💘 പുലയനാർക്കോട്ട 💘 7 ( 𝘴ꪑꪖꪶꪶ ꫀꪀᦔ ) [ꫝ𝚓𝚎𝚎𝚜𝚑] 35

Views : 2768

ഇന്ന് അഞ്ചായി ICU വിലായിട്ട്. അമ്മേം ചേച്ചിയും കാണാനൊക്കെ വന്നിരുന്നു., വിശ്വസിക്കാൻ കൂടി കഴിയുന്നില്ലാ. എന്റെ സുഖവിവരം അന്വേഷിച്ചു, എന്നോടൊപ്പം കുറച്ച് നേരമിരുന്നു. യാത്ര പറഞ്ഞിറങ്ങി. അവരുടേയാ പോക്ക് മിഴികൾ നിറച്ചിരുന്നു. കാണാൻ പറ്റും എന്ന് കൂടി വിചാരിച്ചതല്ല. എന്റെ മേലുള്ള ദേഷ്യം പൂർണമായി മാറിയില്ലേലും, എന്നോട് മിണ്ടിയല്ലോ എന്ന സമാധാനം മാത്രം…!

 

“വിളിച്ചൂലേ…?”

 

“മ്മ്…!”

 

“എന്തേലും പറഞ്ഞോ…?”

 

“എന്ത് പറയാൻ…? ഒന്ന് മാത്രം പറയാതെ തന്നറിയാം., സ്നേഹം മാത്രേയുള്ളവർക്ക്…!”

 

“പക്ഷെ ദേഷ്യോന്നും കുറഞ്ഞിട്ടില്ലല്ലോ…!”

 

“അതൊക്കെ സമയം പോലെ കുറഞ്ഞോളും.”

 

“അവരെ ഒന്ന് കാണണോന്ന് ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങോട്ട് വിശ്വാസം വരുന്നില്ല., താങ്ക്സ് ടി…”

 

“രാവിലെ വരുമ്പോ, സിസ്റ്റർ പറേണത് കേട്ടു., ഇന്നലെ രാത്രി മൊത്തം അമ്മയേം ചേച്ചിയേം പറ്റി ഓരോന്ന് പറഞ്ഞ് കരയുവായിരുന്നെന്ന്. എല്ലാത്തിനും കാരണക്കാരി ഞാനല്ലേ ടാ. അതാ അവരെ വിളിച്ചത്, നീ കുറച്ചേലും ഹാപ്പി ആയില്ലേ അത് മതി…!”

 

“എനിക്കൊന്നും ഓർമ ഇല്ല, ഞാൻ കരഞ്ഞോ…?”

 

“മ്മ്, രാത്രിയൊന്നും നിനക്ക് ഉറക്കം ഇല്ലാന്ന്. അങ്ങനെ രണ്ടൂസം കൊണ്ടവര് അതിനുള്ള ഇഞ്ചഷൻ എടുക്കുന്നുണ്ട്. ഇന്നലെ ഉറക്കത്തിലാ അവരെ പറ്റി ഓരോന്ന് പറഞ്ഞതും, കരഞ്ഞതുമൊക്കെ…!”

 

“അവരെ കണ്ടൂലോ മതി… അത്രേം മതി…!”

 

“എത്രയൊക്കെ ആയാലും ഈ കാര്യത്തിൽ എന്നോട് നിനക്ക് പൊറുക്കാൻ കൂടി കഴിയില്ലാന്നാറിയാം. നിന്റെ ജീവിതത്തെ അല്ലേടാ ഞാൻ തുലച്ചേ…?”

 

“ഏയ്‌…, ഇപ്പൊ എന്തിനാ അതൊക്കെ പറേണെ…? ഞാനിപ്പോ അതൊന്നും ഓർക്കുന്ന കൂടിയില്ല., നിന്നെ ഇനി കുറ്റപ്പെടുത്താനും പോണില്ല. സന്തോഷായിട്ട് ജീവിക്കാനൊന്ന് ശ്രമിച്ച് നോക്കാം, ചിലപ്പോ നടന്നാലോ…!”

 

എന്റെ കൈയേൽ കൈ ചേർത്ത് വച്ചവൾ കണ്ണുനീരിനാൽ മറുപടി തരുമ്പോ, ഞാനും ആഗ്രഹിച്ചിരുന്നു., പറഞ്ഞപ്പോൽ നല്ലൊരു ജീവിതം…!

 

“ചായ തരട്ടേ…?”

 

എന്തോ വാശിയോടെ കണ്ണുനീരിനെ ഒപ്പിയവൾ, എന്നോട് ചോയ്ച്ചു.

 

“വാങ്ങിയായിരുന്നോ…?”

 

“മ്മ്…!”

 

എന്റെ ബെണ്ടിനോട് ചേർന്ന ചെറിയ ടീപ്പോമേലിരുന്ന ഫ്ലാസ്കിൽ നിന്നും കപ്പിലേക്ക് അവൾ ചായ പകർന്നു. കൂടെ പൊതിഞ്ഞ് വച്ച ഉഴുന്ന് വടയും…!

 

“ഇന്നും വടയാ…?”

Recent Stories

The Author

ꫝ𝚓𝚎𝚎𝚜𝚑

3 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️

  2. Bakiyum ayi enthayalum varanam

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com