ട്രൂ കോളർ [Rajtam] 55

Views : 787

ട്രൂ കോളർ

Author :Rajtam

 

 

ഈ ട്രൂ കൊളറും മനുഷ്യനെ അപകടത്തിൽ ചാടിക്കുമല്ലോ ഭഗവാനെ…… കഷ്ടിച്ചാണ് ഒരു അടിപിടിയിൽ നിന്നും രക്ഷപെട്ടത്.

ഉച്ചയൂണും കഴിഞ്ഞു ഒന്ന് വിശ്രമിക്കാൻ ഇരുന്നപ്പോഴാണ് സതീശൻ മേശിരി വന്ന് ഫോൺ ചോദിച്ചത്.

“ഡാ ഷിബു ഫോൺ ഒന്ന് താടാ… എന്റെ ഫോണിന്റെ ചാർജ് പോയി. എനിക്കൊന്നു അവളെ വിളിക്കണം “.

ഞാൻ ഫോൺ ലോക്ക് ഇളക്കി മേശിരിക്ക് നൽകി.

“മേശിരി നമ്പർ ഡിലീറ്റ് ചെയ്തിട്ടേ ഇവന് തിരിച്ചു കൊടുക്കാവൂ.. ഇവനെ അറിയാമല്ലോ? രമേശന്റെ വക ഒരു പാര.

സതീശൻ മേശിരി എന്റെ ഫോൺ വാങ്ങി നമ്പർ ഡയൽ ചെയ്തു തിരിഞ്ഞു നടന്നു.

പെട്ടെന്ന് എന്നെ രൂക്ഷമായി ഒന്ന് നോക്കി.

ഞാൻ ഒന്ന് അമ്പരന്നു. ഞാനും രമേശനും പരസ്പരം നോക്കി. ഞങ്ങൾക്ക് ഒന്നും പിടികിട്ടിയില്ല.

മേശിരി ഫോൺ സംസാരത്തിനിടയിൽ എന്നെ പല തവണ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു.

“ഡാ രമേശാ എന്തോ പന്തികേട് ഉണ്ടല്ലോ “

ഫോൺ സംസാരം നിർത്തി എന്റെ മുഖത്തേക്ക് തുറിച്ചു നോക്കികൊണ്ട്‌ മേശിരി അടുത്തേക്ക് വന്ന് ഫോൺ കൈയിൽ തന്നു.

“ഡാ ഷിബു നീ എന്തിനാ എന്റെ ഭാര്യയുടെ നമ്പർ സേവ് ചെയ്തു വച്ചിരിക്കുന്നത്‌?അവളുടെ നമ്പർ നിനക്ക് എങ്ങിനെ കിട്ടി?”

മേശിരി ദേഷ്യം കൊണ്ട് വിറക്കുന്നുന്നുണ്ടായിരുന്നു.

“അയ്യോ മേശിരി നിങ്ങടെ ഭാര്യയെ എനിക്കറിയത്തില്ല “

സത്യത്തിൽ മേശിരിയും ആയി മൂന്ന് ദിവസത്തെ പരിചയമേ ഉള്ളൂ. ഈ പണി സൈറ്റിൽ വച്ചാ ആദ്യമായി കാണുന്നതും. ഞാൻ ധർമ്മസങ്കടത്തിൽ ആയി.

“പിന്നെങ്ങനെ ഞാൻ ഡയൽ ചെയ്തപ്പോ അവളുടെ പേര് വന്നു? അതും ജയ മൈ വൈഫ്‌ എന്ന്?”

മേശിരിയുടെ മുഖം ചുവന്നു തുടുത്തിരുന്നു.

“അയ്യോ മേശിരി അതു ട്രൂ കോളറാ “

രമേശൻ തക്ക സമയത്തു ഇടപെട്ടു.

” മേശിരി…അതു ട്രൂ കോളെറിൽ കാണിച്ചതാ. നമ്മുടെ കോണ്ടാക്ടിൽ ഉള്ള ഒരാൾ ഏതെങ്കിലും നമ്പർ സേവ് ചെയ്തു വച്ചിരുന്നാൽ അതുപോലെ ട്രൂ കോളെറിൽ കാണിക്കും.. അതുകൊണ്ടാ മേശിരി സേവ് ചെയ്തു വച്ചിരിക്കുന്നത് പോലെ കാണിച്ചത് “

രമേശൻ അവന് അറിയാവുന്നത് പോലെ പറഞ്ഞൊപ്പിച്ചു.

മേശിരിക്ക് മനസ്സിലായോ എന്തോ? വീർത്ത മുഖവും ആയി അദ്ദേഹം തിരിഞ്ഞു നടന്നു. ഞാനും രമേശനും പരസ്പരം നോക്കി. ഒരു പ്രശ്നം ഒഴിവാക്കിയ ആശ്വാസം ആയിരുന്നു അവന്റെ മുഖത്ത്.

ട്രൂ കോളെർ വരുത്തിയ വിന നോക്കണേ…. ഇക്കാലത്തു അപകടം പതിയിരിക്കാത്ത എന്തെങ്കിലും ഉണ്ടോ എന്നാണ് ഇപ്പോഴത്തെ എന്റെ സംശയം……

Recent Stories

The Author

Rajtam

3 Comments

  1. 😂😂😂

  2. 😃😃😃😃

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com