ആലീസ് 18

Views : 8262

നിൽക്കവിടെ എന്റെ അടുത്തേക്ക് വന്നാൽ ഇവനെ അങ്ങ് ഇല്ലാതെയാക്കിക്കളയും

ഒരു ഈച്ചപോലും കടന്നു വരാത്ത ഈ ചുവരുകൾക്കുള്ളിൽ ഇവൻ ബുള്ളറ്റിനു ഇരയായി പിടഞ്ഞു വീഴും
ശബ്ദം താഴ്ത്തി പരിഹാസ രൂപേണ അയാൾ പറഞ്ഞു

മിണ്ടാതെ സഹകരിച്ചാൽ നമുക്ക് രണ്ടു കൂട്ടർക്കും നല്ലത്
അരമണിക്കൂറത്തെ നിന്റെ സഹകരണം പോലെയിരിക്കും ബാക്കി കാര്യങ്ങളൊക്കെ

പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് തന്നെ അവൾ അയാളുടെ അടുത്തേക്ക് പോകുവാൻ ശ്രമിച്ചു
അയാൾ ആലീസിനെ അയാൾ ദൂരേക്ക് തൊഴിച്ചകറ്റി

അവൾ ദൂരേക്ക് തെറിച്ചു വീണു വീഴ്ചയിൽ തല അടുത്തുള്ള ചുവരിൽ ഇടിച്ചു
ക്ഷണനേരത്തിൽ തന്നെ അവളുടെ ബോധം മറയുന്നതായി അവൾ അഭിനയിച്ചു

അതു കണ്ടതും അയാൾ സ്റ്റീഫനെ വിട്ടിട്ടു ആലീസിന്റെ അടുത്തേക്ക് നടന്നു

വേഗം തന്നെ അയാൾ തിരിഞ്ഞു നിന്നു
എന്നിട്ട് സ്റ്റീഫനോടായി പറഞ്ഞു നീ മുറിക്കു പുറത്ത് കാവൽ ഇരിക്ക്
എനിക്ക് അൽപ്പം പണിയുണ്ട് ചെയ്തു തീർന്നാൽ ഉടൻ രണ്ടാളെയും മടക്കി അയക്കാം
പറഞ്ഞു പൂർത്തിയാക്കിയപ്പോളേക്കും സ്റ്റീഫൻ പുറത്തേക്ക് നടന്നു

എന്റെ ജോലി എളുപ്പത്തിൽ തീർന്നാൽ നിങ്ങൾക്ക് വേഗം പോകാം അതിബുദ്ധി കാണിക്കാൻ ശ്രമിച്ചാൽ .ജെയിംസ്.,,

ബാക്കി ഞാൻ പറയേണ്ടല്ലോ ആലീസിനോടായി അയാൾ പറഞ്ഞു

പൊടുന്നനെ തന്റെ ഷൂസിനിടയിൽ കരുതിയ തോക്കെടുത്ത് ആലീസ് അയാൾക്ക്‌ നേരെ വച്ചു

ഹഹ്ഹഹ്ഹ അയാൾ പിന്നെയും അലറിച്ചിരിച്ചു
തന്റെ വലംകാൽ ഉപയോഗിച്ച് ആലീസ് അയാളുടെ മർമ്മത്തിൽ തൊഴിച്ചു

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com