🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 71

“അഹ് അത് അത് പിന്നെ…ഞാൻ …” ‘ദൈവമേ കുഴങ്ങിയല്ലോ. ഇവളോടെങ്ങനെ ഞാനൊരു മാട്രിമോണിയൽ സൈറ്റിൽ നിരഞ്ജനയുടെ പ്രൊപോസൽ കണ്ടെന്നു പറയും…’ അവൻ എന്ത് പറയണമെന്നറിയാതെ കുഴങ്ങി നിന്നെങ്കിലും ധൈര്യം സംഭരിച്ച് ഇങ്ങനെ പറഞ്ഞു :

” അത് പിന്നെ.. പ്രീതിയൊരു കാര്യമറിഞ്ഞോ അവളുടെ വീട്ടുകാർ അവളറിയാതെ വിവാഹാലോചന നടത്തുകയാണ്…”

“ഏഹ് അതെപ്പോ…”

അഭിജിത്ത് പറഞ്ഞത് കേട്ട് പ്രീതിയെന്തോ മറുപടി പറയാനൊരുങ്ങിയപ്പോഴാണ് അതുണ്ടായത്…

അവിടെക്ക് ഉറക്കെ ഫോണിൽ സംസാരിച്ചുകൊണ്ട് കടന്നുവന്നയാളെ കണ്ട് പ്രീതി അവളുടെ സംസാരം അവസാനിപ്പിച്ചിട്ട് വെപ്രാളത്തിൽ ചെയറിൽ കേറിയിരുന്ന് കമ്പ്യൂട്ടറിൽ വർക്ക്‌ തുടർന്നു. അവരുടെ ജി.എം അവിടേക്ക് വന്നതാണ്.

“എന്താ അഭിജിത്ത് താൻ വർക്ക്‌ തുടങ്ങിയില്ലേ…??”

“യെസ് സർ… സമയമിപ്പോൾ ഒമ്പതരയാകുന്നതല്ലേയുള്ളൂ.. പതിയെ തുടങ്ങാമെന്നുവെച്ചു..” അഭിജിത്ത്, ജി.എമ്മിന് ഭവ്യതയോടെ മറുപടിനൽകി.

“മ്മ് ശരി.. താൻ സമയം കളയാതെ വേഗം ജോലി തുടങ്ങാൻ നോക്ക്..” മാനേജർ അത്രയും പറഞ്ഞിട്ട് അയാളുടെ ഓഫീസ് റൂമിലേക്ക് പോയി.

അഭിജിത്ത് ആശ്വാസത്തോടെ പതിയെ തന്റെ കമ്പ്യൂട്ടറിലേയ്ക്ക് തിരിഞ്ഞു, എന്നിട്ടവൻ താൻ ഡെവലപ്പ് ചെയ്തുകൊണ്ടിരുന്ന പ്രോഗ്രാമിന്റെ മോഡ്യൂൾ ട്രയൽ റൺ ചെയ്തു നോക്കി.

അഹ് ബെസ്റ്റ് തന്റെ വർക്ക്‌ എവിടെ എത്തി. തലേന്ന് രാത്രി വീട്ടിൽ വച്ച് ചെയ്തത് കമ്പ്യൂട്ടറിൽ പരതി. ഒന്നും കൂടെ ഡീബഗ്ഗ് ചെയ്യണം.

തന്റെ ടീമിലെ മറ്റുള്ളവരൊക്കെ നല്ലത് പോലെ പെർഫോം ചെയ്യുമ്പോൾ താൻ മാത്രമിങ്ങനെ ആയിപോകുന്നതെന്തെന്ന് മനസ്സിലാകുന്നില്ല. മറ്റന്നാൾ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ലാബിൽ സമയം കിട്ടിയിട്ടുള്ളത്. അതിനുള്ളിൽ ഈ പ്രോഗ്രാമിന്റെ മോഡ്യൂൾ തീർക്കണം.

തുടരും…

5 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤❤

  2. Good ?. Waiting next.

  3. ഗുഡ് സ്റ്റാർട്ട്‌ കുമാർ ജി ❤️❤️

  4. കഥാനായകൻ

    നല്ല തുടക്കം ❣️

  5. കൊള്ളാം?

Leave a Reply

Your email address will not be published. Required fields are marked *