അഗർത്ത { A SON RISES! } 2 [ ⋆ §ɪĐ︋հ ⋆ ☞] 306

Views : 4039

                               Sidh’s     

                            അഗർത്ത  

             ________ A SON RISES! ______

ഞാൻ ഈ സ്റ്റോറി തുടങ്ങിയപ്പോൾ യാതൊരു ഐഡിയുയും ഉണ്ടായിരുന്നില്ല എങ്ങനെ ഇത് മുന്നോട്ട് കൊണ്ടുപോകും എന്ന്……….. ഒരു plot കിട്ടിയപ്പോൾ അത് ഒരു തുടക്കം അവതരിപ്പിക്കണം എന്ന് തോന്നി….. അത് ചെയുക്കയും ചെയ്തു….എൻ്റെ മറ്റുള്ള story’s നേക്കാൾ support ഇതിന് ലഭിച്ചു എന്നാണ് എൻ്റെ ഒരു  ഇത്…..

ആദ്യമേ തന്നെ ഇതൊരു superhero , fantasy ,myth ,action തുടങ്ങിയ കാറ്റഗറിയിൽ വരുന്ന സ്റ്റോറിയാണ്…….   രണ്ട് ദിവസം മുന്നേ ഒരു ഹിൻഡ് കിട്ടി അത് വെച്ച് ഒരു വെറൈറ്റി try ചെയ്യാം എന്ന് വിചാരിച്ചു…….. എത്ര നന്നാവും എന്ന് അറിയില്ല….. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക………കൂടാതെ ചുമ്മാ ഇത്  💓 ഒന്ന് തൊട്ട് നോക്കു ഒരു magic കാണാം…………. അപ്പോൾ തുടരുന്നു…..

4fea729eedc0dad64f94f877afeb0653-01

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

‘ഇന്ത്യൻ മഹാ സമുദ്രം

കടലിപ്പോൾ ശാന്തമാണ്…… ചെറിയ രീതിയിൽ ഉള്ള തീരമാലകൾ അങ്ങിങ്ങായി മീൻ പിടുത്ത ബോട്ടുകളെയും തോണികളെയും തട്ടി ഇളക്കി കൊണ്ട് കടന്ന് പോയികൊണ്ടിരുന്നു…..

അതിൽ ഒരു ബോട്ടിൽ മീൻ പിടിക്കാൻ വീശിയ വല തിരിച്ചെടുക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു കുറച്ച് പേർ…….

maxresdefault-1

” എടാ ഒന്ന് വേഗം…. വലിക്ക്…. ”

കുറച്ച് പ്രായമായ വ്യക്തി കൂടെയുള്ളവരെ നോക്കി പറഞ്ഞു…..

എല്ലാവരും ഒരുമിച്ച് അത് ബോട്ടിലേക്ക് കയറ്റാൻ തുടങ്ങി…..

” ആശാനെ എന്തോ വലുത് കുടുങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു… ”

കൂട്ടത്തിൽ ഉള്ള ചെറുപ്പക്കാരൻ ആ പ്രായമായ വ്യക്തിയോടായി വിളിച്ച് പറഞ്ഞു…….

” എന്നാ വേഗം വലിക്കെടെ……..”

അവർ എല്ലാവരും ആർത്ത് വിളിച്ച് കൊണ്ട് സന്തോഷത്തോടെ വല വലിച്ച് ബോട്ടിലെക്ക് ഇട്ടു……

ആ വലിയ വലയിൽ നിരവധി മത്സ്യങ്ങൾ പിടഞ്ഞ് കൊണ്ടിരുന്നു……

അവർ സന്തോഷത്തോടെ അതിലേക്ക് നോക്കി…ഒരു വലിയ മത്സ്യം അവരുടെ കണ്ണിലുടക്കി….

അതിൻ്റെ വലിപ്പം അവരെ അമ്പരപ്പിച്ചു…

” ആശാനെ ഇതിൻ്റെ വലിപ്പം നോക്ക് ഒരു സ്രാവിൻ്റെ അത്രയും ഉണ്ട്…….”

കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു…….

” അതും പറഞ്ഞ് നിൽക്കാതെ വല മറ്റിയിടടാ…. ”

ആശാൻ അവരെ നോക്കി അജ്ഞപിച്ചൂ…

അവർ വല മാറ്റാൻ ആയി മുന്നോട്ട് വന്നു…….

Recent Stories

128 Comments

  1. Abdul fathah malabari

    ഇന്നാണ് വായിച്ചു തുടങ്ങിയത് ..
    കുറച്ചു മുന്പ് നമ്മുടെ കെ കെ യിലെയും കഥകൾ.കോലെയും എഴുത്തുകാരുടെ ഗ്രൂപ്പിൽ കുമരികണ്ടത്തെ പശ്ചാത്തലമാക്കി ഒരു കഥ പ്ളാൻ ചെയ്താലോ എന്നു ഞാൻ അഭിപ്രായപ്പെട്ടിരുന്നു….
    ആ സ്വപ്നം യാഥാർഥ്യമായി കണ്ടതിൽ സന്തോഷം

    കുമരികണ്ടം പോലെ ഒട്ടനവധി നഷ്ട ഭൂഖണ്ഡങ്ങൾ ഉണ്ടാകും…

    കുറെ വർഷങ്ങൾ കഴിയുമ്പോൾ കേരളത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ ഒക്കെ വെള്ളത്തിനടിയിൽ ആകും എന്നാണല്ലോ പ്രവചനം

    1. അങ്ങനെ ഒരു ഗ്രൂപ്പ്‌ ഉണ്ടോ…. അറിയില്ലായിരുന്നു…. ലെമുറിയ ഇതിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ഒന്നാണ്…. എഴുതി വന്നപ്പോൾ അങ്ങനെ കയറി വന്നു…. അതിലേക്ക് എന്റെ ഭാവനയും ചേർത്ത് എഴുതി എന്ന് ഒള്ളു…

      നഷ്ടഭുഖണ്ഡങ്ങൾ ഉണ്ടാകുമായിരിക്കും… പ്രവചനം ഒക്കെ ഒരുപാട് ഉണ്ടല്ലോ…. സമയം ആകുമ്പോൾ എല്ലാം നടക്കും….

  2. കൈലാസനാഥൻ

    സിദ്ധാർത്ഥ് അത്യാകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    ഇന്ത്യൻ മഹാസമുദ്രത്തിൽ മീൻപിടുത്തക്കിലേർപ്പെട്ടിരുന്ന മീൻപിടുത്തക്കാരുടെ വലയിൽ വളരെ ഭീമാകാരമായ പടച്ചട്ടയണിഞ്ഞ ട്രൈനസ് എന്ന മത്ത്യം കുടിക്കുകയും അതിനെ ബോട്ടിലേക്ക് വലിച്ചു കയറ്റി വലയിൽ നിന്നും വേർപെടുത്തി. മത്സ്യം ഹ്യൂ എന്ന ശബ്ദം പുറപ്പെടുവിപ്പിച്ചപ്പോൾ വലിയ തിരമാലയും ഒരു രൂപവും കൂടി വന്ന് ട്രൈനസിനെ രക്ഷപെടുത്തി കടലാഴങ്ങളിലേക്ക് നീന്തി പോയി. വളരെയധികം സുരക്ഷാ വലയങ്ങൾ ഉള്ളെ ലെമൂറിയ എന്ന രാജ്യത്തേയ്ക്ക് ട്രൈനസും ജെലിയ എന്ന സ്ത്രീ രൂപവും കടന്ന് ചെന്നു. ഈ രാജ്യത്തിന്റെ അടുത്ത രാജ്യം അറ്റ്ലാന്റിസ് ഇതിന്റെയൊക്കെ ഭംഗി വിവരിച്ചിരിക്കുന്നതും ഭാവനയും ഒക്കെ വിസ്മയകരം.

    രണ്ട്മോൺമേനുകൾ കാവൽ നിൽക്കുന്ന കവാടത്തിലുള്ളിലൂടെ ട്രൈനും ജെലിയയും കടക്കുന്നു. അനേകം മോൺമേനുകളും മോൺ മൈഡുകളും കാവൽ നിൽക്കുന്നെ കൊട്ടാരത്തിൽ അതിുന്ദരിയായ സ്ത്രീ ധ്യാനത്തിലിരിക്കുന്നു. അവിടെ വശ്യവും ഭയപ്പെടുത്തുന്ന ചുവന്ന കണ്ണുകൾ ഉള്ള പടച്ചട്ടയണിഞ്ഞ ചക്രവർത്തിയുടെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അതിസുന്ദരി ആയ സ്ത്രീ ചക്രവർത്തി ആഗമനാകുന്ന കാര്യം ജെലിയയോട് പറയുന്നു. അത്ഭുതകരമായ ഭാവനാ ശൈലി.

    മനുഷ്യ രൂപവും അർഡമനുഷ്യനും അർദ്ധ മത്സ്യ രൂപവും ആയി മാറാൻ കഴിവുള്ളവർ ധാരാളമുള്ള ലെമൂറിയ രാജ്യ കൊട്ടാരത്തിന് പിന്നിൽ അനേകം കെട്ടിടങ്ങൾ മലകളാൽ ചുറ്റപ്പെട്ട് അവിടെ ഒരു ചെറിയ വിടവിലൂടെ പ്രകാശം പതിക്കുന്നു. ആ വിടവിലൂടെ ഭൂമിക്കടിയിലൂടെയുള്ള ലാവയുടെ ഇടയിലൂടെ ചുവന്ന പ്രകാശത്തിൽ ചുറ്റപ്പെട്ട് സിദ്ധാർത്ഥ് താഴേക്ക് പതിച്ച് നിലത്ത് തൊട്ടു തൊട്ടില്ലാ എന്ന അവസ്ഥയിൽ എത്തുന്നു. ഈ പ്രകാശ രശ്മികൾ വരുന്നത് ഒരു സുന്ദരിയായ പെൺകുട്ടിയുടെ കൈകളിൽ നിന്ന് അവളുടെ പേര് മിത്രയേൽ .മിത്രയേൽ കൈ പിൻവലിക്കുമ്പോൾ അവൻ മൂക്കും കുത്തി വീഴുന്നു സാമധാനം എഴുന്നേൽക്കുന്നു. ആകാംക്ഷയും അത്ഭുതവും നിറഞ്ഞ വായന ഒരുക്കിയതിന് അഭിനന്ദനങ്ങൾ

    1. വിലയേറിയ അഭിപ്രായത്തിനു നന്ദി…. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം…. ഓരോ. ഭാഗവും എടുത്ത് പറഞ്ഞു തന്നു….. കൂടുതൽ അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു…
      ❤❤❤സ്നേഹം ബ്രോ…

  3. Sidh
    കഥ ഒരുപാട് intresting ആവുന്നുണ്ട്…
    ഞാൻ ആദ്യമായിട്ടാണ് ഇതൊക്കെ കേൾക്കുന്നത്.. അത് കൊണ്ടുതന്നെ വായിക്കുമ്പോൾ ഒരു ഫാന്റസി ലോകത്തിൽ എത്തിയത് പോലെയുണ്ട്. ❤

    1. വായനക്കാരനെ ഫാന്റസി ലോകത്ത് എത്തിക്കുമ്പോൾ അല്ലെ ഞാൻ വിജയിക്കുന്നത്…. ഇത്തക്ക് അത് ഫീൽ ചെയാൻ കഴിഞ്ഞു എന്ന് അറിഞ്ഞതിൽ സന്തോഷം…. വെറുതെ ഗൂഗിളിലോ യുട്യൂബിലോ കേട്ട സംഗതികൾ ആണ് ഇതെല്ലാം… അപ്പോൾ അത് രണ്ടും ഞാൻ യൂസ് ചെയ്തു….. സ്നേഹം.. ❤❤😍😍

  4. കൊള്ളാം സിദ്ധു…❤ ലെമുറിയയെയും അറ്റ്ലാന്റിസിനെയും കുറിച്ചുള്ള വിവരണം interesting ആയിരുന്നു… ആരാ ഈ മിത്രേയൽ എന്നും അവർ കാത്തിരിക്കുന്ന പ്രിൻസിനെ കുറിച്ചും ഒക്കെ അറിയാൻ താല്പര്യം തോന്നുന്നുണ്ട്….

    1. നിള…

      ലെമുറിയ അറ്റ്ലാന്റിസ് ഇവ രണ്ടും myth ആണ്.. കേട്ടിട്ട് ഉണ്ടാവുമെന്ന് വിചാരിക്കുന്നു..,.,., പ്രിൻസിനെ കുറിച്ച് പറയുന്നില്ലലോ… ചക്രവർത്തിയെ കുറിച്ച് അല്ലെ പറയുന്നേ.,…

      1. ഞാൻ ആക്ച്വലി അതാണ് ഉദേശിച്ചത്‌… പ്രിൻസ് എന്ന് ആയിപോയതാ…😬 ക്ഷമിക്കൂ വാവേ… 🤭🤭
        പിന്നെ അമ്മച്ചിയാണേ ഞാൻ കേട്ടിട്ടില്ല ഈ myth ഒന്നും.. 😁🤭

        1. ഈ വാവേ വിളി ഒഴിവാക്കി കൂടെ… കാണുന്നൊരു എന്ത് വിചാരിക്കും…. 😬
          . just ഒന്ന് ഗൂഗിൾ ചെയ്തു നോക്ക്

  5. Valare manoharam ayitund. Vayichu thudangiyathe ulu. Ooro varikalum vayikumpl njnbmanassil sangalpikan sramikarund, nannayi ezhuthunnund. Eniyum orupaad nalla adhaal pratheekshikunnu… Alpam vegam kurachal nannayirunnu ennu thonni eth ente oru abhiprayamanu. Eniyum thudarnnu ezhuthukaa…sneham.❤️

    1. തെന്നൽ….

      അഭിപ്രായത്തിനു നന്ദി…. വേഗം ഈ ഭാഗത്തിൽ മാത്രമേ ഒള്ളുവെന്നാണ് എന്റെ ഒരു ഇത്.. ഇഷ്ട്ടപെട്ടതിൽ സന്തോഷം… ❤❤

      1. കൈലാസനാഥൻ

        സിദ്ധാർത്ഥ് അത്യാകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

        ഇന്ത്യൻ മഹാസമുദ്രത്തിൽ മീൻപിടുത്തക്കിലേർപ്പെട്ടിരുന്ന മീൻപിടുത്തക്കാരുടെ വലയിൽ വളരെ ഭീമാകാരമായ പടച്ചട്ടയണിഞ്ഞ ട്രൈനസ് എന്ന മത്ത്യം കുടിക്കുകയും അതിനെ ബോട്ടിലേക്ക് വലിച്ചു കയറ്റി വലയിൽ നിന്നും വേർപെടുത്തി. മത്സ്യം ഹ്യൂ എന്ന ശബ്ദം പുറപ്പെടുവിപ്പിച്ചപ്പോൾ വലിയ തിരമാലയും ഒരു രൂപവും കൂടി വന്ന് ട്രൈനസിനെ രക്ഷപെടുത്തി കടലാഴങ്ങളിലേക്ക് നീന്തി പോയി. വളരെയധികം സുരക്ഷാ വലയങ്ങൾ ഉള്ളെ ലെമൂറിയ എന്ന രാജ്യത്തേയ്ക്ക് ട്രൈനസും ജെലിയ എന്ന സ്ത്രീ രൂപവും കടന്ന് ചെന്നു. ഈ രാജ്യത്തിന്റെ അടുത്ത രാജ്യം അറ്റ്ലാന്റിസ് ഇതിന്റെയൊക്കെ ഭംഗി വിവരിച്ചിരിക്കുന്നതും ഭാവനയും ഒക്കെ വിസ്മയകരം.

        രണ്ട്മോൺമേനുകൾ കാവൽ നിൽക്കുന്ന കവാടത്തിലുള്ളിലൂടെ ട്രൈനും ജെലിയയും കടക്കുന്നു. അനേകം മോൺമേനുകളും മോൺ മൈഡുകളും കാവൽ നിൽക്കുന്നെ കൊട്ടാരത്തിൽ അതിുന്ദരിയായ സ്ത്രീ ധ്യാനത്തിലിരിക്കുന്നു. അവിടെ വശ്യവും ഭയപ്പെടുത്തുന്ന ചുവന്ന കണ്ണുകൾ ഉള്ള പടച്ചട്ടയണിഞ്ഞ ചക്രവർത്തിയുടെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അതിസുന്ദരി ആയ സ്ത്രീ ചക്രവർത്തി ആഗമനാകുന്ന കാര്യം ജെലിയയോട് പറയുന്നു. അത്ഭുതകരമായ ഭാവനാ ശൈലി.

        മനുഷ്യ രൂപവും അർഡമനുഷ്യനും അർദ്ധ മത്സ്യ രൂപവും ആയി മാറാൻ കഴിവുള്ളവർ ധാരാളമുള്ള ലെമൂറിയ രാജ്യ കൊട്ടാരത്തിന് പിന്നിൽ അനേകം കെട്ടിടങ്ങൾ മലകളാൽ ചുറ്റപ്പെട്ട് അവിടെ ഒരു ചെറിയ വിടവിലൂടെ പ്രകാശം പതിക്കുന്നു. ആ വിടവിലൂടെ ഭൂമിക്കടിയിലൂടെയുള്ള ലാവയുടെ ഇടയിലൂടെ ചുവന്ന പ്രകാശത്തിൽ ചുറ്റപ്പെട്ട് സിദ്ധാർത്ഥ് താഴേക്ക് പതിച്ച് നിലത്ത് തൊട്ടു തൊട്ടില്ലാ എന്ന അവസ്ഥയിൽ എത്തുന്നു. ഈ പ്രകാശ രശ്മികൾ വരുന്നത് ഒരു സുന്ദരിയായ പെൺകുട്ടിയുടെ കൈകളിൽ നിന്ന് അവളുടെ പേര് മിത്രയേൽ .മിത്രയേൽ കൈ പിൻവലിക്കുമ്പോൾ അവൻ മൂക്കും കുത്തി വീഴുന്നു സാമധാനം എഴുന്നേൽക്കുന്നു. ആകാംക്ഷയും അത്ഭുതവും നിറഞ്ഞ വായന ഒരുക്കിയതിന് അഭിനന്ദനങ്ങൾ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com