🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 71

മാത്രമല്ല ഗ്രീഷ്മേട്ടത്തിയും ജിഷ്ണുവേട്ടനും ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ആ കമ്പനിയിൽ വർക്ക്‌ ഡേ ലീവ് എടുക്കുന്നത് അവരുടെ വർക്ക്‌ ഡേയ്‌സിലെ ശമ്പളം കുയ്റക്കുന്നത് കൊണ്ടും അവർക്ക് ലീവിന് അപേക്ഷിക്കാൻ സാധിക്കാറില്ല.

കമ്പനി തരുന്ന ഏതേലും ലോങ്ങ്‌ ഹോളിഡേയ്‌സിന് മാത്രമേ അവർക്കിങ്ങോട്ട് വരുവാൻ സാധിക്കുമായിരുന്നുള്ളു.

പക്ഷേ അമ്മയെ അമ്മാവന്റെയടുത്ത് ആക്കിയിട്ട് പോകുമ്പോൾ അമ്മയെന്നോട് ഒരു കണ്ടിഷൻ പറഞ്ഞിട്ടുണ്ടായിരുന്നു…

കിട്ടുന്ന നീണ്ട അവധിദിനങ്ങളിൽ ഞാൻ അവരുടെയടുത്ത് വന്നു താമസിക്കണമെന്ന്. അതാകുബോൾ അമ്മാവനും അമ്മായിക്കും സ്വന്തം മകളും, മരുമകനും അടുത്തില്ലാത്തത്തിന്റെ വിഷമം എന്നിലൂടെ മറക്കാമല്ലോ.

താനത് സമ്മതിക്കുകയും ചെയ്തതാണ്.

അങ്ങനെ അവസാനം പോയത് കഴിഞ്ഞ രണ്ടാഴ്ചകൾക്ക് മുൻപ് ഒരു രണ്ടാം ശനിയാഴ്ചയായിരുന്നു…

അന്നും തന്റെ വിവാഹകാര്യങ്ങളെ ചൊല്ലി അമ്മാവന്റെ വീട്ടിൽ ചർച്ചകൾ നടന്നിരുന്നു. പക്ഷേ എന്നെത്തെയും പോലെ താനവരുടെ വർത്താനങ്ങൾക്ക് ശ്രദ്ധകൊടുത്തില്ല. വെറുതെ ചെവികൊടുത്ത് തന്റെ സ്വസ്ഥത കളയുന്നതെന്തിനാണ്. പക്ഷേ ഇനിയങ്ങനെയുണ്ടാകില്ല…

അഭിജിത്ത് തന്റെ ലാപ്ടോപ് ഓഫാക്കി. സമയം പന്ത്രണ്ടു മണി. അവൻ തൊട്ടടുത്തുള്ള ടേബിളിൻമേൽ നോക്കി. അവിടെയിരിക്കുന്ന സമീറിന്റെ കമ്പ്യൂട്ടർ അപ്പോഴും സ്റ്റാൻഡ്ബൈ മോഡിലായിരുന്നു.

അവനാകട്ടെ അത് ഓഫാക്കാതെ കട്ടിലിൽ കിടന്ന് പരിസരബോധമില്ലാതെ നട്ടപാതിരായ്ക്ക് കളിച്ചും ചിരിച്ചും സംസാരിക്കുകയാണ്.

അഭിജിത്ത് എഴുനേറ്റ് സമീറിന്റെ കമ്പ്യൂട്ടർ ഓഫാക്കിയിട്ട് സമീർ കിടക്കുന്ന കട്ടിലിലേക്ക് നോക്കി. അവനപ്പോഴും സംസാരത്തിൽ തന്നെയായിരുന്നു.

“ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…” ഉടൻ തന്നെ സമീറിന്റെയടുക്കലേക്ക് നീങ്ങിയ അഭിജിത്, സമീറിന്റെ പിടലി നോക്കി കാലുകൊണ്ടൊരു തട്ട് കൊടുത്തു. “ഫോണിൽ കിന്നാരം സൊള്ളി ക്കൊണ്ടിരിക്കാതെ കിടന്നുറങ്ങടാ തെണ്ടി…”

5 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤❤

  2. Good ?. Waiting next.

  3. ഗുഡ് സ്റ്റാർട്ട്‌ കുമാർ ജി ❤️❤️

  4. കഥാനായകൻ

    നല്ല തുടക്കം ❣️

  5. കൊള്ളാം?

Leave a Reply

Your email address will not be published. Required fields are marked *