യക്ഷി 2 [അപ്പു] 306

  യക്ഷി

Yakshi Part 2 | Author : Appu | Previous Part

കഥ കേൾക്കാനുള്ള അവന്റെ ആകാംഷ കണ്ട് ചിരിച്ചുകൊണ്ട് തൊട്ടടുത്ത കല്ലിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞുതുടങ്ങി…..

” ഈ തറവാട്ടിലെ നിനക്ക് മുൻപുള്ള തലമുറയിലെ ആദ്യസന്താനമായിരുന്നു രാജീവ്‌…. പൗർണമി നാളിലെ ഗന്ധർവ്വ യാമത്തിൽ ജനിച്ചവൻ… സുന്ദരൻ… അവന് യക്ഷികളോട് പ്രണയം തോന്നാൻ അവന്റെ ജന്മനിമിഷം തന്നെയായിരിക്കാം കാരണം…!!”

“ജന്മനിമിഷത്തിന് എന്താ പ്രത്യേകത…?” യക്ഷി ഇരുന്ന കല്ലിന് താഴെയിരുന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ കഥയോടൊപ്പം അവൻ സംശയങ്ങളും ചോദിച്ചു…

“പൗർണമി നാളിലെ ഗന്ധർവ്വയാമം യക്ഷികൾക്ക് പ്രിയപ്പെട്ടതാണ് അപ്പൂ … സ്വർഗം വിട്ട് ദേവതമാർ ഭൂമിയിലേക്കിറങ്ങുന്ന സമയമാണത്….. അപ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങളും അവർക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും…!!” അപ്പുവിന്റെ തലയിൽ തലോടി അവൾ പറഞ്ഞു…

“ഞാനും അങ്ങനെയാണോ….??”

” നിനക്ക് കഥ കേൾക്കണോ അതോ സംശയം തീർക്കണോ….?? ” യക്ഷി ജ്ഞാനീഭാവം വിട്ട് കൊച്ചുകുട്ടിയായി..

” ഇല്ല കഥ പറഞ്ഞോ കേൾക്കാം…!!” അവൻ അടങ്ങി…

” അങ്ങനെ അവൻ വളർന്നുവന്നു… ചെറുപ്രായത്തിൽ എപ്പോഴോ കേട്ട കഥകളിലൂടെ അവൻ യക്ഷികളെ മനസ്സിൽ ആരാധിച്ചുതുടങ്ങി… യക്ഷികളെ കാണാനും സാന്നിധ്യം അനുഭവിക്കാനുമുള്ള വഴിയന്വേഷിച്ച് അവൻ സൂര്യമംഗലം മനയിൽ വരെ ചെന്നു… മന്ത്രതന്ത്രവിധികളിൽ സൂര്യമംഗലം മന കഴിഞ്ഞേയുള്ളൂ മറ്റൊരു തറവാട്… മണിയംകണ്ടതിൽ തറവാട്ടിലെ ഒരു അംഗത്തെ അങ്ങനെ അങ്ങ് ഒഴിവാക്കാൻ പറ്റാത്ത ഒരു കടപ്പാടുണ്ട് സൂര്യമംഗലത്ത് മനക്കാർക്ക്… അതുകൊണ്ട് അവരവനെ സ്വീകരിച്ചു…

യക്ഷി ഉപാസനാമന്ത്രങ്ങളും മൂലമന്ത്രങ്ങളും സകല വിവരങ്ങളും അവരവന് പറഞ്ഞുകൊടുത്തു… വല്ലാത്തൊരു ആവേശത്തോടെ, ആഗ്രഹത്തോടെ അവനത് പഠിച്ചെടുത്തു… അങ്ങനെ 36 യക്ഷിണികളെയും ഉപാസിക്കേണ്ട മന്ത്രങ്ങളും അതിനുവേണ്ട തയ്യാറെടുപ്പുകളും അവൻ പഠിച്ചു….!!”

89 Comments

  1. നല്ല ഒരു Strory ആയിരുന്നു ഒരു സംശയം അപ്പുവിന്റെ അടുത്ത് വന്നത് 36 യക്ഷികളിൽ ഏത് യക്ഷിയാണ് ???

    1. മേഘല യക്ഷിണി …

      ❤❤

      1. അപ്പു Bro അവരുടെ കണ്ടുമുട്ടലിനെയും തുടർന്നുള്ള ജീവിതത്തെയും Base ചെയ്തോണ്ട് ഒരു Part കൂടി എഴുതിക്കൂടേ സ്നേഹത്തോടെ Yadu Ernakulam

        1. ഇനിയത് എങ്ങനെ എഴുതിയാലും പുതുമ തോന്നില്ല… ബാക്കി നിങ്ങളുടെ ഭാവനക്ക് വിടുന്നു.. കണ്ടും കേട്ടുമറിഞ്ഞ കഥകളിലുണ്ട് അപ്പുവും യക്ഷിയും…❤❤❤

          1. Okay Bro ഇനിയും ഇതുപോലെയുള്ള തീമുകളും ആയി വരൂ ???

          2. ❤❤❤

  2. യക്ഷിയെ ഒരുപാട് ഇഷ്‌ടയിട്ടോ.. നിങ്ങളുടെ എഴുത്തിൽ ഒരു prityega ഫീൽ ഉണ്ട്. ആ 35 യക്ഷികളെ കുറിച്ചൊക്കെ പറയുമ്പോ അതിനു നല്ലത് പോലെ search ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. എന്തായാലും അവസാനം അവളെ thalakkum എന്ന് വിചാരിച്ച എനിക്ക് തെറ്റി. അമ്മാവന് heart attack കൊടുത്തു അല്ലേ. Enthyayalum നല്ല രസത്തോടെ വായചു. അടുത്ത കഥയുമായി വരിക
    സ്നേഹത്തോടെ❤️

    1. യക്ഷികൾ 36 ആണ്… ??
      യക്ഷിയെ തളച്ചാ പിന്നെ ആ ഫ്ലോ പോയില്ലേ അവര് തകർക്കട്ടെ..
      അടുത്ത കഥ ഏതാ വേണ്ടത് യക്ഷനോ ഗന്ധർവ്വനോ ??

      ഒരുപാട് സ്നേഹം ❤❤

      1. അയ്യോ സോറി . Oranam വിട്ടുപോയി. രണ്ടും ആയാൽ happy?.

        1. തഥാസ്തു!!

  3. വളരെ നന്നായിരുന്നു
    ഇപ്പഴാണ് വായിച്ചത്
    ❤️❤️

    1. Thank you bro ❤❤❤

  4. *വിനോദ്കുമാർ G*

    പ്രിയ കുട്ടുകാരാ ഈ കഥ പെട്ടെന്ന് തീർത്തതിൽ സങ്കടം ഉണ്ട് കഥ വായിച്ചു ത്രീൽ അടിച്ചു വരിക ആയിരുന്നു ഇനിയും ഇത് പോലെ ഉള്ള കഥകളും മായി വീണ്ടും കാണാൻ പ്രതീക്ഷയേടെ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി

    1. എത്രയും പെട്ടന്ന് അങ്ങനൊരു ആശയം കിട്ടുന്നോ അത്ര വേഗം ഒരു കഥയും ഉണ്ടാവും…

      Thank you bro ❤❤

  5. എന്തേ ഇങ്ങനെ അവസാനിച്ചു! മുന്നോട്ട് ധാരാളം സാധ്യതകൾ ഉണ്ടല്ലോ? ഒരു ‘മാലാഖയുടെ കാമുക’നെ പോലെ സീസണുകൾ പലത് എഴുതമായിരുന്നു. തീർച്ചയായും ഒരു ക്ലാസിക് കഥാശൈലിയിൽ (കഥസരിത്സാഗരം) വികസിപ്പിക്കാവുന്ന ഒരു കഥയായി തോന്നി. യക്ഷിയുടെ ലിസ്റ്റ് എവിടെ നിന്നാ കിട്ടിയത്??

    1. സാധിക്കുമായിരുന്നു പക്ഷെ അതിൽ പറഞ്ഞ് തരാൻ പുതിയ കാര്യങ്ങളൊന്നും എന്റെ കയ്യിൽ ഉണ്ടാവില്ല.. എല്ലാം കേട്ട് മടുത്ത, മനസ്സിൽ കാണുന്ന കാര്യങ്ങൾ തന്നെയാവും അതിലെന്താ ഒരു സുഖം.. അതുകൊണ്ട് ഇവിടെ നിർത്തി…

      Thank you bro ❤❤❤

  6. ♕︎ ꪜ??ꪊ? ♕︎

    ഒത്തിരി ഇഷ്ടമായി……

    ♥️♥️♥️♥️

    1. Thank you ❤❤

  7. Hi Appu
    It is a nice story.
    please continue with Appu’s adventures with Yakshi..
    All the best
    Gopal

    1. ഇനി മറ്റൊരു കഥ…. ❤❤

      Thank you bro ❤❤

  8. Thudaranam ennu paranjal thudarumo oru humble request aan nalla pole poyathalle nthinaa avasanippiche☹️
    Orupad ishtamaan yakshikale avare koodutjal ariyanum ishtamaan ithpoloru katha kittiyaaal mathralle nadakkoo ???????????
    Paranjitt karyamilla le orupad ishtaayi

    1. എനിക്കും ഇഷ്ടമാണ്… പക്ഷെ ഇനി മുന്നോട്ട് പോവുന്തോറും കേട്ട് മടുത്ത രീതികൾ അല്ലാതെ മറ്റൊന്നും ഇല്ലെന്ന് തോന്നി… ബാക്കി കഥ നിങ്ങൾക്കറിയാവുന്നത് തന്നെയാണ് അതുകൊണ്ട് ഇവിടെ നിർത്തി

      Thank you bro ❤❤

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤❤

  10. Nikhilhttps://i.imgur.com/c15zEOd.jpg

    ❤️

    1. ❤❤

  11. DoNa ❤MK LoVeR FoR EvEr❤

    Appu valare vannayirunnu pettennu theernappol vallatha sangadam thoni pinneedalochichapol ithuthsnneyanu nallathu ennum thoni ini e kadhayude bakki vayanakaran avante bhavanayil poortheekarikatte iniyum orupadu nallakadhakal ezhuthan kazhikatte all the best

    1. അതേ തുടർന്നു എങ്ങനെ എഴുതിയാലും കേട്ട് മടുത്ത രീതിയിലാവും കഥ അവസാനിക്കുക.. അതുകൊണ്ട് തുടർന്നുള്ള അപ്പുവിന്റെ ജീവിതം നിങ്ങളുടെ ഭാവനയാണ് ❤❤

      Thank you bro ❤❤

  12. അദ്വൈത്

    ഹായ് അപ്പു
    ഇനി ഞാനും ഒരു സംശയം ചോദിച്ചോട്ടെ?! നമ്മുടെ കഥയിലെ യക്ഷി ഈ 36ൽ ഏതു ഗണത്തിൽ പെടും? അതുപോലെ അവൾക്കൊരു വിളിപ്പേരു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. വളരെ നന്ദി ഈ മനോഹരമായ കഥ ഞങ്ങൾക്കു സമ്മാനിച്ചതിന്.
    ???

    1. മേഘല…
      വിളിപ്പേര് മനപ്പൂർവ്വം കൊടുക്കാഞ്ഞതാണ് അത് രസം കൊല്ലിയാവുമെന്ന് തോന്നി..
      Thank you bro ❤❤

  13. ഹായ് യക്ഷി ???
    വായിക്കാൻ നല്ല രസം.
    റഫറൻസ് ഉണ്ടോ.. ഉണ്ടെങ്കിൽ എന്താണ്..

    ആസ്വദിച്ചു വായിച്ചു.

    1. ഇന്റർനെറ്റ്‌ ആണ് ❤

  14. അദ്വൈത്

    ശ്ശൊ പെട്ടന്ന് അങ്ങ് തീർന്നു പോയല്ലോ….
    എക്ഷിയും പ്രകൃതി വർണനയും എല്ലാം ഒരുപഠിശട്ടപെട്ടു.
    ❤️❤️❤️

    1. Thank you ❤❤

  15. othiri ishtappettu…..ekshi ennum oru weekness aanu….ithupole nalla storyumayi veendum varuka….ithile ente faviorite ekshi vikala aanu…..vikalayude matravum ariyam….pakshe peedi aanu…paavam njan….

    1. ❤❤

  16. യക്ഷി ശരിക്കും ഉണ്ടോ…?????

    1. ഉണ്ട്

  17. രാവണാസുരൻ(rahul)

    ?വായിക്കാം

    1. മുത്തുമണി ???

  18. വിരഹ കാമുകൻ???

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤❤❤

    1. അവസാനിച്ചു… ❤❤

  19. Bro.super.oru doubt ee parnja 36 yekshium bakki karyangalum ollathano.atho bro kadhakke vendi ondakkiyathano.kauthukam lesham kooduthala.pinna ollathe ane enkil aa mathram kooda parnje tharuvo oru kayi nokkam.yekshi vannala ???

    1. ഞാനുണ്ടാക്കിയതല്ല ഉള്ളതാണ്… യക്ഷി ഉപാസനയും ഉള്ളതാണ് പക്ഷെ മുഴുവനായി ഞാൻ പറഞ്ഞിട്ടില്ല.. പിന്നെ കഥയിൽ പറഞ്ഞപോലെ നല്ല തയ്യാറെടുപുകൾ വേണം.. ഒരു രസത്തിന് ചെന്നാൽ ഗുണത്തെക്കാളേറെ ദോഷം ചെയ്യും…

      ചെയ്യാതിരിക്കുന്നതാണ് നല്ലത് ❤❤
      Anyway thanks for the comment ❤❤

      1. Thanks bro

      2. Oru rasthine alla bro.

      3. Bro yude vakkukal ennum mansil ondavum.

    2. Theernappol oru sankadam.

  20. യക്ഷി ഒരു കില്ലാടി തന്നെ
    വായിച്ചു
    ഇഷ്ടായി ഒത്തിരി ♥️♥️
    എന്നാലും end എന്ന് കണ്ടപ്പോ ഒരു സങ്കടം

    1. എന്തിന് ???

      1. വായിച്ച ഇരിക്കാൻ തോന്നും അതാ.

        1. കുറച്ച് നീട്ടി എഴുതാൻ പറ്റിയ കഥ കിട്ടുമോന്ന് നോക്കാം ??

  21. അറിയാലോ വായിക്കും ❤

    1. വായിക്കണം ഇത് അവസാനത്തേതാണ്

    1. ❤❤

  22. തൃശ്ശൂർക്കാരൻ ?

    ???

    1. ❤❤

    1. ❤❤

    1. ❤❤

Comments are closed.