ഒരു മധുര പ്രതികാരം 10

Oru Madura Prathikaram by മിനി സജി അഗസ്റ്റിൻ

പള്ളി പെരുന്നാളിന് കഴുന്ന് എടുത്ത് തിരിച്ചു വന്ന് കൂട്ടുകാരൻ അനൂപിന്റെ കൂടെ നിൽക്കുമ്പോളാണ് സിബി ആദ്യമായി അവളേ കാണുന്നത്. ഇളം പിങ്ക് ചുരിദാറിൽ ഒരു മാലാഖ. വട്ടമുഖം. തുടുത്ത കവിളുകൾ നല്ല നിറം.ഇവിടെ ഒന്നും കണ്ടിട്ടില്ല ആ സുന്ദരിയേ. അപ്പോളാണ് അനൂപും അവളേ കാണുന്നത്. എന്റളിയാ ഏതാ ഈ സുന്ദരി? ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ? ആർക്കറിയാം എന്ന് വലിയ താല്പര്യമില്ലാതെ അവനോട് പറഞ്ഞിട്ട് വാദ്യമേളകാരുടെ അടുത്ത് ചെന്നപ്പോൾ അവിടെ ചെണ്ടമേളം തകർക്കുന്നു. ഇനി പ്രതിക്ഷമാണ് എന്ന് പള്ളിയിൽ നിന്നുള്ള അറിയിപ്പ് കേൾക്കാം. നോക്കുമ്പോൾ അവളുണ്ട് തന്റെ ഒരേ ഒരു പെങ്ങളായ ഹെലനോടും വർത്താനം പറഞ്ഞു ചിരിക്കുന്നു. ഒരു നിമിഷം ഈ ലോകം ആ ഒരു ചിരിയിൽ വന്ന് ലയിക്കുന്നത് പോലെ തോന്നി സിബിക്ക്.

തേക്കുമ്പറബിലേ വർഗ്ഗീസ് അന്നമ്മാ ദമ്പതികളുടെ മൂത്ത പുത്രനാണ് സിബി. അവന് ഇളയത് ഹെലൻ. ഡിഗ്രിക്കു പഠിക്കുന്നു. പണ്ട് ഒരുത്തി അസലായി പറ്റിച്ചതുകൊണ്ട് ഇനി കല്യാണമേ വേണ്ട എന്നാണ് തീരുമാനം.

ഡിഗ്രി കഴിഞ്ഞ് കൃഷിയിലേക്ക് ഇറങ്ങിയപ്പോൾ പ്രേമിച്ചപെണ്ണിന് അമേരിക്കക്ക് പറക്കണം എന്ന് പറഞ്ഞ് ഒരു അമേരിക്കക്കാരനുമായി കല്യാണം കഴിഞ്ഞ് അവൾ അമേരിക്കക്ക് പറന്നു. അന്ന് തുടങ്ങിയതാണ് ഈ സ്ത്രീവിരോധം.

ആങ്ങളയുടെ ഏതു കാര്യത്തിനും സപ്പോർട്ട് നിൽക്കുന്ന പെങ്ങൾക്ക് അവന്റെ സ്ത്രീ വിരോധം മാത്രം അംഗീകരിക്കാൻ പറ്റിയില്ല. അതിന് അവൾ ഇടക്ക് അവനേ കുറ്റപെടുത്താറും ഉണ്ട്.

രാത്രിയിലേ പ്രതിക്ഷണം കഴിഞ്ഞ് മൊബൈൽ നോക്കിയപ്പോൾ ഹെലന്റെ മെസേജ് ചേട്ടായി ഞാൻ ചാച്ചന്റെ കൂടെ വീട്ടിലേക്ക് പോകുവാ. എന്നെ കണ്ടില്ലെങ്കിൽ പേടിക്കേണ്ട.

അവരുടെ അമ്മ കാലിന് ഒരു ചെറിയ ഓപ്പറേഷനുമായി വീട്ടിൽ വിശ്രമത്തിലാണ്. വീട്ടിലേ എല്ലാ കാര്യവും എല്ലാവരും ഒന്നിച്ചാണ് ചെയ്യുക. അതുകൊണ്ട് തന്നെ അമ്മയുടെ വിശ്രമം അവർക്ക് ഒരു പ്രശ്നമേ ആയരുന്നില്ല.

ഹെലൻ ചെന്നിട്ട് വേണം അമ്മക്ക് മരുന്നും ആഹാരവും കൊടുക്കാൻ.അവൾ പള്ളിയിലേ വിശേഷം ഒക്കെ പറഞ്ഞ് അമ്മക്ക് ആഹാരം വിളമ്പി കൊടുത്തു. എന്നിട്ട് താങ്ങി എണീപ്പിച്ച് കട്ടിലിൽ ഇരുത്തി. അവർ ആഹാരം കഴിച്ചു കഴിഞ്ഞപ്പോളാണ് സിബിയുടെ വരവ്.

അവൾ അപ്പനും ആങ്ങളക്കും ഉള്ള ആഹാരം വിളമ്പി. അവർ മൂന്നുപേരും ഒന്നിച്ചിരുന്ന് പെരുന്നാൾ വിശേഷമൊക്കെ പറഞ്ഞ് ആഹാരം കഴിക്കാൻ തുടങ്ങി.

അവൻ ഒന്നും അറിയാത്തതു പോലെ അവളോട് ചോദിച്ചു ഇന്ന് കഴുന്നെടുത്തപ്പോൾ നിന്റെ കൂടെ ഒരു പെണ്ണിനേ കണ്ടല്ലോ ഏതാ അവൾ? ഹെലൻ അവനേ ഒന്ന് സൂക്ഷിച്ചു നോക്കി എന്നിട്ട് ആക്കിയ ഒരു ചിരി ചിരിച്ചു.

1 Comment

Add a Comment
  1. തകർത്തു അടിപൊളി പ്രതികാരം

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: