പ്രകാശം പരത്തുന്ന പെൺകുട്ടി – 1 17

Views : 4511

Prakasam Parathunna Penkutti Part- 1 by മിനി സജി അഗസ്റ്റിൻ

മോളേ നീ ഇന്ന് കിഷോർ വരുമ്പോൾ ഒന്ന് വാതിൽ തുറന്ന് കൊടുക്കണേ. എനിക്ക് ഇന്ന് തീരേ വയ്യ പ്രൊഫസർ അംബികാ വർഷയോട് പറഞ്ഞു. വർഷ അയ്യോ മാം ഞാൻ എന്ന് പറഞ്ഞ് ശങ്കിച്ചു നിന്നു. അവർ അവളേ ആശ്വസിപ്പിച്ചു.സാരമില്ല നീ വാതിൽ തുറന്ന് കൊടുത്താൽ മാത്രം മതി അവർ പറഞ്ഞു നിർത്തി.

രാത്രി പതിനൊ‌ന്ന് കഴിഞ്ഞപ്പോൾ കിഷോർ വന്നു. കോളിങ്ങ് ബെൽ അടിച്ചപ്പോൾ അവൾ വാതിൽ തുറന്നു അയാൾ വേച്ചു വേച്ച് അകത്തേക്ക് നടന്നു.അയാൾ പഴയ ഒരു ഹിന്ദിപാട്ട് മൂളുന്നുണ്ടായിരുന്നു “യേ ജോ മുഹബത് …..” അയാൾ ആടിയാടി സ്റ്റെപ്പ് കേറി മുകളിലെക്ക് പോയി. വർഷക്ക് എന്തോ ആ കാഴ്ച വല്ലാത്ത വേദന തോന്നി.

കുറച്ച് കഴിഞ്ഞ് അവൾ മെല്ലെ സ്റ്റെപ്പ് കേറി മുകളിൽ ചെന്നപ്പോൾ അയാൾ വന്ന അതേ വേഷത്തിൽ കട്ടിലിൽ കമന്ന് കിടക്കുന്നു. എന്തൊക്കയോ അവ്യക്തമായി പിറുപിറുക്കുന്നു.അവൾ താഴെ ഇരുന്നു അയാളുടെ ചെരുപ്പ് ഊരി അയാളേ നേരെ കിടക്കാൻ സഹായിച്ചു. എന്നിട്ട് ഒരു പുതപ്പെടുത്ത് പുതപ്പിച്ചു. ഏ.സി. ഓണാക്കി അവൾ സ്വന്തം റൂമിലേക്ക് പോയി. ഉറക്കം കണ്ണിൽ കേറുന്നത് വരേ അവൾ അയാളേ കുറിച്ചാണ് ചിന്തിച്ചത്.

വർഷ പുരുഷോത്തമൻ പോസ്റ്റ് ഗ്രാജേവേഷനു പഠിക്കുന്നു. ഇപ്പോൾ അംബികാ മാഡത്തിന്റെ കൂടെയാണ് താമസം. ഒപ്പം അവരുടെ സെക്രട്ടറി ആയി ജോലി ചെയ്യുന്നു.

അവൾ ഈ ജോലിക്ക് വരാൻ കാരണം അവളുടെ ബെസ്റ്റ് ഫ്രണ്ട് ഫാസിലയുടെ ചികിത്സക്ക് വേണ്ടിയാണ്.

ഫാസിലാ ഒരു അനാഥപെൺകുട്ടിയാണ്. യത്തീംഖാനയിലാണ് വളർന്നത്. നന്നായി പഠിക്കുന്ന അവളേ ആരോ പഠിപ്പിക്കാൻ സ്പോൺസർ ചെയ്തതാണ്.

രണ്ടാളും ഒരു റൂമിലണ് താമസം. ഇടക്കിടക്ക് തല ചുറ്റി വീഴുന്ന ഫാസിലയേ ഒത്തിരി നിർബന്ധിച്ചാണ് വർഷ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. സ്കാനിങ്ങ് റിപ്പോർട്ടിൽ അവളുടെ ഹൃദയം താളം തെറ്റിയണ് മീടിക്കുന്നത് ഒരു ഓപ്പറേഷൻ നടത്തിയാൽ അവൾക്ക് ഒരു സാധാരണ പെൺകുട്ടിയേ പോലെ ജീവിക്കാൻ പറ്റും എന്ന് ഡോക്ടർ ഉറപ്പ് കൊടുത്തു.

അന്നു മുതൽ അവളുടെ ചികിത്സക്ക് വേണ്ടിയുള്ള പണം സ്വരൂപിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് വർഷ. കുറച്ച് പണം അവളുടെ അച്ഛൻ കൊടുത്തു. കുറച്ച് അവൾ ചാരിറ്റി നടത്തി കിട്ടി. എന്നാൽ അതൊന്നും പോരാ ഓപ്പറേഷന്. ഇനിയും പണം വേണം അതിനാണ് അവൾ ഈ ജോലി സ്വീകരിച്ചത്.

Recent Stories

The Author

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഇതിന്റെ തുടർച്ചക്കായി കാത്തിരിക്കും.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com