ആലീസ് 18

Views : 8262

എന്തായാലും നിന്നെ ഞാൻ കൊല്ലാൻ പോകുന്നു അതിന് മുൻപ് എനിക്ക് നിന്നെ ഒന്ന് ,,
നാക്ക്‌ കടിച്ചുകൊണ്ട് അവൻ പറഞ്ഞു

നീ പണത്തിനായി ചെയ്തിരുന്നത് ഒന്നുകൂടി ചെയ്യണം എനിക്ക് വേണ്ടി
നീ അറിയാത്ത ഒന്ന് കൂടി നീ അറിഞ്ഞോ

സ്റ്റീഫൻ നിനക്ക് എന്ത് പറ്റി ??? ആലീസ് ആശ്ചര്യത്തോടെ ചോദിച്ചു ??

അതെ ഞാൻ തന്നെയാണ് ഡികെ സ്റ്റീഫൻ മറുപടി നൽകി

എനിക്കറിയാമായിരുന്നു നീയാണ് ഡികെ എന്നും നിന്റെ ഉദ്ദേശം എന്തായിരുന്നു എന്നും
നിന്റെ വായിൽ നിന്നു തന്നെ അതു കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു
ആലീസ് കൂട്ടിച്ചേർത്തു

ആദ്യം ഫോൺ ചെയ്തപ്പോൾ തന്നെ നീ എന്നോട് കൃത്യമായി പറഞ്ഞു ഡികെ ആണ് ഫോൺ ചെയ്തത് എന്ന് ,

പിന്നീട് നമ്മുടെ ഇങ്ങോട്ടേക്കുള്ള യാത്രയിൽ നീ പോലും അറിയാതെ തന്നെ എന്റെ കണ്ണുകൾ നിന്റെ കൂടെയായിരുന്നു നീ ഫോൺ ചെയ്തതും,നീ പതിവിലും അധികം വിയർത്തിരുന്നതും എല്ലാം ഞാൻ ശ്രദ്ധിച്ചു

ഇവിടെത്തിയ ശേഷം നീ പോലുമറിയാതെ നിന്നിലെ ഡികെയെ ഞാൻ ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു

“”ജോക്ക് “” എന്ന സെക്യൂരിറ്റിയോടുള്ള നിന്റെ മറുപടിയോടു കൂടി ഞാൻ ഉറപ്പാക്കി നിന്നിലെ
ഡികെ എന്ന വില്ലനെ

നിന്റെ വായിൽ നിന്നു വന്ന പിഴവിലൂടെ
നിന്നെ ഞാൻ തിരിച്ചറിഞ്ഞു
ഡികെ എന്ന വഞ്ചകനെ

നിനക്ക് പണമാണോ വേണ്ടിയിരുന്നത് ,അതോ എന്റെ ശരീരമോ
ആലീസ് അലറി
പൊടുന്നനെ തന്നെ പ്രകാശം നിലച്ചതായി അവൾ തിരിച്ചറിഞ്ഞു

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com