🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 71

“അറിയാം…” സമീറിന്റെ രൂക്ഷമായ നോട്ടത്തിൽ അഭിജിത്തിന് പതർച്ച തോന്നിയില്ല.

“പിന്നെന്തിനാടാ നീയവളോട്, ‘ ഇന്നിപ്പോൾ ഫോണിൽ സംസാരിച്ചത് മതി പിന്നെ സംസാരിക്കാം’ എന്നൊക്കെ പറഞ്ഞ് അവളെക്കൊണ്ട് കാൾ കട്ട്‌ ചെയ്യിച്ചത്…?”

“ഓഹ് ഒരു മന:സുഖം..” അഭിജിത് അപ്പോഴേക്കും അവന്റെ ബെഡ് റെഡിയാക്കി കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

“അവന്റെയൊരു മന: സുഖം… ഇതേയ് മനസുഖമല്ല മനോരോഗമാണ്… നിനക്ക് വെച്ചിട്ടുണ്ടടാ.. തരം കിട്ടുമ്പോൾ നിനക്കുള്ളത് ഞാൻ തന്നോളാമെടാ… ഹ്മ്മ്.” സമീർ ദേഷ്യത്തോടെ പിറുപിറുത്തിട്ട് തന്റെ കട്ടിലിൽ പോയിക്കിടന്നു.

ത്രീഫോർത്തും ടിഷർട്ടും ധരിച്ചു കിടക്കുന്ന സമീറിനെ അഭിജിത് കുറച്ചുനേരം നോക്കിനിന്നു. ഇവിടെ വാടകവീട്ടിൽ അതാണ് അവന്റെ സ്ഥിരം വേഷം. കുളിക്കുമ്പോൾ മാത്രമേ അവനത് അതഴിച്ചു വയ്ക്കൂ.

പക്ഷേ പുറത്തവൻ ഭയങ്കര ഫാഷനബിളായിട്ടാണ് നടക്കാറ്…! തന്തപ്പടിക്ക് നല്ലതുപോലെ കാശുള്ളത് കൊണ്ട് അവന് മാസാമാസം അക്കൗണ്ടിൽ ലഭിക്കുന്ന കാശ് എങ്ങനെ വേണമെങ്കിലും ഉപയോഗിച്ചുതീർക്കാം.

നാട്ടിൽ അവന്റെ ബാപ്പ ഹുസൈൻ, ബിസ്സിനെസ്സിലൂടെ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് സമീർ ധൂർത്തടിക്കുന്നത് കണ്ട അവന്റെ ബാപ്പ,

അവനെ ജീവിതമെന്തെന്ന്‌ പഠിപ്പിക്കാനായി ആറുമാസംമുൻപ് ഇവിടെ കൊച്ചിയിൽ അദ്ദേഹത്തിന്റെ ഒരു കുടുംബസുഹൃത്തിന്റെ ടയർ കമ്പനിയിൽ കാഷ്യർ ജോലി തരപ്പെടുത്തികൊടുത്തിട്ട് അവന്റെ അക്കൗണ്ടിലേക്കുള്ള കാശ് അദ്ദേഹം ¼ ആയിട്ട് കുറയ്ക്കുകയും ചെയ്തു.

എന്നിട്ട് അവനോട് ഇത്രമാത്രം പറഞ്ഞു : ഇനി നീ രണ്ടുമൂന്നുവർഷം ഇവിടെ ജോലി ചെയ്ത് കിട്ടുന്ന കാശ് കളയാതെ മിച്ചം പിടിച്ച് ഉപയോഗിച്ച് സാമ്പത്തിക അച്ചടക്കവും ജീവിതമെന്തെന്നും പഠിക്ക്. എന്ന് നീ സ്വയം നന്നായിയെന്ന് എനിക്ക് തോന്നുന്നുവോ അന്ന് നിന്നെ വീട്ടിലേക്ക് തിരികെ വിളിക്കും.”

5 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤❤

  2. Good ?. Waiting next.

  3. ഗുഡ് സ്റ്റാർട്ട്‌ കുമാർ ജി ❤️❤️

  4. കഥാനായകൻ

    നല്ല തുടക്കം ❣️

  5. കൊള്ളാം?

Leave a Reply

Your email address will not be published. Required fields are marked *