അഗ്നിശലഭങ്ങൾ [Suryadev] 91

തനു: അറിയാതെ എങ്ങിനട നീ പറഞ്ഞത്. ഇന്ന് പോലീസ്‌കാർ പിടിച്ചു ഇടിച്ചിട്ടു പോലും അറിയാതെ നിന്റെ വായിന്നു ഒന്നും വന്നില്ലല്ലോ. പിന്നെ ഇത് മാത്രം എങ്ങിനെ നിന്റെ വായിൽ അറിയാതെ വന്നു…. ഇനി ഞാൻ നിനക്ക് ഒരു ശല്യത്തിന് വരുന്നില്ല സൂര്യാ…. ഞാൻ ഇന്ന് തന്നെ നാട്ടിലേക്ക് പോകുവാ…. ഞാൻ നിനക്ക് ചേരില്ല…. നിനക്ക് എന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല സൂര്യ…..

അത്രേം പറഞ്ഞപ്പോളേക്കും അവന്റെ മനസ്സിൽ പണ്ട് നടന്ന പല കാര്യങ്ങളും ചിത്രങ്ങൾ പോലെ മാറി മാറി വന്നു…. അവന്റെ മുഖം ഒക്കെ വലിഞ്ഞു മുറുകി… അവൻ അവന്റെ ദേഷ്യം സങ്കടവും തീരാനായി ഭിത്തിയിൽ ആഞ്ഞു ഇടിക്കാൻ തുടങ്ങി….
ഭിത്തിക്കിട്ടിടിക്കുന്ന ശബ്ദം കേട്ടപ്പോൾ തനു ഒന്ന് ഞെട്ടി. അവൾ ശരീരം ഒക്കെ തോർത്തി ടവൽ ചുറ്റി എളുപ്പം പുറത്തു വന്നു. നോക്കുമ്പോൾ കാണുന്നത് ഭിത്തിയിൽ എല്ലാം ചോര ഒഴുകുന്നു. അതൊന്നും ശ്രെദ്ധിക്കാതെ മുറിഞ്ഞ കയ്യും വെച്ച് അവൻ പിന്നേം പിന്നേം ഇടിക്കുവാണ് ….. അവൾ ഓടി വന്നു അവനെ പിൻനിന്നു കെട്ടിപിടിച്ചു അവിടുന്ന് മാറ്റി കട്ടിലിൽ കൊണ്ടേ ഇട്ടു… എന്നിട്ടു അവന്റെ കൈ പിടിച്ചു നോക്കാൻ ആഞ്ഞപ്പോൾ അവൻ അവളെ തട്ടി മാറ്റി. അവൾ പിന്നെയും അവന്റെ അടുത്തേക്ക് വന്ന് അവന്റെ കയ്യിൽ പിടിച്ചു…അവൻ തട്ടിയ വഴിക്കു അവളുടെ മുഖത്താണ് കൊണ്ടത്… അവൾ മുഖവും പൊതി നിലത്തേക്ക് ഒറ്റവീഴ്ച…. അവൾ വീണത് കണ്ടപ്പോഴാണ് അവനു നഷ്ടപ്പെട്ട് പോയ മനഃസാന്നിധ്യം തിരികെ ലഭിച്ചത്. അവൻ ഉടനെ എണിറ്റു ചെന്ന് അവളെ പിടിച്ചു നേരെ കിടത്തി. നോക്കുമ്പോൾ അവളുടെ ബോധം പോയിട്ടുണ്ടാരുന്നു. അവൻ ഓടിച്ചെന്നു അവിടെ ഉണ്ടായിരുന്ന ഒരു ബോട്ടിലെ വെള്ളം എടുത്തുവന്നു അവളുടെ മുഖത്തേക്ക് കയ്യിലെടുത്തു തളിച്ചു. പതിയെ ഒരു ഞരക്കത്തോടെ ബോധം വന്ന അവളുടെ മുഖം അവൻ പിടിച്ചു നോക്കി. അടി കൊണ്ട കവിൾത്തടം കരിനീലച്ചു കിടക്കുന്നു. ചുണ്ടു പൊട്ടി ചോര വരുന്നുണ്ട്. ഇതെല്ലം കണ്ടപ്പോൾ അവന്റെ കണ്ണിന്നു ഒരിറ്റു കണ്ണീർ പൊഴിഞ്ഞു അവളുടെ മുഖത്തേക്ക് വീണു. അവൻ ഒന്നും മിണ്ടാനാകാതെ അവളെ കെട്ടിപിടിച്ചു കരഞ്ഞു. കുറച്ചു നേരം അവിടെ തങ്ങിനിന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവൾ അവനെ വിളിച്ചു.

തനു: ദേവാ……

അത് കേട്ട അവൻ ഒന്ന് ഞെട്ടി…. അവന്റെ ചിന്തകൾ നിമയ്‌ഷനേരംകൊണ്ടു വർഷങ്ങൾ പിന്നിലേക്ക് ചലിച്ചു….. അവനു ഏറ്റവും പ്രിയപ്പെട്ട ഒരാൾ അവനെ വിളിച്ചിരുന്ന പേര്…… തന്നെ എല്ലാവരും സൂര്യ എന്ന് വിളിക്കുമ്പോൾ അവൾ മാത്രമാണ് അവനെ അങ്ങിനെ വിളിച്ചിരുന്നത്….അവൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടു തനു. ഒന്നൂടെ അവനെ വിളിച്ചു….

ദേവാ…..

മ്മ്മ്….. അവൻ ഒരു ചെറിയ മൂളലിൽ മറുപടി ഒതുക്കി. അപ്പോൾ അവൾ വീണ്ടും സംസാരിച്ചു തുടങ്ങി.

നീ ഇങ്ങു നോക്കിയേ……

14 Comments

  1. adutha part e sunday idam… ithuvare thanna supportinu ellavarodum oru vattamkoode nanni chodikkunnu…

    1. adyamayi njan ellavarodum shema chodikkunnu…. enikku vicharicha samayathu second part idan sadhichilla…. appratheekshithamayi kootimuttiya oru car karanamanu sadhikkathirunnathu…. kayyum kalum odinju kidakkuvanu…. ithu thanne ippol oru friendine kondanu type cheyyippichathu…. plaster azhichal. udan thanne njan paranja vaakku palikkunnathayirikkum

  2. വിശ്വനാഥ്

    ??

  3. ബ്രോ നന്നായിട്ടുണ്ട്?
    ഒരു suggection ഉള്ളത് ഡയലോഗ് വരുമ്പോൾ ഒന്നെങ്കിൽ english ആയോ മലയാളമോ വെക്കാം, english മലയാളമാക്കി എഴുതുമ്പോ വായനയുടെ ഒഴുകിനെ ബാധിക്കുന്നു.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️

    1. thank for your concern bro…
      ini shredhikkam… e kadha palappozhum pala rajyangalil ayanu njan plan cheythirikkunnathu…. angane oru theme anallo…appol englishil ulla dialogues kure varum…. arkenkilum budhimuttundakukayanenkil paranjamathi… dialogues njan malayalam akkikkolam…. ivide akhil bro cheythirikkunnathu kandu….. forginers nte dialogum malayalathil thanne…. athanu nallathennu enikkum thonnunnu….matrubhashayil vayikkunna oru sukham onnum vere oru languaginum kittilla….. sudhamaya malayalam arum ennil ninnu prethikshikkaruthu apeksha anu…..

  4. sorrytto…. adyathe sceneil peru cheruthayittu onnu mari poyi….adyam a peranu udheshichathu pinne ezhuthivannappo a peru marannu pokan thudangiyakondu pinne characterinu eppozhum ormayil nikkunna peru koduthatha…..

  5. pinne….. kadha thudarano……

    1. thanks bro….

  6. ?????????????????
    2

    1. thank u….

Comments are closed.