ഭാര്യ [vibin P menon] 70

Views : 10596

”ശരിയാ, ആദ്യം എനിക്കും പെട്ടന്ന് മനസ്സിലായില്ല. പിന്നെ അവളുടെ നിഷ്ക്കളങ്ക മുഖം എന്റെ ഓർമ്മയിൽ വന്നു.”

……….

”ഇന്നെന്താ പതിവില്ലാത്തപോലെ ഒരു പായസം വെപ്പ്?”

”അതൊക്കെ ഉണ്ട്. ഉച്ച കഴിയുമ്പോൾ ചേട്ടനു മനസ്സിലാകും. ”

”അതിനെന്തിനാ ഉച്ച കഴിയുന്നത്?”

”ചേട്ടാ ഉച്ചഭക്ഷണത്തിനു നമ്മുടെകൂടെ ഒരാൾ കൂടി കാണും.!”

”ആരാ ഈ, ഒരാൾ?”

”അതൊക്കെ കണ്ടോ…”

അടുക്കളയിൽ ലച്ചുവിന് തകർത്ത പണി. കാളിങ്ങ് ബെൽ കേട്ട് സജിത്ത് കതകു തുറന്നു.’

നീനു!

‘അവൾ എത്ര മനോഹരിയായിരിക്കുന്നൂ? . ചുരുണ്ട കറുത്ത മുടി. ഒരടയാളംപോലുമില്ലാത്ത സുന്ദര മുഖം. നല്ല ശരീര വടിവ്. അവളെ ശരിക്കും ഇന്നാ നല്ലപോലെ ഒന്ന് കണ്ടത്..

വന്ന പാടേ അവൾ അകത്തേക്ക് കയറിപ്പോയി.

എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നീനു പായസം രണ്ടു കപ്പു കുടിച്ചു.

”എനിക്ക് പായസം പണ്ടേ വലിയ ഇഷ്ടമാ….”

ലക്ഷ്മി നീനു കൊണ്ടുവന്ന ഫ്ലവർ വേസ് ലിവിങ്ങ് റൂമിലെ കൊച്ചു ടേബിളിനു മുകളിൽ വച്ച്, തണ്ടോടെയുള്ള പലതരം പൂക്കൾ നിറച്ചു.

നീനു വല്ലപ്പോഴുമൊക്കെ അവിടെ വരാൻ തുടങ്ങി. വരാൻ അകലമുണ്ടായാൽ ലക്ഷ്മി വിളിച്ചു വരുത്തും.

ലക്ഷ്മിക്ക് അവളോട് കടുത്ത സ്നേഹം.

ഇതുവരെ വീട്ടിൽ ഒരു പണിയും ചെയ്യാത്ത സജിത്ത് എന്നും ആ മനോഹരമായ ഫ്ലവർ വേസ് തൂത്തു മിനുക്കി വയ്ക്കും. അതിൽ പൂക്കൾ നിറയ്ക്കും.

ലക്ഷ്മിക്ക് സന്തോഷമായി. അതിന്റെ പണി സജിത്ത് ഏറ്റെടുത്തല്ലോ?! ദിവസം കഴിയുംതോറും ഫ്ലവർ വേസ് കൂടുതൽ മിന്നാൻ തുടങ്ങി. പലതരം പൂക്കൾ നിറഞ്ഞു തുടങ്ങി. റോസാപ്പൂക്കൾ കുലയോടെ ഒടിച്ചുകൊണ്ടുവന്ന് അവൻ അതിൽ നിക്ഷേപിച്ചു.

പക്ഷേ ഇപ്പോൾ സജിത്ത് ബിസ്ക്കറ്റ് തിന്നുന്നില്ല. ഒന്നും കൊറിക്കുന്നില്ല. ഇടവേളകളിൽ കൊറിക്കുന്ന അവന്റെ ആ ശീലം പെട്ടന്നു നിലച്ചു. പണ്ട് അവളുടെ ഉള്ളം അവളോടു പറഞ്ഞത് അവൾ ഓർത്തു.

‘മണ്ടീ, അവൻ ബിസ്‌ക്കറ്റു തിന്നില്ലേൽ ആ സമയം വേറെ വല്ലതും ചിന്തിക്കില്ലേ? വേറെ വല്ലതും ചെയ്യില്ലേ?!’

……..

ഒരു രാത്രിയിൽ ഒരു മലയാളം പഴയകാല മൂവി അവർ കണ്ടുകൊണ്ടിരുന്നു. ഒരു ക്ലാസിക്കൽ മൂവി. ഒറ്റ ഇരുപ്പിൽ കണ്ടുതീർത്തു. ഉറങ്ങാൻ കിടന്നപ്പോൾ ഒരുപാടു ലേറ്റ് ആയിക്കഴിഞ്ഞിരുന്നു. മൂവിയിലെ നീണ്ടകാല പ്രണയം അവസാനം ഒരു ട്രാജഡിയിൽ അവസാനിച്ചു. എത്രയോ കാലം പിന്നിട്ട മൂവിയാണെങ്കിലും അതിലെ രംഗങ്ങൾ വൈകാരികമായി മനുഷ്യമനസ്സിനെ അലട്ടാൻ ത്രാണിയുള്ളതാണ്. സജിത്തും ലക്ഷ്മിയും ഉറങ്ങാൻ പോയപ്പോൾ കണ്ണുകൾ നനഞ്ഞിരുന്നു.

”നീനു! മോളേ എൻ്റെ മുത്തേ.നീ മുറുക്കി പിടിക്ക്…അല്ലെ വീണുപോകും മോളേ!” സജിത്തിൻ്റെ വിറയാർന്ന സ്വരം.

Recent Stories

The Author

vibin P menon

3 Comments

  1. വായനാഭൂതം

    Feel good story ആണുട്ടോ ❤️

    1. താങ്ക്സ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com