ഉമ്മയും മ്മദും -4 [Divz] 32

Views : 960

ഉമ്മയേയും മ്മദും 4

Author :Divz

– മ്മദേ ഇജ്ജ് ഒന്ന് ബന്നേ …ഞമ്മടെ പോട്ടോ  ഒന്ന്  എടുത്തു തന്നെ …

-ന്തു പോട്ടോയാ

– ചെടി നടണയിന്റെ …സ്റ്റോറി ഇടനാ ….

-അയിന്  ഇതൊക്കെ നട്ടത് ഞാനല്ലേ.

– അല്ലേലും ഇജ്ജ് തന്നെ നടണം ..നനക്കേം  ബേണം..ഉമ്മാക്ക് പ്രായമായില്ലേ ..ഇത് ഓരേ  പറ്റിക്കാനാണ് ..

– പൊക്കോണം ഉമ്മ ആണെന്നുന്നൊന്നും ഞാൻ നോക്കൂല്ല.തുള്ളാനും ചാടാനും തൊള്ള തുറക്കാനും ഇങ്ങൾക്ക്  ഒരു പ്രയോമില്ല …ന്തേലും പണിയെടുക്കാൻ പറയുമ്പോ ബെയ്സായിന്നല്ലേ ..

– ഇജ്ജ് എടുത്ത് തന്നുണ്ടോ ?..ഇല്ലേ ഇതൊക്കെ ഇപ്പ നുമ്മ  പിഴുതു കളയും.

– ഇങ്ങു താ
(ആത്മ : ഉമ്മ ആയിപോയി ഇല്ലേ ബല്ല എലിവേഷോം കൊടുത്തു  കൊല്ലായിരുന്നു )

– ന്തുമ്മ ഈടെ രണ്ടാളും കൂടെ പരിപാടി?

-ആരിത് ജബ്ബറോ  ?ഓനോട്‌ ഒരു പോട്ടോ  എടുത്ത് തരാൻ  പറഞ്ഞിട്ട് ഓൻ  കേക്കണില്ല.

– അതെന്ന മ്മദേ ,  ഇയ്യ്  ഉമ്മാക്ക്  പോട്ടോ  എടുത്ത് കൊടുക്കാത്തെ ..ഇങ്ങു താ ഞാനെടുത്ത്  തരാ

– ഇയ്യ്‌  പൊന്നാ ജബ്ബാറേ ….ഇതിനെ പെറ്റ  നേരത്തിനു അന്നെ പെറ്റാൽ  മതിയായിരുന്നു.

-ഉമ്മ പോസ് ചെയ്യ് …

-ഈ ചെടികിട്ടണം …കായും

-ഇങ്ങള് നിക്ക് ഉമ്മ…പൂവും കായും ഒക്കെ നുമ്മ ശെരിയാക്കി തേര ….ആഹ്  ഇച്ചിരി ചരിഞ്ഞു നിന്നെ …..ദാ  ങ്ങിനെ …

– മതിയാ  ജബ്ബാറേ …..

– ലേശം ഇടത്തോട്ട് …

-ബാക്കിയുള്ളോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിത്   വെച്ചി ഷോ കാണിക്കാൻ ഇങ്ങള്.

-മുണ്ടാണ്ട് ഒന്ന് പോൺണ്ട  മ്മദേ …ഇജ്ജ് അതൊന്നും കാര്യക്കണ്ട  ..പോട്ടോ എടുക്കിന് ….ഓന്  നൊസ്സാ ..

നൊസ്സ്  ഇങ്ങടെ ……ആഹ്ഹ

// പോട്ടോ  എടുപ്പ് തകൃതിയായി നടക്കുന്നു

-നോക്കിക്കേ ഉമ്മാ  , എങ്ങനെ ഉണ്ടെന്ന് ?

-ഇതാര ജബ്ബാറേ  ?

-ഏതു ?

Recent Stories

The Author

Divz

1 Comment

Add a Comment

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com