ലിസയുടെ സ്വന്തം…!! 78

വീണ്ടും ഉറങ്ങിയെന്നു ഉറപ്പായപ്പോൾ ഞാൻ വാട്‌സ്ആപ്പ് തുറന്നു..പഴയത് പോലെ എംപ്റ്റി അല്ല..

മെസ്സേജുകൾ ഡിലീറ്റ് ചെയ്യാറില്ല…ലോക്ക് ഇട്ടതു കൊണ്ട് ഞാൻ തുറക്കില്ല എന്നുള്ള ധൈര്യമാവും

അതിലൂടെ കണ്ണോടിച്ചപ്പോൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞു…

എന്നും അതിരാവിലെ അങ്ങോട്ടുമിങ്ങോട്ടും സുപ്രഭാതം..പിന്നെ ദിവസത്തിന്റെ ഉന്മേഷത്തിനു എന്നു പറഞ്ഞു അവൾ അയക്കുന്ന ചുംബനം…അതു അവൾ അയച്ചില്ലെങ്കിൽ ഇച്ചായൻ അങ്ങോട്ടു ചോദിക്കും..”ഇന്ന് ഒന്നുമില്ലേ “എന്നു..അപ്പോൾ അവളുടെ മറുപടി കുറെ ഉമ്മകൾ..

പിന്നെ ഇടക്കിടക്ക് ചെറിയ എന്തെങ്കിലും മെസേജുകൾ..”എന്നടുക്കുവാ..വിളിക്കാവോ..”
എന്നൊക്കെ…അങ്ങോട്ടുമിങ്ങോട്ടും ആ ചോദ്യങ്ങൾ ഉണ്ട്…സംസാരം കൂടുതലും ഫോണിലൂടെ ആണ് എന്നെനിക്കു മനസിലായി..

അവസാനത്തെ മെസ്സേജ് ഇന്ന് ഞാൻ ബെഡ് റൂമിലേക്ക് വരുന്നതിനു തൊട്ടു മുന്നാണ്..

“ഉറങ്ങാറായില്ലേ..”എന്ന ചോദ്യം ഇച്ചായൻ അങ്ങോട്ടയച്ചിരിക്കുന്നു..”ദേ ബെഡിലാണ്.. ഉറങ്ങാൻ തുടങ്ങുന്നു…” എന്നവൾ..”ഞാൻ വരട്ടെ ..”എന്നു ഇച്ചായൻ..”അതിനെന്താ വേഗം വാ..”എന്നു മറുപടി.. “വന്നാലോ..”എന്നിവിടുന്നു ചോദ്യം..”അതെന്തിനാ പറയുന്നത് പ്രവർത്തിയിലൂടെ കാണിച്ചാൽ പോരെ എന്നവൾ…അങ്ങനെ അതു കുറെ നീണ്ടുപോയി..

“ദേ അവൾ വരുന്നു….ഉമ്മ…”എന്നും പറഞ്ഞു ഇച്ചായൻ സംഭാഷണം അവസാനിപ്പിക്കുന്നു…

ദേഹത്തൂടെ നൂറു തേരട്ടകൾ ഒരുമിച്ചിഴയുന്നത് പോലെയാണ് എനിക്ക് തോന്നിയത്…ഈ ബെഡിൽ കിടന്നു കൊണ്ടാണ് അവളുമായി ഈ ചാറ്റ് നടത്തിയത്…എന്നിട്ടു ഒന്നുമറിയാത്തത് പോലെ..അതേ ബെഡിൽ വച്ചു ഞാനുമായി…!!

എന്താണ് അഭിനയം…എനിക്കെന്നോട് തന്നെ വെറുപ്പ്‌ തോന്നി…

ഫോൺ അതേപടി തലയിണയുടെ അടിയിലേക്ക് നീക്കി വച്ചു..

എന്താണ് ചെയ്യേണ്ടത് എന്നു ഒരൂഹവും കിട്ടിയില്ല..ചാറ്റിന്റെയും ഫോൺവിളികളുടെയും ഒക്കെ സ്വഭാവം കണ്ടു അതു വെറുമൊരു ചാറ്റിംഗ് അല്ല…അങ്ങനെയിങ്ങനെ ഈ കുരുക്ക് അഴിഞ്ഞു പോരില്ല… അത്ര എളുപ്പമല്ല..

ഒരു ജോണിന്റെ കാര്യം ചോദിച്ചപ്പോൾ തന്നെ ഇച്ചായൻ ഇത്രക്ക് ദേഷ്യം കൊള്ളണമെങ്കിൽ സംഭവം അത്ര നിസ്സാരമല്ല..

എനിക്കു പിള്ളേരുടെ മുഖം ഓർമ്മ വന്നു..

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: