ഗസൽ 3 [ദത്തൻ ഷാൻ] 92

 

 

 

 

ഗസൽ 3

 

അങ്ങനെ ഇരുട്ട് മൂടി.. ചുറ്റും അലങ്കാര വിളക്കുകളും വഴിവിളക്കുകളും കത്തി തുടങ്ങി.. വേദിയും പ്രകാശത്താൽ നിറഞ്ഞു.. അങ്ങനെ രണ്ട് ദിവസം നീളുന്ന കൊച്ചിയിലെ ഗസൽ രാവിന് തുടക്കമായി.. ഇജാസിന്റെ ഹൃദയം തൊട്ടുള്ള ആലാപനത്തിൽ സദസ്സ് ലയിച്ചിരിക്കുന്നു.. രണ്ടാമത്തെ ഗാനത്തിലേക്ക് കടക്കുമ്പോ പതിവ്പോലെ കാണികളോട് സ്നേഹത്തിൽ ഒന്ന് ആമുഖം നൽകിയ ശേഷം.. ഇജാസ് ഒന്ന് മൂളി…

“പാഠപുസ്തകത്തിൽ.. മയിൽ-

പീലി വെച്ച് കൊണ്ട്… പീലി പെറ്റ് കൂട്ടുമെന്ന്… നീ പറഞ്ഞു പണ്ട്..”

ആളുകൾ ആവേശത്തോടെ ആ ഗാനത്തെ വരവേറ്റു. പാടുന്നതിനിടയിൽ പതിവ് പോലെ കാണികളിലേക്ക് കണ്ണോടിച്ച ഇജാസിന്റെ ശബ്ദം അറിയാതെ ഒന്ന് പതറി. പടച്ചോനെ ദാ അവളല്ലേ അത്.. അതേ കണ്ണുകൾ.. റബ്ബേ.. എന്താ ഇത്. തലശ്ശേരിയിൽ ഇന്നലെ രാത്രി ഞാൻ കണ്ട അതേ കണ്ണുകൾ. എന്റെ ആലാപനത്തിൽ ലയിച്ചിരിക്കുന്നു. ഇനിയെന്റെ തോന്നലാണോ..

ഇജാസ് പല്ലവിയിലേക്ക് വന്നു..

“ഓത്തുപള്ളീലന്ന് നമ്മൾ.. പോയിരുന്ന കാലം….”

ആളുകൾ എണീറ്റ് നിന്ന് കയ്യടിച്ചു. ആ കയ്യടികൾക്കിടയിൽ ആ മുഖം മാഞ്ഞുപോയി. ആ കാഴ്ച തന്റെ തോന്നൽ മാത്രം ആണെന്ന് വിശ്വസിച്ചുകൊണ്ട് ഇജാസ് പാട്ടിൽ മുഴുകി.

പക്ഷേ ശബ്ദം പതറിയത് കയ്യടികൾക്കിടയിൽ മാഞ്ഞുപോയെങ്കിലും മൂത്താപ്പയ്ക്ക് മനസ്സിലായിരുന്നു. ഇജാസ് പതിയെ ചരണത്തിലേക്ക് കടന്നു.

 

“ഞാൻ ഒരുത്തൻ നീ ഒരുത്തി..

നമ്മൾ തന്നിടയ്ക്ക്.. വേലി കെട്ടാൻ കാലത്തിന്നുണ്ടാകുമോ കരുത്ത്..”

 

മനസ്സിൽ കൊണ്ട് പാടുന്നത് പോലെ അവൻ വീണ്ടും അവളെ കണ്ട ഭാഗത്തേക്ക് നോക്കി. ഇത്തവണ പക്ഷേ അവനൊരുകാര്യം ഉറപ്പായി. ഇത് തന്റെ തോന്നലല്ല. ഇതവൾ തന്നെയാണ്.. ആ കണ്ണുകളവന് അങ്ങനെയൊന്നും മറക്കാൻ പറ്റില്ലല്ലോ. ഇതുവരെ ഇല്ലാത്ത ഉന്മേഷം അവന്റെ പാട്ടുകളിലേക്ക് വന്നു. വളരെ ആഹ്ലാദത്തോടെയാണ് അവൻ ഇന്നത്തെ പരിപാടി പാടി തീർത്തത്. ഇന്ന് അവളെ വിടുന്ന പ്രശ്നമില്ല. എത്ര റിസ്ക് എടുത്തിട്ടാണെങ്കിലും അവളോട് സംസാരിക്കണം. പാടിക്കഴിഞ്ഞ് നന്ദിയും പറഞ്ഞിട്ട് മറ്റൊന്നിനും കാത്തുനിൽക്കാതെ അവൻ സ്റ്റേജിൽ നിന്ന് ഇറങ്ങി അവളുടെ ഭാഗത്തേക്ക് വേഗത്തിൽ നടന്നു. അവളുടെ നടത്തവും വേഗത്തിലാണ്.

“എന്ത് ഉയരം ആണ് അവൾക്ക്.. ഹോ ആറടി എങ്കിലും കാണും..”

അവൻ നടത്തത്തിന്റെ വേഗത കൂട്ടി. അവൾ ഒരു ഇടവഴിയിലേക്ക് നടന്നു കയറി കൂടെ ആരും ഇല്ലാ..അവൾ നടന്നു പോകുന്ന വഴിയിലാകെ ഇതുവരെ ജീവിതത്തിൽ അവൻ കണ്ടുമുട്ടാത്ത ഒരു സുഗന്ധം ഉണ്ടായിരുന്നു..

“പടച്ചോനെ.. എന്ത് നല്ല മണമാണ് അവൾ പോകുന്ന വഴിക്ക്. ഇതെന്ത് അത്തറാണ് അവൾ പുരട്ടിയിരിക്കുന്നത്.. പരിചയപ്പെടുന്ന കൂട്ടത്തിൽ ആ അത്തറിനെ പറ്റിയും ചോദിക്കണം.. ഹോ പേടിയും ആവുന്നുണ്ട് ആരേലും കണ്ടാൽ ന്താ പറയാ.. അടി കിട്ടും മുൻപ് വേഗം പോയി ഒന്ന് പരിചയപ്പെട്ടാൽ മാത്രം മതി.. പിന്നേ ഇന്നലെ തലശ്ശേരിയിലും ഇന്ന് കൊച്ചിയിലും ഉണ്ടാകാനുള്ള കാരണവും ചോദിക്കണം..” ഇപ്പോഴും അവർക്കിടയിൽ നല്ല ദൂരം ഉണ്ട്.. നടന്നു നടന്നവൾ വലത്തോട്ടുള്ള ഒരു വഴിയിലേക്ക് കേറുന്നത് ദൂരെ നിന്നവൻ കണ്ടു.. പെട്ടെന്ന് അതിശക്തമായ് അവിടെ മിന്നലിന്റെ വെളിച്ചം ഇറങ്ങി വന്നു.. പെട്ടെന്നായതിനാൽ ഇജാസ് നന്നായി ഭയന്നു..

6 Comments

Add a Comment
  1. Balance story എവിടെ

  2. Going Good. Keep it up..

    1. ദത്തൻ+ഷാൻ

      Thank you mashe😍

  3. എവിടെ പണ്ട് വായിച്ച ഒരു കഥ ആണ് കോളേജിലെ ടീച്ചർ ആൻഡ് സ്റ്റുഡന്റ് തമ്മിൽ ലവ് ആവുന്നത് ആ സ്റ്റോറി ടെ നെയിം അറിയാമോ

  4. ❤❤❤❤❤

    1. ദത്തൻ+ഷാൻ

      😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *