ഭാര്യ [vibin P menon] 67

Views : 7533

ഭാര്യ

Author : vibin P menon

(കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം )

………………………………………………………………………

‘മോളെ ഇങ്ങു താ, .’

ബോട്ടിനു വെളിയിലിറങ്ങി, ആശമോളെയും എടുത്തു, ലക്ഷ്മിയുടെ മൃദുലമായ തങ്ക വിരലുകളിൽ മുറുക്കി പിടിച്ചു സജിത്ത്അവളെ ബോട്ടിൽനിന്നും കരയിലേക്കു നയിച്ചു.

കുഞ്ഞിനേയും നെഞ്ചോടുചേർത്തു, , സജിത്ത് നടന്നു. മണൽപ്പരപ്പിൽനിന്നും റോഡിലേക്ക്.

അവരുടെ വെളുത്ത കാർ ദൂരെ, ചക്രവാളത്തിൽ മറയാൻപോന്ന സൂര്യന്റെ സ്വർണ്ണ പ്രഭയിൽ വെട്ടിത്തിളങ്ങി. വശങ്ങളിൽ പച്ചപ്പ് തലയുയർത്തി നിന്നു.

റിമോട്ട് പവറിൽ, കാറ് ശബ്ദിച്ചു.

അകത്തുകയറിയ ലക്ഷ്മിയുടെ മടിയിൽ ആശമോളെ പതിയെ ഇരുത്തി. സജിത്ത് പിന്നെ ഡ്രൈവർ സീറ്റിൽ, കയറി ഇരുന്നു സീറ്റുബെൽറ്റു പിടിച്ചിട്ടു.

”വിടാൻ പോവാ…”

”ഹാ ചേട്ടാ…”

എൻജിൻ മുരണ്ടു. വണ്ടി ടാറിട്ട റോഡിൽ ഒന്നു കുതിച്ചു കയറി. പിന്നെ പതിയേ ഉരുളാൻ തുടങ്ങി.

”ചേട്ടാ…ചേട്ടാ…വണ്ടി നിർത്ത്ഒരു പെൺകുട്ടി കൈ കാണിച്ചു. ഒരു ലിഫ്റ്റ് ചോദിച്ചതായിരിക്കും!”

 

”വേണ്ട ലച്ചു…പ്രശ്നം പല രൂപത്തിലും, ഭാവങ്ങളിലും വന്നുചേരാവുന്നതേയുള്ളൂ. നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരേ?”

”അല്ല ചേട്ടാ, ആ കുട്ടിയെക്കൂടി നമുക്ക് കയറ്റിക്കൊണ്ടു പോകാം. ഒരു പെണ്ണല്ലേ? ഉടനെയൊക്കെ ഭൂമി ഇരുണ്ടു തുടങ്ങില്ലേ? ആ ഡൽഹി പെൺകുട്ടിയുടെ കാര്യം ഇത്ര പെട്ടന്നു മറന്നോ?”

അവൻ ഒരു നിമിഷം ചിന്തിച്ചു.

‘ സഹോദരിമാരായ മിനിയും, സീമയും! എന്നെ ചാരി നിന്ന് ഇപ്പോഴും എന്റെ മുടി റബ്ബർബാൻഡ്‌ വച്ചു കെട്ടും. മീശയുണ്ടെങ്കിലും എന്നെയും അവരെപ്പോലെ ഒരു പെൺകുട്ടിയാക്കാനുള്ള ശ്രമം. പിന്നെ അമ്മയെവിളിച്ചു കാണിക്കും. അവരുടെ മുഖങ്ങളിൽ കുസൃതി ചിരി പടരും. ഈ കുട്ടിയെക്കൂടി കൊണ്ടുപോകാം, ?’

 

അവൻ ഗ്ലാസ് മേലേക്കുയർത്തി, പുറകിലേക്ക് തിരിഞ്ഞു നോക്കി.പെൺകുട്ടി നോക്കി നിൽക്കയായിരുന്നു. അവൾ ഓടി വന്നു.

പുറകിലെ ഡോർ തുറന്നു കൊടുത്തു.

അവൾ അകത്തു കയറി.

വണ്ടി നീങ്ങി.

”എവിടെക്കാ സഹോദരീ?”

”ബസ്സു കിട്ടാൻ ഏതെങ്കിലും സ്റ്റാൻഡിൽ എന്നെ ഇറക്കിവിട്ടാൽ മതി ചേട്ടാ.. ”

 

Recent Stories

The Author

vibin P menon

3 Comments

Add a Comment
  1. വായനാഭൂതം

    Feel good story ആണുട്ടോ ❤️

    1. താങ്ക്സ്

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com