അഗർത്ത { A SON RISES! } 2 [ ⋆ §ɪĐ︋հ ⋆ ☞] 306

                               Sidh’s     

                            അഗർത്ത  

             ________ A SON RISES! ______

 

ഞാൻ ഈ സ്റ്റോറി തുടങ്ങിയപ്പോൾ യാതൊരു ഐഡിയുയും ഉണ്ടായിരുന്നില്ല എങ്ങനെ ഇത് മുന്നോട്ട് കൊണ്ടുപോകും എന്ന്……….. ഒരു plot കിട്ടിയപ്പോൾ അത് ഒരു തുടക്കം അവതരിപ്പിക്കണം എന്ന് തോന്നി….. അത് ചെയുക്കയും ചെയ്തു….എൻ്റെ മറ്റുള്ള story’s നേക്കാൾ support ഇതിന് ലഭിച്ചു എന്നാണ് എൻ്റെ ഒരു  ഇത്…..

 

ആദ്യമേ തന്നെ ഇതൊരു superhero , fantasy ,myth ,action തുടങ്ങിയ കാറ്റഗറിയിൽ വരുന്ന സ്റ്റോറിയാണ്…….   രണ്ട് ദിവസം മുന്നേ ഒരു ഹിൻഡ് കിട്ടി അത് വെച്ച് ഒരു വെറൈറ്റി try ചെയ്യാം എന്ന് വിചാരിച്ചു…….. എത്ര നന്നാവും എന്ന് അറിയില്ല….. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക………കൂടാതെ ചുമ്മാ ഇത്  ? ഒന്ന് തൊട്ട് നോക്കു ഒരു magic കാണാം…………. അപ്പോൾ തുടരുന്നു…..

 

 

 

 

4fea729eedc0dad64f94f877afeb0653-01

 

 

?????????????????

 

 

‘ഇന്ത്യൻ മഹാ സമുദ്രം

 

കടലിപ്പോൾ ശാന്തമാണ്…… ചെറിയ രീതിയിൽ ഉള്ള തീരമാലകൾ അങ്ങിങ്ങായി മീൻ പിടുത്ത ബോട്ടുകളെയും തോണികളെയും തട്ടി ഇളക്കി കൊണ്ട് കടന്ന് പോയികൊണ്ടിരുന്നു…..

 

അതിൽ ഒരു ബോട്ടിൽ മീൻ പിടിക്കാൻ വീശിയ വല തിരിച്ചെടുക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു കുറച്ച് പേർ…….

maxresdefault-1

” എടാ ഒന്ന് വേഗം…. വലിക്ക്…. ”

 

കുറച്ച് പ്രായമായ വ്യക്തി കൂടെയുള്ളവരെ നോക്കി പറഞ്ഞു…..

 

 

എല്ലാവരും ഒരുമിച്ച് അത് ബോട്ടിലേക്ക് കയറ്റാൻ തുടങ്ങി…..

 

” ആശാനെ എന്തോ വലുത് കുടുങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു… ”

 

കൂട്ടത്തിൽ ഉള്ള ചെറുപ്പക്കാരൻ ആ പ്രായമായ വ്യക്തിയോടായി വിളിച്ച് പറഞ്ഞു…….

 

” എന്നാ വേഗം വലിക്കെടെ……..”

 

അവർ എല്ലാവരും ആർത്ത് വിളിച്ച് കൊണ്ട് സന്തോഷത്തോടെ വല വലിച്ച് ബോട്ടിലെക്ക് ഇട്ടു……

 

 

ആ വലിയ വലയിൽ നിരവധി മത്സ്യങ്ങൾ പിടഞ്ഞ് കൊണ്ടിരുന്നു……

 

അവർ സന്തോഷത്തോടെ അതിലേക്ക് നോക്കി…ഒരു വലിയ മത്സ്യം അവരുടെ കണ്ണിലുടക്കി….

 

അതിൻ്റെ വലിപ്പം അവരെ അമ്പരപ്പിച്ചു…

 

” ആശാനെ ഇതിൻ്റെ വലിപ്പം നോക്ക് ഒരു സ്രാവിൻ്റെ അത്രയും ഉണ്ട്…….”

 

കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു…….

 

” അതും പറഞ്ഞ് നിൽക്കാതെ വല മറ്റിയിടടാ…. ”

 

ആശാൻ അവരെ നോക്കി അജ്ഞപിച്ചൂ…

 

അവർ വല മാറ്റാൻ ആയി മുന്നോട്ട് വന്നു…….

 

പെട്ടന്ന് ആ മത്സ്യം അവിടെ കിടന്ന് ഒന്ന് പിടച്ചു….. അത് മൂലം ആ ബോട്ട് ആടിയുലഞ്ഞു……

 

അവർക്ക് ചെറിയ ഭയം തോന്നി… കാരണം അത് ബോട്ടിൽ എത്തിയ മുതൽ അനങ്ങാതെ കിടക്കുകയായിരുന്നു…. ഇപ്പൊൾ ആണ് അത് ഇന്ന് അനങ്ങിയത് തന്നെ…….. സാധാരണ അങ്ങനെയല്ലല്ലോ…….

 

അവർ ആ വല മാറ്റി വെച്ചു….. അപ്പോൾ ആണ് അവർ ആ മത്സ്യത്തെ ശെരിക്കും ശ്രദ്ധിക്കുന്നത്……. ഇതുവരെ അവർ അങ്ങനെ ഒന്നിനെ കണ്ടിട്ടുണ്ടായിരുന്നില്ല……..

 

അതിൻ്റെ രൂപം തന്നെ വ്യത്യസ്തമായിരുന്നു…… പട ചട്ട പോലെ എന്തോ ഒന്ന് അതിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നു……..

 

 

” ഇത് എന്താ ഇത്……” കൂടെയുള്ള ഒരാൾ അതിനടുത്തേക്ക് നടക്കാൻ തുന്നിഞ്ഞതും ആ മത്സ്യത്തിൻ്റെ കണ്ണുകൾ തുറന്നു…..

 

സാധാരണ മത്സ്യങ്ങളുടെ കണ്ണുകളിൽ നിന്ന് വ്യത്യസ്തമായി സ്വർണ കണ്ണുകൾ ആയിരുന്നു അതിന്…………

 

അത് അവരെ ഭയപ്പെടുത്തുന്നതിനോടിപ്പം അൽഭുതപെടുത്തി പെട്ടന്ന് അത് ഒരു ശബ്ദം പുറപെടുവിച്ചു………………..

 

ഹ്യൂ…………..

 

പതിയെ ശാന്ത രൂപത്തിൽ നിന്നിരുന്ന സമുദ്രം രൗദ്ര രൂപം പൂണ്ടു..………..

 

തിരമാലകൾ ആഞ്ഞ് അടിച്ചു….. അതിനോടൊപ്പം ആ മത്സ്യം അവിടെ കിടന്ന് പിടിക്കാൻ തുടങ്ങി……. കൂടെ മറ്റ് മത്സ്യങ്ങളും…..

 

ചുറ്റും നടക്കുന്ന സംഭവവികാസങ്ങൾ മനസ്സിലാക്കാനാവാതെ അവർ തറഞ്ഞ് നിന്നു……….

 

പെട്ടന്ന് വലിയ ഒരു തിരമാല ബോട്ടിന് മുകളിലൂടെ ആഞ്ഞ് അടിച്ചു………..

 

അതിൽ അവർ ഒരു കാഴ്ച കണ്ടു ഒരു രൂപത്തെ…….ഒരു മനുഷ്യ രൂപത്തെ അവ്യക്തമായി അവർ കണ്ടു…………. അത് സ്ത്രീയാണോ പുരുഷനാണോ എന്ന് അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല……

 

പിന്നെ അവർ കണ്ട കാഴ്ച അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു……….

 

 

അവർ പിടിച്ച ആ വലിയ മത്സ്യം അടക്കം എല്ലാ മത്സ്യങ്ങളും കാണാതായിരിക്കുന്നു…….

 

 

ആരോടെങ്കിലും പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കില്ല…..എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ ഒരു മായ ലോകത്ത് എന്ന പോലെ അവർ അവിടെ ഇരുന്നു………

 

 

അപ്പോഴേക്കും സമുദ്രം ശാന്തമായിരുന്നു………..ഇതൊന്നുന്നും അറിയാതെ അപ്പോഴും അവിടെ മീൻ പിടിച്ച് കൊണ്ട് മറ്റുള്ളവർ നിന്നിരുന്നു………..!!!!!

 

 

???????????????

 

 

ആ മത്സ്യം സമുദ്രത്തിൻ്റെ അടി തട്ടിലേക്ക് നീന്തി പോയി കൊണ്ടിരിക്കുകയാണ്……..

 

പവിഴ പുറ്റുകളും വലിയ ചെടികളും നിറഞ്ഞ സമുദ്രത്തിൻ്റെ അടിത്തട്ട്…..ചെറു മത്സ്യങ്ങൾ മുതൽ വമ്പൻ സ്രാവുകളുടെ വരെ വിഹാര കേന്ദ്രം……… പക്ഷേ അതിനും താഴെ മനുഷ്യർ ഇതുവരെ കാണാത്ത മറ്റൊരു ലോകം തന്നെ ഉണ്ടായിരുന്നു……………

 

ആ മത്സ്യം കൂടുതൽ താഴേക്ക് പോകും തോറും അവിടെയാകെ മറ്റങ്ങൾ കാണാൻ തുടങ്ങി………

 

വലിയ പുരാതന കാലത്തെ തോന്നിപ്പിക്കും വിധമുള്ള കൽപ്രതിമകൾ അവിടെയാകെ സ്ഥാനം പിടിച്ചിരുന്നു.. അതിൽ പയലുകൾ നിറഞ്ഞിരുന്നു…….. അവിടെയുള്ള വലിയ മത്സ്യങ്ങൾ മുഴുവൻ പടച്ചട്ട പോലെ എന്തോ കൊണ്ട് ശരീരം പൊതിഞ്ഞിരുന്നൂ…..

 

ഒരു വലിയ കവാടത്തിന് മുന്നിൽ ആ മത്സ്യം എത്തി ചേർന്നു……… അത് വലിയ വാതിലുകൊണ്ട് അടച്ചിരുന്നു……. ആ വാതിലിൽ കൈയിൽ ത്രിശൂലം എന്തിയ ഒരു മനുഷ്യ രൂപത്തെ കൊത്തിവെച്ചിരുന്നു………….

 

മെല്ലെ ആ വാതിലുകൾ തുറന്ന് വന്നു

 

മറ്റൊരു ലോകം തന്നെയായിരുന്നു അത്…..

 

lemuria

 

 

ഇന്ത്യൻ സമുദ്രവും പസഫിക് സമുദ്രവും അടക്കി വാഴുന്ന ലെമുറിയൻസിൻ്റെ സാമ്രാജ്യം…….

 

സാധാരണ മനുഷ്യർക്ക് പെട്ടന്ന് കണ്ടുപിടിക്കാനോ കടന്നു ചെല്ലാനോ കഴിയാത്ത ലോകം ……… ആ ലോകത്തേ സംരക്ഷിച്ച് കൊണ്ട് വലിയ ഒരു വലയം തന്നെ നിർമ്മിച്ചിട്ടുണ്ട്……..

 

 

ഇങ്ങനെ ഒരു ലോകത്തേ കുറിച്ച് ആർക്കും അറിയില്ല ചുരുക്കം ചിലർ ഒഴികെ……

 

ലെമുറിയയോട് ചേർന്ന് നിൽക്കുന്ന മറ്റൊരു ലോകമായിരുന്നു ” അറ്റ്ലാൻ്റിസ്

 

ലെമുറിയയെ പോലെ തന്നെയുള്ള വലിയ ഒരു ലോകമാണ് അറ്റ്ലാൻ്റിസ്, അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ ഏറ്റവും അടിയിലായി ആരും തിരിച്ചറിയാത്ത രീതിയിൽ സ്ഥിതിചെയ്യുന്നു………. ലെമുറിയയെ പോലെ……..

 

 

ലെമുറിയ ധാരാളം സുരക്ഷ കവചങ്ങളാൽ
സംരക്ഷിക്കപെട്ടിരുന്നൂ…..….. അത്യാധുനിക ജലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അവിടെ ഉണ്ടായിരുന്നു……. പലതും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നുണ്ട്………….

 

വാതിലിന് കാവലായി രണ്ട് മേർമനുകൾ നിന്നിരുന്നു…….. അവർ ആ മത്സ്യത്തെ ബഹുമാന പൂർവം വണങ്ങി…..

 

അതെ സമയം ആ മത്സ്യത്തിൻ്റെ പുറകെ ഒരു സ്ത്രീരൂപം അതിവേഗത്തിൽ അവിടേക്ക് വന്നു… ആ സ്ത്രീ രൂപത്തെയും വണങ്ങി………….

 

പ്രണാമം പ്രിൻസസ് ജെലിയ…

 

അവർ രണ്ട് പേരും അവളോടായി പറഞ്ഞൂ..

 

അതിന് അവൾ അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി………..

 

ട്രൈനസ് ” അവൾ ആ വലിയ മത്സ്യത്തെ നോക്കി വിളിച്ചു……. അവളുടെ ശബ്ദം കേട്ട് അത് അവളെ അടുത്ത് വന്നു സ്നേഹത്തോടെ മുട്ടിയുരുമി……

 

” ട്രൈനസ് നീ എന്തിന് വേണ്ടിയാണ് മനുഷ്യ ലോകത്തേക്ക് പോയത് ”

 

അവളുടെ ചോദ്യത്തിന് ചെറുതായി ശബ്ദിച്ചു കൊണ്ട് വീണ്ടും അവളെ മുട്ടിയിരുമി….

 

” ഇനി നീ എന്നോട് അനുവാദം വാങ്ങാതെ എവിടേക്കും പോകരുത് കേട്ടോ….”

 

 

ട്രൈനസ് അവളെ നോക്കി തല കുലുക്കി

 

 

ആ വലിയ വാതിലുകൾ അപ്പോഴേക്കും അടഞ്ഞിരുന്നു…..

 

 

” വരൂ കൊട്ടാരത്തിലേക്ക് പോകാം…. ”

 

 

അവൾ ആ ട്രൈനസിനോടായി പറഞ്ഞു കൊണ്ട് മുന്നോട്ട് കുതിച്ചു അതിന് പിന്നാലെ

ട്രൈനസും………..,,

 

 

വലിയ ഒരു കൊട്ടാരം പക്ഷേ അതിനുള്ളിൽ ജലത്തിൻ്റെ ഒരു അംശം പോലും ഇല്ലായിരുന്നു…….

 

കൊട്ടാരത്തിന് ചുറ്റും വലിയ നിരവധി മിനുകളുടെയും കടൽ കുതിരകളുടെയും പുറത്ത് ഇരുന്നു ഒരുപാട് മേർമൈഡ്സും മേർമൻസും അവിടെ കാവല് നിന്നിരുന്നു………,,,

 

കൊട്ടാരത്തിന് ചുറ്റും അതുപോലെയുള്ള നിരവധി വീടുകൾ പോലെ കെട്ടിടങ്ങൾ നിറഞ്ഞ് നിന്നിരുന്നു………..

 

അതിന് ഇടയിൽ തിളങ്ങുന്ന തരത്തിൽ പവിഴ പുറ്റുകൾ നിറഞ്ഞു നിന്നിരുന്നു……..

 

അവക്കിടയിൽ ധാരാളം ചെറു മത്സ്യങ്ങളും ജെല്ലി ഫിഷുകളും നിറഞ്ഞിരുന്നു……….. അവ അവിടെയാകെ പരന്ന് കിടക്കുകയാണ്……..

 

ഇതിനൊക്കെ ഇടയിലൂടെ പ്രത്യേകതരത്തിൽ ഉള്ള വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ടയിരുന്നൂ……..

 

 

ചില്ല് ജാലകങ്ങളാൽ നിറഞ്ഞതായിരുന്നു ആ കൊട്ടാരം പുറത്തെ കാഴ്ചകൾ അവർക്ക് കാണാൻ സാധിക്കും……

 

അവിടെയുള്ള മനുഷ്യർക്ക് അതിവേഗം സഞ്ചരിക്കാൻ സാധിക്കും….കൂടാതെ പല മാജിക്കൽ പവർസ് അവർക്കുണ്ടായിരുന്നു…….

 

കരയിലും വെള്ളത്തിലും അവർക്ക് ജീവിക്കാൻ സാധിക്കും…….. പുറം ലോകത്ത് നടക്കുന്ന സംഭവവികാസങ്ങൾ അറിയാൻ വേണ്ടി അവരിൽ ചിലർ പുറം ലോകത്ത് ഉണ്ട്………

 

ഏത് സമയം വേണമെങ്കിലും സാധാരണ മനുഷ്യ രൂപത്തിലും അല്ലങ്കിൽ പകുതി മനുഷ്യനും പകുതി മത്സ്യ രൂപത്തിലും ആകാൻ അവർക്ക് കഴിയുമായിരുന്നു………..,,,

 

 

ആ കൊട്ടാരത്തിന് ഉള്ളിലെ ഒരു മുറി…….

 

ഒരു സ്ത്രീ വളരെ സൗന്ദര്യമുള്ള ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു…………. ചുവപ്പും സ്വർണ കളറും കലർന്ന ഒരു വസ്ത്രമായിരുന്നൂ അവരുടേത്………..

 

കണ്ണുകൾ അടച്ച് ധ്യാനത്തിൽ എന്ന പോലെ ഇരിക്കുകയാണ്……….

 

 

പെട്ടന്ന് അവിടെയുള്ള വാതിൽ തുറന്ന് ജെലിയ ഉള്ളിലേക്ക് കടന്ന് വന്നു…………

 

 

അവളുടെയും സൗന്ദര്യം ആ സ്ത്രീയെ പോലെ തന്നെയായിരുന്നു……… അവളുടെ വസ്ത്രം പച്ച കളറിൽ ആയിരുന്നു……. കണ്ണുകൾ സ്വർണ നിറത്തിൽ തിളങ്ങി……….

 

” അമ്മേ…… ”

 

അവൾ ആ സ്ത്രീയെ നോക്കി വിളിച്ചു…..

 

 

പെട്ടന്ന് അവർ കണ്ണുകൾ തുറന്നു……. അവരുടെ കണ്ണുകൾ സ്വർണ കണ്ണുകൾ കൂടുതൽ വെട്ടി തിളങ്ങുന്നത് പോലെ ജെലിയക്ക് തോന്നി…..

 

” എന്ത് പറ്റി അമ്മേ…എന്തെങ്കിലും പ്രശ്നം ഉണ്ടോ…… ”

 

പുരുഷ രൂപം മറഞ്ഞിരിക്കുന്നു……. അതിനർത്ഥം ഇനി കുറച്ച് ദിനങ്ങൾ കൂടി…………. നമ്മുടെ ചക്രവർത്തിയുടെ തിരിച്ചുവരവിനായുള്ള സമയം ആഗതമായി കൊണ്ടിരിക്കുന്നു………,,,, ഇനി കാത്തിരിപ്പിൻ്റെ നാളുകൾ ആണ്……….

 

അവൾ തിളങ്ങുന്ന കണ്ണുകളോടെ അവിടെ ഉണ്ടായിരുന്ന ഛായ ചിത്രത്തിൽ നോക്കി പറഞ്ഞു………… ജെലിയയുടെ സ്വർണ കണ്ണുകളും അത് കേട്ടപ്പോൾ വെട്ടി തിളങ്ങി….

 

അവൾ ആ ഛായ ചിത്രത്തിലേക്ക്.നോക്കി…… ഒരു കൂറ്റൻ സ്രാവിനുമുകളിൽ ഇരിക്കുന്ന ഒരാൾ….. ശരീരം മുഴുവൻ പടച്ചട്ടകൾ ആണെങ്കിലും വല്ലാത്ത ഒരു ഭംഗിയുണ്ടയിരുന്നൂ അയാൾക്ക്……വലിയ വ്യത്യസ്തമായ ഒരു ത്രിശൂലം അയാളുടെ കൈയിൽ ഉണ്ടായിരുന്നു………. കണ്ണുകൾ ചുവന്ന നിറത്തിൽ ആയിരുന്നു………..

 

കൂടുതൽ നേരം ജെലിയക്ക് ആ കണ്ണുകളിൽ നോക്കി നിൽക്കാൻ കഴിഞ്ഞില്ല……….. അവൾ കണ്ണുകൾ പെട്ടന്ന് തന്നെ ചിത്രത്തിൽ നിന്ന് പിൻവലിച്ചു………….

 

 

???????????????

 

 

 

നിറയെ മരങ്ങൾ നിറഞ്ഞ ഒരു പ്രദേശം…………നടുവിലായി വട്ടത്തിൽ ഒരു മൈതാനം ….. അത് വളരെ മനോഹരമായ ഒരു പ്രദേശമായിരുന്നു…….. ദൂരെ വലിയ മാളിക കാണുന്നുണ്ട്…… അതിന് മുകളിൽ നിന്ന് ഒരു പ്രകാശം ആകശേത്തേക്ക് പോകുന്നു……….. അത് ആകാശം എന്ന് തോന്നിക്കുന്ന ഒന്നിൽ തട്ടി നിൽക്കുന്നു……….

 

ആ മാളികക്ക് ചുറ്റും അത് പോലെയുള്ള വേറെയും കെട്ടിടങ്ങൾ ഉണ്ട്……… വ്യത്യസ്തമായത്………. അതിന് പിറകിൽ ആയി വലിയ മലനിരകൾ കാണപ്പെടുന്നു……

മാളികക്ക് മുന്നിലൂടെ വലിയ ഒരു പുഴ ഒഴുകുന്നുണ്ട്….. മാളികയുടെ ഒരു ഭാഗത്ത് നിന്നും പുഴയിലേക്ക് വെള്ളം ചടുന്നുണ്ട്…….

 

 

പെട്ടന്ന് ആകാശത്ത് ഒരു വെളിച്ചം…… ഒരു വിടവ് അവിടെ രൂപപ്പെട്ടു…….അതിലൂടെ ഒരാൾ അതിവേഗം താഴേക്ക് പതിച്ചു കൊണ്ടിരുന്നു അയാൾ നിലത്തേക്ക് പതിക്കാൻ ആയതും പെട്ടന്ന്……… !!

 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 

ഞാൻ ആ കുഴിയിലൂടെ താഴേക്ക് പോയികൊണ്ടിരിക്കുകയാണ്…… കൂടുതൽ താഴ്ചയിലേക്ക് പോകും തോറും ആ കുഴിയുടെ വലിപ്പം വർധിക്കുന്നത് പോലെ തോന്നി……. വളരെ ഇരുട്ടാണ് കൂടാതെ ചൂടും………. താഴേക്ക് അതിവേഗം പോയി കൊണ്ടിരുന്നു….ഒരു നിയന്ത്രണവും ഇല്ലാതെ………,,

 

ഒരുതരത്തിൽ പറഞ്ഞാൽ വായുവിൽ സഞ്ചരിക്കുന്ന പോലെ താഴേക്ക് അതിവേഗം സഞ്ചരിക്കുന്നത് കൊണ്ട് താഴേ നിന്ന് ശക്തമായ കാറ്റ് അനുഭവപ്പെടുന്നുണ്ട്……… മുടിയൊക്കെ പാറി പറക്കുന്നു…….. കണ്ണ് ഒക്കെ അടഞ്ഞു പോകും പോലെ……ആകെ ഒരു വിറയൽ…….

 

താഴേക്ക് പോകും തോറും ചെറുതായി വെളിച്ചം കാണപ്പെട്ടു തുടങ്ങി…… പതിയെ പതിയെ അത് കൂടി കൊണ്ടെ ഇരുന്നു….അതിന് അനുസരിച്ച് ചൂടും………

 

 

അപ്പോഴാണ് അത് ശ്രദ്ധിച്ചത് രണ്ട് വശങ്ങളിലുമായി ലാവ നിറഞ്ഞ് നിൽക്കുന്നു….അതിൽ നിന്നുള്ള ചൂടാണ്………ആപോഴാണ് പണ്ട് പഠിച്ച കര്യങ്ങൾ ഓർമ്മ വന്നത്…..ഭൂമിക്കുളിൽ വലിയ തീഗോളം ആണെന്ന്…………

 

അതുവരെ ഇല്ലാത്ത ഒരു ഭയം എന്നെ തേടി എത്തി……….. പെട്ടന്ന് എന്തിലോ തട്ടി…അതിനുള്ളിലൂടെ അപ്പുറത്തേക്ക് കടന്നു കൊണ്ടിരിക്കുകയാണ്……

 

ഒരുതരം ജെല്ലിനുള്ളിലൂടെ കടന്ന് പോകുന്ന പോലെ……. പക്ഷേ ഇതൊന്നും ഞാൻ എല്ലാ ചെയ്യുന്നത് മറ്റാരോ അല്ലങ്കിൽ എന്തോ ഒരു ശക്തി എന്നെ അങ്ങോട്ടേക്ക് വലിക്കുന്ന പോലെ…..നിയന്ത്രിക്കുന്ന പോലെ………..

 

 

അതിന് അപ്പുറം കടന്നതും ഞാൻ അതിവേഗത്തിൽ താഴേക്ക് പതിച്ചു കൊണ്ടിരുന്നു…. എല്ലാം തീർന്നു എന്ന് വിചാരിച്ച് ഞാൻ കണ്ണുകൾ അടച്ച് നിന്നു………. പക്ഷേ താഴേ എത്തിയിട്ടും എനിക്കും ഒന്നും സംഭവിക്കുന്നില്ല…..ആരോ എന്നെ താങ്ങി നിർത്തുന്ന പോലെ…………

 

 

മെല്ലെ ഞാൻ കണ്ണുകൾ തുറന്നു…………..

 

തറയിൽ തട്ടി തട്ടിയില്ല എന്ന രീതിയിൽ ഞാൻ അങ്ങനെ നിൽക്കുകയാണ്……

 

മെല്ലെ ഞാൻ അങ്ങനെ നിന്ന് കൊണ്ട് എൻ്റെ ശരീരം മുഴുവൻ ഒന്ന് കണ്ണോടിച്ചു……….

 

ശരീരം ആകെ ഒരു തരം ചുവന്ന പുക പടർന്നിരിക്കുന്നു………… അത് ആകെ വലയം ചെയ്തു നിൽക്കുകയാണ് ………

 

ആ പുക നീളത്തിൽ ഒരു ഭാഗത്തേക്ക് പോകുന്നു…….. ഞാൻ അത് വരുന്ന ഭാഗത്തേക്ക് നോക്കി

 

ഒരു പെൺകുട്ടി സുന്ദരിയായ ഒരു പെൺകുട്ടി…………. കണ്ടിട്ട് എൻ്റെ അതെ പ്രയമാണെന്ന് തോന്നുന്നു….. ഒരു ചന്ദന കളർ കൊട്ട് ഇട്ടിരിക്കുന്നു……..അത് മുട്ട് വരെ നീളമുണ്ട്……… അതിനടിയിൽ ച്ചുവുന്ന പൻ്റ്‌സും…………..

 

അവളുടെ കൈകളിൽ നിന്നാണ് ആ ചുവന്ന പുക വരുന്നത്…… അവളെ തന്നെ വായും പൊളിച്ച് ഞാൻ നോക്കി നിന്നു……

 

 

പെട്ടന്ന് അവൾ കൈകൾ പിൻവലിച്ചതും ഞാൻ നിലത്തേക്ക് മുക്കും കുത്തി താഴേക്ക് വീണു……. ആഹാ…..,, ഞാൻ നോക്കുന്നത് കണ്ടെന്ന് തോന്നുന്നു…….

 

മെല്ലെ മൂക്കും തിരുമി കൊണ്ട് ഞാൻ പൊടിയും തട്ടി അവിടെനിന്ന് എഴുന്നേറ്റു അവളെ നോക്കി എപ്പോൾ തന്നെ എൻ്റെ അടുത്തേക്ക് അവൾ നടന്നു വന്നു….

 

ആ നടപ്പ് കാണാൻ തന്നെ ഒരു ഭംഗിയുള്ളത് പോലെ……… അടുത്തേക്ക് വന്ന് പുഞ്ചിരിച്ച് കൊണ്ട് കൈകൾ നീട്ടി അവൾ പറഞ്ഞു………,,

 

ഹായ്സിദ്ധാർത്ഥ് ‘…. I am ”മിത്രേയൽ’…..welcome to our World

 

ഞാനും തിരിച്ച് പുഞ്ചിരിച്ച്  കൊണ്ട് ഹായ് പറഞ്ഞു കൈ കൊടുത്തു… അവളുടെ കൈയിൽ പിടിച്ചപ്പോൾ വല്ലാത്ത കരുത്തുള്ളത് പോലെ തോന്നി വളരെ ശക്തിയുണ്ട് അവളുടെ കൈകൾക്ക്..…… ഞാൻ അൽഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി……. അവളുടെ നീല കണ്ണുകൾ കൂടുതൽ വെട്ടി തിളങ്ങിയത് പോലെ…..!!!!!

 

തുടരും…………,!!!

 

?????????????????

 

ഇതിൽ പറയുന്ന ലെമുറിയ എന്ന സ്ഥലം….. അത് ശെരിക്കും ഭൂമിയിൽ നിലനിന്നിരുന്നു എന്ന് പറയപെടന്നു……….  തമിഴിൽ ഇതിലെ കുമാരി ഘണ്ഡം എന്ന് പറയപ്പെടുന്നു……

Lost-Continent-of-Kumari-Kandam

 

India, മഡഗാസ്കർ ആസ്ട്രേലിയ എന്നിവയെ ബന്ധിപ്പിച്ച് നിർത്തിയിരുന്ന ഒരു ഭൂഖണ്ഡം ആയിരുന്നു ഇത്………….. നാരങ്ങ പോലെയുള്ള പഴങ്ങൾ ഇന്ത്യയിലേക്ക് വന്നത് ഇതുവഴിയാണ് എന്ന് പറയപ്പെടുന്നു……….. ഇത് യാഥാർത്ഥ്യമല്ല എന്ന് പറയുന്നവർ ഉണ്ട്…..2013 ലോ മറ്റോ ഒരു ഭൂഖണ്ഡത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു… 20000 വർഷങ്ങൾക്ക് മുന്നേ പ്രളയം മൂലം കടലിൽ താഴ്ന്ന പോയതാണെന്ന് പറയുന്നു…. ഇവിടുത്തെ മനുഷ്യർ. മഡഗാസ്കർ ഭാഗങ്ങളിലേക്ക് രക്ഷപെട്ടു എന്നും പറയപ്പെടുന്നു……. തമിഴ് നാടോടി കഥകളിലും മറ്റും കുമാരി ഘണ്ഡത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്…… Lemuria ആസ്പദമാക്കി ഒരുപാട് നോവലുകളും കോമികുകളും ഇറങ്ങിയിട്ടുണ്ട്……… Marvel comics ൻ്റെ ഒരു എഡിഷനിൽ ലെമുറിയയെ കുറിച്ച് പരാമർശിക്കുന്നുണ്ട്………..

 

Atlantis പോലെ ഒരു lost land അതാണ് lemuria വായിച്ച് അറിഞ്ഞപ്പോൾ ഈ concept ചേർത്ത് എഴുതാം എന്ന് തോന്നി…… എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്ന് അറിയില്ല……… ഇങ്ങനെ ഒരു വിവരണം ഇവിടെ തരണം എന്ന് തോന്നി കാരണം പലരും ഇതിനെ കുറിച്ച് കേട്ടിട്ട് ഉണ്ടാവില്ല………….  അപ്പോൾ എല്ലാം പറഞ്ഞ പോലെ,….

 

ഇഷ്ട്ടമായലും ഇല്ലെങ്കിലും അഭിപ്രായം പറയുക………. പിന്നെ ഒരു magic കാണാൻ ? ഈ സാധനം ഒന്ന് ഞെക്കി നോക്ക്…….?

 

സ്നേഹത്തോടെ sidh ?

 

 

 

 

 

128 Comments

  1. Abdul fathah malabari

    ഇന്നാണ് വായിച്ചു തുടങ്ങിയത് ..
    കുറച്ചു മുന്പ് നമ്മുടെ കെ കെ യിലെയും കഥകൾ.കോലെയും എഴുത്തുകാരുടെ ഗ്രൂപ്പിൽ കുമരികണ്ടത്തെ പശ്ചാത്തലമാക്കി ഒരു കഥ പ്ളാൻ ചെയ്താലോ എന്നു ഞാൻ അഭിപ്രായപ്പെട്ടിരുന്നു….
    ആ സ്വപ്നം യാഥാർഥ്യമായി കണ്ടതിൽ സന്തോഷം

    കുമരികണ്ടം പോലെ ഒട്ടനവധി നഷ്ട ഭൂഖണ്ഡങ്ങൾ ഉണ്ടാകും…

    കുറെ വർഷങ്ങൾ കഴിയുമ്പോൾ കേരളത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ ഒക്കെ വെള്ളത്തിനടിയിൽ ആകും എന്നാണല്ലോ പ്രവചനം

    1. അങ്ങനെ ഒരു ഗ്രൂപ്പ്‌ ഉണ്ടോ…. അറിയില്ലായിരുന്നു…. ലെമുറിയ ഇതിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ഒന്നാണ്…. എഴുതി വന്നപ്പോൾ അങ്ങനെ കയറി വന്നു…. അതിലേക്ക് എന്റെ ഭാവനയും ചേർത്ത് എഴുതി എന്ന് ഒള്ളു…

      നഷ്ടഭുഖണ്ഡങ്ങൾ ഉണ്ടാകുമായിരിക്കും… പ്രവചനം ഒക്കെ ഒരുപാട് ഉണ്ടല്ലോ…. സമയം ആകുമ്പോൾ എല്ലാം നടക്കും….

  2. കൈലാസനാഥൻ

    സിദ്ധാർത്ഥ് അത്യാകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    ഇന്ത്യൻ മഹാസമുദ്രത്തിൽ മീൻപിടുത്തക്കിലേർപ്പെട്ടിരുന്ന മീൻപിടുത്തക്കാരുടെ വലയിൽ വളരെ ഭീമാകാരമായ പടച്ചട്ടയണിഞ്ഞ ട്രൈനസ് എന്ന മത്ത്യം കുടിക്കുകയും അതിനെ ബോട്ടിലേക്ക് വലിച്ചു കയറ്റി വലയിൽ നിന്നും വേർപെടുത്തി. മത്സ്യം ഹ്യൂ എന്ന ശബ്ദം പുറപ്പെടുവിപ്പിച്ചപ്പോൾ വലിയ തിരമാലയും ഒരു രൂപവും കൂടി വന്ന് ട്രൈനസിനെ രക്ഷപെടുത്തി കടലാഴങ്ങളിലേക്ക് നീന്തി പോയി. വളരെയധികം സുരക്ഷാ വലയങ്ങൾ ഉള്ളെ ലെമൂറിയ എന്ന രാജ്യത്തേയ്ക്ക് ട്രൈനസും ജെലിയ എന്ന സ്ത്രീ രൂപവും കടന്ന് ചെന്നു. ഈ രാജ്യത്തിന്റെ അടുത്ത രാജ്യം അറ്റ്ലാന്റിസ് ഇതിന്റെയൊക്കെ ഭംഗി വിവരിച്ചിരിക്കുന്നതും ഭാവനയും ഒക്കെ വിസ്മയകരം.

    രണ്ട്മോൺമേനുകൾ കാവൽ നിൽക്കുന്ന കവാടത്തിലുള്ളിലൂടെ ട്രൈനും ജെലിയയും കടക്കുന്നു. അനേകം മോൺമേനുകളും മോൺ മൈഡുകളും കാവൽ നിൽക്കുന്നെ കൊട്ടാരത്തിൽ അതിുന്ദരിയായ സ്ത്രീ ധ്യാനത്തിലിരിക്കുന്നു. അവിടെ വശ്യവും ഭയപ്പെടുത്തുന്ന ചുവന്ന കണ്ണുകൾ ഉള്ള പടച്ചട്ടയണിഞ്ഞ ചക്രവർത്തിയുടെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അതിസുന്ദരി ആയ സ്ത്രീ ചക്രവർത്തി ആഗമനാകുന്ന കാര്യം ജെലിയയോട് പറയുന്നു. അത്ഭുതകരമായ ഭാവനാ ശൈലി.

    മനുഷ്യ രൂപവും അർഡമനുഷ്യനും അർദ്ധ മത്സ്യ രൂപവും ആയി മാറാൻ കഴിവുള്ളവർ ധാരാളമുള്ള ലെമൂറിയ രാജ്യ കൊട്ടാരത്തിന് പിന്നിൽ അനേകം കെട്ടിടങ്ങൾ മലകളാൽ ചുറ്റപ്പെട്ട് അവിടെ ഒരു ചെറിയ വിടവിലൂടെ പ്രകാശം പതിക്കുന്നു. ആ വിടവിലൂടെ ഭൂമിക്കടിയിലൂടെയുള്ള ലാവയുടെ ഇടയിലൂടെ ചുവന്ന പ്രകാശത്തിൽ ചുറ്റപ്പെട്ട് സിദ്ധാർത്ഥ് താഴേക്ക് പതിച്ച് നിലത്ത് തൊട്ടു തൊട്ടില്ലാ എന്ന അവസ്ഥയിൽ എത്തുന്നു. ഈ പ്രകാശ രശ്മികൾ വരുന്നത് ഒരു സുന്ദരിയായ പെൺകുട്ടിയുടെ കൈകളിൽ നിന്ന് അവളുടെ പേര് മിത്രയേൽ .മിത്രയേൽ കൈ പിൻവലിക്കുമ്പോൾ അവൻ മൂക്കും കുത്തി വീഴുന്നു സാമധാനം എഴുന്നേൽക്കുന്നു. ആകാംക്ഷയും അത്ഭുതവും നിറഞ്ഞ വായന ഒരുക്കിയതിന് അഭിനന്ദനങ്ങൾ

    1. വിലയേറിയ അഭിപ്രായത്തിനു നന്ദി…. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം…. ഓരോ. ഭാഗവും എടുത്ത് പറഞ്ഞു തന്നു….. കൂടുതൽ അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു…
      ❤❤❤സ്നേഹം ബ്രോ…

  3. Sidh
    കഥ ഒരുപാട് intresting ആവുന്നുണ്ട്…
    ഞാൻ ആദ്യമായിട്ടാണ് ഇതൊക്കെ കേൾക്കുന്നത്.. അത് കൊണ്ടുതന്നെ വായിക്കുമ്പോൾ ഒരു ഫാന്റസി ലോകത്തിൽ എത്തിയത് പോലെയുണ്ട്. ❤

    1. വായനക്കാരനെ ഫാന്റസി ലോകത്ത് എത്തിക്കുമ്പോൾ അല്ലെ ഞാൻ വിജയിക്കുന്നത്…. ഇത്തക്ക് അത് ഫീൽ ചെയാൻ കഴിഞ്ഞു എന്ന് അറിഞ്ഞതിൽ സന്തോഷം…. വെറുതെ ഗൂഗിളിലോ യുട്യൂബിലോ കേട്ട സംഗതികൾ ആണ് ഇതെല്ലാം… അപ്പോൾ അത് രണ്ടും ഞാൻ യൂസ് ചെയ്തു….. സ്നേഹം.. ❤❤??

  4. കൊള്ളാം സിദ്ധു…❤ ലെമുറിയയെയും അറ്റ്ലാന്റിസിനെയും കുറിച്ചുള്ള വിവരണം interesting ആയിരുന്നു… ആരാ ഈ മിത്രേയൽ എന്നും അവർ കാത്തിരിക്കുന്ന പ്രിൻസിനെ കുറിച്ചും ഒക്കെ അറിയാൻ താല്പര്യം തോന്നുന്നുണ്ട്….

    1. നിള…

      ലെമുറിയ അറ്റ്ലാന്റിസ് ഇവ രണ്ടും myth ആണ്.. കേട്ടിട്ട് ഉണ്ടാവുമെന്ന് വിചാരിക്കുന്നു..,.,., പ്രിൻസിനെ കുറിച്ച് പറയുന്നില്ലലോ… ചക്രവർത്തിയെ കുറിച്ച് അല്ലെ പറയുന്നേ.,…

      1. ഞാൻ ആക്ച്വലി അതാണ് ഉദേശിച്ചത്‌… പ്രിൻസ് എന്ന് ആയിപോയതാ…? ക്ഷമിക്കൂ വാവേ… ??
        പിന്നെ അമ്മച്ചിയാണേ ഞാൻ കേട്ടിട്ടില്ല ഈ myth ഒന്നും.. ??

        1. ഈ വാവേ വിളി ഒഴിവാക്കി കൂടെ… കാണുന്നൊരു എന്ത് വിചാരിക്കും…. ?
          . just ഒന്ന് ഗൂഗിൾ ചെയ്തു നോക്ക്

  5. Valare manoharam ayitund. Vayichu thudangiyathe ulu. Ooro varikalum vayikumpl njnbmanassil sangalpikan sramikarund, nannayi ezhuthunnund. Eniyum orupaad nalla adhaal pratheekshikunnu… Alpam vegam kurachal nannayirunnu ennu thonni eth ente oru abhiprayamanu. Eniyum thudarnnu ezhuthukaa…sneham.❤️

    1. തെന്നൽ….

      അഭിപ്രായത്തിനു നന്ദി…. വേഗം ഈ ഭാഗത്തിൽ മാത്രമേ ഒള്ളുവെന്നാണ് എന്റെ ഒരു ഇത്.. ഇഷ്ട്ടപെട്ടതിൽ സന്തോഷം… ❤❤

      1. കൈലാസനാഥൻ

        സിദ്ധാർത്ഥ് അത്യാകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

        ഇന്ത്യൻ മഹാസമുദ്രത്തിൽ മീൻപിടുത്തക്കിലേർപ്പെട്ടിരുന്ന മീൻപിടുത്തക്കാരുടെ വലയിൽ വളരെ ഭീമാകാരമായ പടച്ചട്ടയണിഞ്ഞ ട്രൈനസ് എന്ന മത്ത്യം കുടിക്കുകയും അതിനെ ബോട്ടിലേക്ക് വലിച്ചു കയറ്റി വലയിൽ നിന്നും വേർപെടുത്തി. മത്സ്യം ഹ്യൂ എന്ന ശബ്ദം പുറപ്പെടുവിപ്പിച്ചപ്പോൾ വലിയ തിരമാലയും ഒരു രൂപവും കൂടി വന്ന് ട്രൈനസിനെ രക്ഷപെടുത്തി കടലാഴങ്ങളിലേക്ക് നീന്തി പോയി. വളരെയധികം സുരക്ഷാ വലയങ്ങൾ ഉള്ളെ ലെമൂറിയ എന്ന രാജ്യത്തേയ്ക്ക് ട്രൈനസും ജെലിയ എന്ന സ്ത്രീ രൂപവും കടന്ന് ചെന്നു. ഈ രാജ്യത്തിന്റെ അടുത്ത രാജ്യം അറ്റ്ലാന്റിസ് ഇതിന്റെയൊക്കെ ഭംഗി വിവരിച്ചിരിക്കുന്നതും ഭാവനയും ഒക്കെ വിസ്മയകരം.

        രണ്ട്മോൺമേനുകൾ കാവൽ നിൽക്കുന്ന കവാടത്തിലുള്ളിലൂടെ ട്രൈനും ജെലിയയും കടക്കുന്നു. അനേകം മോൺമേനുകളും മോൺ മൈഡുകളും കാവൽ നിൽക്കുന്നെ കൊട്ടാരത്തിൽ അതിുന്ദരിയായ സ്ത്രീ ധ്യാനത്തിലിരിക്കുന്നു. അവിടെ വശ്യവും ഭയപ്പെടുത്തുന്ന ചുവന്ന കണ്ണുകൾ ഉള്ള പടച്ചട്ടയണിഞ്ഞ ചക്രവർത്തിയുടെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അതിസുന്ദരി ആയ സ്ത്രീ ചക്രവർത്തി ആഗമനാകുന്ന കാര്യം ജെലിയയോട് പറയുന്നു. അത്ഭുതകരമായ ഭാവനാ ശൈലി.

        മനുഷ്യ രൂപവും അർഡമനുഷ്യനും അർദ്ധ മത്സ്യ രൂപവും ആയി മാറാൻ കഴിവുള്ളവർ ധാരാളമുള്ള ലെമൂറിയ രാജ്യ കൊട്ടാരത്തിന് പിന്നിൽ അനേകം കെട്ടിടങ്ങൾ മലകളാൽ ചുറ്റപ്പെട്ട് അവിടെ ഒരു ചെറിയ വിടവിലൂടെ പ്രകാശം പതിക്കുന്നു. ആ വിടവിലൂടെ ഭൂമിക്കടിയിലൂടെയുള്ള ലാവയുടെ ഇടയിലൂടെ ചുവന്ന പ്രകാശത്തിൽ ചുറ്റപ്പെട്ട് സിദ്ധാർത്ഥ് താഴേക്ക് പതിച്ച് നിലത്ത് തൊട്ടു തൊട്ടില്ലാ എന്ന അവസ്ഥയിൽ എത്തുന്നു. ഈ പ്രകാശ രശ്മികൾ വരുന്നത് ഒരു സുന്ദരിയായ പെൺകുട്ടിയുടെ കൈകളിൽ നിന്ന് അവളുടെ പേര് മിത്രയേൽ .മിത്രയേൽ കൈ പിൻവലിക്കുമ്പോൾ അവൻ മൂക്കും കുത്തി വീഴുന്നു സാമധാനം എഴുന്നേൽക്കുന്നു. ആകാംക്ഷയും അത്ഭുതവും നിറഞ്ഞ വായന ഒരുക്കിയതിന് അഭിനന്ദനങ്ങൾ

Comments are closed.