ക് മുകളിലായി. ഞാൻ തൽക്കാലത്തേക്ക് ഈ കഥ നിർത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു. ഇനി ഇതിനൊരു തുടർച്ച എന്ന് വരുമെന്ന് എനിക്ക് പറയുക നിശ്ചയമല്ല. കഥ മുഴുവൻ തീർക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം.

    എന്ന്
    സജിത്ത്.

  2. ഈ ഭാഗവും സൂപ്പർ

  3. Nice

  4. നല്ല സ്റ്റോറി ? വായിക്കാൻ വൈകിപ്പോയി ?

  5. Covid inu മുമ്പ് campus ഇല്‍ അരങ്ങേറിയിരുന്ന മനോഹരമായ ആചാരങ്ങള്‍ ??

    1. Nice one ??❤️

  6. Nalloru story anu oru realistic feeling und❣️❣️❣️❣️❣️

    1. ജീവിതം അങ്ങനെയൊക്കെയാണ് man ഒടുക്കത്ത ഒറിജിനാലിറ്റി ആയിരിക്കും.

  7. വിശ്വനാഥ്

    ??????????????????????????????????????????????????????????????????????????????????????????????????

  8. BRO nthayalum nalla time eduth alle ezhuthunne appo kurach koodi page koottiya nannarunnu. ❤️

Comments are closed.