❤️ എന്റെ ചേച്ചിപെണ്ണ് 8 ❤️ [The_Wolverine] 857

Views : 75020

❤️ എന്റെ ചേച്ചിപെണ്ണ് 8 ❤️

Author : The_Wolverine

[Previous Parts]

 

 

View post on imgur.com

 

 

View post on imgur.com

 

 

…ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു ആർക്കും പ്രേത്യേകിച്ച് പരിപാടികൾ ഒന്നും തന്നെ ഇണ്ടായിരുന്നില്ല… അതോണ്ട് തന്നെ അച്ചുവും മിച്ചുവും രാവിലെ തന്നെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു…

 

…അച്ചു നേരേ വന്നത് എന്റെ മുറിയിലേക്കാണ് മിച്ചു ആതിരയുടെ റൂമിലേക്കും പോയി… ഒരു സൺ‌ഡേ കിട്ടിയതിന്റെ സന്തോഷത്തിൽ ആസ്വദിച്ച് കൂർക്കം വലിച്ച് ഉറങ്ങുന്ന ഞങ്ങളെ രണ്ടിനെയും കുത്തിപ്പൊക്കുക എന്നതാണ് ആ പരട്ടകളുടെ അല്ല ഇരട്ടകളുടെ ഉദ്ദേശം…

 

“ഡാ… എണീക്കടാ ചെക്കാ… മതി ഉറങ്ങിയത്…”

 

…കമിഴ്ന്ന് കിടന്ന് ഒരു തലയിണയും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന എന്റെ ചന്തിക്ക് തട്ടി ചിരിയോടെ ആരോ എന്നെ വിളിക്കുന്നത് അറിഞ്ഞുകൊണ്ടാണ് ഞാൻ വല്ലായ്മയോടെ കണ്ണ് തുറന്നത്…

 

…കണ്ണ് തുറന്ന് നോക്കുമ്പോൾ ഐശ്വര്യം തുളുമ്പുന്ന മുഖത്തോടെ നറുപുഞ്ചിരി തൂകി നിക്കുകയാണ് എന്റെ മിച്ചു…

 

…പെട്ടെന്ന് എനിക്ക് ഒരു കുസൃതി തോന്നി…

 

“ഇങ്ങട് വാടീ പെണ്ണേ… മ്മക്ക് കുറച്ച് നേരം കൂടി ഒരുമിച്ച് കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാം…”

 

…പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു…

 

“പ്‌ഫാ…”

 

…ഒരൊറ്റ ആട്ടായിരുന്നു… ദൈവമേ എന്റെ തല തെറിച്ച് പോയെന്ന് തോന്നുന്നു… ഞാൻ ഒന്ന് കണ്ണ് തിരുമ്മി നോക്കി…

 

…എന്റെ കൈയും വിടുവിച്ച് ഇരു കൈകളും ഇടുപ്പിൽ കുത്തി എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുകയാണ് അച്ചു ചേച്ചി…

 

“ദൈവമേ പണി പാളിയല്ലോ…”

 

…ഞാൻ മനസ്സിൽ ആത്മഗതവും പറഞ്ഞുകൊണ്ട് ഒരു ചമ്മിയ ചിരിയോടെ അച്ചു ചേച്ചിയെ നോക്കി… ചേച്ചിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു പക്ഷെ ഞാൻ കണ്ടെന്ന് മനസ്സിലായപ്പോൾ ചേച്ചി വീണ്ടും ഗൗരവത്തിൽ ആയി…

 

“കൂടെ കിടക്കാൻ നിന്റെ കെട്ട്യോളെ പോയി വിളിക്കടാ തെണ്ടീ… ദേ മര്യാദക്ക് എണീറ്റ് കുളിച്ച് ഫ്രഷായി 15 മിനിട്ടിൽ താഴേക്ക് വന്നോണം… ഇല്ലെങ്കിൽ അറിയാല്ലോ എന്നെ…”

 

…അതും പറഞ്ഞ് ഒരു കപടദേഷ്യത്തോടെ എന്നെ നോക്കിയിട്ട് ചേച്ചി റൂമിന് വെളിയിലേക്ക് നടന്നു…

 

…ഞാൻ ആകെ ചമ്മിയ അവസ്ഥയിൽ തലയിൽ കൈയും കൊടുത്ത് ഇരുന്നു…

 

“ചെക്കൻ ഇപ്പൊ എന്നെ പിടിച്ച് റേപ്പ് ചെയ്തേനെ…”

 

…പെട്ടെന്ന് ഒന്ന് തിരിഞ്ഞ് എന്നെ നോക്കിയിട്ട് ഒരു ചിരിയോടെ അച്ചു ചേച്ചി പറഞ്ഞു… ശേഷം വീണ്ടും തിരിഞ്ഞ് നടന്ന് പുറത്തേക്ക് പോയി…

 

“ശ്ശേയ്… നാണക്കേടായി… എന്നാലും അച്ചു ചേച്ചി എന്ത് വിചാരിച്ചുകാണും…”

 

…ഞാൻ ഒരു ചമ്മലോടെ പതിയെ പറഞ്ഞു… ശേഷം അധികം വൈകാതെ തന്നെ കുളിച്ച് ഫ്രഷായി ഒരു ട്രാക്ക് പാന്റും ബ്ലാക്ക് ടീ ഷേർട്ടും എടുത്ത് ഇട്ടുകൊണ്ട് താഴേക്ക് ഇറങ്ങി…

 

…താഴേക്ക് ചെന്നപ്പോഴേക്കും അച്ചുവും മിച്ചുവും ആതിരയും കൂടി ഡയനിംഗ് ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെച്ച് എല്ലാം സെറ്റ് ചെയ്യുകയായിരുന്നു…

 

…എന്നെ കണ്ടപ്പോൾ തന്നെ അച്ചു ചേച്ചി എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു… മിച്ചുവിനെ നോക്കിയപ്പോൾ അവളുടെ ചുണ്ടിലും നാണത്തിൽ കലർന്ന ഒരു പുഞ്ചിരി ഇണ്ട്… ഒരു ചമ്മലും ഇണ്ട് അവളുടെ മുഖത്ത്… ആതിരയുടെ അവസ്ഥയും മറിച്ചല്ല… അവളും എന്നെ നോക്കി ഊറി ചിരിക്കുന്നുണ്ട്…

 

…ഞാൻ ഒരു ജാള്യതയോടെ അവരുടെ മുന്നിലൂടെ നടന്ന് ടേബിളിനടുത്ത് ചെയർ ഇട്ട് ഇരിക്കാൻ തുടങ്ങുമ്പോഴാണ് പുറത്ത് നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ഒരു കാർ വന്ന് നിലത്ത് ഉരഞ്ഞ് നിന്ന ശബ്ദം കേട്ടത്…

 

“ആരാണാവോ…”

 

…അതും പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു… എനിക്ക് പിന്നാലെ അച്ചുവും മിച്ചുവും ആതിരയും വന്നു…

 

“ആദിയേട്ടാ…”

 

…അതും വിളിച്ചുകൊണ്ട് മുന്നിലെ ഡോറിന് മറവിൽ ഒളിച്ച് നിന്നിരുന്ന ആ പെൺകുട്ടി പെട്ടന്ന് എന്റെ നെഞ്ചിലേക്ക് മുഖവും പൂഴ്ത്തി എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു…

 

…ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും അപ്രതീക്ഷിതമായി എന്നെ വന്ന് കെട്ടിപ്പിടിച്ചത് ആരാണെന്ന് അറിയാത്തതിനാൽ ഞാൻ ആ പെൺകുട്ടിയെ തോളിൽ പിടിച്ച് അല്പം ബലമായി തന്നെ പുറകോട്ട് മാറ്റാൻ ശ്രമിച്ചപ്പോൾ അവൾ വീണ്ടും എന്നെ ശക്തിയോടെ തന്നെ വരിഞ്ഞുമുറുക്കി…

 

…ഞാൻ പകപ്പോടെ പെട്ടെന്ന് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് കത്തുന്ന കണ്ണുകളിൽ ദേഷ്യം നിറച്ചുകൊണ്ട് എന്നെയും ആ പെണ്ണിനെയും മാറി മാറി നോക്കുന്ന മിച്ചുവിനെ ആണ്… അച്ചുവും ആകെ ഞെട്ടി നിക്കുവാണ്… ആതിരയും എന്റെ പിന്നിൽ നിക്കുവായിരുന്നതുകൊണ്ട് അത് ആരാണെന്ന് അറിയാൻ അവൾ എത്തി നോക്കുന്നുണ്ട്…

 

…പെട്ടെന്ന് കാറിൽ നിന്ന് രണ്ടുപേർ കൂടി ഇറങ്ങി… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

 

…എന്റെ നെഞ്ചിൽ എനിക്ക് മുഖം തരാതെ കിടക്കുന്ന ആളെയും എനിക്ക് മനസ്സിലായി…

 

“മധുരിമ…”

 

 

[തുടരുന്നു…]

Recent Stories

The Author

The_Wolverine

118 Comments

Add a Comment
  1. യദുചേട്ടോ കഥ എഴുതുന്നത് എവിടെ വരെ ആയി? നാളെ ഉണ്ടാകുമോ?? വെയ്റ്റിംഗ് ഫോർ അപ്ഡേഷൻസ്……..

    1. നെക്സ്റ്റ് പാർട്ട് എഴുതി തുടങ്ങിയിട്ടില്ല ബ്രോ… നാളെ ഇണ്ടാവില്ല… കുറച്ച് തിരക്കിലാണ്… നിങ്ങൾക്ക് അറിയാം എന്ന് കരുതുന്നു… Updations തരാട്ടോ…

      1. 👍👍
        Wait cheyyam. Thirakk okke kazhing pathukke mathi.

  2. ℝ𝕒𝕙𝕦𝕝𝟚𝟛

    നന്നായിട്ടുണ്ട് ബ്രോ ❤️

    1. ഒത്തിരി സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  3. മുത്തേ യദു ഈ പാർട്ടും ഒരേ പൊളി..

    ഈ മധുരിമ ആളത്ര കൊഴപ്പക്കാരിയല്ല അല്ലെ… അവളുടെ അവസാനതെ പറച്ചിലിൽ വേറെ ആരെയൊ ഇഷ്ടമാണ് എന്നാ തോന്നുന്നത്.. അവളൊരു പാവമാണ് എല്ലാരും കൂടി ആ കൊച്ചിനെ പ്രാകി കൊന്നു…

    ആദിക് പരിസര ബോധം എന്ന് പറയുന്ന സാധനം ഇല്ല…. പാവം മിച്ചു എല്ലാം കണ്ടും അറിഞ്ഞും കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് തടി കേടാവാതെ പോകുന്നു… അല്ല ഈ ആദി എങ്ങനെയാ രണ്ട് പ്രാവശ്യം പ്രായപൂർത്തി ആയത്🧐🧐….

    എപ്പോഴും ജോണിച്ചായനെ മനസ്സിൽ കൊണ്ട് നടക്കുന്നത് അത്ര നല്ല കാര്യമല്ല കേട്ടോ.. ചെക്കന് ഇച്ചിരി കണ്ട്രോൾ ഒക്കെ കൊടുക്കണം വെറുതെ ആണുങ്ങളുടെ വെല കളയരുത്….😁

    ഇനി അടുത്ത രണ്ടു പാർട്ട് കൊണ്ട് ക്ലൈമാക്സ് ആക്കാൻ പറ്റോ…. അടുത്ത പാർട്ടിൽ കാണാം അത് ഇത്തിരി ഹെവി തന്നെ ആയിക്കോട്ടെ.. പിന്നെ നിന്റെ കൊച്ചുങ്ങൾ എന്നാ വരുന്നത്…

    അന്നൊരു ഹെവി ഐറ്റം ഒക്കെ എഴുതും എന്ന് പറഞ്ഞിരുന്നു, ഒരു ന്യൂ സ്റ്റോറി ലൈക് നിയോഗം അത് എന്തായി??

    സ്നേഹത്തോടെ❤️❤️
    Nechu..😍

    1. നെച്ചുവേയ്… 😍😍😍

      മധുരിമ പാവല്ലേടാ… മധുരിമയ്ക്ക് അവളുടെ ആദി ഏട്ടനെ അല്ലാതെ ഈ ജന്മത്തിൽ വേറെ ആരെയെങ്കിലും ഇഷ്ടപ്പെടാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ… 🥺🥺🥺

      ആദി ചെറിയ ചെക്കൻ അല്ലേ മുത്തേയ്… അതോണ്ട് തന്നെ ചെക്കന് പക്വത ലേശം കുറവാ… പക്ഷെ മിച്ചു കാര്യങ്ങൾ ഒക്കെ അറിഞ്ഞ് ചെയ്യുന്നില്ലേ അതോണ്ട് സീൻ ഇല്ല… 😂😂😂

      ജോണി ഏട്ടൻ ഉയിർ… ✌🏻😁

      പത്താമത്തെ പാർട്ട് ക്ലൈമാക്സ്‌ ആക്കണം എന്നാണ് ഉദ്ദേശിക്കുന്നത്… അടുത്ത പാർട്ട് കുറച്ചൂടെ Heavy ആക്കാൻ ശ്രമിക്കാം… Updations തരാവേ…

      ചക്കൂം വാവേം അടുത്ത ആഴ്ച വരും… 🔥🔥🔥

      എന്റെ ചേച്ചിപെണ്ണ് കഴിഞ്ഞിട്ട് ഞാൻ അന്ന് പറഞ്ഞ ആ സ്റ്റോറി എഴുതാടാ… കഥ എല്ലാം മനസ്സിൽ സെറ്റ് ആണ്… നിനക്ക് എന്തെങ്കിലും ഐഡിയാസ് ഇണ്ടെങ്കിൽ പറയണേ… Mail അയച്ചാൽ മതി…

      നിന്റെ കാര്യങ്ങൾ ഒക്കെ എന്തായി… എല്ലാം സെറ്റ് ആയോ…

      സ്നേഹത്തോടെ… വോൾവറിൻ… ❤️❤️❤️

      1. നിനക്ക് ഞാൻ എന്തെങ്കിലും ഐഡിയ പറഞ്ഞു തന്നാൽ ആ സ്റ്റോറി കുളമാവും.. കാരണം ഞാൻ ഇതുപോലെയുള്ള മൂവീസ് ഒന്നും അങ്ങനെ കണ്ടിട്ടില്ല….

        എന്റെ കാര്യം ഞാൻ മുൻപ് പറഞ്ഞ പോലെ നാട്ടിൽ ചെന്നിട്ട് സെറ്റാകാം😉😉. എന്നാലും എനിക്കൊരു പേടിയാടാ. പുറമെ ധൈര്യം കാണിക്കുന്നുണ്ടെങ്കിലും അകത്തു നല്ല പേടി ഉണ്ട്.

        ❤️❤️

    1. 😘😘😘

  4. ഈശ്വരാ… മധുവും മിച്ചുവും തമ്മില്‍ അടിയുണ്ടാകണേ…. അവര്‍ തമ്മില്‍ ഉള്ള Fight നടക്കണേ 🙏🏻

    1. നല്ലോണം പ്രാർത്ഥിച്ചോട്ടാ… പെട്ടെന്ന് തന്നെ അത് സംഭവിക്കും… 😂😂😂

    2. ഒരു ബ്രഹ്മാണ്ഡ fight scene ഉള്ള അവസരം ഞാൻ കാണുന്നു. മിച്ചു മിക്കവാറും മാളുനെ കൊല്ലും. പിന്നെ അവസാനം എല്ലാം കൂടി ആദിന്റെ നെഞ്ചത്തേക് വരാൻ ഉള്ള സകല സാധ്യതയും ഞാൻ കാണുന്നു😂😂. ചെക്കൻ താങ്ങുമോ ആവോ???

      1. 🙈🙉🙊

        1. മറ്റന്നാൾ ഇണ്ടാകുമോ? അതോ ഒരു ആഴ്ച ഗ്യാപ് ഇൻഡോ?
          എന്തായാലും വെയ്റ്റിംഗ് ആണ്.

  5. Ishttapettu bro 💕💕💕

    1. സ്നേഹം… ❤️❤️❤️

  6. ❤️❤️❤️

    1. ❤️❤️❤️

  7. ചേട്ടാ… കഥ രാത്രി കണ്ടിരുന്നു.. പക്ഷേ വായിക്കാൻ പഠിയ മൂഡ് അല്ലായിരുന്നു😐 ഫസ്റ്റ് അടിക്കണം എന്നുണ്ടായിരുന്നു.. പക്ഷേ തിരക്ക് കാരണം അതുന്നടന്നില്ല .🙁 സമയമുണ്ടക്കി വായിച്ചാൽ ഒരു രസവും കിട്ടില്ല അതുകൊണ്ട് ഇന്നണ് വായിച്ചത് ..😀

    കഥ പ്രത്യേകം പറയണ്ടല്ലോ e പ്രാവശ്യവും സൂപ്പർ .. മധുരിമ ഞാൻ പരധിക്ഷിച്ച പോലെ തന്നെയയി ഒരു ചെറിയ kuthithirupp കാണുന്നുണ്ട്😂 കഥ കറക്റ്റ് സ്ഥലത്വച്ച നിർത്തിയത്

    പത്താമത്തെ part alle climax അതിനെ kurichalochich പേടിയില്ല (ഞാൻ first part വയിച്ചതാ 😂)
    എന്തായാലും കുറക്കണ്ട ശരിക്കും കളർ ആയികൊട്ടെ ..

    പിന്നെ ദീപങ്ങൾ സാക്ഷി pdf enikkayachu tharumo ente friend n കൊടുക്കാൻ annnu മെയിൽ ഞാൻ write to us il ഇട്ടിട്ടുണ്ട് അയച്ചു തന്നാൽ നന്നായിരുന്നു

    ❤️❤️

    1. മൈൻഡ് ഫ്രീ ആയിട്ടുള്ളപ്പോൾ മാത്രം സ്റ്റോറി വായിച്ചാൽ മതിയട്ടോ…

      ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം…

      മധുരിമ പാവല്ലേ…

      പത്താമത്തെ പാർട്ട് ക്ലൈമാക്സ്‌ ആണട്ടോ… അടുത്ത പാർട്ടിന്റെ Updations തരാവേ…

      ദീപങ്ങൾ സാക്ഷി PDF Mail ചെയ്തിട്ടുണ്ട്…

      ഒത്തിരി സ്നേഹം… ❤️❤️❤️

      1. Chetto a നിയോഗം കുടി ഉണ്ടെങ്കിൽ അയക്കവോ….❤️

        1. ഏത് സീസൺ ആണ് വേണ്ടത്…

          1. Full vennam ayakkavo,

          2. ആം…

          3. Chetto അയചോ?..

  8. Nxt part enn varum..??

    1. Updations തരാവേ…

  9. ശെടാ മധു scene ആവോ🙄🙄🙄…..പിന്നെ ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്💖💖💖💖💖💖

    By the by dp യിൽ ഉള്ളത് ആരാണ് 🤔🤔 ഞങ്ങടെ ഇവിടെ ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന ഒരു ചേട്ടന്റെ അതേ മുഖച്ഛായ😁😁😁 ഇനി ആൾ എങ്ങാനും എന്നോ😬😬😬…..

    1. അത് ഓന്റെ പിക് ആണ്

      1. സോറി ആൾ മാറി പോയി …..😬😬

        1. 😂😂😂

    2. ❤️❤️❤️

      1. ❤️❤️❤️

    3. #Teetotallr

      മധുരിമ പാവല്ലേ ബ്രോ… 🥺🥺🥺

      DP യിൽ ഉള്ളത് ഞാൻ തന്നെയാണ്… ഞാൻ ഇവിടെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ പോകാറുണ്ട്… ബ്രോ എന്നെ കണ്ടത് അരൂർ വെച്ച് ആണെങ്കിൽ അത് ഞാൻ തന്നെ ആയിരിക്കും… അരൂർ അല്ലെങ്കിൽ ബ്രോയ്ക്ക് ആള് മാറിയതായിരിക്കും…

      ഒത്തിരി സ്നേഹം… ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com