പാഴ്‌ജന്മം – 1 10

Views : 4907

Author : ഡോക്ടർ ലൗ‎

ചിലപ്പോ സൂര്യൻ ഉദിക്കാതിരുന്നേക്കാം എന്നാലും നമ്മളോരുമിച്ചൊരു ജീവിതം , അത് നടക്കില്ല . അത് എനിക്ക് നിന്നെ ഇഷ്ടമല്ലാഞ്ഞിട്ടല്ല . എന്റെ മനസ്സിൽ എവിടെയൊക്കെയോ നീ ഉണ്ടായിരിക്കാം . പക്ഷെ ഞാനത് മറക്കും . കാരണം നമ്മുടെ ജാതി . ഒരു ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന എനിക്ക് ഒരിക്കലും നിന്റേതാകാൻ പറ്റില്ല ശ്രീ . ഞാൻ എന്റെ പപ്പക്കും മമ്മിക്കും കൊടുത്ത വാക്കാണത് അവർ കണ്ടെത്തുന്ന ഒരാളെ അല്ലാതെ ഞാൻ എന്റെ ജീവിതത്തിലേക്ക് മറ്റൊരാളെ സ്വീകരിക്കില്ലെന്ന് . അതുമല്ല ഞാൻ ജനിച്ചുവളർന്ന സാഹചര്യം ഞങ്ങടെ ആചാരങ്ങൾ അതൊന്നും വിട്ടുവരാൻ എനിക്ക് കഴിയില്ല . കുടുംബത്തിലെ മൂത്ത കുട്ടിയാണ് ഞാൻ എന്റെ സഹോദരങ്ങൾക്ക് ഞാൻ കാരണം ഒരു ചീത്തപ്പേര് ഉണ്ടാകാൻ ഒരിക്കലും ഞാനൊരു കാരണമാകില്ല ….

ട്രെയിനിന്റെ ചൂളംവിളിയാണ് ഓർമ്മകളിൽ നിന്നും എന്നെ തിരിച്ചികൊണ്ടുവന്നത് . ഇത് അവളെ തേടിയുള്ള യാത്രയാണ് റിൻസി ജേക്കബ് . എന്റെ റിൻസി അല്ല അലക്സിന്റെ റിൻസി …ഒരു ഡിസംബറിലെ മഞ്ഞുവീഴുന്ന തണുപ്പുള്ള രാത്രിയിൽ എന്നിലേക്ക് പെയ്തിറങ്ങിയ മഞ്ഞുതുള്ളി, റിൻസി , റിൻസിജേക്കബ് ….

ഒരു നേരമ്പോക്കിനായിരുന്നു പേരും മുഖവും മറച്ചുള്ള എന്റെ ഐഡി യിലേക്ക് അന്നവൾ ആദ്യായിട്ട് വിളിച്ചത് . ആ ഒറ്റ കോളിലൂടെതന്നെ വർഷങ്ങളായിട്ടുള്ള പരിചയക്കാരെപോലെ ആയിമാറുകയായിരുന്നു ഞങ്ങൾ . റിൻസി , അവൾ അങ്ങാനായിരുന്നു ആർക്കും ഇഷ്ടം തോന്നിപ്പോകുന്ന സംസാരരീതിയാണ് അവളുടേത്‌ . ആദ്യം എനിക്കും ഒന്നും തോന്നിയില്ല രസകരമായ അവളുടെ ചോദ്യങ്ങൾക്കെല്ലാം അതേയളവിൽ മറുപടിയും കൊടുത്തു . പിന്നീടെപ്പോഴാണ് ആ കുറുമ്പിപെണ്ണ് എന്റെ മനസ്സിൽകേറിക്കൂടിയതെന്ന് എനിക്കറിയില്ല ……എന്നിലെ പെരുമാറ്റവും സംസാരരീതിയും അവൾക് ഇഷ്ടമായതുകൊണ്ടാകാം ആ കോളുകൾ എന്നും എന്നെത്തേടി എത്തി . ഞാനും കൊതിച്ചിരുന്നു ആ ശബ്ദം കേൾക്കാൻ …..

എന്റെ ഇഷ്ടങ്ങളോട് , ഇഷ്ടക്കേടുകളോട് , ചിന്തകളോട് ഒക്കെ ചേർന്നുനിൽക്കുന്ന സ്വഭാവരീതിയായിരുന്നു റിൻസിയുടേത് . മനസ്സിൽ കണ്ട എന്റെ പെണ്ണിനെ ഈശ്വരൻ കൊണ്ടുതന്നതുപോലൊരു ഫീൽ . ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അവളുടെ രൂപം മനസ്സിൽ വരച്ചെടുക്കാൻ ദിവസങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ . അതിലൂടെ ഞാൻ തിരിച്ചറിയുവായിരുന്നു എന്നിൽ ജന്മംകൊണ്ട അവളോടുള്ള പ്രണയത്തെ . ഒരിക്കൽപോലും കാണാത്ത ഒരാളോട് ദിവസങ്ങൾകൊണ്ട് പ്രണയം തോന്നുമോ ?

Recent Stories

The Author

4 Comments

  1. Hio

  2. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍

  3. Ohhh enthaa feel. Ugran …..

  4. Mwuthey oru rakshem illa ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com