⚔️ദേവാസുരൻ⚒️s2 ep 17-18 2730

Views : 59584

അവളാ സമയം എഴുന്നേൽക്കുമെന്ന് അവൻ പ്രധീക്ഷിച്ചത് അല്ലായിരുന്നു…..അല്പം ഉറക്കപ്പിച്ച് ഉള്ളതുകൊണ്ട് അവൾക്ക് പെട്ടെന്ന് മനസ്സിലായില്ല…..

പാറു ഒന്നെഴുന്നേറ്റ് കോട്ടുവാ ഇട്ട് കണ്ണ് തിരുമ്മി…..
അപ്പോഴാണ് ഇടം മാറി കിടക്കുന്ന തന്റെ ചുരിതാറിന്റെ മുൻ വശത്തെ അവൾ ശ്രദ്ധിച്ചത്…അതോടൊപ്പം രാവിലെ കണ്ട രുദ്രന്റെ ചമ്മിയ ഭാവവും അവളുടെ മനസ്സിൽ കടന്ന് വന്നു….

ആദ്യം അല്പം ലജ്ജ തോന്നിയെങ്കിലും പിന്നീട് നാണമാണ് വന്നത്….

“” ഇന്നലെ എന്തായിരുന്നു….
കാണേണ്ടത് കണ്ടപ്പോ ആണുങ്ങളുടെ തനി സ്വഭാവം പുറത്തെടുത്തു…. എടൊ അസുരാ…. തന്നെ നിലക്ക് നിർത്താൻ പറ്റുമോന്ന് ഈ ഞാനൊന്ന് നോക്കട്ടെ….
മോളെ ദേവു….
നിന്റെ ഏട്ടനെ ഞാൻ വീഴ്ത്തിക്കോളാ….
കെട്ടിപ്പോയില്ലേ…'””

ആ സമയം അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നിരുന്നു…. നാണത്താൽ തീർത്ത മനോഹരമായ പുഞ്ചിരി…..

💀💀💀💀💀💀💀💀💀💀

ടേബിളിൻ മേൽ നിരത്തി വച്ച കേസ് ഫയലുകൾക്ക് മുന്നിൽ അവർ ഒരിക്കൽ കൂടെ ഇരുന്നു….

Acp മാർട്ടിൻ റോയും ഇൻസ്‌പെക്ടർ സാക്ഷി അശോകനും…..
തനിക്ക് മുന്നേ ഇരിക്കുന്ന മാർട്ടിനെ സാക്ഷി ഒരു നോക്ക് നോക്കി…..

ആ മുഖത്ത് നല്ല രീതിയിൽ ക്ഷീണം കാണാമായിരുന്നു അവൾക്ക്…..
തനിക്ക് മുന്നേ ഉള്ള ചായ അയാൾ പതിയെ കുടിച്ചു….

‘”” എന്ത് പറ്റി സാർ….
മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു…..??'””

സാക്ഷി മാർട്ടിനെ നോക്കി ചോദിച്ചു…..

‘”” ഒന്നുമില്ല…..
ഇന്നലെ നേരെ ഉറങ്ങിയില്ല…. അതാ….””

അയാൾ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു…..

‘”” ബാക്കി കേസ് ഫയൽ വായിച്ചോട്ടെ…..'””

‘”” യെസ് യെസ്…..
താൻ വായിക്ക്….. ഇന്നെന്തായാലും ഇത് തീർത്തെ മതിയാവു…..'”

മാർട്ടിൻ പറഞ്ഞു…. സാക്ഷി തന്റെ മുന്നിലുള്ള കേസ് ഫയൽ തുറന്ന് വച്ചു…..

‘”” സാർ…..
സോഫിയുടെ കേസിന്റെ പറ്റി നമ്മൾ അറിഞ്ഞത് ഇത്രമാത്രമാണ്….
വേറെ ഒരു തെളിവും ഇവിടെ നിന്നും ലഭിച്ചിട്ടില്ല….
അടുത്തതായി നടന്ന കൊലപാതകം കൊച്ചിയിൽ വച്ചാണ്…..
ഒരുപക്ഷെ തുടക്കം നമ്മൾ നിൽക്കുന്ന ഈ ഇടത്ത് നിന്നുമാവാം….
പക്ഷെ ഈ നാഷണൽ ക്രൈം സ്റ്റോറിയുടെ തുടക്കം നമ്മുടെ കൊച്ചു കേരളത്തിൽ നിന്നുമാണ്…..
14 ചെറുപ്പക്കാരുടെ മൃഗ്ഗീയ കൊലപാതകങ്ങളിൽ നിന്നും….
The biggest mystical murder case ever in india…
മന്ത്രി ഫിലിപ് മാത്യുവിന്റെ കുടുംബത്തിന്റെ തിരോധനത്തിന് ശേഷം ഏകദേശം 3 മാസങ്ങൾക്ക് ശേഷമാണ് ഇത് നടക്കുന്നത്….അതായത് മെയ് 10 ആം തീയതി….
സിറ്റി പോലീസ് കമ്മിഷ്ണർ ഭാരത് രാജിന്റെ മകൻ നിതിൻ അടക്കം 14 പേര് കൊലപാതകങ്ങൾ…
ഇത് കൊലപാതകം ആയി എഴുതണോ
അതോ അപകടം ആയി എഴുതണോ എന്ന് ഇതുവരെയും മനസ്സിലായിട്ടില്ല….'””

സാക്ഷി ഒന്ന് പറഞ്ഞു നിർത്തി….
Acp മാർട്ടിൻ തന്റെ പോക്കറ്റിൽ ഉള്ള ഒരു സിഗരറ്റ് എടുത്ത് തിരി കൊളുത്തി അവളെ നോക്കി…..

‘”” സാക്ഷി….
അവരിൽ ഓരോരുത്തർ മരിച്ചതിന്റെ ഡീറ്റിയൽ വിവരം എനിക്ക് വേണം…..'””

“” അത് ഇതിലുണ്ട് സാർ…..
മരിച്ച 14 ൽ 7 ആളുകൾ ആരുടെയൊക്കെയോ അടി കൊണ്ടാണ് മരിച്ചത്…. അതും ഒരു വെപ്പൺ പോലും ഇല്ലാതെ…. പോസ്റ്റ്‌ മാർട്ടത്തിൽ കണ്ടത് വച്ചു നോക്കിയാൽ ഇതെല്ലാം കയ്കൊണ്ടാണ് ചെയ്തിരിക്കുന്നത്….
അതിൽ നിന്ന് തന്നെ കൊലയാളി അല്ലെങ്കിൽ കൊലയാളികൾ അതീവ ബലവാന്മാർ ആണെന്ന് മനസ്സിലാക്കാം….
അടികൊണ്ടവരുടെ എല്ലുകൾ പോലും പൊട്ടി പൊടിഞ്ഞു പോയിരിക്കുന്നു…. പലരുടെയും ജാനേന്ത്രീയം ചതഞ്ഞ അവസ്ഥയിൽ ആണ് കണ്ടത്…. എന്തിനേറെ പറയുന്നു…. രണ്ടാളുടെ തലച്ചോറ് ലോറിക്കടിയിൽ പെട്ട പോലെ ചതഞ്ഞു കിടന്നിരുന്നു…..
വെരി ബ്രൂട്ടൽ…ഇവരെ ഒക്കെ തിരിച്ചറിഞ്ഞത് പോലും പോക്കറ്റിലെ ഐഡി കാർഡ് വച്ചാണ്…..'””

സാക്ഷി പറഞ്ഞു…..

‘”” ഹ്മ്മ്…..
ബാക്കി ആളുകൾ…..??'””

അയാൾ ചോദിച്ചു…..

‘”” അതിൽ ഒരാളുടെ ഹൃദയം കുത്തി തുളച്ചു പുറത്തെടുത്തിട്ടുണ്ട് സാർ…അതും ആയുധം ഉപയോഗിച്ച സിംബൽ കാണുന്നില്ല…. എന്തോ നഖം പോലെ ഒന്ന്…
അതാണ്‌ അയാളുടെ ശരീരത്തിൽ വിള്ളൽ ഉണ്ടാക്കിച്ചത്…. സംഭവ സ്ഥലത്ത് നിന്നും ആ ഹൃദയം ചതഞ്ഞരഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്….. പിന്നെ ഒരാൾ സോഫി കൊല്ലപ്പെട്ട പോലെ ആ കോമൺ മേതോട് വച്ചു മരിച്ചിരിക്കുന്നു……
അവളുടെ ശരീരത്തിൽ കണ്ട അതെ മരണ രീതിയാണ് അവനിലും കണ്ടത്…. ഉൾ അവയവങ്ങൾ എല്ലാം കത്തി കരിക്കട്ട പോലെ ആയിരിക്കുന്നു…..'””

‘”” ഒക്കെ…. ബാക്കി 5 പേർ…..??'””

‘”” അത് പിന്നെ സാർ…..
ഇതിലെ 4 പേർ മിന്നലിന്റെ ആക്രമണത്തിൽ ആണ് മരിച്ചത്…..
A pure natural death…..'””

അവൾ പറഞ്ഞത് കേട്ടപ്പോൾ അയാൾക്ക് ശരിക്കും അത്ഭുതം തോന്നിപ്പോയി…..

‘”” വാട്ട്‌……
മിന്നലോ…..
അതെങ്ങനെ കൊലപാതകങ്ങളിൽ ഉൾപ്പെടുത്തും സാക്ഷി…..
കൊല ചെയ്യുന്നവൻ വല്ല സൂപ്പർ ഹ്യൂമനും ആണോ…..?
മിന്നലും മഴയും കോപ്പും ഒക്കെ ഉപയോഗിക്കാൻ….””

മാർട്ടിൻ പുച്ഛം കലർന്ന ഭാവത്തോടെ ചോദിച്ചു…..

‘”” അത് പിന്നെ സാർ…..
ഞാനൊരു സംശയം ചോദിച്ചോട്ടെ…..??'””

സാക്ഷി ചോദിച്ചു…..

‘”” ഹ്മ്മ്……
ചോതിക്ക് ……'””

‘”” ലോജിക്കലി ഇതൊരു മണ്ടൻ ചോദ്യം തന്നെയാണ്…..
പക്ഷെ കഴിഞ്ഞ 7 മാസത്തോളം ഞാനീ കേസിന്റെ പുറകെ തന്നെ ആയിരുന്നു….
അതിൽ നിന്നെല്ലാം എനിക്ക് ഒരു ഫീൽ വന്നതാ…..'””

‘”” എന്ത്……??'””

‘”” സാറ് പറഞ്ഞ പോലെ ഒരു സൂപ്പർ ഹ്യൂമൻ…. അല്ലെങ്കിൽ സൂപ്പർ നാച്ചുറൽ ശക്തിയുടെ സാന്നിധ്യം…..'”””

സാക്ഷിയുടെ വാക്കുകൾ കേട്ടതും മാർട്ടിൻ ശരിക്കും കണ്ണ് മിഴിച്ചുപോയി….

‘”” what the ******…..
ആർ യു മാഡ് സാക്ഷി…..
സൂപ്പർ നാച്ചുറൽ പോലും….
വെറുതെ അല്ല ഈ കേസ് എവടേം എത്താതെ ഇങ്ങനെ നിന്നത്…. ഓരോരോ വിഡ്ഢിത്തം…..കൊച്ചു പിള്ളേരുടെ കോമിക് വായിക്കും പോലെ കേസ് ഫയൽ കാണാതെ ലോജിക്കലി ചിന്തിച്ചു വായിക്കണം……””

‘”” ചിലപ്പോ ഇത് മാഡ്നെസ് ആവാം സാർ…
പക്ഷേ…..
എന്റെ തോന്നലുകൾ ആണ് ഇതെല്ലാം….
ഇതുപോലെ ശരീരത്തിൽ ഒരു പോറൽ പോലും വരുത്താതെ….
അതിനുള്ളിലെ അവയവങ്ങൾ എല്ലാം കത്തി കരിച്ച നിലയിൽ കണ്ടെത്തിയ എത്ര കേസ് സാർ കണ്ടിട്ടുണ്ട്….. ടെക്നിക്കലി ഇതും  പോസ്സിബിൽ അല്ല…..
സോഫിയുടെ കേസ് നമ്മൾ അന്വേഷിച്ചതല്ലേ….
ആ ഡോക്ടർ പറഞ്ഞത് കെട്ടില്ലേ….
Someone controling her self…..
അവളുടെ തലച്ചോറിൽ കയറി ആരോ കളിക്കുന്ന കളികൾ പോലെ….
അത് കൂടാതെ അവളുടെ സ്വപ്‌നങ്ങൾ….
സെലിൻ എന്ന സോഫിയുടെ കൂട്ടുകാരിയുടെ മരണം….
എല്ലാത്തിലും എനിക്കി നികൂടമായ ഭാഗത്തെ കാണുവാൻ സാധിച്ചു….
അത് കൂടാതെ രണ്ടാമത്തെ ഈ കേസും…..
ഈ പോസ്റ്റ്‌മാർട്ടം റിപ്പോട്ടുകൾ വച്ചു തന്നെ പറയാം…..
, it’s not റിയൽ…..
ആയുധം ഒന്നും ഉപയോഗിക്കാതെ തവിടു പൊടിയായ  എല്ലുകൾ…

ഒരു മനുഷ്യനെക്കൊണ്ട് എങ്ങനെ ഒറ്റ അടിക്ക് ഒരാളുടെ അസ്തിയെ ഇടിച് പൊടിയുന്ന രീതിയിലേക്ക് ആക്കാൻ സാധിക്കും….
അത്ര ബലവാൻ ആണെങ്കിൽ പോലും എല്ലുകൾ ഓടിക്കുവാൻ മാത്രമാണ് സാധിക്കുക….

കൊലപാതകത്തിന് സാക്ഷികളെ കിട്ടാൻ ഇല്ലാ….
പിന്നെ കൊല ചെയ്ത ഒരു രീതി വച്ചു പറയാണേൽ ഇതൊരു സങ്കം ചേർന്നുള്ള കൊല പോലെ തോന്നുന്നതെ ഇല്ല….
ഇതിനെല്ലാം പിന്നിൽ ഒരു കൈ തന്നെയാണെന്ന പോലെയാ എല്ലാ തെളിവും…..ഒരു ജീപ്പ് ദൂരെ തല തിരിഞ്ഞു കിടക്കുന്നു…. പക്ഷെ വണ്ടി അങ്ങനെ മറയാൻ കാരണമായ ഒരു രേഖയും കാണ്മാനില്ല…..അതിന്റെ ഡോർ എല്ലാം വലിച്ചു പറച്ചു കളഞ്ഞ പോലേ സ്പോട്ടിൽ നിന്നും കിട്ടിയതാണ്..പിന്നെ അവസാനമായി ഒന്നുകൂടെ….
ജോസഫ് കുര്യൻ സാറിന്റെ മരണം ഒഴിച്ചു ബാക്കി രണ്ട് കൊലപാതക പരമ്പര നടക്കുമ്പോളും നല്ല രീതിയിൽ മഴ പെയ്തിരുന്നു…..
എല്ലാം കൂട്ടി വായിക്കുമ്പോൾ….
ആകെ കൺഫ്യൂസ്ഡ് ആവുകയാണ് സാർ….'””

സാക്ഷി ഒന്ന് പറഞ്ഞു നിർത്തി…. പക്ഷെ ഇതെല്ലാം കേട്ട മാർട്ടിൻ പൊട്ടി ചിരിക്കുകയും ചെയ്തത്…..

ഹ് ഹ് ഹ് ഹ് ഹ് ഹ………
എ…. എടി പോലീസുകാരി…..
നീയും ആ ഡോക്ടറെ പോലെ വല്ല കഥയും എഴുതാൻ പോക്കോ….
നിനക്കൊക്കെ ചേർന്നത് അതാ…..
സൂപ്പർ ഹ്യൂമൻ പോലും…..'””

‘”” സോറി സാർ…..
ഞാൻ എന്റെ ഒരു സംശയം പറഞ്ഞെന്നെ ഉള്ളു……'””

‘”” ഹ്മ്മ്….
ശരി ശരി……
മിന്നലു വന്നു……
ബാക്കി ഒരാൾ ഉണ്ടല്ലോ……??'””

‘”” അതെ സാർ…. ഒരാൾ കൂടെ ബാക്കിയാണ്…..
അവസാനം കൊല്ലപ്പെട്ട നിധിൻ എന്നാ സിറ്റി പോലീസ് കമ്മീഷമാർ മകൻ….
മരണ കാരണം ചുറ്റികയുടെ പ്രഹരത്താൽ തല ചതഞ്ഞു  മരിച്ചിരിക്കുന്നു…
മരിച്ചതിനു ശേഷവും പല ആവർത്തി അവന്റെ മുഖത്തേക്ക് ആ ചുറ്റിക ഉപയോഗിച്ച് മർദിച്ചിട്ടുണ്ട്….. കൂടാതെ കൊല ചെയ്യുവാൻ ഉപയോഗിച്ച ആയുധവും സംഭവ സ്ഥലത്ത് വച്ചു തന്നെ നമുക്ക് ലഭിച്ചതാണ്…..'””

സാക്ഷി പറഞ്ഞു…..

‘”” ഹ്മ്മ്…..
ഓക്കെ….
ഫിങ്കർ പ്രിന്റ്സ് വല്ലതും…..??'””

അയാൾ ചോദിച്ചു….

‘” അതും ലഭിച്ചതാണ് സാർ….
പക്ഷെ……!!'””

‘”” എന്താ ഒരു പക്ഷെ……??'””

മാർട്ടിൻ അവളെ നോക്കി ചോദിച്ചു…..

‘”” അത് സാറ് തന്നെ കാണുന്നതാവും ബെറ്റർ…..
ഇതൊന്ന് നോക്കു…..'””

അതും പറഞ്ഞുകൊണ്ട് സാക്ഷി കേസ്  ഫയലിലെ ഫിങ്കർ പ്രിന്റ്റ് രേഖയെ അയാൾക്ക് മുന്നിൽ വച്ചുകൊടുത്തു….
അതിലേക്ക് നോക്കിയ മാർട്ടിൻ ശരിക്കും അമ്പരന്നിരുന്നു…..

ഒരു കൈ രേഖാ അടയാളം…. പല വിരൽ അടയാളങ്ങൾ…..
പക്ഷെ അതിലെ രേഖകൾ ഏറെ വ്യത്യസ്തമാണ്…. പല ആകൃതിയിൽ കാണാവുന്ന രേഖകൾ….
ഒരു തരം അക്ഷരങ്ങൾ പോലെ….
മനുഷ്യനുമായി അതിന് യാതൊരു ബന്ധവും ഇല്ലായിരുന്നു….

‘””What the ******…..
എന്താണിത്……..???'””

‘”” ഇതാണ് സാർ…..
അവശേഷിപ്പുകളിൽ നിന്നും നമുക്ക് ലഭിച്ച കൈ രേഖാ….'””

‘”” ഇങ്ങനെ ഉള്ള കൈ രേഖയോ….
ഇത് മനുഷ്യൻ തന്നെ ആണോ…..'””

‘” അറിയില്ല സാർ…..
Maybe….
കൊലയാളി നമ്മെ കബിളിപ്പിക്കാൻ നിർമിച്ചതും ആവാം….
അല്ലെങ്കിൽ റാറ് ആയി ഇങ്ങനെയും കൈരേഖ ഉള്ളവർ ഉണ്ടാവാം….
പക്ഷെ അങ്ങനെ ഒരാളെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല….
പിന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒന്ന് എന്തെന്ന് വച്ചാൽ….
ഇവരെ എല്ലാം തിരിച്ചറിയാൻ പോലും അവരുടെ പേഴ്സിലെ ഐഡന്റിറ്റി കാർഡ് വേണ്ടിവന്നു എന്നതാണ്….
എല്ലാവരുടെയും ബ്ലഡ്‌ സംബിൾസ് എടുത്ത് നോക്കി….
ജീവിച്ചിരിക്കുമ്പോൾ അവരുടെ ബിപി വെരി ഹൈ ലെവലിലേക്ക് തന്നെ പോയിരുന്നു….’

സാക്ഷി പറഞ്ഞു…..

‘”” അതായത് അവർ കൊല്ലപ്പെടും മുന്പേ നന്നായി ഭയന്നിരുന്നു എന്നർദ്ധം…..'””

‘”” അതെ സാർ…..
എന്തോ ഒന്ന് അവരെ ഭയപ്പെടുത്തിയിട്ടുണ്ട്…
കൂടാതെ ഓരോ ആളും മാക്സിമം pain അനുഭവിച്ചു തന്നെയാണ് മരിച്ചത്….
ആ മിന്നൽ ഏറ്റവർ പോലും 15 മിനിറ്റോളം വേദന അറിഞ്ഞു പിടഞ്ഞിരുന്നു…..'””

സാക്ഷി പറഞ്ഞു….

‘”” ഹ്മ്മ്…..
ഈ കൊല നടന്നത് എത്ര മണിക്കാണ്….??'””

‘”” സമയം രാത്രി ഒന്നിനും ഒന്നരക്കും ഇടയിൽ ആണ്…..'””

‘””അപ്പോൾ ഇത് റിപ്പോർട്ട്‌ ചെയ്തത്……??'””

അയാൾ ചോദിച്ചു….

‘”” കാലത്ത് പത്രം ഇടാൻ പോയൊരു പയ്യനാ….
സമയം ഒരു 5 മണി ആയിക്കാണും….'””

സാക്ഷി പറഞ്ഞു….

‘”” അതായത് 1 ടു 5 ആ വഴിയേ ആരും പോയിട്ടില്ല…..??'””

മാർട്ടിൻ ചോദിച്ചു….

‘”” അങ്ങനെ ആണ് കാണുന്നത്….'””

‘”” മ്മ്…..
അവിടേക്ക് bus transportation ഇല്ലേ…..'””

‘”” ഉണ്ട്…..
അവസാന ബസ് രാത്രി ഒരു 12: 30 ക്ക് അവസാനിക്കും….'””

സാക്ഷി പറഞ്ഞു….

‘”” ഹ്മ്മ്…..
രാത്രി 12 : 30…..
ആ ബസ് ഏതാണ് എന്നും ആ ദിവസം ആ സമയം അവിടെ ഇറങ്ങിയവരുടെ ഫുൾ ഡീറ്റിൽസ് എനിക്ക് വേണം….'””

മാർട്ടിൻ പറഞ്ഞു….

‘”” പക്ഷെ സാർ…..
അത്ര നാൾ മുന്നത്തെ എന്നൊക്കെ ചോദിച്ചാൽ…..??'””

‘” ഒന്ന് നോക്ക് സാക്ഷി…..
ചിലപ്പോ ആ സമയം അവിടെ ഇറങ്ങിയ ആരും ഈ കേസിലെ മറഞ്ഞിരിക്കുന്ന ഒരു ദ്രിസ്സാക്ഷി ആവാം…..'””

മാർട്ടിൻ പറഞ്ഞു……

‘”” ഓക്കേ സാർ…..
ഞാൻ അന്വേഷിക്കാൻ പറയാം…..'””

“” ഹ്മ്മ്……
അപ്പൊ ആ 14 കൊലയുടെ കഥ ഇത്ര മാത്രം…. അല്ലെ…..'”

‘”” നമുക്ക് അറിയാവുന്നത് ഇത്ര മാത്രം ആണ് സാർ….'””

മാർട്ടിൻ ഒരു നിമിഷം കണ്ണുകൾ അടച്ചിരുന്നു…..

‘”” സാക്ഷി…….'””

“” സാർ……???'””

“”” ഈ പറയുന്ന പയ്യന്മാർ എങ്ങനെ ആയിരുന്നു ആളുകൾ…. “””

‘”” അത് പിന്നെ….
മന്ത്രി ഫിലിപ്പ് മാത്യുവിന്റെ മകൻ റോഷനെക്കാൾ പിഴകൾ ആണെന്ന് വേണേൽ പറയാം…..'””

സാക്ഷി അത് പറഞ്ഞപ്പോ മാർട്ടിൻ ഒന്ന് ചിരിച്ചുപോയി….

‘”” അത് കൊള്ളാല്ലോ…..
ശരി….
അവരെ പറ്റി ഒഫീഷ്യൽ അൺ ഒഫീഷ്യൽ ആയി അറിഞ്ഞത് എല്ലാം പറാ….ഞാനൊന്ന് കേൾക്കട്ടെ…..””

മാർട്ടിൻ ചോദിച്ചു….

‘”” എല്ലാത്തിനേം നന്നായി അറിഞ്ഞു….
ഭൂലോക പികൾ തന്നെയാ….
കൊച്ചിയിൽ ഡ്രഗ്സ് ഒഴുകുന്നത് ഇവർ പലരുടെയും കൈകളിലൂടെ ആണ്…..
പല പല നൈറ്റ്‌ പാർട്ടി സങ്കേധങ്ങൾ…
ഇതിൽ പെട്ട കൊറേ പെൺകുട്ടികളും ധാരാളമാ….
എതിർത്താൽ കൊല്ലാൻ പോലും മടിക്കാത്ത ഇനങ്ങൾ ആണ്….
ഇതിലെ മെയിൻ കണ്ണികൾ ആണ് കമ്മീഷണർ ഭാരത് രാജ് സാറിന്റെ മകൻ നിധിനും മന്ത്രി മകൻ സ്റ്റീഫനും എല്ലാം…
3 കൊല്ലങ്ങൾക്ക് മുന്നേ വെട്ടേറ്റു മരിച്ച acp സ്വാമി നാഥൻ സാറിന്റെ മരണത്തിൽ ഇവർക്കെല്ലാം പങ്കുള്ളതായി പറഞ്ഞു കേട്ടിരുന്നു….
കാരണം ഇവരുടെ ഗാങ്ങിലെ കുറച്ചു പിള്ളേരെ അദ്ദേഹം പിടിച്ച് അകത്തിട്ടതാ….
അതീ സ്റ്റിഫനും സങ്കത്തിനും അത്ര പിടിച്ചിട്ടില്ലായിരുന്നു….'””

‘”” എന്നിട്ട്…….???'””

‘”” കേസ് മുന്നോട്ട് പോയില്ല…..
ഏതോ ഒരാൾ വന്ന് കുറ്റം ഏറ്റു…..'”

‘”” ഹൊ……പിന്നെ….??'””

‘”” പിന്നെയും ഒരുപാട് കേസ് ഉണ്ട് സാർ…..
പക്ഷെ അധികാരത്തിന്റെ ബലത്തിൽ അവരെല്ലാം എല്ലാത്തിൽ നിന്നും രക്ഷപ്പെട്ടു…..
സാറ് ഒരു 2 കൊല്ലം മുമ്പ് നടന്ന മിത്ര പീഡന കേസ്നെ പറ്റി കേട്ടിട്ടുണ്ടോ….'”

സാക്ഷി ചോദിച്ചു…..

‘”” ഹ്മ്മ്….. കേട്ടിട്ടുണ്ട്…..
പക്ഷെ ഡീറ്റിയൽ ആയൊന്നും അറിയില്ല…..'”

മാർട്ടിൻ പറഞ്ഞു…..

‘”” ഒരു പ്ലസ് ടൂ പഠിക്കുന്ന കുട്ടിയാ സാർ….
കൂട്ട ബലാൽസങ്കം ആയിരുന്നു….
അവൾക്ക് 18 വയസ്സ് പോലും തികഞ്ഞിട്ടില്ല…പാവം….
സ്വാഹാര്യ ഭാഗത്ത് ആസിഡ് ഒഴിച്ചിരിക്കുന്നു…
മല ധ്വാരത്തിൽ ബീർ ബോട്ടിൽ കുത്തി കേറ്റിയിരിന്നു….
അവളുടെ ചുണ്ട് കടിച്ചു പൊട്ടിച്ചിരുന്നു…. ദേഹത്ത് കടിച്ചതിന്റെയും മാന്തിയതിന്റെയും ഒക്കെ പാടുകൾ….
ലഹരി ഉപയോഗിച്ച ആളുകൾ ആണെന്ന് വ്യക്തം….
ആ കുട്ടി നരകിച്ചു നരകിച്ചാ മരിച്ചത്….
തെളിവുകൾ എല്ലാം സ്റ്റീഫന്റെയും അവന്റെ ഗാങ്ങിന്റെയും നേർക്ക് വളരെ ശക്തമായി തന്നെ വന്നിരുന്നു അന്ന് …. പക്ഷെ കമ്മീഷണർ ഭാരത് രാജ് സാറും ജോസഫ് സാറും ചേർന്ന് അത് ഒതുക്കി തീർത്തു….
സംഭവം നടന്ന ഇടത്ത് പണിക്ക് വന്ന കുറച്ചു ബംഗാളികൾ ഉണ്ടായിരുന്നു…. അവരെ പ്രതികൾ ആക്കി അകത്തിട്ടു …..
ഇങ്ങനെ പുറത്ത് വരാത്ത ഒത്തിരി കേസുകൾ ഉണ്ട് സാർ….
പെണ്ണുങ്ങൾക്ക് പുറത്തിറങ്ങി നടക്കുവാൻ പോലും പറ്റുന്നില്ലായിരുന്നു…. ഇവർ കാരണം….. “”

സാക്ഷി പറഞ്ഞു നിർത്തി…..

‘”” അപ്പൊ ഇവർ മരിച്ചപ്പോ താൻ ഹാപ്പി ആയി…. ല്ലേ…..??'”

മാർട്ടിൻ അത് പറഞ്ഞപ്പോ സാക്ഷി ഒന്ന് ചിരിച്ചുപോയി….

‘”” ഒരു പോലീസിൽ നിന്നും മാറി മനുഷ്യനായി പറഞ്ഞാൽ….
എനിക്ക് സന്തോഷം തന്നെ ആയിരുന്നു…. ഇവരൊക്കെ മരിക്കേണ്ടവർ അല്ലെ സാർ…..'””

‘”” ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ്………
താൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് തോനുന്നു….'””

‘”” ഏയ്‌…..
അങ്ങനൊന്നും ഇല്ല സാർ….'””

സാക്ഷി പറഞ്ഞു…..

‘”” ഹ്മ്മ്…..
നമ്മളിവിടെ വന്നത് ഇവരുടെ മരണ കാരണത്തെ അറിയാൻ അല്ലെ…. അപ്പൊ അത് മാത്രം നോക്കാം…. ബാക്കിയൊക്കെ പിന്നെ…..
നീ അടുത്ത കേസ് ഫയൽ തുറക്ക്…..'””

Acp മാർട്ടിൻ അത് പറഞ്ഞപ്പോൾ സാക്ഷി വേഗം തന്റെ കയ്യിലുള്ള അടുത്ത കേസ് ഫയൽ തുറന്നു….
മന്ത്രി മകൻ സ്റ്റീഫന്റെ കേസ് ഫയൽ…..!!!

ആ സമയമാണ് മാർട്ടിന്റെ കണ്ണുകൾ ഒരു അടഞ്ഞിരിക്കുന്ന റൂമിലേക്ക് പോയത്…
അവൻ സ്വപ്നത്തിൽ കണ്ട അതെ റൂം….
അവന്റെ മനസ്സിൽ പല ചിന്തകൾ ഓടിക്കൊണ്ടിരുന്നു….

ഉള്ളിൽ നിന്നും ആരോ അതൊന്ന് തുറന്ന് കാണുവാൻ പറയും പോലെ…..
മാർട്ടിൻ വേഗം താൻ ഇരിക്കുന്ന കസാരയിൽ നിന്നും എഴുന്നേറ്റു….

‘”” എന്ത് പറ്റി സാർ…..???'””

‘”” സാക്ഷി….
ആ മുറി…..
അതിൽ എന്താണ്…..'””

മാർട്ടിൻ ചോദിച്ചു….

‘”” അറിയില്ല സാർ…..
പോലീസ് സീൽ ചെയ്തതാ….
കൊറേ ഫർണിച്ചറും സാധനങ്ങളും ആണെന്ന് തോനുന്നു….
എന്താ ചോദിച്ചത്…'””

അവൾ ചോദിച്ചു…. അപ്പോഴും അയാളുടെ കണ്ണുകൾ അതിൽ തന്നെയാണ്….

“” അതിന്റെ കീ എനിക്ക് വേണം….'””

അയാൾ ഒറ്റ വാക്കിൽ മറുപടി നൽകി….

‘”” പോലീസുകാർ തന്ന താക്കോൽ കൂട്ടത്തിൽ കാണും…. ഞാൻ എടുത്തിട്ട് വരാ…'”

സാക്ഷി അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു…. മാർട്ടിന്റെ കാലുകൾ ആ വാതിലിന് മുന്നിൽ വന്ന് നിന്നു…. അയാൾ പതിയേ അതിൽ സ്പർശിച്ചു…
അപ്പോഴെല്ലാം മനസ്സിൽ തെളിഞ്ഞത് ഇന്നലെ കണ്ട ആ ദുസ്വപ്നത്തെ ആയിരുന്നു….

ആ ഹൃദയം വല്ലാത്ത വേഗത്തിൽ മിടിച്ചിരുന്നു….

നിമിഷങ്ങൾ കൊണ്ട് സാക്ഷി താക്കോൽ കൂട്ടാവുമായി അവിടേക്ക് എത്തി….
അവളത് മാർട്ടിനെ ഏൽപ്പിച്ചു….

ഡോറിന്റെ കീ ഹോളിൽ ആദ്യം കയ്യിൽ വന്ന താക്കോൽ ഇട്ടു നോക്കി മാർട്ടിൻ….
പക്ഷെ അത് തുറന്നിരുന്നില്ല….

അയാൾ അടുത്ത നിമിഷം രണ്ടാമത്തേത് ഇട്ടു…. ഭാഗ്യവശാൽ രണ്ടാമത്തെ ശ്രമത്തിൽ തന്നെ അത് തുറന്നിരുന്നു….

അകമേ ഉള്ളത് കാണുവാനുള്ള ആകാംഷയിൽ acp മാർട്ടിൻ ആ ഡോറിനെ വലിച്ചു തുറന്നു….. ആ നിമിഷം തന്നെ അകത്ത് നിന്നും ഒരു കൂട്ടം വവ്വാൽ കൂട്ടം അയാളുടെ മുഖത്തൂടെ തട്ടി തടവി പുറകോട്ട് പോയി….

അയാൾ പെട്ടെന്ന് വല്ലാതെ പതറിയിരുന്നു….
സാക്ഷി പെട്ടെന്നതിനെ കണ്ടതും ഒന്ന് ഭയന്ന് പുറകിലേക്ക് മാറി നിന്നുപോയി….
അമ്പരപ്പിക്കുന്ന ഭാവത്തോടെ മാർട്ടിൻ മുന്നോട്ട് നോക്കി…

ഇന്നലെ വെറും മായയായ് വന്ന അതെ കാഴ്ചയുടെ അനുഭൂതി…
അതിനേക്കാൾ അയാളെ വിറപ്പിച്ചത് മറ്റൊന്നാണ്…

തനിക്ക് മുന്നിൽ മാറാല പിടിച്ചു കിടക്കുന്ന ആ മുറി…എല്ലാം ഇന്നലെ കണ്ട പോലെ തന്നെ…. അയാൾക്കൊപ്പം സാക്ഷിയും അതിനകത്തേക്ക് കയറി….

‘”” ഇവടെ ഇതിനും മാത്രം പഴകിയിരുന്നോ…
വിശ്വസിക്കാൻ ആവുന്നില്ല…. ഒരു വർഷം കൊണ്ട് ഇങ്ങനൊക്കെ ആവോ….'””

സാക്ഷി അതിശയത്തോടെ ചോദിച്ചപ്പോൾ അയാൾ ഒരു മറുപടിയും പറഞ്ഞിരുന്നില്ല…
കാരണം ആ കണ്ണുകൾ പോയത് തനിക്ക് മുന്നിൽ കാണുന്ന ആ കാഴ്ച്ചയിൽ തന്നെ ആയിരുന്നു…

Acp മാർട്ടിൻ പതിയെ അകത്തേക്ക് ചലിച്ചു…ഒപ്പം അവളും…പോകും വഴി അവിടെയെല്ലാം തടസമായി കിടന്നിരുന്ന മാറാലകളെ അയാൾ വകഞ്ഞു മാറ്റി…

സാക്ഷിക്ക് അത് വെറും കാഴ്ച മാത്രമായിരുന്നു…എന്നാൽ മാർട്ടിന് എല്ലാം ഞെട്ടിക്കുന്ന അനുഭവങ്ങൾ മാത്രം….

പോകും വഴി അയാൾ കണ്ടു….
സോഫിയുടെ രൂപ സദൃശ്യം ഉള്ള ആ പെണ്ണ് ഇരുന്നിരുന്ന അതെ ആട്ട് കസേര…. അതിന്റെ ചലനം അറ്റ് പോയിരുന്നു…. കൂടാതെ മുഴുവനായും മാറാല പിടിച്ചിരിക്കുന്നു….

Acp മാർട്ടിന്റെ കാലുകൾ ഇടത്തേക്ക് ചലിച്ചു….. അവിടെ ഒരു മൂലയിൽ വച്ചിരിക്കുന്ന ഫോട്ടോ കൂടെ കണ്ടതോടെ അയാൾ ഭയന്ന് വിറക്കുവാൻ ആരംഭിച്ചു….
സോഫിയുടെ ചിരിച്ചുകൊണ്ട് നിൽക്കുന്ന വലിയ ചിത്രം…..

ഇന്നലെ അയാൾ കണ്ട അതെ രൂപത്തിൽ..!
ആ സമയം അയാളുടെ മനസ്സിൽ വന്നത് സാക്ഷിയുടെ വാക്കുകൾ ആയിരുന്നു…..

മറഞ്ഞിരിക്കുന്ന ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം…..

തന്റെ തോളിൽ ഒരു കര സ്പർശം അറിഞ്ഞാണ് മാറിട്ടിൻ തിരിഞ്ഞു നോക്കിയത്…..
അയാൾക്ക് മുന്നിൽ സാക്ഷി എന്തെന്ന ഭാവത്തിൽ നോക്കി നിൽക്കുന്നു…..

‘”” എന്ത് പറ്റി സാർ…..
ഈ മുറിയിൽ കയറിയപ്പോൾ തൊട്ട് കാണുകയാണല്ലോ സാറിന്റെ ഈ മാറ്റം…..??'””

അവൾ ചോദിച്ചു…..

‘”” എ…ഏയ്‌…..
ഒന്നുമില്ല……
ഒരു വല്ലായ്മ പോലെ….
താൻ ഒരു കാര്യം ചെയ്യ്…..
നേരത്തെ പറഞ്ഞ പോലെ അവിടെ വന്ന ബസിലെ യാത്രക്കാരെ അന്വേഷിക്കാൻ ഉള്ള പണികൾ നോക്കിക്കോ….. കേസിന്റെ അവസാന ഭാഗം നാളെ തുറക്കാം…. എനിക്ക് വല്ലാത്ത തല വേദന പോലെ…..'””

വെപ്രാളത്തോടെ മാർട്ടിൻ അത് പറഞ്ഞപ്പോൾ സാക്ഷി ഒന്ന് മൂളുക മാത്രം ചെയ്തു…..

💀💀💀💀💀💀💀💀💀💀

Recent Stories

64 Comments

  1. ഇത്രേം വൈകിയതിനു സോറി… എഴുതി ആയിട്ടുണ്ട്…. ഇവടെ എഡിറ്റ്‌ ചെയ്ത് ഇടാൻ കുറച്ചു പണിയാ… അതാ ടൈം എടുക്കുന്നത്…. വേഗം വരും എന്തായാലും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com