ഗുരുവും ശിഷ്യനും [Jojo Jose Thiruvizha] 53

Views : 1729

ഗുരുവും ശിഷ്യനും

Author : Jojo Jose Thiruvizha

 

ഗിരിശൃംഗങ്ങൾക്കിടയിലെ ബോധിവൃക്ഷ ചുവട്ടിൽ പത്മാസനത്തിൽ ഗുരു ഇരിക്കുകകയായിരുന്നു.അപ്പോൾ സ്ലേറ്റ് കല്ലുകൾ മേലോടായി മേഞ്ഞ ആശ്രമത്തിൽ നിന്ന് ശിഷ്യൻ പുറത്തേക്കുവന്നു.ശിഷ്യൻ നേരെ ഗുരുവിന് അടുത്തെത്തി.ശിഷ്യൻെറ മുഖത്തെ സംശയഭാവം കണ്ടിട്ടാവാം നേരിയ ഒരു പുഞ്ചിരിയോടെ ഗുരു ചോദിച്ചു.

ഗുരു:എന്താ കുട്ടി?.

ശിക്ഷ്യൻ:കുറെ നാളായി എന്നെ ഒരു സംശയം അലട്ടുന്നു.ദൈവം ഉണ്ടോ ഇല്ലയോ?.

ഗുരു:അത് നീ സ്വയം കണ്ടെത്തേണ്ടതാണ്.എങ്കിലും ചിലകാര്യങ്ങൾ ഞാൻ പറയാം.ഈ പ്രപഞ്ചത്തിൽ ശൂന്യതയിൽ നിന്ന് ആർക്കും ഇതുവരെ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.അതിനാൽ ഈ പ്രപഞ്ചം ഉണ്ടാകാൻ എന്ത് കാരണമായോ ആ ശക്തിയാണ് എന്നെ സംബന്ധിച്ച് ദൈവം.അത് പക്ഷേ ഇന്നത്തെ മതങ്ങൾ സംങ്കൽപ്പിക്കുന്ന പോലെ ഒരു സർവ്വശക്തനും ഈ പ്രപഞ്ചത്തെ മുഴുവനും നൻമയ്ക്ക് അനുസരിച്ച് സംരക്ഷിക്കുന്നവനും തിൻമയ്ക്ക് അനുസരിച്ച് ശിക്ഷിക്കുന്നവനും അല്ല.അത് ചിലപ്പോൾ ഗുരുത്വാകർഷണം പോലെ ഒന്നാവാം.ആ ശക്തി ചില നിമിത്തങ്ങളുടെ സ്വാധീനം വഴിയായി പ്രപഞ്ച സൃഷ്ടിക്ക് കാരണമായതാകാം.ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ പ്രപഞ്ചത്തിന് ഇനി മാറ്റം ഒന്നും ഉണ്ടാകാൻ പോകുന്നില്ല.അപ്പോൾ പിന്നെ ദൈവം ഉണ്ടായാലും ഇല്ലെങ്കിലും അതുകൊണ്ട് എന്ത് കാര്യം.

ശിഷ്യൻ:അങ്ങനെയാണെങ്കിൽ സ്വർഗ്ഗവും നരകവും ഇല്ലെന്നാണോ അങ്ങ് പറയുന്നത്?.

ഗുരു:ശാന്തിയും ആനന്തവും ഉള്ള മനസ്സാണ് സ്വർഗ്ഗം.അശാന്തിയും ദുഃഖവും നിലനിൽക്കുന്ന മനസ്സാണ് നരകം.അതു രണ്ടും ഈ ഭൂമിയിൽ തന്നെ ഉണ്ട്.അതും തേടി ഇനിയെങ്ങും പോകണം എന്നില്ല.

ശിഷ്യൻ:അങ്ങനെയാണെങ്കിൽ ജീവിതത്തിൻെറ ലക്ഷ്യം എന്താണ്?.

ഗുരു:ജീവിതത്തിൻെറ ലക്ഷ്യം ആനന്തം നേടലാണ് അല്ലാതെ ദൈവത്തെ കണ്ടെത്തലല്ല.

ഗുരു ഒരു ചെറുചിരിയോടെ ശിഷ്യനോട് ചോദിച്ചു.

ഒരു പീഠത്തിൽ മൂന്നു തളികകളിലായി മിഠായി,പണം,യൗവനം കിട്ടാനുള്ള ഔഷധം എന്നിവ വച്ചിരിക്കുന്നു. ബാലൻ,യുവാവ്,വൃദ്ധൻ എന്നിവർ അവിടേയ്ക്ക് പോകുന്നു.ഒരോ ആൾക്കും ആ തളികയിലുള്ള ഏതെങ്കിലും ഒന്നെടുക്കാം.എങ്കിൽ അവർ ഓരോരുത്തരും എന്തായിരിക്കും എടുക്കുക?.

Recent Stories

The Author

Jojo Jose Thiruvizha

15 Comments

  1. ആരോഗ്യവും മനസ്സമാധാനം ഉള്ള മനസ്സും കടങ്ങൾ ഇല്ലാത്ത അവസ്ഥയും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ബന്ധുമിത്രാദികൾ കട്ടക്ക് കൂടെ നിൽക്കുന്ന ഇണ
    ശരിക്കും ഇതല്ലേ ശരിക്കുമുള്ള സ്വർഗ്ഗം.
    അല്ലാതെ എന്ത് സ്വർഗ്ഗം കിട്ടിയിട്ട് എന്താണ് കാര്യം

    എഴുത്ത് നന്നായിട്ടുണ്ട്.

  2. Nannaayiriykkunnu.

    you are a spiritually elavated guy 🙂
    Nice attempts.

  3. Jojo Jose Thiruvizha

    കര്‍മ്മണ്യേ വാധികാരസ്‌തേ

    മാ ഫലേഷു കദാചനാ

    (പ്രവൃത്തിയില്‍ മാത്രമേ നിനക്ക് അധികാരമുള്ളൂ, ഒരിക്കലും ഫലത്തില്‍ ഇല്ല)

    ഭഗവദ്ഗീതയിൽ പറയുന്നത് ക൪മ്മം ചെയ്ത ശേഷം അതിന്റെ ഫലത്തെ കുറിച്ച് വ്യാകുലപ്പെടരുത് എന്നാണ്.ഒരാഗ്രഹം കഴിയു൩ോൾ അടുത്തതു വന്നു കഴിയും ആഗ്രഹങ്ങൾക്ക് അവസാനം ഇല്ല.അതിനാൽ ആഗ്രഹങ്ങൾ ഉപേക്ഷിക്കുന്കയോ അതിന്റെ ഫലത്തെ ഉപേക്ഷിക്കുകയോ ചെയ്യണം.

    1. ഫലത്തെ ഉപേക്ഷിക്കാന്‍ പറ്റില്ല… എന്നാൽ ഫലത്തില്‍ ഉള്ള വേവലാതി upekshikkam… ഫലം അനുഭവിക്കുക തന്നെ വേണം

  4. ❤️🙌🏻

    1. Jojo Jose Thiruvizha

      🙏thank you

      1. Its like – do your duty and leave the rest (result) to God. Dont get attached to the fruit of efforts.

  5. ആഗ്രഹം ഒഴിവാക്കുക എന്നതല്ലേ ഏറ്റവും വലിയ ആഗ്രഹം… മറ്റുള്ള ആഗ്രഹങ്ങള്‍ സാധിക്കുക ഇത്രയും പ്രയാസം ഉണ്ടാവില്ല

    1. ആഗ്രഹങ്ങൾ അല്ലെ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

      1. Jojo Jose Thiruvizha

        മനുഷ്യൻ ജീവിക്കുന്നത് ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാനല്ല.ആ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കു൩ോൾ കിട്ടുന്ന ആനന്തത്തിന് വേണ്ടിയാണ്.ആ ആഗ്രഹം പരാജയപ്പെട്ടാൽ അവന് ദുഖം ഉണ്ടാകുന്നു.അതിനാൽ ആനന്തം തേടലാണ് ജീവിത ലക്ഷ്യം.

        1. ആനന്തം നേടണം എന്നത് ഒരു ആഗ്രഹം അല്ലെ.

      2. ആഗ്രഹങ്ങള്‍ ഇല്ലാതെ ആകുമ്പോള്‍ എന്നും ആനന്ദം മാത്രം…. 🤗🤗

        1. ആഗ്രഹങ്ങൾ ഇല്ലാതാകുന്നില്ല. ഉള്ളതിൽ ആനന്തം കണ്ടെത്താൻ മാത്രേ സാധിക്കു.

          1. ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ullathil ആനന്ദം കിട്ടില്ല… ആഗ്രഹിച്ചത് കിട്ടിയാൽ മാത്രമേ ആനന്ദം ലഭിക്കു

          2. ആഗ്രഹിച്ചത് കിട്ടാനും ആഗ്രഹിക്കണ്ടേ.

            എല്ലാർക്കും ആഗ്രഹം ഇണ്ടാകും പലരും അത് മനസ്സിൽ ഒളിപ്പിച്ചു ഉള്ളതിൽ സന്ദോഷം കണ്ടെത്താൻ ശ്രേമിക്കുവാണ്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com