⚔️ദേവാസുരൻ⚒️s2 ep 17-18 2729

“‘”” എനിക്കും കാണാൻ തോന്നുന്നു…
പഴയ സാധനങ്ങൾ അടുക്കിവെച്ച  ഒരു മുറിയുണ്ട്…. അവിടെ എന്തായാലും കാണും….
നിങ്ങളിവിടെ ഇരിക്ക്…..
പാറു….
നീ വാ നമുക്ക് തിരയാ…..'””

ലക്ഷ്മി അമ്മയും  ആ ഒരു പഴയ  നൊസ്റ്റാൾജിക് മൂഡിലേക്ക് എത്തിയിരുന്നു….. സത്യം പറഞ്ഞാൽ പാറുവും  ഒന്നും ആലോചിക്കാതെ ലക്ഷ്മി അമ്മയുടെ കൂടെ  ആ ആൽബം തപ്പാൻ  ഇറങ്ങിത്തിരിച്ചു….

എല്ലാവരെയും അവിടെത്തന്നെ ഇരുത്തി അവർ രണ്ടാളും മാത്രം അകത്തേക്ക് നടന്നു….. തന്റെ മുറിയിൽ ചെന്ന്  ഒരു പഴയ താക്കോൽ കൂട്ടമെടുത്ത്  പാറുവിനെ കൂട്ടി ഒരിടത്തേക്ക് നടന്നു ലക്ഷ്മി അമ്മ …. അതൊരു മുറി  തന്നെയായിരുന്നു…..
ഇതുവരെ പാറു  അതിലൊന്നും കേറി നോക്കിയിട്ടില്ല…..  കയ്യിലെ വലിയ താക്കോൽ കൂട്ടത്തിൽ നിന്ന് ഒരു വലിയ താക്കോൽ എടുത്ത് ലക്ഷ്മി അമ്മ  കീ ഹോളിൽ ഇട്ട് തിരിച്ചു…..

ഒരു വല്ലാത്ത ശബ്ദത്തോടെ ആ വാതിൽ തുറന്നു  വന്നു….  ചുറ്റിനും പഴമയുടെ ഒരുതരംഗന്ധം …..
പാറു ആദ്യമായാണ് ആ മുറി കാണുന്നത് പോലും….

പഴയ കൊറേ സാധനങ്ങൾ കൂട്ടി വച്ച ഒരു വലിയ മുറി……

‘”” ഇത്രയും സാധനങ്ങളോ……
ഇതൊക്കെ എന്തിനാ അമ്മേ ഇങ്ങനെ എടുത്ത് വച്ചിരിക്കുന്നത്…..'””

പാറു ചോദിച്ചു….
അവളുടെ ചോദ്യം കേട്ടപ്പോ അമ്മ പതിയെ ഒന്ന് പുഞ്ചിരിച്ചിരുന്നു…

‘”” ഇതൊന്നും അങ്ങനെ കളയാൻ ഉള്ളതല്ല പാറു….. ഓർമകളാ….
ഈ പൊടിയും മാറാലയും ഒക്കെ പിടിച്ചേന്നെ ഉള്ളു….. എല്ലാത്തിനും ഇപ്പോഴും ജീവൻ ഉണ്ട്……'””

അമ്മയുടെ വാക്കുകൾ കേട്ട അവളൊന്ന് ചിരിച്ചു…..

‘”” ശരി ശരി…..
ആ ആൽബം തപ്പാ….. വാ…..'””

പാറു പറഞ്ഞു…..

‘””തപ്പാൻ ഒന്നുമില്ല….
അതാ തട്ടിൻ പുറത്തുണ്ട്…..'””

ലക്ഷ്മിയമ്മ മുകളിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…. പാറു മുകളിലേക്ക് നോക്കി…. സാമാന്യം വലുപ്പം ഉണ്ടതിനു…..

‘””വല്ലാത്ത  ചെയ്തായിപ്പോയി…..
വേറെ എവിടേം വക്കാൻ കണ്ടില്ലേ എന്റെ അമ്മേ…..'”

‘”” ഒത്തിരി പഴേതല്ലേ മോളെ….
അതാ…..'””

‘”” ഹ്മ്മ്……
ഇതിപ്പോ എങ്ങനെ കേറും…..'””

പാറു അത് പറഞ്ഞതും ലക്ഷ്മിയമ്മ മുറിയുടെ ഒരു മൂലക്ക് വച്ചിരുന്ന ഏണി എടുത്ത് കൊണ്ടുവന്ന് അവിടെ വച്ചു കൊടുത്തു…..

പാറു പതിയെ അതിലൂടെ മുകളിലേക്ക് കയറി…..

‘”” അമ്മേ…..
എലിയൊന്നും കാണില്ലല്ലോ ല്ലേ….
എനിക്ക് പേടിയാ……'””.

പാറു പറഞ്ഞു….

‘”” ഏയ്……
വല്ല പാമ്പും ഉണ്ടെങ്കിലേ ഉള്ളു…..'”

ലക്ഷ്മിയമ്മ പറഞ്ഞു…..

“” മനുഷ്യനെ പേടിപ്പിക്കല്ലേ എന്റെ പൊന്നമ്മേ…..'””

‘”” നിന്ന് കഥാ പ്രസംഗം നടത്താതെ ഒന്ന് നോക്കേന്റെ പാറു…..
എനിക്ക് നൊസ്റ്റാൾജിയ കേറീട്ടു വയ്യാ…..'””

ലക്ഷ്മിയമ്മ അത് പറഞ്ഞപ്പോൾ പാറു ഒരു ചെറു ചിരിയോടെ തട്ടും പുറത്ത് തലയിട്ട് നോക്കി…തല അകത്തേക്ക് കടന്ന അതെ നിമിഷം തന്നെ അവടെ കൂടി കിടന്ന പൊടിയും മാറാലയും എല്ലാം പാറുവിന്റെ ദേഹത്തേക്ക് വീണിരുന്നു…..
അവൾ നന്നായൊന്ന് ചുമച്ചു…..

‘” എന്തെങ്കിലും പറ്റിയോ മോളെ…..'””

‘”” എന്റമ്മേ….. ഇവിടെ അപ്പടി പൊടിയാ…..'””

‘”” അതൊക്കെ കാണും…..
കൊറേ ആയി ഇതൊക്കെ നോക്കിട്ട്….
നീ വേഗം സാധനം എടുത്ത് ഇറങ്ങാൻ നോക്ക്…..'””

ലക്ഷ്മിയമ്മ പറഞ്ഞു…..

മുഖത്ത് വീണ മാറാലകളെ തട്ടി മാറ്റി പാർവതി അവിടെയെല്ലാം ഒന്ന് അരിച്ചു പെറുക്കി…. അവസാനം ഒരു ആൽബം പോലെ ഒന്ന് കയ്യിൽ കിട്ടിയിരുന്നു…. അവളത് എടുത്ത് താഴെ നിൽക്കുന്ന ലക്ഷ്മിയമ്മക്ക് നീട്ടി……

‘”” ഇതാണോ ആ ആൽബം……???'””

പാറു ചോദിച്ചു…… ലക്ഷ്മിയമ്മ അത് കയ്യിൽ വാങ്ങി നോക്കി…..

‘””ഹാ…..
ഇത് തന്നെയാ മോളെ…..
മതി…. ഇനി ഇങ് പോരെ…..'””

തേടി വന്നത് കയ്യിൽ കിട്ടിയതും ലക്ഷ്മിയമ്മ പറഞ്ഞു….
മുകളിലേക്ക് കയറിയ ഏണി പടികൾ പതിയെ ഇറങ്ങി പാർവതി…..
തട്ടിൻ പുറത്തെ പൊടിയും മാറാലയും എല്ലാം പറ്റി അവളുടെ മുടി ഒരു വഴിയായിരുന്നു…..

ലക്ഷ്മിയമ്മക്ക് പാർവതിയെ ആ രൂപത്തിൽ കണ്ടപ്പോൾ ശരിക്കും ചിരിയാണ് വന്നത്…..

‘”” പാറു മോളെ…..
നിന്നെ ഇങ്ങനെ കാണാനാ ശരിക്കും ഭംഗി….
ആരേലും കണ്ണ് വച്ചുപോവും……'””

ലക്ഷ്മിയമ്മ പറഞ്ഞു……

‘”” എനിക്കിത് കിട്ടണം…..
വെറുതെ ഇരുന്ന എന്നെ പിടിച്ച് നൊസ്റ്റാൾജിയ ഉണ്ടാക്കാൻ കൊണ്ടുവന്നതല്ലേ……
എന്തോരം പൊടിയായിരുന്നെന്ന് അറിയോ അവടെ…….
അതും പോരാതെ എലികളും….
ഇതിന്റെ ഒക്കെ ഇടയിലൂടെയാണ് ഞ…..
ഹാ…. ഹാ….. ഹാ… ചി………..
ഹാ……… ചി……..
ഹാ……… ചി…….'””

പറഞ്ഞ വാക്ക് പൂർത്തിയാക്കാൻ സാധിക്കാതെ പാറു ആഞ്ഞു തുമ്മി..തുമ്മലിന്റെ ഇടയിൽ അവളുടെ തലയിൽ നിന്നും പാറിയ പൊടി കണ്ട് ലക്ഷ്മിയമ്മക്ക് ചിരി അടക്കുവാൻ സാധിച്ചില്ല….

അവർ വാ പൊത്തി ചിരിച്ചുപോയി…..

‘”” ദേ അമ്മേ…..
കഷ്ട്ടമാണ് ട്ടോ ഇതൊക്കെ…….'”

“” സോറി മോളെ…..
അ…. അമ്മക്ക് നിന്നെ കണ്ടിട്ട്…..
ചിരി വര………'”

അവർക്ക് ചിരി അടക്കുവാനെ സാധിച്ചില്ല….. പാറു സകല നിസഹായ ഭവങ്ങളും ആ മുഖത്ത് വരുത്തി അവിടെ തന്നെ നിന്നുപോയി…..

‘”” സോറി മോളെ…..
നിന്നെ കണ്ടാ ഇപ്പൊ ആരായാലും ചിരിക്കും…..'””

ലക്ഷ്മിയമ്മ പറഞ്ഞു…..

“” ഇനി ആരേം കാണിച്ചു കൊടുത്ത് ചിരിപ്പിക്കല്ലേ അമ്മേ…..
ഞാനൊരു പാവമല്ലേ…..
ജീവിച്ചു പൊക്കോട്ടെ……'””

അവൾ കൈ കൂപ്പിയാണ് അത് പറഞ്ഞത്…..

‘”” ഞാനാരേം കാണിക്കുന്നില്ല….
നീ വാ…. നമുക്ക് പോവാം…..'””

ലക്ഷ്മിയമ്മ അതും പറഞ്ഞു മുന്നോട്ട് നടന്നു…. തൊട്ട് പുറകെ അവളും…..
പെട്ടെന്നാണ് പാർവതിയുടെ കണ്ണിൽ അത് ഉടക്കിയത്…… മുറിയുടെ കിഴക്കേ അറ്റത്ത് ഒരു വലിയ പെട്ടി…… അത് എല്ലാത്തിൽ നിന്നും മാറ്റി ഒതുക്കി വച്ചിരിക്കുന്നു…..

‘”” അമ്മാ……'””

തിരിഞ്ഞു പൊയ്ക്കൊണ്ടിരുന്ന ലക്ഷ്മിയമ്മയെ അവൾ വിളിച്ചു…..

‘”” എന്താ മോളെ……'””

‘”” അതെന്ത് പെട്ടിയാ……
ഒരു മൂലക്ക് മാറ്റി വച്ചിരിക്കുന്നു……'”

പാറു സംശയത്തോടെ ചോദിച്ചു….. അവൾ ചൂണ്ടിയാ പെട്ടിയിലേക്ക് ലക്ഷ്മിയമ്മയുടെ കണ്ണുകൾ പോയതും ആ മുഖത്ത് സന്തോഷം മാറി ദുഃഖം നിറഞ്ഞു….. അവർ വേദനയോടെ പാറുവിനെ നോക്കി പറഞ്ഞു…..

‘”” അ…
അത്…….
ദേവുവിന്റെ കുറെ ബുക്കുകളും ഫോട്ടോകളും ഒക്കെയാണ് മോളെ…… അവളുടെ ഓർമ്മകൾ…..'””

അവർ അത്ര മാത്രമേ പറഞ്ഞിരുന്നള്ളു…..
വേറൊന്നിനും നോക്കാതെ അമ്മ പുറത്തേക്ക്  നടന്നു…… പക്ഷെ പാർവതിക്ക് എവിടെയും പോകുവാൻ തോന്നിയില്ല….. അവളവിടെ തന്നെ നിന്നു……

ആ കാൽപ്പാതം പതിയെ അത് വച്ച ഇടത്തേക്ക് തിരിഞ്ഞു…. പഴയ കാലത്തെ ആളുകൾ സാധനങ്ങൾ ഇട്ട് വക്കാൻ ഉപയോഗിക്കുന്ന ഒരു തരം പെട്ടി ആയിരുന്നു അത്….

അത് തുറക്കണോ വേണ്ടയോ എന്നവളുടെ മനസ്സ് പല കുറി ചോദിച്ചു… പക്ഷേ തുറക്കാതിരിക്കുവാൻ അവൾക്ക് സാധിച്ചില്ല… കാരണം അതിലെ സാധനങ്ങളുടെ ഉടമ അവൾ ആയിരുന്നല്ലോ….

ദേവു…

പാറു പതിയെ ആ പെട്ടി തുറന്ന് നോക്കി… അകത്ത് നിന്നും ചെറിയ രീതിയിൽ പഴകിയ മണം വരുന്നു…

കാലപ്പഴക്കം 2 കൊല്ലത്തിനു താഴെ ആയതിനാൽ തന്നെ വലിയ രീതിയിൽ നാശം ഒന്നും ഉണ്ടായിരുന്നില്ല ഒന്നിനും….

പെട്ടിയുടെ ഒരു ഭാഗത്ത് അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ… ഒപ്പം മറു ഭാഗത്ത് അടുക്കി വച്ചിരിക്കുന്ന ഫോട്ടോയും മറ്റ് ചില സാധനങ്ങളും…

പാറു കൗതഖത്തോടെ അതിൽ ആദ്യം കണ്ട ഒരു ചെറു പുസ്തകം എടുത്ത് നോക്കി….വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന കഥ….

അവൾ മറ്റൊന്ന് എടുത്ത് നോക്കി…
അതിന്റെ അട്ടയിൽ എഴുതിയിരിക്കുന്നത് പേരിലേക്ക് അവൾ കണ്ണോടിച്ചു….

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ….
-എം മുകുന്ദൻ….

വേറെയും ഒരുപാട് പുസ്തകങ്ങൾ ഉണ്ട്….
എല്ലാം പ്രണയ കഥകൾ മാത്രം… പാറുവിന് അതെല്ലാം  കണ്ടപ്പോൾ അല്പം കൗതുകം തോന്നിപ്പോയി…. വെറുതെ ഇരിക്കുന്ന സമയം വായിക്കാം എന്ന് കരുതി അവളതിൽ നിന്നും ഒന്ന് രണ്ടെണ്ണം മാറ്റി വച്ചു….

പിന്നെയും അതിലേക്ക് നോക്കി…..
ദേവുവിന്റെ ഓർമ്മകൾ ഓരോന്ന് ആയി അവളുടെ കൈകളിൽ വന്നു തുടങ്ങി…..
അവൾ എഴുതിയ ബുക്കുകൾ…
അവൾ വായിച്ച ബുക്കുകൾ…. അങ്ങനെ എല്ലാം…… ഒരു ഭാഗത്ത് കുന്ന് കൂടി കിടക്കുന്ന ആയിടത്ത് നോക്കിയപ്പോഴാണ് അവൾ മറ്റൊന്ന് ശ്രദ്ധിച്ചത്…..

ഒരു സൈഡിൽ ആയി ചേർത്ത് വച്ചിരിക്കുന്ന വലിയ ബുക്ക്‌…  അവൾക്കത് എന്തോ തുറക്കണമെന്ന് തന്നെ തോന്നി….

പാർവതി അത് പതിയെ അവിടെ നിന്നും കയ്യിലെക്കെടുത്തു…. കണ്ടിട്ട് ഒരു ഡ്രോയിങ് ബുക്ക് ആയാണ് അവൾക്ക് തോന്നിയത്….

ആദ്യത്തെ പേജ് തുറന്നതും അവൾ ശരിക്കും അമ്പരന്ന് പോയി…..
രുദ്രന്റെ ചിത്രം….
അതും പെൻസിൽ കൊണ്ട് വരച്ച ചിത്രം…. ആ ഒരു ചിത്രം കൊണ്ട് തന്നെ പാർവതിക്ക് ഒന്ന് മനസ്സിലായി….

ദേവു ഒരു നല്ല ചിത്രകാരി ആണെന്ന്…. ഇപ്പോൾ ഉള്ളത് പോലെ നീട്ടി വളർത്തിയ താടി ഉള്ള രൂപമല്ല…. ഒതുക്കി വെട്ടിയ താടി വച്ച ഒരുപാട് ചെറുപ്പം തോന്നിക്കുന്ന രുദ്രന്റെ ചിത്രം… അതിലവനെ കാണുവാൻ ഒരു പ്രത്യേക ഭംഗി തന്നെ ഉണ്ടായിരുന്നു…..

ആ ചിത്രത്തിന് കീഴെ ദേവു കുറിച്ച വരികളെ പാർവതി വായിച്ചു…..

‘”” ഞാൻ സ്വപ്നം കാണുന്ന പുരുഷനും
ഞാൻ കൈകൂപ്പി തൊഴുകുന്ന  മഹാദേവനും എന്റെ ഏട്ടന്റെ മുഖമാണ്.
കാത്തിരിക്കുന്നത് മരണമോ ജീവിതമോ..
എന്നും അവസാന തുടിപ്പ് വരെ എന്റെ ഏട്ടൻ എനിക്കൊപ്പം വേണം.. ഈ ദേവുവിന്റെ രുദ്രനായി. ‘”

അവൾ കുറിച്ച ആ വാക്കുകൾ പാർവതിയുടെ ഉൾ മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു…. അതിൽ ഉണ്ടായിരുന്നു….
രുദ്രന്റെ ദേവികയുടെ സ്നേഹത്തിന്റെ ആഴം….
ഒരു പക്ഷെ ആ സ്നേഹത്തിനു മുന്നിൽ അവൾ ഒന്നുമല്ലാതെ ആയേക്കാം….

പാർവതി ഒന്ന് നിശ്വസിച്ചുകൊണ്ട് അടുത്ത പേജ് മറച്ചു….
അതിൽ രാധമ്മയും ശോഭയും ലക്ഷ്മിയമ്മയും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രം…. അതിന് താഴെയും ഒരു കുറിപ്പ് ഉണ്ടായിരുന്നു…. അവളതിലേക്ക് കണ്ണോടിച്ചു….

‘”” ബന്ധം കൊണ്ട് മൂന്ന് സ്ഥാനക്കാർ ആയാലും സ്നേഹം കൊണ്ട് എന്റെ അമ്മമാർ തന്നെയാണ്…..'””

ആ വരികൾ വായിച്ചപ്പോൾ അവളുടെ ചുണ്ടിൽ തേനൂറുന്ന ഒരു ചെറു പുഞ്ചിരി വിടർന്നു….. പാർവതിക്കും അത് അങ്ങനെ തന്നെ ആണല്ലോ…..

അവളടുത്ത പേജ് മറച്ചു നോക്കി….

തലയെടുപ്പോടെ നിൽക്കുന്ന ഒരു ഗജ രാജനെ പോലെ തല ഉയർത്തി നിൽക്കുന്ന ദേവ രാജ വർമ്മ… അതിനടിയിൽ അവൾ കുറിച്ച വാക്കുകൾ നോക്കി അവൾ….

‘”” വല്യ ഗൗരവക്കാരനാ……
പക്ഷെ ഈ ദേവു ഒന്ന് മുഖം കറുപ്പിച്ചാ കരിംബൂച്ച ആവും….'””

അത് വായിച്ചതും പാറു അറിയാതെ ഒന്ന് പൊട്ടിച്ചിരിച്ചുപോയി….. പെട്ടെന്നാണ് മുറിക്ക് വെളിയിൽ നിന്നും ഒരു ശബ്ദം കേട്ടത്…. അവൾ തിരിഞ്ഞു നോക്കി…. ശോഭമ്മ ആയിരുന്നു അത്…..

പാർവതി ആ ബുക്ക് അടച്ചു വച്ച് വേഗത്തിൽ എഴുന്നേറ്റ് നിന്നു….. ശോഭമ്മ അകത്തേക്കും വന്നു……

‘”” അയ്യേ……
എന്ത് കോലമാ പെണ്ണെ ഇത്…….'””

അവർ താടിക്ക് കയ്യും കൊടുത്ത് ചിരിച്ചുകൊണ്ട് ചോദിച്ചു….

‘”” ഒന്നുല്ല വെല്യമ്മേ….
അമ്മ ഒന്ന് ഓർമ പുതുക്കാൻ വേണ്ടി വിളിച്ചതാ….. തട്ടിൻ പുറത്തെ ആൽബം എടുക്കാൻ കേറിയതും ഉള്ള മാറാല ഒക്കെ ന്റെ തലേൽ വീണു…..'””

64 Comments

  1. ഇത്രേം വൈകിയതിനു സോറി… എഴുതി ആയിട്ടുണ്ട്…. ഇവടെ എഡിറ്റ്‌ ചെയ്ത് ഇടാൻ കുറച്ചു പണിയാ… അതാ ടൈം എടുക്കുന്നത്…. വേഗം വരും എന്തായാലും

Comments are closed.