” മോൾക്ക് നടന്ന കഥ മുഴുവൻ അറിയാമോ …. ? ”
ഭാർഗവരാമൻ ആകാംഷയോടെ ചോദിച്ചു ….
” കുറേയൊക്കെ …. എല്ലാവരുടെയും സംസാരത്തിൽ നിന്ന് കുറേയൊക്കെ അറിയാം … എന്താ മുത്തശ്ശാ ……? ”
” എന്നാൽ മോള് അറിയാത്ത ഒരു കാര്യമുണ്ട് ….. ഈ ഹരി നാരായണൻ , അയാളാരെന്ന് സത്യത്തിൽ ആർക്കുമറിയില്ല …. എല്ലാവരുടെയും മനസ്സിൽ ഒരു നാടോടി , സ്നേഹിച്ച പെണ്ണിനെ ശർഭിണിയാക്കി ഒരു രാത്രി അവളോടൊപ്പം ഈ നാട് വിട്ടവൻ , ഇനിയും സത്യം തെളിയാത്ത ഒരു മരണത്തിന്റെ ഉത്തരവാദി .
അവനെ ഞാനും ഈ നാടും ആദ്യമായി കാണുന്നത് അന്നാ ആ മത്സരക്കളത്തിൽ വച്ചാ …. അന്ന് എതിരാളി ശേഖരൻ തമ്പിയെ ചതിയിലൂടെ വീഴ്ത്തിയപ്പോ അവൻ സ്വയം ഇറങ്ങി കളക്കളത്തിൽ …. ആ ഗുസ്തി മത്സരത്തിൽ ഒരടി പോലും തിരിച്ചടിക്കാനാകാതെ എല്ലാ പ്രഹരവും ഏറ്റ് വാങ്ങി അവൻ ആ കളിക്കളത്തിൽ വീണപ്പോ എല്ലാവരും അവനെ ഒരു പോലെ പരിഹസിച്ചു , കളിയാക്കി …… പക്ഷെ പെട്ടെന്ന് ആ സമയം പ്രകൃതി പോലും മാറി മറിഞ്ഞു ഒരു അൽഭുതം പോലെ , കത്തി ജ്വലിച്ച് നിന്ന സൂര്യൻ അന്ധകാരത്തിൽ മൂടി , ചുറ്റിലും പൊടിക്കാറ്റ് ആഞ്ഞ് വീശി , ക്ഷേത്ര മണികൾ ആ കാറ്റിൽ ആടിയുലഞ്ഞ് മുഴങ്ങി , എന്തിനേറെ പറയുന്നു മത്സരത്തിനായി കളിക്കളത്തിന് പുറത്ത് ബന്ധിച്ചിരുന്ന കുതിരകൾ പോലും ആ സമയം കെട്ടുകൾ പൊട്ടിച്ച് ഓടി മറഞ്ഞു ….
ആ മാറ്റത്തിന് ശേഷം പിന്നീട് എല്ലാവരും കണ്ടത് ഹരി നാരായണന്റെ താണ്ഡവമായിരുന്നു … അന്ന് തന്റെ എതിരാളിയെ കീഴ്പ്പെടുത്തി അവൻ ചേകവർ മനയുടെ മാനം കാത്തു . അന്ന് ഹരിയെ അങ്ങനെ ആരും വലുതായി ശ്രദ്ധിച്ചില്ല , വെറുമൊരു യോദ്ധാവ് അല്ലെങ്കിൽ ഒരു പോരാളി എന്ന നിലയിൽ മാത്രം കണ്ടു ….
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁