അകലത്തിന്റ അടുപ്പം [Dinan saMrat°] 50

Views : 1327

അകലത്തിന്റ അടുപ്പം

Author : Dinan saMrat°

 

കറന്റ് ഇതുവരെയും വന്നില്ല,സന്ധ്യ മയങ്ങുന്നു മെല്ലെ… എത്ര നേരമായി ഞാനി ഇരുപ്പുതുടങ്ങിട്ടു. കാത്തിരുന്ന് നിലവിളക്കിന്റെ തിരിപോലും പിണങ്ങി.
കുറച്ചു എണ്ണ ഒഴിച്ച് കൂട്ടിനായി വിളിച്ചു.
എന്തൊക്കെയോ ഞാൻ തനിയെ ആരോടെന്നില്ലാതെ പറഞ്ഞു.
അകലേക്ക്‌ നോക്കി ഞാൻ കണ്ടു ഒരു വെളിച്ചം, തെളിഞ്ഞു എന്റെ മനസിലും. നീയാണ്, ഞാൻ അകത്തേക്ക് ഓടി. കണ്ണാടിയുടെ മുന്നിൽ വിളക്കിന്റെ വെളിച്ചത്തിൽ, കോർത്തുവച്ച മുല്ലപ്പൂ മാല ഞാൻ ചൂടി, കണ്ണുകളിൽ കരിമഷി കൊണ്ടേന്തോ എഴുതി,
മുടിയിഴകളെ തലോടിയുറക്കി…
അടുക്കളയിൽ നിന്നൊരു മൊന്ത വെള്ളവും എടുത്ത് വീണ്ടും ഞാൻ ഉമ്മറതിണ്ണയിലേക്ക് ഓടി…

നിന്റെ പാദങ്ങളുടെ ശബ്ദം വല്ലാതെ കൂടി വരുന്നു, എന്റെ ഹൃദയത്തിന്റെയും.
അരികിൽ വന്നപ്പോൾ കൈയിൽ ഇരുന്ന  വെള്ളം ഞാൻ അവനു നൽകി.
അവനതു ആവോളം കുടിച്ചു..
ക്ഷിണമുണ്ടാകും.
വൈകിയതിന്റെ കാരണവും പരിഭവവും ചോതിക്കാനോ പറയാനോ എനിക്ക് തോന്നില.. അവൻ തോളിലെ സഞ്ചി ഊരി എനിക്ക് നേരെ നീട്ടി . ഞാനതു പെട്ടന്ന് വാങ്ങി..
ഒരു വാക്കുപോലും പറയാതെ ഒരു വട്ടം പോലും നോക്കാതെ അവൻ അകത്തേക്ക് പോയ്‌, മനസ്സിൽ നിനക്കായ്‌ മൊട്ടിട്ട പൂവുകളൊക്കെ വാടി
ഒന്നും പറയാതെ പുറകെ ഞാനും അകത്തേക്ക് പോയ്‌.

  കുളി കഴിഞ്ഞെത്തുമ്പോഴേക്കും നിനക്ക് വേണ്ടി എന്റെ കൈയ് കൊണ്ട് ഉണ്ടാക്കിയതൊക്കെ എന്റെ കൈയ് കൊണ്ട് തന്നെ നിനക്ക് നൽകണമെന്ന് കൊതിച്ചു.അതോർത്തു ഞാൻ  നാണിച്ചു.
എന്നാൽ അപ്പോഴേക്കും നീ അതെല്ലാം തനിയെ എടുത്ത് കഴിച്ചു..
എന്നിട്ടും നീ എന്തേ ഒന്നു നോക്കിലാ  എന്നെ ..? നിനക്കായ് ഞാനുണ്ടാക്കിയതിന്റെ സ്വാദിനേപറ്റി നീ എന്തേ ഒന്നും പറഞ്ഞില്ല..
എന്റെ മുഖത്തു കാർമേഘങ്ങൾ ഇരുണ്ടു കൂടി..

അവനു വിശ്രമിക്കാനായി ഞാൻ കിടക്ക ഒരുക്കി.. വാതിലിൽ അവനെയും കാത്തുനിന്നു, ഒരു കൊട്ടുവായുമിട്ടു അരികിലൂടെ പോയപ്പോഴും അവൻ എന്നെ ശ്രദ്ധിച്ചില്ല. കാത്തിരുന്നതൊക്കെ ആർക്കുവേങ്ങി..എന്നോട് മാത്രം എന്തേ ഇത്ര അകൽച്ച…?

Recent Stories

The Author

Dinan saMrat°

6 Comments

  1. വളരെ നല്ല എഴുത്തായിരുന്നു ബ്രോ ഓരോ വരികളിലും പ്രണയ വികാരം അറിയിച്ചുതന്നു.ഇനിയും ഇതുപോലെ കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.സ്നേഹത്തോടെ♥️♥️♥️♥️

  2. നിധീഷ്

    ❤❤❤

  3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    കൊള്ളാം ബ്രോ… കുറഞ്ഞ വരിയിൽ നല്ലൊരു പ്രണയ വികാരത്തെ അനുഭവിപ്പിക്കുവാൻ അങ്ങേക്ക് സാധിച്ചു….

    സ്നേഹം 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com