🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 71

“ആഹ് നീയായിരുന്നോ.. ഗുഡ് മോർണിംഗ് പ്രീതി..” അവളെ കണ്ട് അഭിയൊന്ന് പുഞ്ചിരിച്ചു. പ്രീതി.. അഥവാ സംപ്രീതി, അഭിജിത്തിന്റെ ടീമിലെ കോളിഗാണ്.

ഇരുവരും ഏകദേശം സമപ്രായക്കാർ. എന്നാൽ ഈ കമ്പനിയിലെ എക്സ്പീരിയൻസിന്റെ കാര്യത്തിൽ സംപ്രീതിക്ക് അഭിജിത്തിനെക്കാളും സീനിയോറിറ്റി കൂടും.

“ഹ്മ്മ്.. ഗുഡ് മോർണിംഗ്..” സംപ്രീതി അവനെ നോക്കിയൊന്ന് തലയാട്ടിയിട്ട് തൊട്ടപ്പുറത്തെ തന്റെ ക്യൂബിക്കിളിലേക്ക് നടന്നു. അഭിജിത്ത് തന്റെ കാബിനിലേക്ക് കേറവേ അപ്പുറത്തെ കാബിനിലേക്ക് നോക്കി. അവിടെയും ആളെത്തിയിട്ടുണ്ടായിരുന്നു.

ആ കാബിന്റെ ഉടമ അയാളുടെ കമ്പ്യൂട്ടറിൽ എന്തെക്കെയോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കാഴ്ച അവൻ കണ്ടു.

“ഡേയ് രാകേഷേ…ഗുഡ് മോർണിംഗ്.” അഭിജിത്ത് അയാളോട് വിഷ് പറഞ്ഞു.

“ഹാ അളിയാ…മോർണിംഗ്.” രാകേഷ് മോണിറ്ററിൽ നിന്ന് കണ്ണെടുക്കാതെ മറുപടി നൽകി.

“നീ രാവിലെതന്നെ പണി തുടങ്ങിയോ… എന്തേ നിന്റെ മോഡ്യൂൾ കംപ്ലീറ്റ് ആയില്ലേ…” രാകേഷ് കമ്പ്യൂട്ടറിൽ പ്രോഗ്രാം കോഡ് ടൈപ്പ് ചെയ്യുന്നത് നോക്കിക്കൊണ്ട് അഭിജിത്ത് ചോദിച്ചു.

“ഓ തീർന്നെടാ.. ഞാനേ ഈ ചെയ്തതിൽ എന്തേലും പ്രശ്നമുണ്ടോയെന്ന് നോക്കുവായിരുന്നു…” രാകേഷ് പറഞ്ഞത് കേട്ട് അഭിജിത്തൊന്നു പുഞ്ചിരിച്ചു.

അഭിജിത്ത് ക്യാബിൻ ഓപ്പൺ ചെയ്ത് തന്റെ ബാഗടുത്ത് കമ്പ്യൂട്ടർ ടേബിളിനടിയിലെ സ്പേസിൽ കയറ്റിവെച്ചിട്ട് കമ്പ്യൂട്ടറിന്റെ പ്ലഗ് സോക്കറ്റിൽ കുത്തി കമ്പ്യൂട്ടർ ഓൺ ചെയ്തു…

നിമിഷങ്ങൾക്കകം സിസ്റ്റം, ബൂട്ട് ചെയ്ത് പാസ്സ്‌വേർഡ്‌ ടൈപ്പ് ചെയപ്പെടാനായി കാത്തിരുന്നു..

‘ഓഹ് ബുൾഷിറ്റ്…! അപ്പോഴാണ് താൻ വീണ്ടും സിസ്റ്റം പാസ്.വേർഡ് മറന്നുപോയിരിക്കുവെന്ന് അഭിജിത്ത് ഒരു ഞെട്ടലോടെ മനസ്സിലാക്കിയത്. അവൻ ഇന്റർകോമെടുത്ത് സംപ്രീതിയുടെ ഇന്റർകോം നമ്പറായ 369 ഡയൽ ചെയ്തു. തൊട്ടടുത്ത ക്യൂബിക്കിളിൽ അതടിക്കുന്നത് അവൻ കേട്ടു.

5 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤❤

  2. Good ?. Waiting next.

  3. ഗുഡ് സ്റ്റാർട്ട്‌ കുമാർ ജി ❤️❤️

  4. കഥാനായകൻ

    നല്ല തുടക്കം ❣️

  5. കൊള്ളാം?

Leave a Reply

Your email address will not be published. Required fields are marked *