🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 71

“വേണം…! എന്നാലേ ശരിയാകുകയുള്ളു. ഇച്ചായനോട്‌ ഞാൻ കാര്യം പറഞ്ഞോളാം. നാളെ മുതൽ നിങ്ങൾ ബ്രേക്ഫാസ്റ് ഉണ്ടാക്കാൻ നിൽക്കുകയോ നീ ഓഫീസിലെ ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുകയോ ചെയ്യേണ്ട.”

എന്താ ലീനേ അവിടൊരു ചർച്ച..??? “അപ്പോഴേക്കും സെബാസ്റ്റ്യൻ ഓഫീസിലേക്ക് പോകാൻ തയ്യാറായി വന്നുകഴിഞ്ഞു.

” ഇത് നോക്കിയേ ഇച്ചായാ, സമീർ ഇന്നും നല്ലൊരു ബ്രേക്ക്ഫാസ്റ്റല്ല ഉണ്ടാക്കിയെന്നതെന്നാ അഭിജിത്ത് പറയുന്നത്…” അലീന സെബാസ്റ്റ്യനോട്‌ പരാതിപറയാനായി തിരിഞ്ഞു.

“ഞാനീ പിള്ളേരോട് പറഞ്ഞതല്ലേ ലീനേ അവന്മാർക്ക് ഇവിടെനിന്ന് രാവിലെത്തെ ഭക്ഷണം കഴിക്കാമെന്ന്…”

സിറ്റൗട്ടിൽ നിൽക്കുകയായിരുന്ന സെബാസ്റ്റ്യൻ, മതിലിനപ്പുറത്ത് നിൽക്കുകയായിരുന്ന അഭിജിത്തിനെയും സമീറിനെയും ശാസനാഭാവത്തിൽ നോക്കുന്നത് കണ്ട് അവർ രണ്ടും വല്ലാതെ ചൂളിപ്പോയി.

“പക്ഷേ അവന്മാരത് കേട്ടിട്ട് വേണ്ടേ…”

” ഓഹോ അവന്മാരെയിങ് വിളിക്ക്. വന്ന് ബ്രേക്ഫാസ്റ് കഴിച്ചിട്ട് പോകാൻ പറ.”

സെബാസ്റ്റ്യൻ അഭിജിത്തിനു നേരെ നോക്കി.

“ഓ വേണമെന്നില്ല ഇച്ചായാ.. ഞാൻ ഓഫീസിലെ കാന്റീനിൽ നിന്നുകഴിച്ചോളാം. ഞാൻ ഓഫീസിലെത്താൻ നോക്കട്ടെ. ഇപ്പൊതന്നെ സമയം എട്ടേകാലായി. എട്ടിരുപ്പതഞ്ചിന്റെ ലൈൻബസങ്കിലും പിടിച്ചാലേ ഒമ്പത് മണിക്കെങ്കിലും എത്തുകയുള്ളു…”

അഭിജിത്ത്, സെബാസ്റ്റ്യന്റെ വാക്കുകളെ അവഗണിക്കുവാൻ ശ്രമിച്ചെങ്കിലും സെബാസ്റ്റ്യൻ അത് സമ്മതിച്ചില്ല.

“അതൊന്നും വേണ്ട. നീ വെറും വയറ്റിൽ ഒന്നും കഴിക്കാതെ ഓഫീസ് വരെ പോകുകയൊന്നും വേണ്ട. നീ എന്റെകൂടെ വന്ന് ബ്രേക്ഫാസ്റ് കഴിക്ക്. നിന്നെ ഓഫിസിൽ ഞാൻ ഡ്രോപ്പ് ചെയ്യാം..” സെബാസ്റ്റ്യൻ കാക്കനാട്ടെ ഒരു പ്രമുഖ ബാങ്കിംഗ് കമ്പനിയിൽ മാനേജറാണ്.

ഗത്യന്തരമില്ലാതെ അഭിജിത്ത് അവസാനം സെബാസ്റ്റ്യന്റെ വാക്കുകൾക്ക് വഴങ്ങി.

“ഹ്മ്മ് ശരി…! അങ്ങനെയാകട്ടെ.”

അഭിജിത്ത് അവരുടെ വീടുകളെ മതിലിലൂടെ ബന്ധിപ്പിച്ചിരുന്ന ചെറിയ ഗേറ്റ് തുറന്ന് സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തേക്ക് കേറിയിട്ട് സമീറിനെയൊന്നു നോക്കി.

5 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤❤

  2. Good ?. Waiting next.

  3. ഗുഡ് സ്റ്റാർട്ട്‌ കുമാർ ജി ❤️❤️

  4. കഥാനായകൻ

    നല്ല തുടക്കം ❣️

  5. കൊള്ളാം?

Leave a Reply

Your email address will not be published. Required fields are marked *