?[ആദിശേഷൻ]-12 28

ജലമുറഞ്ഞ മഞ്ഞുപാളികൾ വകഞ്ഞുമാറ്റി

ശേഷൻ മൂന്നുവട്ടം മുങ്ങിയെഴുന്നേറ്റു..

 

ജഡനനഞ്ഞതലമുടി കുടഞ്ഞിട്ടുകൊണ്ട് ചുടലാഗ്നിയെ ലക്ഷ്യമാക്കിനടക്കുമ്പോൾ വീണ്ടും

ശേഷന്റെയുള്ളിൽ അവളുടെ ചിത്രം തെളിഞ്ഞുവന്നു…

 

ഹേ.. ആരാണവൾ…?

 

ഈ തണുത്തഭൂമികയുടെ ഏറ്റവും ഉച്ചസ്ഥായിയിൽ,

ദേവാങ്കണങ്ങളുടെ അതിരകൾക്കുമപ്പുറം,

പിന്നെ മനുഷ്യനെത്താത്ത ഉൾക്കാടിൻ വന്യതകളിലും

തനിച്ചിരിക്കുമ്പോൾ മാത്രം ഹൃദയത്തിലേക്കിരച്ചുകയറാറുള്ള

നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവിശേഷപ്പെട്ടൊരു തണുപ്പ് അവളെക്കണ്ടമാത്രതൊട്ടേ

ഹൃത്തിൽ അടിഞ്ഞുകിടക്കുന്നതിന്റെ കാരണമെന്താണ്..?

 

കഞ്ചാവ് കുത്തിനിറച്ച യാക്കിന്റെ  കൊമ്പിലേക്ക് ഒരുപിടി ചുടലക്കനൽ വാരിയിട്ട് ശേഷൻ ഒന്നാഞ്ഞുവലിച്ചു..

 

സ്വർണ്ണപ്പുകപതിയെ ചിതാഭസ്മമുണങ്ങിപ്പിടിച്ച ചങ്കിലൂടെ ഇരച്ചിറങ്ങി

ഹൃദയദമനികളിലേക്ക് ലഹരിപടർന്നചുടുചോര തള്ളിവിട്ടു…

 

ശേഷന്റെ തവിട്ട്കലർന്നകൃഷ്ണമണികൾ മുകളിലോട്ടുയരുകയും

കണ്ണിനുള്ളിലെസൂക്ഷ്മനാഡികളിലാകെ രക്തവർണ്ണം പടർന്നുകയരുകയും ചെയ്തു..

 

കഞ്ചാവിന്റെ

പലകോടിരസനകളിലൂടെ നിമിഷാർദം ചിന്തകളെകുടഞ്ഞെറിഞ്ഞിട്ടും

ഹൃത്തിൽ അവളുടെ വശ്യമോഹനവർണ്ണപ്രതിബിബം വീണ്ടും തെളിഞ്ഞുവന്നു….

 

 

ശേഷൻ ചില്ലം ചുടലയിലേക്ക് വലിച്ചെറിഞ് ഭ്രാന്തമായി അലറിക്കൊണ്ട് തീക്കണൽ ചവിട്ടിത്തെറിപ്പിച്  നടന്നു…

 

അപ്പോളും,    രാജകൊട്ടാരത്തിലെ പൂങ്കാവനങ്ങളിലൂടെ ദേവി അലക്ഷ്യമായി നടക്കുകയായിരുന്നു..

 

തനിക്കൊഴികെ

എല്ലാവർക്കും അവനെ അറിയാം,

ശേഷനെന്നാണ് പേര് പോലും…

 

അവനെകണ്ടതിൽ പിന്നെ

നെഞ്ചിലാകെ ആളിപ്പടർന്ന ദുസ്സഹമായ ഈ പുകച്ചിലിനു കാരണം എന്തായിരിക്കും..?

 

ശവം തീനി, ചുടലദാരി, കാട്ടാളൻ,

ഭ്രാന്തൻ,

എന്നിങ്ങനെ  വിശേഷണങ്ങൾഏറെ

കേൾക്കുന്നുവെങ്കിലും

സ്ത്രീകളെ തിരിഞ്ഞുപോലും നോക്കിയതായി ആരും തന്നെ പറഞ്ഞില്ല…

 

പിന്നെന്തിനാണ് അവനെന്റെ കണ്ണിലത്രനേരം ഇമവെട്ടാതെ നോക്കിനിന്നത്,

 

ചോദ്യശരംകൊണ്ട് മുറിവേറ്റ ഹൃത്തിൽ ശേഷന്റെ നോട്ടംപകർന്ന പൊള്ളലിൽനിന്നും പുറത്തുകടക്കാനാവാതെ അനു ലക്ഷ്യമില്ലാതെ ഹിമവാനെ ലക്ഷ്യമാക്കി നടന്നു…

 

ശേഷനെക്കുറിച്ചോർക്കുംതോറും അനുവിന്റെ മാറിടം ഉയരുകയും അവിടമാകെ ചൂട്പടരുകയും ചെയ്തു…

 

മഞ്ഞിൻചരിവിലെ സിൽവർമരത്തിന്റെ പൊത്തിൽ ശേഷൻ ചുരുണ്ടുകിടക്കുമ്പോൾ അവളുടെ ചിത്രം ഹൃത്തിൽ നിന്നും മാഞ്ഞുപോയ കാട്ടാളനായ,

മോഹങ്ങളില്ലാത്ത ആ പഴയ ഭ്രാന്തനാവാൻ തോന്നി…

 

പ്രഭാതസൂര്യന്റെ സ്വർണ്ണംവിതറിയവർണ്ണാഭമായ പ്രതിബിബം, മനസാസരോവാരതാടാകത്തിലെ ഓരോ നീർതുള്ളികളിലും പ്രതിഫലിച്ചുകൊണ്ടിരുന്നു..

Updated: October 3, 2023 — 12:10 pm

Leave a Reply

Your email address will not be published. Required fields are marked *