വെള്ളിനക്ഷത്രം [RDX] 222

 

        …………സൂര്യ കർണൻ…………..

 

ജീവനോടെ തിരികെ കിട്ടിയതിൽ ഗ്രാമത്തിലെ ജനങ്ങൾ ഒന്നടങ്കം ആ കാഴ്ച അൽഭുദ്ധതോടെ കണ്ടു കരഞ്ഞു….ഉച്ചത്തിൽ തങ്ങളുടെ ഗ്രാമത്തിന്റെ രാജകുമാരന്റെ പേര് വിഷമം മറന്നു ഉറക്കെ വിളിക്കാൻ തുടങ്ങി… അവരുടെ ശബ്ദം ആ ഗ്രാമം മുഴുവൻ ഉയർന്നു കേട്ടു…

 

സൂര്യകർണൻ ……. സൂര്യകർണ്ണൻ…..

 

   എങ്ങും ആ പേര് മുഴങ്ങി കേട്ടു……

 

   (  ——————————————– )

 

വലിയ ശബ്ദത്തോടെ  ഒരു പ്രകാശം  സൂര്യനിൽ നിന്നു വേർപെട്ട്  അത്  ഓരോ നവഗ്രഹങ്ങളെയും വലം വച്ച് അത് മറ്റൊരു ദിശ ലക്ഷ്യം ആക്കി കുതിച്ചു… അത് അവസാനിച്ചത് പുതുതായി  രൂപം കൊണ്ട് ഭ്രമണ വലയത്തിൽ . അത് പദത്തിൽ സ്ഥാനം ഉറപ്പിച്ചതും വലിയ രീതിയിൽ പ്രകാശം പല വർണങ്ങൾ ഉയർന്നു…അതിൽ നിന്നു ഒൻപതു പ്രകാശ വലയം നക്ഷത്രത്തിനു ചുറ്റും രൂപംകൊണ്ടു…ആ നക്ഷത്രം സൂര്യനെ പോലെ ജ്വലിച്ചു നിന്നു….

 

           (————————————-)

 

കിഴക്കു അനുഗ്രഹം ചൊരിഞ്ഞു സൂര്യൻ പതിയെ ഗ്രാമത്തിന് മേൽ ഉയർന്നു..ഒരു പുതിയ ഉദയത്തിൽ തുടക്കം എന്നോണം അതിന്റെ രശ്മികൾ ഗ്രാമം ആകെ പരക്കാൻ തുടങ്ങി.. ഉദയം ആരഭിച്ചു.

 

കുഞ്ഞിനേയും അനുഗ്രഹിച്ചു സൂര്യപ്രകാശം അവനുമേൽ വീഴ്ത്തി.. ആ അനുഗ്രഹം എന്നോണം കുഞ്ഞിന്റെ മുതുകിൽ ഒരു നക്ഷത്ര ചിഹ്നം രൂപപ്പെട്ടു ഒരു പുനർ ജന്മത്തിന്റെയും ഒരു വലിയ ദൗത്യത്തിന്റെയും അടയാളം ആയി..

 

( അങ്ങ് അക്കരെ കോവിലിൽ നിന്നും അവനു വേണ്ടി ഉറക്കെ ശംഖു നാദം മുഴങ്ങി…..അതിന്റെ അകമ്പടിയായി മണി നാദവും . )

 

___________________

 

ഒരു പാട് ദൂരെ ഒരു  മലകൾക്ക് അടിയിൽ ഒരു ഗുഹയിൽ പാറയിൽ ഉരുകി പറ്റിച്ചേർന്ന നിലയിൽ ഉള്ള ഒരു ഇരുതല വാൾ പതിയെ ചലിക്കാൻ തുടങ്ങി…

 

വാൾപിടിയിൽ ഉള്ള ചുവന്ന രത്‌നം പതിയെ സ്വയം പ്രകാശിച്ചു കൊണ്ട് ഒരു ശബ്ദവും ഉയർന്നു.പാറയിൽ ലയിച്ച ആ വാൾ അനങ്ങിയതിനു ഫലം ആ പാറയിൽ വിള്ളൽ വീഴ്ത്തിൽ രൂപപ്പെട്ടു.

 

കുറച്ചു നേരത്തിനു ശേഷം ആ വാൾ നിച്ഛലം ആയി.

 

അതിനു അർഥം ഇനിയും അതിനു സമയം ആയിട്ടില്ല എന്നാണ്. 

 

ആ പാറക്ക്  തൊട്ടു താഴെ കിടന്ന ഒരു നീല നിറത്തിൽ ഉള്ള ഒരു മാല സ്വയം പ്രകാശിച്ചു ഉയർന്നു. പ്രകാശം അവിടെ പരന്നു.  എന്നാൽ ആ മാലക്ക് ഒരു വശം പാറക്ക് കീഴേ ആയതിനാൽ മുഴുവനായി അതിനു ഉയരാൻ കഴിഞ്ഞില്ല. മാല ഉയരാൻ സ്വയം ശ്രെമിച്ചും അതിനു കഴിഞ്ഞില്ല. അത് പഴയ സ്ഥാനത് വന്നിരുന്നു പ്രകാശം പതിയെ ഇല്ലാതായി.

3 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Super story pls continue

Leave a Reply

Your email address will not be published. Required fields are marked *