എന്റെ ഉമ്മാന്റെ നിക്കാഹ് 6 [നൗഫു] 1470

എന്റെ ഉമ്മാന്റെ നിക്കാഹ് 6

Author : നൗഫു

എന്റെ ഉമ്മാന്റെ നിക്കാഹ് 5

 

 

 

ദീർഘ നേരത്തെ ഉറക്കം കഴിഞ്ഞു ഞാൻ എന്റെ കണ്ണുകൾ പതിയെ തുറന്നു…

 

നേരത്തെ എന്നെ കിടത്തിയ റൂമിൽ അല്ലായിരുന്നു ഇപ്പൊൾ കിടക്കുന്നത്….

 

പഞ്ഞി പോലെ മൃദുലമായ ബെഡിൽ.. ഒന്ന് അനങ്ങിയാൽ പോലും സ്പ്രിംഗ് പോലെ ഇളകുന്ന ബെഡിൽ…

 

മനോഹരമായി ഡിസൈൻ ചെയ്ത ഹോട്ടാലോ, ബംഗ്ലാവോ എന്ന് തോന്നിപ്പിക്കുന്ന ഒരു മുറി.. സെൻഡലൈസിഡ് ac യിൽ നിന്നുള്ള നേർത്ത തണുപ്പ് എന്നെ സുഖമായ ഉറക്കം നൽകിയിരുന്നു…

 

ഞാൻ കണ്ണ് തുറന്നു മുകളിലേക്ക് നോക്കി കുറച്ചു നിമിഷം കിടന്നു..

 

എന്റെ മൂക്കിലൂടെ ഒരു സുഗന്ധം പതിയെ ശ്വാസനാളത്തിലൂടെ ഉള്ളിലേക്കു കയറി…

 

ഒരു അത്തറിന്റെ മണം…

 

ആ സുഗന്ധം തന്നെ ആയിരുന്നു എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്…

 

തലച്ചോറിലേക് ആ സുഗന്ധം എത്തിയപ്പോൾ അറിയാതെ എന്റെ കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒഴുകി…

 

എന്റെ ഉപ്പയെ ഓർത്തെന്ന പോലെ…

 

ഉപ്പ അരികിലേക് വരുമ്പോൾ എല്ലാം ഈ സുഗന്ധമായിരുന്നു.. എന്നെ മടിയിലേക് ഇരുത്തി കഴിഞ്ഞു ഞാൻ എഴുന്നേറ്റ് പോയാലും ആ സുഗന്ധം എന്റെ കൂടേ ഉണ്ടായിരിക്കും..

 

പതിയെ ഒരു കൈ എന്റെ തലയിൽ തലോടി… ആ കൈകളിൽ ഒരു വിറയൽ അനുഭവ പെട്ടിരുന്നു…

 

പതിയെ നെറ്റിയിലൂടെ കണ്ണിൽ തഴുകി എന്റെ മൂക്കിലൂടെ കവിളിലേക് എത്തി…

 

ആ കൈകളിലും അതേ അത്തറിന്റെ മണം ആയിരുന്നു…

 

എന്റെ മുഖം ആ കയ്യിലെടുത്തു വലത്തേക് ചെരിച്ചു..

 

ആ സമയം തന്നെ റൂമിൽ മുഴുവനായി വെളിച്ചം നിറഞ്ഞു…

 

“ഉപ്പി …

 

എന്റെ ഉപ്പിച്ചി…”

 

എന്റെ ചുണ്ടുകളിൽ പതിയെ പുഞ്ചിരി വിരിഞ്ഞു…

 

എന്റെ കണ്ണുകൾ എന്തിനെന്നറിയാതെ.. സന്തോഷത്തോടെ കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങുവാനായി തുടങ്ങി..

 

24 Comments

 1. താങ്കളുടെ ഇതിനു മുന്നേയുള്ള കഥകളെല്ലാം മാന്യമായ രീതിയിൽ അവസാനിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ആറാം ഭാഗം പ്രസിദ്ധീകരിച്ച് ഇപ്പോൾ നാലു മാസമായി. ഇത്രയും അവതരണത്തിൽ പുതുമ പുലർത്തുന്ന, കാമ്പുള്ള, ലൈക്കുള്ള കഥ അവസാന ഘട്ടത്തിൽ നിറുത്തി പോകരുത്. എങ്ങനെയെങ്കിലും അത് എഴുതി തീർക്കണം, അല്ലാത്തപക്ഷം ആ കഥ കാത്തിരുന്നു വായിക്കുന്നവരോട്/ആരാധകരോട് ചെയ്യുന്ന ദ്രോഹമായിരിക്കും.
  ഇപ്പോഴും ഈ കഥയുടെ അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

 2. Hi
  Presently ee site ettavum nnalla response kittya kathayan ith.
  Bro kore munb aan ee oru aavashayam parayunnathil okk(harshan. Mk. Aghane eyuthukaarulla starting il nnalla reachum ee site undaayirunnu ippo athalla avastha) ippo site il nnalle response um like um kittya katha thanne aan ath kond bro eyuthanam

  1. സോറി ബ്രോ… ഒരുപാട് പേര് പേഴ്സണൽ ആയി ആവശ്യ പെടുന്നുണ്ട് ഈ കഥ മുഴുവനക്കാൻ… എനിക്കെന്തോ കഴിയുമോ എന്നറിയില്ല എന്നാലും ശ്രമിക്കാം ?❤❤

  2. Still waiting

 3. ബാക്കി എവിടെ

 4. താങ്കളുടെ കഥ എഴുത്തിലും അവതരണത്തിലും പ്രത്യേകതയുള്ളതാണ്. ഒരു സാധാരണ വായനക്കാരന്റെ മനസ്സിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നതു പോലെയാണ്, പോരാത്തതിന് കഥാതന്തുവും കഥാപാത്രങ്ങളും നമുക്കു ചുറ്റും ഉള്ളതായതു കൊണ്ട് എളുപ്പം ബന്ധപ്പെടുത്താൻ പറ്റും.

  ഈ കഥയുടെ നിർണ്ണായകമായ ഭാഗത്തിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു.

 5. നിധീഷ്

  അപ്പോ നിങ്ങളും പോവാണല്ലേ….. ???

 6. എന്ത് കോപ്പാണ് ?

 7. ? നിതീഷേട്ടൻ ?

  ഇക്ക പോവാതിരുന്നൂടെ…… പിടിച്ചു നിർത്താൻ എനിക്കാവില്ല എന്തൊക്കെയായാലും സന്തോഷത്തോടെ ഇരിക്കുക് ??. പണ്ടത്തെ എല്ലാവരും പോയി, ഒരുപാടു് നല്ല ഓർമകൾ തന്ന ഒരിടം ആയത് കൊണ്ട് മാത്ര ഇങ്ങോട്ട് ഞൻ വരുന്നത് തന്നെ ? aparajithan കഴിഞ ചെലപ്പോ അതും നിക്കും.

  നിച്ചു രക്ഷപെടട്ടെ, revenge nokke ഒര് പാർട്ട് മതിയാവുമോ ?

  1. നല്ല തീരുമാനം. അപ്പുറത്ത് ഞാൻ താങ്കളെ ഫോളോ ചെയ്യുന്നുണ്ട്.

   1. ? നിതീഷേട്ടൻ ?

    എന്നെയോ ?

  2. അപരാജിതൻ വായിക്കാൻ ആണെങ്കിലും ഇവിടുന്ന് പിരിഞ്ഞുപോയ മറ്റുള്ള കഥാകാരന്മാരുടെ കഥ വായിക്കാൻ ആണെങ്കിലും Ranjeet Pratap Singh ceo ആയിരിക്കുന്ന ആപ്പിൽ വന്നാൽ മതി ചേട്ടാ. ഇവിടെയുള്ള മിക്കവരും അവിടെ ഉണ്ട്. ഹർഷേട്ടൻ എല്ലാ ദിവസവും അപരാജിതൻ കഥയുടെ അപ്ഡേറ്റും അവിടെ നൽകാറുണ്ട്. അതുപോലെ ബാക്കിയുള്ളവരും.

   1. Athu ethu app aanu bro

   2. ? നിതീഷേട്ടൻ ?

    ഇവിടുന്ന് കിട്ടിയ ഓർമകളുടെ ആഴം വേറെ എവിടെയും കിട്ടില്ല സഹോ ?, അപരാജിതന് ഇവിടെ വായിക്കുന്ന aa ഫീൽ മൻ്റെവിടുന്നും എനിക്ക് കിട്ടാൻ പോകുന്നില്ല

    1. എപ്പോഴും ഓർമ്മകൾ നൽകുന്നത് വ്യക്തികളാണ് ചേട്ടാ. ആ ലോക്ക് ഡൗൺ സമയത്തൊക്കെ എന്ത് രസമായിരുന്നു chatroom ഉം write to us ഉം വരുന്നതിനും മുമ്പ് അപരാജിതൻ വാളിൽ നമ്മൾ വായനക്കാരും കഥാകാരന്മാരും ഒത്തുകൂടിയത് ഓർമ്മയുണ്ടോ. ഭൂമിക്ക് കീഴിലുള്ള എന്തിനെയും കുറിച്ചും നമ്മൾ അവിടെ സംസാരിക്കുമായിരുന്നു. എന്നാൽ ചിലരുടെയൊക്കെ പിടിപ്പുകേടുകളും പിടിവാശിയും കാരണം എല്ലാവരും ഇവിടം ഉപേക്ഷിച്ചു പോയി. സത്യം പറഞ്ഞാൽ ആ ഓർമ്മകൾ തിരികെ പിടിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങോട്ടേക്ക് പോയത്. അവിടെ അപരാജിതൻ കഥയുടെ കമന്റ് ബോക്സിൽ എനിക്ക് എല്ലാവരെയും കാണാൻ സാധിച്ചു. വീണ്ടും ആ സൗഹൃദം സ്ഥാപിക്കാൻ സാധിച്ചു.

   3. അസൈറ്റിണ്ട്പേര്പറയുബ്രോ

 8. Story is going Good. You don’t go.you should need hear.

 9. വയസ്സിനു മൂത്തത് ആണെന്ന് മനസ്സിലായി
  ഇക്ക പോകല്ലേ നിങ്ങളെ കഥ വല്ലാണ്ട് miss ആവും pls

 10. ആൽക്കെമിസ്റ്റ്

  പ്രിയ നൗഫു, താങ്കളുടെ കഥകൾ വ്യത്യസ്തത ഉള്ളതാണ്. ഒരു അന്തിമ തീരുമാനം ഇപ്പോൾ എടുക്കരുത്. എഴുതുന്നത് എന്തായാലും അത് തുടരട്ടെ… അത് ഒരിക്കലും മറ്റുള്ളവരുടെ അംഗീകരത്തിനു വേണ്ടിയാവണ്ട സ്വന്തത്തിനെ തൃപ്തിപ്പെടുത്താൻ മാത്രം ആവട്ടെ.

  1. മടുത്തു ബ്രോ ???

 11. ആൽക്കെമിസ്റ്റ്

  കഥ വീണ്ടും ട്വിസ്റ്റിലൂടെ പോവുകയാണല്ലോ. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമല്ലോ.
  ഇതുവരെ പരിചയമില്ലാത്ത കുറച്ചാളുകൾ വന്ന് അതിമനോഹരമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മരണരംഗം ഒരു കഥക്കു വേണ്ടി ഞാനെഴുതിവെച്ചിട്ടുണ്ട്.

 12. നൗഫുഷാലിയാത്തി

 13. ഇരിഞ്ഞാലക്കുടക്കാരൻ

  ജ്ജ് പോകല്ലേടോ നാറി???

Comments are closed.