⚔️ദേവാസുരൻ⚒️s2 ep 17-18 2728

രുദ്രൻ അവിടെ നിന്നും നേരെ താഴേക്ക് വന്നിരുന്നു….
പാർവതി തന്നെ കണ്ടെന്നു അവനു ഉറപ്പായിരുന്നു…. ഉള്ളിൽ എന്തോ വല്ലാത്ത ഒരു പിരി മുറുക്കം…..

താഴേക്ക് ചെന്ന അവൻ കണ്ടത് ഹാളിൽ ഇരിക്കുന്ന മുത്തശ്ശനെ ആണ്…. രുദ്രൻ അദ്ദേഹത്തെ ശ്രദ്ധിക്കാതെ പുറത്തേക്ക് നടക്കുവാൻ ഒരുങ്ങി…
പെട്ടെന്ന്…..

‘”” രുദ്രാ…………””

അദ്ദേഹത്തിന്റെ ഗാഭീര്യം തുളുമ്പുന്ന സ്വരം അവന്റെ കാതിൽ അലയടിച്ചു…. രുദ്രൻ അദ്ദേഹത്തെ ഒരു നോക്ക് നോക്കി….

‘”” നീ എങ്ങോട്ടാ…….??'””

“” ഒന്ന് പുറത്ത് പോണം……'””

രുദ്രൻ പറഞ്ഞു…..

‘”” ഇന്നലെ വന്ന് കേറിയല്ലേ ഉള്ളു…..
അപ്പോഴേക്കും അടുത്ത യാത്രക്ക് സമയമായോ……'””

അദ്ദേഹമത് പറഞ്ഞപ്പോൾ രുദ്രൻ മറുപടി ഒന്നും പറയാതെ നിന്നുപോയി…. ദേവ രാജ വർമ്മ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവനെ നോക്കി…

‘”ഇന്നലെ വന്നപ്പോ ലക്ഷ്മിയോട് നീ പറഞ്ഞതൊക്കെ ഞാൻ അറിഞ്ഞു….
ഒരു പെണ്ണ് കെട്ടിച്ചു തന്നത് പോയവരെ ഓർത്ത് ജീവിതം തള്ളി നീക്കാൻ അല്ല…..'”

അദ്ദേഹം അത് പറഞ്ഞതും രുദ്രൻ ഒന്ന് കോപത്തോടെ നോക്കിപ്പോയി അദ്ദേഹത്തെ…
ആ കണ്ണുകളിൽ അഗ്നി പടർന്നു….
അതൊരുപക്ഷെ എതിരെ നിൽക്കുന്ന ആ വൃദ്ധ യോദ്ധാവിനു പോലും താങ്ങാവുന്നതിനും അപ്പുറമായിരുന്നു….

‘”” മുത്തശ്ശ…..
എന്റെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് എനിക്കറിയാം….
അത് നിങ്ങളാരും പഠിപ്പിക്കേണ്ട കാര്യമില്ല…'””

‘”” എന്താടാ…..
എന്നെ നോക്കി എതിര് പറയാനും മാത്രം വളർന്നോ നീ……'””

“” ഹും…..
നിങ്ങളെ ഭയ ഭക്തിയോടെ നോക്കി അനുസരിക്കുന്ന പഴയ രുദ്രൻ എന്നെ പോയതാ….
എല്ലാം മറന്ന് എനിക്ക് നേരെ ശബ്ദം ഉയർത്തുമ്പോ ഒന്നോർത്ത് വക്കുന്നത് നല്ലതാ…..
എതിരെ നിൽക്കുന്നത് അസുരനാ….
ഈ വയസാം കാലത്ത് താങ്ങില്ല നിങ്ങൾ….'””

രൗദ്രത നിറഞ്ഞ ആ അസുരന്റെ വാക്കുകൾക്ക് മുന്നിൽ അദ്ദേഹം ഒന്ന് പകച്ചു പോയിരുന്നു…. എന്നിരുന്നാലും പ്രതിസന്ധിയെ നേരിടാൻ കഴിവുള്ള അദ്ദേഹത്തെ അതുകൊണ്ടൊന്നും പിന്നോക്കം വലിക്കുവാൻ രുദ്രന് കഴിഞ്ഞിരുന്നില്ല…..

ദേവ രാജ വർമ്മ അവനെ നോക്കി ചെറുതായോന്ന് പുഞ്ചിരിച്ചു…..

‘”” മോനെ രുദ്രാ….
ആയ കാലത്ത് നിന്നെക്കാൾ വലിയ കളികൾ കളിച്ചവനാ ഞാൻ….
അതുകൊണ്ട് ഈ അസുരന്റെ വാക്കുകൾ ഒന്നും ഈ കാതിൽ വീഴില്ല…..
ഇനി നീ എന്നെ അടിക്കുമെന്നാണ് പറഞ്ഞതെങ്കിൽ അടിക്ക്…..
ഞാനൊന്ന് കാണട്ടെ….
മുട്ടിലിഴഞ്ഞു നടന്ന നിന്നെ ആയുധം എടുക്കാൻ വരെ പഠിപ്പിച്ച ഗുരു അല്ലെ….
ശിഷ്യന്റെ കരുത്ത് ഒന്ന് അറിയാമല്ലോ….. “”

‘”” മുത്തശ്ശ……
കാലത്ത് തന്നെ എന്റെ നെഞ്ചിലേക്ക് കേറാൻ വരരുത്…..
നിങ്ങൾക്കിപ്പോ എന്താ വേണ്ടത്…..'””

‘”” ഹ് ഹ് ഹ് ഹ് ഹ്…….
എന്താടാ…..
ആ അസുരൻ
മാഞ്ഞുപോയോ…..
നീയെത്ര വലിയ ദേവാസുരൻ ആയാലും നിന്റെ ഒക്കെ ജാതകം എഴുതിയവനാ ഞാൻ……
ആ എന്നോട് ചെരക്കാൻ വന്നേക്കരുത്….
മനസ്സിലായോടാ……'””

മുത്തശ്ശന്റെ വാക്കുകൾക്ക് മുന്നിൽ അവൻ മിണ്ടാതെ നിന്നുപോയി…. അകമേ അടങ്ങാത്ത കോപം ആണെങ്കിൽ പോലും എതിരെ നിൽക്കുന്ന തന്റെ ഗുരുവിനു നേരെ ചാടാൻ അവന് ശക്തി ഇല്ലായിരുന്നു…..

‘””” ഹ്മ്മ്………. അധികപ്രസംഗം ഒക്കെ വേറെ വല്ലവരോടും മതി…..
നീ ഇപ്പൊ പുറത്ത് പോവാണോ…..???'””

മുത്തശ്ശൻ ചോദിച്ചു…..

‘”” ആ…….
ഇവിടെ നിന്നൊരു സമാധാനം കിട്ടുന്നില്ല…..'””…

രുദ്രൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി നൽകി…..

‘””” സമാധാനം ഇങ്ങനെ തേടി നടക്കേണ്ട കാര്യമൊന്നുമില്ല……
നിന്റെ കണ്മുന്നിൽ തന്നെ അതുണ്ട്…..
എന്നാലും യാത്ര മുടക്കണ്ടാ…. അനുഭവത്തെക്കാൾ വലിയ ഗുരു ഇല്ലെന്നാണ്…..
ആഹ്…..
അനുഭവം നിന്നെ പഠിപ്പിക്കും….
പിന്നെ ഞാൻ പറയാൻ വന്നത് അതൊന്നുമല്ല……'””

മുത്തശ്ശൻ പറഞ്ഞപ്പോൾ രുദ്രൻ എന്തെന്നാൽ ഭാവത്തിൽ അദ്ദേഹത്തെ നോക്കി….

‘”” അത്ര വല്യ ആന കാര്യമൊന്നുമില്ല….
2 ദിവസം കഴിഞ്ഞാൽ ഇന്ദ്രനും നന്ദുവും അവരുടെ സഹധർമ്മിണികളും എല്ലാം പാലക്കാട്‌ വിരുന്നിനു പോകുന്നുണ്ട്….
അന്ന് പാർവതിയും പോകും…..
ആ കുട്യോളുടെ ബന്ധുക്കൾ ആണ്….
അപ്പോ പോകുന്ന സമയം നീ ഇങ് വന്നേക്കണം……'””

‘”” മുത്തശ്ശ നിങ്ങൾക്കിത് എന്തിന്റെ കേടാ….
എനിക്കിഷ്ടമില്ലാത്ത കാര്യം പിന്നേം പിന്നേം പ്രേരിപ്പിക്കുന്നത് എന്തിനാ…..'””

‘”” ഇഷ്ട്ടം ഒക്കെ തനിയെ വന്നോളും…..
നീ കൂടെ ചെന്നില്ലെങ്കിൽ അതിന്റെ കുറച്ചിൽ അവൾക്കാ….. ഭർത്താവ് ജീവനോടെ ഉള്ളപ്പോ അവളെങ്ങനെ ഒറ്റക്ക് അവിടം വരെ പോകേണ്ട കാര്യം ഞാൻ കാണുന്നില്ല…. അതുകൊണ്ട് പോകേണ്ട നേരത്ത് ഇവടെ ഉണ്ടാവണം……'”

കർക്കശമായ അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടപ്പോൾ അവന് നല്ല രീതിയിൽ കോപം വന്നു…
എല്ലാം നിയന്ത്രിച്ചുകൊണ്ട് ആ അസുരൻ അവിടെ നിന്നും നടനാകന്നു…..
കോപത്തോടെ തന്നെ…..

?????????

‘”” സഞ്ജയ്‌……
പോലീസ് അന്വേഷം കുറച്ചു സ്ട്രോങ്ങ്‌ ആയ മട്ടിലാണ്…..
മരിച്ചവരുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് ഒക്കെ കണ്ടപ്പോ അവർക്ക് എന്തോ പന്തികേട് തോന്നി എന്ന്…..
തന്നെ ഒന്ന് ചോദ്യം ചെയ്യണമെന്ന് പറഞ്ഞു….'””

ഒരു ഇരുട്ട് മുറിയിൽ ഒറ്റക്ക് കിടക്കുന്ന sj യേ നോക്കി വേദ പറഞ്ഞു….. രക്തം കലർന്ന കണ്ണുകളാൽ അവനയാളെ രൂക്ഷമായോന്ന് നോക്കി…..

‘”” തന്നോട് പറഞ്ഞതല്ലേ അവരെ ഒക്കെ എന്തെങ്കിലും പറഞ്ഞു ഒതുക്കാൻ…..
എനിക്ക് ആരെയും കാണണമെന്നില്ല….'””

Sj കലി പൂണ്ട് പറഞ്ഞു….

‘”” പറഞ്ഞിട്ടും കേൾക്കാതെ ആണ്…..
പഴയ si സ്ഥലം മാറി പോയി…..
ഇതേതോ മലയാളി ആണ്…..
ഒഴിഞ്ഞു പോകുന്നില്ല…..'””

‘”” വല്ല നക്കാ പിച്ചയും കൊടുത്ത് ഒഴിവാക്ക്….
ഒരു നായിന്റെ മോനും ഇത് തേടി വരണ്ടാ…..'””

Sj പറഞ്ഞു…..

‘”” അവൻ പറഞ്ഞിട്ട് കേൾക്കുന്നില്ല സഞ്ജയ്‌…..
പിന്നെ മുന്നത്തെ പോലെ അല്ല…..
നമുക്ക് എല്ലാവർക്കു മുന്നിലും അല്പം വില കുറഞ്ഞ പോലെയാണ്…..
ഇങ്ങനെ ഒരടിയിൽ നമ്മുടെ സാമ്ഭ്രാജ്യം തന്നെ താഴേക്ക് പോയിരിക്കുന്നു…..'””

‘”” ഹും……
പോയതൊക്കെ തിരിച്ചു പിടിക്കാനാ ഞാനിങ്ങനെ പാതി ചത്ത് ഇവടെ കിടക്കുന്നത്…..
താൻ അതിനെ ഓർത്ത് വിഷമിക്കണ്ടാ…..'””

Sj പുച്ഛത്തോടെ പറഞ്ഞു…..

‘”” നീ ഞാൻ പറയുന്നത് സമാധാനമായി കേൾക്ക്……
ഇപ്പോഴ്ത്തെ അവസ്ഥ മോശം തന്നെയാണ്…..ആയാൾ ആണെങ്കിൽ നിന്നെ കണ്ടേ പറ്റു എന്ന് പറഞ്ഞു പുറത്തും വന്ന് നിൽപ്പുണ്ട്…..
സഹകരിച്ചില്ലെങ്കിൽ നിന്നെ ചിലപ്പോൾ കസ്റ്റഡിയിൽ എടുത്തേക്കാം….
ആരോഗ്യ നിലയെ പറ്റി നിനക്ക് വളരെ നല്ല ബോധം ഉണ്ടല്ലോ….
കൂടാതെ  അറസ്റ്റ് കൂടെ ചെയ്‌താൽ….
നമ്മൾ ഇനിയും ഒരുപാട് താന്ന് പോകും…..'””

വേദ പറഞ്ഞു……
Sj ക്ക് ഓരോ കാര്യങ്ങൾ കേൾക്കുമ്പോഴും വല്ലാത്ത കോപം ആണ് മനസ്സിൽ ഉണർന്നത്…..
പക്ഷെ വേദ പറഞ്ഞതിനെ കുറിച്ചും അവനൊന്നു ചിന്തിച്ചു….
ഒന്നിനും ഒരു പോം വഴി ഇല്ലായിരുന്നു അവന്…..

‘”” sj…..
നീ ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്….
അവർക്ക് വേണ്ടത് നിന്റെ മൊഴി മാത്രമാണ്….
എന്തെങ്കിലും പറഞ്ഞോഴിവാക്കുന്നതാവും നല്ലത്…..
നമ്മളിപ്പോ പത്തി ഒടിഞ്ഞ മൂർക്കന് സമമാണ്….. ചീറി മുന്നോട്ട് പോയാൽ എല്ലാം തീരും….സാംബ്രാജ്യമേ ഇടിഞ്ഞിട്ടുള്ളു…. അടിത്തറ ഇപ്പോഴും ബാക്കിയുണ്ട്…. നീയായി അത് കളയണോ…..'””

വേദ ചോദിച്ചു ……

‘”” അവരെ വിളിക്ക്…..
ഇനി മൊഴി കൊടുക്കാത്തതിന്റെ പേരിൽ ഒന്നും ഉണ്ടാവണ്ടാ……..
പന്ന ***** മക്കൾക്ക് വേണ്ടത് എന്താച്ചാ ചോയ്ക്കട്ടെ……..'””

Sj കലി ഇളകി ഉറക്കെ പറഞ്ഞു…..
അവന്റെ അവസ്ഥ കണ്ടപ്പോൾ വേദക്ക് നല്ല രീതിയിൽ വിഷമം വന്നിരുന്നു…. എന്നാലും മറ്റ് വഴികൾ ഇല്ലാത്തതിനാൽ തന്നെ അയാൾ പുറത്തേക്ക് നടന്നു……

അൽപ സമയം കഴിഞ്ഞത് ആ മുറിയിൽ വെളിച്ചം നിറഞ്ഞു….. ഇരുളിൽ ആണ്ടിരുന്ന അവന്റെ കണ്ണുകൾ ആ പ്രകാശത്തിൽ അല്പം അടഞ്ഞു പോയിരുന്നു…..

Sj അതെല്ലാം മറികടന്നു അവിടെ വന്ന ആളെ ഒരു നോക്ക് നോക്കി…..
30 വയസ്സൊളം പ്രായം വരുന്ന ഒരു പോലീസുകാരൻ…..

അയാൾ sj ക്ക് മുന്നിൽ ഒരു ചെയർ ഇട്ട് വന്നിരുന്നു…..

“” ഗുഡ് ഈവെനിംഗ് mr സഞ്ജയ്‌…..
ഞാൻ ഇൻസ്‌പെക്ടർ അലോഷി ജോസഫ്…
ഇവിടത്തെ പുതിയ ഇൻസ്‌പെക്ടർ ആണ്….'”

അയാൾ sj യേ നോക്കികൊണ്ട് പറഞ്ഞു….

‘”” ഹ്മ്മ്…….
പറഞ്ഞിരുന്നു….. വന്ന കാര്യം പെട്ടെന്ന് ചോദിച്ചാ നിങ്ങൾക്ക് പോകാം…..'””

‘”” ഹ് ഹ് ഹ് ഹ്……
എനിക്കങ്ങനെ പെട്ടെന്ന് പോയിട്ട് വലിയ തിരക്കൊന്നും ഇല്ലന്നെ…..
കേട്ടിട്ടുണ്ട്…..
സഞ്ജയ്‌ സമർ ജീവ എന്ന മദ്രാസ് സിറ്റിയെ അടക്കി വാണ 3 രാജാക്കന്മാരെ പറ്റി…..
ഇപ്പോൾ ഒറ്റക്കായി…. അല്ലെ…..'””

അയാളുടെ വാക്കുകളിലെയും  ഭാവത്തിലെയും പുച്ഛം അവന്റെ ഉള്ളിൽ അടങ്ങാത്ത കോപത്തെയാണ് ഉണ്ടാക്കിയത്….. Sj വെറുപ്പോടെ തന്റെ തല തിരിച്ചു…..

‘”” അയ്യോ……
ഇങ്ങനെ പിണങ്ങല്ലേ…..
ഒന്ന് ചോദ്യം ചെയ്യണമെന്ന് പറഞ്ഞാൽ ഏമാന് വല്ലാത്ത തിരക്ക് ആണല്ലോ…..'””

‘”” നിനക്ക് ചോദിക്കാൻ ഉള്ളത് എന്താണച്ചാ ചോദിച്ചിട്ട് പോടാ…….'””

Sj കിടന്ന കിടപ്പിൽ അവനെ നോക്കി മുരണ്ടു……

‘”” ഇത്രക്ക് ആവേശം വേണ്ട സാറേ…. കാരണം ഇപ്പൊ നിന്റെ മുന്നിൽ നിൽക്കുന്നത് ആ പഴയ കയ്‌ക്കൂലിക്കാർ ആയ ഓഫീസർസ് അല്ല……
ഇതുപോലെ പല മുതലിനേം കണ്ട് തന്നെയാണ് ഈ അലോഷി ഇവടെ എത്തിയത്…. അതുകൊണ്ട് അധികം ചുറ്റി വളക്കാതെ എല്ലാം അങ്ങ് പറഞ്ഞോ…..'””

അലോഷി വളരെ നിസാരമായ ഭാവത്തോടെ sj നെ നോക്കികൊണ്ട് പറഞ്ഞു……sj അയാളെ ഒന്ന് നോക്കി എന്നല്ലാതെ മറ്റൊന്നും ചെയ്തില്ല…..

‘”” mr ഇൻസ്‌പെക്ടർ……
ഞാൻ ഒന്നും കണ്ടിട്ടില്ല…..
എനിക്ക് ഒന്നും അറിയില്ല……'””

Sj അയാളുടെ കണ്ണിലേക്കു നോക്കിത്തന്നെ അത് അത് പറഞ്ഞു…..

‘”” ദേ……
ഒരുപാട് വിളച്ചിൽ എടുത്താ നിനക്ക് തന്നെയാ കേട്……40 ലിനും മുകളിൽ ആളാണ് മരിച്ചത്…. എന്നിട്ടും നീ പറയുന്നു അറിയില്ലാ എന്ന്….
ഞങ്ങൾ പോലീസുകാർ എന്താടാ ഉണ്ണാക്കന്മാർ ആണെന്ന് കരുതിയോ……'””

‘”” ഹ് ഹ് ഹ് ഹ്…..
ഒരുപാട് ചാടണ്ടാ ഇൻസ്‌പെക്ടർ…..
ആം നോട്ട് അ അക്യുസ്റ്റ്……
വിക്ട്ടിമ്…..
അടിപ്പെട്ട ഇര…..
നിങ്ങൾക്ക് ചെയ്യാൻ ഉള്ളത് ഞാൻ പറഞ്ഞത് കേട്ട് വാ പൊത്തി വന്ന വഴി പോവുക എന്നതാണ്…….'””

‘”” ഹൊ……..
അപ്പൊ അതിന്റെ ധൈര്യം ആണ്….
എടാ നാറി…..
നിന്നെ എനിക്ക് വേണമെങ്കിൽ സംശയത്തിന്റെ പേരിൽ ഈ നിമിഷം കസ്റ്റടിയിൽ എടുക്കാം……
എന്താടാ….. അത് വേണോ…..
കുത്ത് കൊണ്ട് ചാവാൻ കിടക്കല്ലേ എന്ന് കരുതി അല്പം ദയ കാണിച്ചപ്പോൾ വിളച്ചിൽ എടുക്കണോ നീ…..””

‘”” യൊ ഇൻസ്‌പെക്ടറ്…….
നാൻ യാറെട്രൂ തെറിഞ്ചു താനാ ഇന്ത ആട്ടം പോട്ട് കിട്ടിറുക്കെ…….'””

Sj യുടെ സ്വരം വല്ലാതെ കടുത്തിരുന്നു…..

‘”” നീ ആരായാലും എനിക്കിതാ ഇതാ…..
പത്ത് കാശ് കയ്യിൽ കൊടുത്താ നിന്റെ ചൊല്പടിക്ക് നിൽക്കുന്ന പോലീസുകാരെ മോൻ കണ്ടിട്ടുള്ളു….
അതിൽ ഈ അലോഷിയെ ചേർക്കണ്ടാ….
ജോയിൻ ചെയ്ത ഫസ്റ്റ് വീക്ക്‌ തന്നെ എന്റെ സ്റ്റേഷൻ പരുതിയിൽ നാടിനെ നടുക്കിയ 40 കൊലകൾ….
അങ്ങനെ വിട്ട് കളയാൻ പറ്റുന്ന ഒരു വിഷയം അല്ലല്ലോ….
പറാ….. എന്താണ് ഉണ്ടായത്…..
വെറുതെ  ഈ അനങ്ങാൻ പോലും പറ്റാത്ത ശരീരത്തിൽ പോലീസിന്റെ ലാത്തി കേറ്റണോ സഞ്ജയ്‌ സാറേ……'”

ഇൻസ്‌പെക്ടർ അലോഷി ജോസഫ് sj നെ നോക്കിയാണ് അത് പറഞ്ഞത്…. അവനൊരു നിമിഷം തന്റെ മുന്നിൽ ധൈര്യത്തിൽ നിൽക്കുന്ന ആ പോലീസുകാരനെ നോക്കി….

‘””  നിങ്ങൾ അന്വേഷിച്ചു വന്നത് ആരെ ആണെന്ന് എനിക്കറിയില്ല…..
മുഖമൂടി ഇട്ട് വന്ന ഒരു വലിയ കൂട്ടം ആളുകൾ ഞങ്ങടെ ആക്രമിച്ചു….. അത്ര തന്നെ……….'””

‘”” അപ്പൊ ഇതോരു ഗാങ് വാർ ആണ്….
അല്ലെ……. പിന്നെ എന്താണ് കിട്ടിയ ശവങ്ങൾക്കിടയിൽ നിങ്ങളുടെ ആളുകൾ മാത്രം…..
40 പേർ മരിച്ചാൽ oru5 പേർ എങ്കിലും അവരുടെ ഭാഗത്ത് നിന്നും ഇല്ലാതെ ആയി കാണണമല്ലോ…. പക്ഷെ കണ്ടെടുത്ത ശവങ്ങൾ എല്ലാം നിങ്ങളുടെ ആളുകൾ തന്നെയാണ്… അതും പോരിട്ട് മരിച്ചു എന്ന കാര്യം വ്യക്തമാണ്…..
പിന്നെ എങ്ങനെ സഞ്ജയ്‌……
വെട്ടാൻ വരുന്നവർക്ക് കഴുത്തും നീട്ടി നിൽക്കുന്ന പ്രകൃതം ആണോ  നിങ്ങൾക്ക്…. ഒന്നല്ലെങ്കിലും മദ്രാസ് സിറ്റിയെ അടക്കി വാണ ഗുണ്ടാ സങ്കം അല്ലെ…..'””

അലോഷി ചോദിച്ചു……

‘”” ഇൻസ്‌പെക്ടർ സാറേ….
ഇതൊന്നും ഞാൻ കൊണച് സാറ് അറിയേണ്ടതല്ല….
ആദ്യം കുത്തേറ്റു വീണത് ഞാനാ…അതുകൊണ്ട് ഞാനൊന്നും കണ്ടിട്ടുമില്ല….
കേട്ടിട്ടുമില്ല….കണ്ടുപിടിക്കാൻ കെൽപ്പ് ഉണ്ടേൽ സാറങ് പോയി കണ്ടുപിടിക്ക്…..'””

Sj യുടെ ശബ്ദം വല്ലാതെ കടുത്തിരുന്നു….

‘”” എന്തായാലും നിന്നെക്കാൾ കെൽപ്പ് ഈ രക്തത്തിൽ ഉണ്ട്….. അതിന്റെ ചൂട് എന്താന്ന് ഞാൻ കാണിച്ചു തന്നേക്കാം….
അപ്പൊ പോട്ടെ സഞ്ജയ്‌ സാറേ…..
കിട്ടിയതൊക്കെ മൂന്നാമത് ഒരാൾ ഇടപെടാതെ തിരിച്ചു കൊടുക്കുന്ന സ്വഭാവക്കാർ ആണെന്ന് നന്നായി അറിയാം…
പക്ഷെ…..
ഈ കാട്ടിൽ ഇനി വേട്ടക്കാരൻ ഞാനാ….
ഇടയാൻ നിൽക്കുന്ന കൊമ്പനെ കെണി വച്ചു വീഴ്ത്തും ഞാൻ…..
എന്നിട്ടും അടങ്ങിയില്ലേൽ…
നല്ല ഒന്നാം തരം ഡബിൾ ബാരൽ വച്ച് തലക്കിട്ടൊന്ന് പൊട്ടിക്കും….
ഇത് പറയുന്ന എന്റെ പേര് നീ മനസ്സിൽ കുറിച്ചോ…..
അലോഷി…….'””

അയാൾ അത്രമാത്രം പറഞ്ഞുകൊണ്ട് ആ ചെയറിൽ നിന്നും എഴുന്നേറ്റു…..

‘”” ഹാ…..
പിന്നെ ഒരു കാര്യം ചോദിക്കാൻ വിട്ടു….
ഒരു കല്യാണ സെറ്റപ്പ് തന്നെ ഉണ്ടായിരുന്നല്ലോ ഇവടെ…..
എന്നിട്ട് കല്യാണ പെണ്ണിനെ കണ്ടില്ല….
അവളെ അവര് കൊണ്ടുപോയോ…..??'””

അലോഷി ചോദിച്ചു…..

‘”” അതെന്റെ പേർസണൽ കാര്യം…..
നീ പോടാ……””

Sj അയാളെ നോക്കി മുരണ്ടു…..

‘”” മ്മ്…….
ഈ പേർസണൽ ഒക്കെ പബ്ലിക് ആക്കുന്ന ഒരു നാൾ വരും മോനെ സഞ്ജയ്‌……
കാണാം……'””

പുറത്തേക്ക് ചാലിച്ച അയാളുടെ കാലുകൾ നിശ്ചലമായത് ആ വീണുകിടക്കുന്ന മൃഗത്തിന്റെ ശബ്ദം കേട്ടുകൊണ്ട് ആയിരുന്നു…..

‘”” അലോഷി………..'””

Sj യുടെ ആ വിളിക്ക് കാലിരുമ്പിന്റെ കട്ടി ഉണ്ടായിരുന്നു….. അയാൾ പതിയെ തിരിഞ്ഞു നോക്കി…..

‘”” ഇൻസ്‌പെക്ടർ അലോഷി…..
ചൊല്പടിക്ക് മാത്രം നിൽക്കുന്ന പോലീസുകാരിൽ ഇങ്ങനെ ഒരാളെ ഞാൻ ആദ്യമായാണ് കാണുന്നത്……..
അതിന്റെ ഒരു ഗും അറിയാൻ ഈ കിടപ്പ് കിടക്കേണ്ടി വന്നു…..
അല്ലായിരുന്നെങ്കിൽ നീയിന്നു മദ്രാസിലെ ഏതെങ്കിലും കായലിലോ തൊട്ടിലോ കടലിലോ ഇരു കയ്യും നീട്ടി പൊങ്ങി കിടന്നേനെ…. ശവമായി….. കാട്ടിലെ വേട്ടക്കാരന് എന്റെ വക ഒരു സ്വാഗതം നേരുന്നു….
പണ്ട് ഒന്നുമില്ലാതെ അങ്ങ് മലേഷ്യയിലേക്ക് വണ്ടി കേറിയവനാ ഞാൻ…..
ആ ഞാൻ പലതും ഉണ്ടാക്കി……നീയൊന്നും സ്വപ്നം പോലും കാണാൻ സാധിക്കാത്ത പലതും……
ആ എനിക്ക് ഈ വീഴ്ച ഒരു അടിയല്ല….
വേട്ടക്കാരൻ തോക്കിൽ ഉണ്ട നിറച്ചു കാത്തിരുന്നോ…..
പറ്റാവുന്ന കൊമ്പന്മാരെ ഒക്കെ വീഴ്ത്തിക്കോ….
പക്ഷെ അതിന്റെ ആയുസ്സ് ഈ സിംഹത്തിന്റെ തിരിച്ചു വരവ് വരെ മാത്രം…
കാണാം…….
എന്റെ പേരും നീ മനസ്സിൽ വച്ചോ……
സഞ്ജയ്‌…….'””

Sj യുടെ പക കത്തുന്ന ആ വാക്കുകളിൽ അയാൾ കണ്ടത് പുച്ഛം മാത്രമാണ്…..
അലോഷി പുറത്തേക്ക് തന്നെ നടന്നു…..

വേദ ആ മുറിയുടെ വാതിൽക്കൽ കാത്തുനിന്നിരുന്നു…..

ഊരി വച്ച തൊപ്പി തലയിൽ ചൂടി അലോഷി പുറത്തേക്ക് നടന്നു…. അവിടെ അയാളെ കാത്ത് ഒരു si കൂടെ കാത്തിരുന്നിരുന്നു…..

‘”” എന്തായി സാർ…..
അയാളെ കണ്ടോ……??'””

ആ പോലീസുകാരൻ ചോദിച്ചു……

‘”” മ്മ്……
കണ്ടടോ…..
പക്ഷെ വേണ്ടതൊന്നും കിട്ടിയില്ല…..
താനൊരു കാര്യം ചെയ്യ്……
ഫുൾ കേസ് ഫയൽ എന്റെ ഹെഡ് കോർട്ടേഴ്സിൽ എത്തിക്കണം….
പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ എല്ലാം കാണുമ്പോ എന്തോ…..
ഒരു അപാകത കാണുന്ന പോലെ ഉണ്ട്…. എവിടെയോ കേട്ട് മറന്ന ചില കൊലപാതക രീതികൾ പോലെ……'””

‘”” ശരി സാർ…… എത്തിച്ചേക്കാം……'””

Si അയാളെ നോക്കി ബഹുമാനത്തോടെ പറഞ്ഞു……അലോഷി തന്റെ ഔദ്യോഗിക വാഹനത്തിൽ കയറി മുന്നോട്ട് ചലിച്ചു……

??????

അലോഷി പോയപ്പോൾ തന്നെ വേദ നായകം സഞ്ജയുടെ മുറിയിലേക്ക് കയറിയിരുന്നു…..
അവിടെ അവൻ വിദൂരതയിലേക്ക് നോക്കി കിടക്കുന്നതാണ്‌ അയാൾ കണ്ടത്…..

‘”” സഞ്ജു……
എല്ലാം ഓക്കേ അല്ലെ…….'””

വേദ ചോദിച്ചു….. അവൻ അത് കേൾക്കാത്ത പോലെ അല്പം നേരം കടന്നുപോയി….

‘”” വേദാ……..'””

‘”” പറ സഞ്ജയ്‌…….'””

‘”” ആ വന്നുപോയവന് നല്ല അസ്സല് പാലാക്കാരന്റെ ചൊവ ഉണ്ട്…..
അല്ലേടാ….. “”

Sj ചോദിച്ചു…..

‘”” ഹാ……
അവിടുന്ന് ട്രാൻഫർ വാങ്ങി വന്നത് തന്നെയാ…..
ഇതിപ്പോ നമുക്ക് തലവേദന ആവുമല്ലോ…..'””

വേദ അരിശത്തോടെ പറഞ്ഞു…..

‘” ടെൻഷൻ ആവണ്ടാ വേദാ…..
ഓരോ വീഴ്ചയും ഓരോ പാഠമാണ്…..
ഇങ്ങനെ വീണു കിടക്കുമ്പോഴേ ദേ കാണുന്ന പോലുള്ള ആൺകുട്ടികളെ കാണാൻ കിട്ടു….
തനിക്ക് അറിയോ…..
ഞാൻ എന്തിനാ ഈ ഇരുട്ടിൽ കഴിയുന്നത് എന്ന്…..
പിന്നിടുന്ന ഓരോ ദിനവും അവന്റെ മുഖം എന്റെ മനസ്സിൽ കൂടുതൽ ആഴത്തിൽ പതിയണം…..
അവളോടുള്ള പക അധികമാവണം…..
അതിന് ഈ ഇരുട്ടാ നല്ലത്……
വേദ……
വയറിലെ സ്റ്റിച്ച് എന്ന് അഴിക്കാൻ പറ്റും…..'””

Sj ചോദിച്ചു……

‘”” ഒരാഴ്ച കൂടെ…..
പിന്നെ മുറിവ് ഉണങ്ങുന്ന വരെ റസ്റ്റ്‌ എടുത്താൽ മതി…….'””

വേദ പറഞ്ഞു……

‘” ഹ് ഹ് ഹ് ഹ്……
റസ്റ്റ്‌…..
അതിന്റെ കാലാവധി ഉടൻ അവസാനിക്കും….
അവർ തന്ന ഈ മുറിവിന്റെ വേദന പോകും മുമ്പ് തന്നെ ആ കുടുംബം എനിക്ക് കുളം തൊണ്ടണം……'””

‘”” എല്ലാം ചെയ്യാ സഞ്ജയ്‌……നീ തല്ക്കാലം ഒന്ന് അടങ്ങു……. “”

‘”” മ്മ്…….
നമ്മുടെ ആളുകൾ എപ്പോഴും ആ ഒരു പരിസരത്ത് വേണം….. അപ്ഡേറ്റ് കൃത്യമായി കിട്ടണം…. മനസ്സിലായോ……'”

“”” അതിനൊരു മാറ്റവും ഇല്ല…..
ഇപ്പോഴും നമ്മുടെ ആളുകൾ രഹസ്യമായി അവിടെ പാർക്കുന്നുണ്ട്…..'”

‘”” അതൊക്കെ മുടങ്ങാതെ ഓടണം എന്നാ പറഞ്ഞെ……'””

“”” ശരി sj…….'”

??????????

ഒന്ന് ഫ്രഷ് ആയി താഴേക്ക് ചെല്ലുമ്പോൾ പാർവതി ഏറെ ആനന്ദത്തിൽ തന്നെ ആയിരുന്നു….

ഒരു കൊച്ചു കുട്ടിയെ പോലെ തുള്ളി ചാടാൻ അവളുടെ മനം കേണു…മനസ്സാകെ തന്റെ പ്രാണ നാഥന്റെ കണ്ണുകൾ മാത്രമായിരുന്നു….

ഈറൻ അണിഞ്ഞ തോർത്തും തലയിൽ ചുറ്റി അവൾ അടുക്കളയിലേക്ക് കാലെടുത്തു വച്ചു….. അവിടെ അച്ചുവും ഇന്ദുവും നിന്ന് അടുക്കള വേല ചെയ്യുന്നു….

‘”” ഇന്നെന്താ പതിവില്ലാത്തവർ ഒക്കെ ഇവിടെ…..'””

പാറു അല്പം ഉച്ചത്തിൽ തന്നെ ചോദിച്ചു…. അത് കേട്ട രണ്ടാളുടെയും മുഖം കടന്നൽ കുത്തിയ പോലെ ആയിരുന്നു…..

‘”” ചേച്ചി ഇതെവിടെ ആയിരുന്നു…..
കുറച്ചു നേരത്തെ ണീറ്റ് വന്നോടെ…..
ദേ നോക്കിയേ….
രാവിലെ എന്നേം ചേച്ചിനേം കുത്തി എണീപ്പിച്ചു അമ്മ…..'””

ഇന്ദു വിഷമത്തോടെ പറഞ്ഞു….

‘”” ഹ് ഹ് ഹ് ഹ്…..
അത് കൊള്ളാല്ലോ…..
പിന്നെ ഇതൊക്കെ എന്നും എനിക്ക് ചെയ്യാൻ പറ്റോ….
നേരത്തിനു എണീക്കുന്ന സ്വഭാവം അന്ന് കല്യാണ പിറ്റേന്നിനു ശേഷം തീർന്നല്ലേ…..'””

പാറു ഇന്ദുവിനെ കളിയാക്കിക്കൊണ്ട് ചോദിച്ചു…..

‘” ഒന്ന് പോ ചേച്ചി…..
എണീക്കാൻ ആഗ്രഹം ഇല്ലതെ ആണോ….
ആ കാട്ടാളൻ ഉറങ്ങാൻ സമ്മതിക്കണ്ടേ…..'””

ഇന്ദു പറയുന്നത് കേട്ടപ്പോ അച്ചുവും പാറുവും ഒരേ പോലെ ചിരിച്ചുപോയി….
ഇന്ദു ആണെങ്കിൽ നിസഹായതയോടെ നോക്കിയും നിൽക്കുന്നു…..

“” അല്ല പാറു…..
നിനക്കെന്ത് പറ്റി….
6 മണിക്ക് എണീക്കുന്ന പെണ്ണ് 8 മണി കഴിഞ്ഞാണോ വരുന്നേ…..
എന്തോ പന്തികേട് ഉണ്ടല്ലോ…..'””

അച്ചു ചോദിച്ചു…..

‘” പന്തികേട് ഒന്നുമല്ല എന്റെ അച്ചു…..
ഞാനും വൈകിയാ ഉറങ്ങിയേ…..'””

‘”” ഏഹ്……
അപ്പൊ…..
നീയും അവനും…..'””

‘” ഓഹ്…
അതല്ലടി…..
നിലത്ത് കിടന്ന് ഉറക്കം വരണ്ടേ……'””

‘”” ഓഹ്….
അതാണല്ലേ….. ഞാനും കരുതി..
അതൊക്കെ വിട്…. നീ എന്തിനാ പാറു നിലത്തൊക്കെ കിടക്കാൻ പോയെ…..
വേണ്ട പോലെ ഒന്ന് ബലം പിടിച്ചാ അഴിച്ചു വിട്ട ബലൂൺ പോലെ ചുരുണ്ടേനെ അവൻ…
ഭാര്യ ഭർത്താവിന്റെ കാട്ടിലിനടിയിൽ അല്ല….. കട്ടിലിൽ ആണ് കിടക്കേണ്ടത്….'””

അച്ചു പറഞ്ഞു……

‘”” ഇതൊക്കെ പറയാൻ എളുപ്പമാ എന്റെ അച്ചു…..
ഇന്നലെ ആള് കൊണ്ടുവന്ന ഒരു ചെടി തൊട്ടതിനു എടീ……എന്നും പറഞ്ഞൊരു അലർച്ച ആയിരുന്നു…..'””

പാറു പറഞ്ഞു….

‘”” ചെടിയോ……??'””

‘”” ആഹ് ഡീ……
ചെടി തന്നെ….. അലർച്ച കേട്ടപ്പോ തന്നെ എന്റെ കയ്യിന്ന് സാധനം താഴെ പോയി….
മഹാദേവൻ കാത്ത് അത് പൊട്ടിയില്ല…..
പക്ഷെ പറയാൻ ഉള്ളതൊക്കെ പറഞ്ഞു ഏട്ടൻ…..'”

പാറു പറഞ്ഞു…..

‘”” ഹൊ…..
എന്നിട്ടാണോ നിലത്ത് കിടന്നത്…..'””

ഇന്ദു ചോദിച്ചു…..

‘”” അല്ലെങ്കിലും കിടന്നേനെ….
ആ മുറിയിൽ സഹവാസം തുടങ്ങിയപ്പോ തന്നെ ഊഹിച്ചതാ…. എന്റെ സ്ഥാനം ആ നിലത്ത് ആവുമെന്ന്….ഉള്ള ചീത്ത കൂടെ കേട്ടതോടെ ഉറക്കവും പോയിക്കിട്ടി…..'””

പാറു പറഞ്ഞു…..

‘”” ആദ്യമായി അല്ലെ പാറു…..
വിട്ടേക്ക്….. അവനെ നേരെ ആക്കാന്നെ…
ഈ അച്ചു അല്ലെ പറയുന്നേ……'””

‘”” അതൊക്കെ ഞാൻ നോക്കിക്കോളാം….
ഒന്നല്ലേലും എന്റെ ഭർത്താവ് അല്ലെ…. കുരുത്തക്കേട് കാണിച്ചാ അത് മാറ്റി നല്ല കുട്ടി ആക്കണമല്ലോ….
ഏട്ടൻ കുറച്ചു കുഴപ്പം ആണെന്ന് തന്നെയാ കരുതിയെ….
പക്ഷെ മെരുങ്ങുന്ന ലക്ഷണം ഉണ്ട്….'””

അത് പറയുമ്പോൾ പാറുവിന്റെ ചുണ്ടിൽ ഒരു കള്ള ചിരി ഒളിഞ്ഞിരുന്നിരുന്നു….

‘”” എനിക്കൊന്നും മനസ്സിലായില്ല ചേച്ചി…. തെളിച്ചു പറാ….'””

ഇന്ദു ചോദിച്ചു…..

‘”” നിങ്ങളിപ്പോ തല്ക്കാലം ഇത്ര മനസ്സിലാക്കിയാൽ മതി…..
ഒക്കെ ഞാൻ വഴിയേ പറഞ്ഞോളാം….'””

പാറു പറഞ്ഞു….

‘”” പിന്നെ ചേച്ചി……
2 ദിവസം കഴിഞ്ഞാ പാലക്കാട്‌ പോണ്ടേ….'””

ഇന്ദു ചോദിച്ചു…..

‘”” എവടെ….. അമ്മായിടെ വീട്ടിലോ…..??

‘”” ആന്നെ…..
എല്ലാം റെഡി ആണ്…..'””

‘””” ഇതൊന്നും ഞാൻ അറിഞ്ഞില്ലാലോ…..'”

പാറു ചോദിച്ചു……

‘” അതൊക്കെ ശരിയാക്കാൻ അല്ലയോ ഞാനിവിടെ….
എന്തായാലും 2 ദിവസം കൊണ്ട് പോവാം…
അച്ചുവേച്ചിയും ഉണ്ട്…..'””

ഇന്ദു സന്തോഷത്തോടെ പറഞ്ഞു…. പാറുവിന്റെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു

പക്ഷെ അതും ഒന്ന് വാടിപ്പോയി……

‘””” എന്ത് പറ്റി ചേച്ചി……??'””

ഇന്ദു ചോദിച്ചു.

.'”” അ…. അത്….
ഇത്ര പെട്ടെന്ന് പോവണ്ടായിരുന്നു…..'””

‘”” അതെന്താ…..??'”

അച്ചു ചോദിച്ചു…..

‘”” ഞാനും കെട്ടിയില്ലേ അച്ചു…..
ഇനി ഒറ്റക്ക് അവടെ കേറി ചെന്നാൽ ഈ വീടിനു കുറച്ചിൽ അല്ലെ….'””

പാറു വിഷമത്തോടെ ചോദിച്ചു…..

‘””  ഓഹ്…. അതാണോ…..
അതോർത്തു എന്റെ മോള്‌ തല പുകക്കണ്ടാ…രുദ്രനെ വരുത്താൻ ഉള്ള പണിയൊക്കെ മുത്തശ്ശൻ ചെയ്തോളും….'””

അച്ചു പറഞ്ഞു….

‘”” എടി….. എന്നാലും….
നിർബന്ധിപ്പിച്ചു കൂടെ നിർത്തല്ലേ ചെയ്യുന്നേ……..
അതിൽ എന്താ ഒരു സുഖം…. പരസ്പര സമ്മതം ഇല്ലാതെ….'””

‘”” മതി മതി…..
പൊന്ന് മോളെ ഇത് വല്ലാത്ത ബോർ ആണ്…. അവന്റെ സമ്മധോം നോക്കിയിരുന്നാലേ…..
നിന്റെ മൂക്കിൽ പല്ല് മുളക്കും…. പക്ഷെ അവനെ കിട്ടില്ല….. തല്ക്കാലം എന്റെ പാറു മോള്‌ ഇവടെ വന്ന് ഇതൊന്ന് നോക്കിക്കേ….
ഈ  കറി എങ്ങാനും നാശമായാ എന്റെ അമ്മായിയമ്മ എന്നെ വെട്ടും…..'””

അച്ചുവിന്റെ നിഷ്‌ക്കളങ്കത കണ്ടല്ലോ അവൾക്ക് ചിരിയാണ് വന്നത്…..
ഓരോ ജോലി ചെയ്യുമ്പോഴും അവളുടെ മനസ്സിൽ ആ നാട് തന്നെ ആയിരുന്നു…. തന്റെ അമ്മ വീട്…..

പക്ഷെ അവടെ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കാണുവാൻ മാത്രം ആർക്കും സാധിച്ചില്ല……

?????????

64 Comments

  1. ഇത്രേം വൈകിയതിനു സോറി… എഴുതി ആയിട്ടുണ്ട്…. ഇവടെ എഡിറ്റ്‌ ചെയ്ത് ഇടാൻ കുറച്ചു പണിയാ… അതാ ടൈം എടുക്കുന്നത്…. വേഗം വരും എന്തായാലും

Comments are closed.