വെള്ളിനക്ഷത്രം [RDX] 150

ഇതൊരു സാധാരണ സ്റ്റോറി ആണ്‌. അത് മനസ്സിൽ കണ്ട് വേണം കഥ വായിക്കാൻ വായിക്കാൻ. വായിച്ചു അഭിപ്രായം പറയുക.

 

              (  5000  വർഷം മുൻപ് )

 

ഒരു വലിയ യുദ്ധകളം അവിടെ ഇവിടെയായി കുറെ പടയാളികൾ മരിച്ചു കിടക്കുന്നു. എങ്ങും രക്തമയം.

 

ചുറ്റും കൂടി നിൽക്കുന്ന ജനങ്ങൾ.അവരുടെ മുഖം എല്ലാം കോപം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്നു. അവരുടെ ദൃഷ്ടി ഒരു സ്ത്രിയിൽ ആണ്‌. ജനക്കൂട്ടത്തിന് നടുവിൽ ആയുധം ഏന്തിയ ഒരു വീരൻ. 

 

അവനു കീഴെ മുട്ടുകുത്തി തലകുനിച്ചു കീഴടങ്ങി നിൽക്കുമാർ ഒരു സ്ത്രീ ഇരിക്കുന്നു…

 

അവൻ ആ സ്ത്രീയുടെ കഴുത്തിലേക്ക് ആയുധം വച്ചു…. അവൻ്റെ മുഖം ആകെ വലിഞ്ഞു മുറുകി നിൽക്കുന്നു….

 

അവൻ ദേഷ്യത്തിൽ ആ വാൾ ചെറുതായി ചലിപ്പിച്ചു…അതിൻ്റെ മറുപടി എന്നോണം അവളുടെ കഴുത്തിൽ ആ വാൾ ചെറിയ മുറിവേൽപ്പിച്ചു… 

 

അതു അവൾക്ക് ചെറിയ വേദന ഉണ്ടാക്കി… അവൾ ചെറുതായി എരിവ് വലിക്കുന്ന പോലെ കഴുത്ത് മാറ്റി…

 

വേദന മാറിയതും അവള് അവൻ്റെ മുഖത്തേക്ക് നോക്കി…അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

 

“ഞാൻ തെറ്റ് ചെയ്തു എന്ന് കരുതുന്നുണ്ടോ ദേവ നി…. ഞാൻ അത്ര നീചം ആയ പ്രവർത്തി ചെയ്യുമോ….”

 

അവളുടെ തൊണ്ട ഇടറിയിരുന്നു….

 

ഇത് പറയുമ്പോഴും ഗ്രാമത്തിലെ ജനങ്ങൾ എല്ലാവരും ഒരു ശത്രുവിനെ പോലെ അവളെ നോക്കി കൊണ്ട് ഇരുന്നു…. അവരുടെ കണ്ണുകളിൽ അവളോട് ഉള്ള അമർഷം നിറഞ്ഞു നിന്നിരുന്നു… അവളുടെ മരണം കാണണം എന്ന നിശ്ചയത്തോടെ….

 

നി ഒരു ക്രൂര ആണ് എന്ന് ഞാൻ കരുതുന്നില്ല… പക്ഷെ  എന്നെ സ്വന്തം ആക്കാൻ ആയി നീ എന്തൊക്കെ ആണ് ചെയ്തത് എന്ന് നീ ഒന്ന്  ചിന്തിച്ചു നോക്ക്…

 

അത് ചെയ്യാൻ നി ആരുടെ സഹായം ആണ് തേടിയത് എന്നും നി ഓർക്കുന്നത്തെ നന്നായിരിക്കും….

 

പാവപ്പെട്ട ജനങ്ങൾ, അവരുടെ കുട്ടികൾ അവരൊക്കെ നിന്നോട് എന്ത് തെറ്റാണു ചെയ്തത്,,,”

 

ദേവൻ്റെ ആ ചോദ്യത്തിന് മുൻപിൽ  അവൾ  ഉത്തരം കിട്ടാതെ അവളുടെ തല താഴ്ന്നു..അവളുടെ കണ്ണ് നിറഞ്ഞിരുന്നു.

 

“,,,,,എന്റെ പ്രണയം സത്യം ആണ്…അതിന് വേണ്ടി ആണ് ഞാൻ ഇതെല്ലാം ചെയ്തത്…അതിനു ഇടയിൽ ശേരിയോ തെറ്റോ ഞാൻ നോക്കിയില്ല… എൻ്റെ മുന്നിൽ നി മാത്രം ആയിരുന്നു…”

 

സൂര്യൻ അത് ഒരു നിമിഷം നോക്കി… അവന്റെ ഉള്ളിൽ അത് കണ്ടു ചെറിയ വേദന വരാൻ തുടങ്ങി. പെട്ടന്ന് അവന്റെ മനസിലേക്ക് കുട്ടികളുടെ കരച്ചിലും  ജനങ്ങളുടെ പ്രണാരക്ഷിക്കാൻ നിലവിളികളും അവന്റെ ചെവിയിൽ മുഴങ്ങി… 

 

അവന്റെ മനസിലേക്ക് കോപം ഇരട്ടി വാൾ അവളുടെ കഴുതിലേക്കു കൂടുതൽ അടുപ്പിച്ചു.

3 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Super story pls continue

Leave a Reply

Your email address will not be published. Required fields are marked *