യക്ഷി 2 [അപ്പു] 296

തറവാട്ടുമുറ്റത്ത് നിന്ന് കാർ പുറത്തേക്ക് നീങ്ങുമ്പോൾ രണ്ടുപേരാണ് കാവിന്റെ വശത്തേക്ക് നോക്കിയത്… അപ്പുവും ഇന്ദ്രജിത്തും… രണ്ടുപേർക്കും രണ്ട് ഭാവങ്ങൾ….

അങ്ങനെ ആ തറവാട് വിട്ട്, ആ നാട് വിട്ട് അവർ എറണാകുളത്തേക്ക് തിരിച്ചു… കാറിലിരിക്കുമ്പോൾ അപ്പുവിന്റെ അവസ്ഥ കണ്ട് ഇന്ദുവിന് വലിയ സങ്കടമായി… ആദ്യമായാണ് അവനോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്… അവൾ അന്ന് രാവിലെ ഇന്ദ്രജിത് പറഞ്ഞ കാര്യങ്ങൾ അവൾ ഓർത്തു…

“കാവിൽ ഇന്നലെയും അതിന് മൂന്നുള്ള ദിവസങ്ങളിലും യക്ഷീസാന്നിധ്യം ഉച്ചസ്ഥായിയിലാണ്… അപ്പു… അവൻ ആ ദിവസങ്ങളിൽ അവിടെയുണ്ടായിരുന്നു…. അവൻ അവളുടെ ആകർഷണത്തിലാണ്….!!

എത്രയും പെട്ടന്ന് അവനെ ഇവിടെ നിന്ന് മാറ്റണം… ഇന്ന് മുതൽ ഉച്ചടനാവാഹന കർമ്മങ്ങൾ ഞാൻ തുടങ്ങാൻ പോവുകയാണ്….. അവളുമായി അവൻ ശാരീരികമായി അടുക്കുന്നതിന് മുൻപ് അവനെ അകറ്റണം ബാക്കി ഞാൻ നോക്കിക്കോളാം….”

‘മറ്റൊന്നിനും വേണ്ടി കള്ളം പറയേണ്ട ആവശ്യം ഏട്ടനില്ല… മാത്രമല്ല പറയുന്നത് മന്ത്രതന്ത്രങ്ങൾ അറിയാവുന്ന സ്വന്തം ഏട്ടൻ… അങ്ങനെയാണെങ്കിൽ അപ്പു…. ‘ അവൾ പിന്നെയൊന്നും ആലോചിച്ചില്ല മാധവനോടും കാര്യങ്ങൾ വ്യക്തമാക്കി പോകാനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു… ഇപ്പോഴിതാ യാത്രയിൽ…

എറണാകുളത്ത് എത്തിയപ്പോൾ വൈകുന്നേരമായി… അപ്പു ആകെ തകർന്ന അവസ്ഥയിലായിരുന്നു…. ക്ഷീണവും തളർച്ചയും കൂടെ സങ്കടവുമായപ്പോൾ അവൻ മുറിയിലേക്ക് പോലും പോവാതെ ഫ്ലാറ്റിലെ ബാൽക്കണിയിൽ ഇരുന്നു… നെഞ്ചിനുള്ളിൽ നിന്ന് എന്തോ പറിച്ച് മാറ്റപ്പെട്ട അവസ്ഥയിലായിരുന്നു അവൻ…

അന്ന് അവനോട് ഇന്ദുവും മാധവനും സംസാരിച്ചില്ല… ‘അവൻ അവിടെ ഇരുന്നോട്ടെ ശല്യം ചെയ്യണ്ട’ എന്ന് മാധവൻ പറഞ്ഞപ്പോൾ പിന്നെ ഇന്ദുവും അങ്ങോട്ട് ചെന്നില്ല….

യാത്രാക്ഷീണവും വിഷമവും കൊണ്ട് അവൻ ബാൽക്കണിയിലെ ചാരുകസേരയിൽ കിടന്നുറങ്ങിപ്പോയി… ഉറങ്ങാൻ മുറിയിലേക്ക് പോവുന്നതിനു മുന്നേ അവൻ ഉറങ്ങുന്നത് ഇന്ദു കണ്ടു… പക്ഷെ വിളിച്ചില്ല… അവൾ മുറിയിലേക്ക് പോയി….

ഒരു നോക്ക് കൂടി കാണാനാഗ്രഹിച്ച് യാത്ര പറയാനാഗ്രഹിച്ച് കിടന്ന അവന്റെ അരികിൽ രാത്രിയുടെ ഏതോ യാമത്തിൽ സ്വപ്നത്തിൽ അപൂർണ്ണമായ രൂപത്തോടെ അവൾ വന്നു… ഉറക്കത്തിൽ പോലും അവന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു….

“അപ്പു എപ്പോഴാ തിരിച്ച് വരണേ…?? എനിക്കവിടെ ഒറ്റക്ക് വയ്യ… നമ്മുടെ കാവിൽ നമ്മുടെ സമയങ്ങളിൽ നമുക്ക് മാത്രായി ഞാനെന്തൊക്കെയാ ഒരുക്കി വെച്ചിരുന്നത്…!!… പറ എപ്പോഴാ വരുന്നത്…??” രൂപമില്ലാതെ എങ്ങുനിന്നോ മുഴങ്ങിയ ശബ്ദത്തിൽ അവളുടെ കൊഞ്ചലുണ്ടായിരുന്നു…

“വരാം ഞാൻ വരാം…!!” ഉറക്കത്തിലും അവന്റെ ചുണ്ടുകൾ അറിയാതെ ചലിച്ചു…

“കാത്തിരിക്കും ഞാനിന്ന്… തടസ്സങ്ങളെല്ലാം നീക്കി.. അപ്പു വരുന്നതും കാത്ത് നമ്മുടെ മണിയറയിൽ ഞാനുണ്ടാവും…!!”

അതും പറഞ്ഞ് അവ്യക്തമായ ആ രൂപത്തോടൊപ്പം ശബ്ദവും നേർത്ത് നേർത്ത് ഇല്ലാതായി…. വീണ്ടും വീണ്ടും അവൾ അകന്നു പോവുകയാണോ….?? അവന് വീണ്ടും സങ്കടം തോന്നി… അവൻ കണ്ണ് തുറക്കും മുന്നേ അവന്റെ ഫോൺ റിംഗ് ചെയ്തു… അവൻ ഫോൺ നോക്കി…പരിചയമില്ലാത്ത നമ്പറാണ്…

“ഹലോ…!!” അവൻ ഫോൺ ചെവിയോട് ചേർത്തു….

“ഹലോ… ആ മോനെ അപ്പൂ… ഞാനാ ജയരാജ്‌… എടാ ഏട്ടൻ മരിച്ചു…. ഹാർട്ട്‌ അറ്റാക്കായിരുന്നു നീ ചേച്ചിയോടും മാധവട്ടനോടും പറഞ്ഞ് എത്രയും പെട്ടന്ന് നിങ്ങൾ ഇങ്ങോട്ട് വാ….!!” അയാൾ വളരെ സങ്കടത്തിലായിരുന്നു…

“ഹാ ശെരി ചെറിയച്ഛാ ഞാൻ പറയാം…!!”

അവൻ ഫോൺ കട്ട് ചെയ്തു….. പെട്ടന്നുള്ള മരണവാർത്ത കേട്ട് അവൻ കസേരയിലേക്ക് ചാരിയിരുന്നു…

‘കാത്തിരിക്കും ഞാനിന്ന്… തടസ്സങ്ങളെല്ലാം നീക്കി.. അപ്പു വരുന്നതും കാത്ത് നമ്മുടെ മണിയറയിൽ ഞാനുണ്ടാവും……..’ അവളുടെ ശബ്ദം അവന്റെ കാതിൽ മുഴങ്ങികൊണ്ടിരുന്നു…..

(അവസാനിച്ചു…..)

ആദ്യഭാഗത്തിന് തന്ന വലിയ സപ്പോർട്ടിന് ഒരുപാട് നന്ദി…. എത്രത്തോളം നന്നായി എന്നറിയില്ല എങ്കിലും ഒരുപാട് നീട്ടിയാൽ ക്ലിഷേ ആവുന്ന കഥയാണിത് അതുകൊണ്ട് ഇവിടെ നിർത്തുന്നു… നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം… വായനക്കാരുടെ നല്ല രണ്ട് വാക്കുകളാണ് എഴുതുന്നവന്റെ പ്രതിഫലം…

  1. ഒരുപാട് സ്നേഹത്തോടെ അപ്പു ❤❤

89 Comments

  1. Superb. Vayikkan thamasichu poyi. Ithu poloru yekshi kadha njn ente jeevidhathil adhyamayitta vayikkunnath. Athi manoharam…..

  2. നിർത്തേണ്ടായിരുന്നു

  3. ശ്രീജിത്ത്

    രണ്ടു തവണ ഇരുന്ന ഇരിപ്പിൽ വായിച്ചു ഇനിയും വായിക്കും താങ്കളുടെ ഈ കഥ ഈ കഥയുടെ ബാക്കികൂടി വായിക്കാൻ അതിയായ താല്പര്യമുണ്ട് അത്രക്കും നന്നായിരിക്കുന്നു അടുത്ത യക്ഷികഥ ഒന്നു മെൻഷൻ ചെയ്യണേ.

    1. ശ്രീജിത്ത്

      ഈ കഥയുടെ ആദ്യഭാഗത്തിന്റെ ലിങ്ക് ഒന്നു തരുമോ

  4. Vayichittum vayichitttum mathiyavatha ezhuth?

  5. ഇന്നാണ് ഇത് വായിക്കുവാൻ ഇടയായത് so awesome
    എത്ര ക്ലിഷേ ആവുന്ന കഥ ആണെന് പറഞ്ഞാലും ബാക്കി അറിയാൻ ഒരുപാട് കൊതിപ്പിക്കുന്ന എഴുത് ❤

  6. ??????????????????

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ❤❤❤❤

  7. അപ്പുകുട്ട…….എന്താ പറയണ്ടേ….. യക്ഷിയെ പ്രണയിക്കാനും ഒരു ഭാഗ്യം വേണം……. അവരുടെ പ്രണയം വല്ലാത്ത ഒരു എഴുത്ത് തന്നെ……. ,36 യക്ഷികൾ ഒക്കെ ആദ്യമായിട്ട് കേൾക്കുന്നത്……

    തടസങ്ങൾ ഒക്കെ നീക്കി ഒന്നവന്നുന്നതും കാത്ത് അവള് കാത്തിരിക്കുന്നു……

    ഇന്ദ്രജിത്തിനെ അങ്ങ് ഒഴിവാക്കി അല്ലേ…..

    അവർ ഒന്നവട്ടെ………

    ഇനിയും ഇതുപോലെ വേറിട്ട കഥകൾ പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. നല്ലൊരു തീം കിട്ടിയാൽ തുടങ്ങും ❤❤❤

      ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം..❤❤❤

      1. ശ്രീജിത്ത്

        ഒരുപാട് യക്ഷികഥകൾ വായിച്ചിട്ടുണ്ട് ഇനി വായിക്കാനും ആഗ്രഹം ഉണ്ട് ഒരു നിമിഷം പോലും താങ്കളുടെ വരികൾ ബോറടിപ്പിച്ചിട്ടില്ല വളരെ നന്നായിരിക്കുന്നു 36 യക്ഷികളെയും ഉപാസിക്കേണ്ട കാര്യങ്ങൾ 100%ൽ വെറും അഞ്ചു ശതമാനം ആണ് എല്ലാവർക്കും അറിയാൻ കഴിയുക അല്ലേ.
        ഇനിയും എഴുതണം യക്ഷികഥകൾ മാതൃഭാവത്തിലുള്ള കഥകളും ഉള്കൊള്ളിക്കണം കേട്ടോ അടുത്ത കഥക്കായി കാത്തിരിക്കുന്നു

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അപ്പു ഈ പാർട്ടും തകർത്തു കളഞ്ഞു….

    ❤❤❤❤❤❤

    1. Thank you bro❤❤❤

  9. അപ്പു ഈ ഭാഗവും നന്നായിരുന്നു ഇതുപോലെ വ്യത്യസ്തത യുള്ള കഥകളുമായി വീണ്ടും വരിക പുതിയ കഥ കുറച്ചു പാർട്ടുകൾ വേണം

    1. ഒരു നല്ല story ആലോചനയിലുണ്ട്… നന്നായി വന്നാൽ ഇടാം

      ❤❤❤

  10. അപ്പു 34 യക്ഷി ഏത പറഞ്ഞില്ലാലോ ?

    1. അഞ്ജനസിദ്ധി പ്രദാനം ചെയ്യുന്ന സ്വർണ്ണവതിയാണ് മുപ്പത്തിനാലാമത്തെ യക്ഷി… അമവാസി ദിനത്തിൽ ആരംഭിക്കുന്ന 3ദിവസത്തെ സാധനയാണ് അവളെ പ്രീതിപ്പെടുത്തുന്നത്…

      അത് വിട്ടുപോയതാണ് ..❤❤ ഇത്രയും ആളുകൾ വായിച്ചതിൽ നിങ്ങളാണ് അത് കണ്ടത്… Thank you bro ❤❤

  11. കാരക്കാമുറി ഷണ്മുഖൻ

    Nice story bro
    Continue cheythude ??

    1. ഇല്ല bro… കൂടുതൽ പാർട്ടുകൾ ഉള്ള മറ്റൊരു കഥയുമായി വരാം ❤❤❤

  12. വെരി ഗുഡ് അപ്പു, പറഞ്ഞത് ശരിയാണ് നീട്ടിയാൽ സ്റ്റോപ്പ്‌ ചെയ്യാൻ ബുദ്ദിമുട്ട് ഉണ്ടാകും.

    1. ❤❤❤
      കഥ ഇഷ്ടമായെന്ന് വിശ്വസിക്കുന്നു

    1. ❤❤❤

  13. മൊഞ്ചത്തിയുടെ ഖൽബി

    ഇളം സ്വർണ്ണ നിറമുള്ള മേൽവസ്ത്രവും വെളുത്ത വിടർന്ന പാവാടയും ധരിച്ച് പൊന്നിൻ നിറമാർന്ന മുഖത്തിൽ കരിമഷികൊണ്ട് കണ്ണെഴുതി, മൂക്കുത്തിയും ആടയാഭരണങ്ങളുമണിഞ്ഞ് ഒരു പ്രത്യക്ഷദേവീ സങ്കല്പമായി അവൾ അവനുമുന്നിൽ നിന്നു…
    ഇങ്ങനെയും ഒരു വർണന സാധ്യമോ..

    മാലാഖയുടെ കാമുകനെ കൂടി അങ്ങ് ഉൾപ്പെടുത്തിയല്ലേ.. പക്ഷെ മൂപ്പർ മനുഷ്യൻ അല്ല. ഏലിയൻ ആണ്…

    അതോണ്ട് മൂപ്പർക്ക് യക്ഷികളെ ഒക്കെ നൈസായി കൈകാര്യം ചെയ്യാൻ പറ്റും.. (എന്നെ ചീത്ത പറയരുത്)

    യക്ഷിയുമായുള്ള പ്രണയ നിമിഷങ്ങൾ.. ഹോ.. സത്യം പറഞ്ഞാൽ അതിമനോഹരം…

    അവസാനത്തെ ആ ഒരുവരി, “‘കാത്തിരിക്കും ഞാനിന്ന്… തടസ്സങ്ങളെല്ലാം നീക്കി.. അപ്പു വരുന്നതും കാത്ത് നമ്മുടെ മണിയറയിൽ ഞാനുണ്ടാവും ” ഒരുപാട് കാര്യങ്ങൾക്കുള്ള ഉത്തരം നൽകിയ അവർണനീയമായ ഒരു സ്പെഷ്യൽ അപ്പു ടച്ച്.. ഹോ!!! ഭൃഗുവേ….

    ഒന്നല്ല.. ഒരു ഒന്നന്നര ഐറ്റം…

    1. The much awaited comment…!!❤❤

      ഇന്നലെ കഥ വന്നപ്പോൾ മുതൽ ഞാനന്വേഷിച്ച വാക്കുകളാണിത്… നല്ല വാക്ക് പറയുന്നത് കൊണ്ടല്ല… നിർത്താതെ തുടർന്നെഴുതാൻ തോന്നിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ വാക്കുകളിലുണ്ട്… മറ്റെവിടെയും ഞാനത് കണ്ടിട്ടില്ല

      ഒരുപാട് ഇഷ്ടം ❤❤❤

  14. അപ്പു.. വളരെ നന്നായിട്ടുണ്ട്. ഒടിയൻ വായിച്ചില്ലാട്ടോ.. പക്ഷെ വായിക്കും.. ഇന്ന് ബിരിയാണി കഴിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് വന്നു വണ്ടിയിൽ ഇരുന്നപ്പോൾ ആണ് ഇന്ദു ഈ കഥയെപ്പറ്റി പറഞ്ഞത്..

    യക്ഷികൾ എന്നും പ്രിയമുള്ള വിഷയം ആണ്. പിന്നെ 37മത്തെ ഒരു വകുപ്പ് എന്റെ ഒപ്പം കൂടിയിട്ട് കുറെ നാളായി.. പൂക്കളുടെ ദേവതയാണ് അവൾ.. പിന്നെ പല പല സ്വപ്നങ്ങളും കാണിച്ചു തരും.. (പ്രാന്താ എന്ന വിളി നിരോധിച്ചിരിക്കുന്നു ?)

    എല്ലാ താടസവും നീക്കി പുള്ളിക്കാരി കാത്തിരിക്കുകയല്ലേ.. അപ്പോൾ ചെന്ന് ആഘോഷിക്കണം.. ??
    ഇഷ്ടമായി കേട്ടോ.. സ്നേഹത്തോടെ ❤️

    1. പൂക്കളുടെ ദേവതയായ മാലാഖയുടെ കാമുകൻ ❤❤
      വായിച്ചു ഇഷ്ടമായി എന്ന് കേട്ടപ്പോ തന്നെ ഒരുപാട് സന്തോഷം…
      തടസ്സങ്ങൾ ഇനിയും നീങ്ങാനുണ്ട്.. അത് മാറി അവളുടെ അടുത്ത് എത്തുന്നതും കാത്തിരിക്കുകയാണ് ഞാനും ❤❤❤

      ഒരുപാട് സ്നേഹം ❤❤

Comments are closed.