യക്ഷി [Appu] 249

Views : 18465

യക്ഷി

Yakshi | Author : Appu

എത്ര ഭയമുണ്ടെന്ന് പറഞ്ഞാലും ഏതൊരു മനുഷ്യനും പേടിപ്പെടുത്തുന്ന കഥകൾ എന്നുമൊരു കൗതുകമാണ്, കേട്ടിരിക്കുന്തോറും കൂടുന്ന ആകാംഷയാണ് …. ഭയപ്പെടുത്തുന്ന നിറംപിടിപ്പിച്ച ഒരുപാട് കഥകൾ കൊണ്ട് പണ്ടേ സമ്പന്നമാണ് നമ്മുടെ നാട്…. ഭൂതപ്രേതപിശാചുക്കളും യക്ഷഗന്ധർവ്വകിന്നാരന്മാരും നിറഞ്ഞ മുത്തശ്ശിക്കഥകളിലെ എക്കാലത്തെയും മികച്ച പ്രതികാര കഥകളാണ് യക്ഷി….

അതിസുന്ദരിയായി രാത്രിയിൽ വഴികളിൽ കാത്ത് നിന്ന് പുരുഷന്മാരെ വശീകരിച്ച് കഴുത്തിൽ കൂർത്ത ദ്രംഷ്ടകളാഴ്ത്തി കൊല്ലുന്ന, ഏഴിലംപാലകളിലും പനയിലും വസിക്കുന്ന പ്രതികാരദാഹിയായ ദുരത്മാവ്….

പക്ഷെ അതാണോ യക്ഷി….?? എന്താണവളുടെ കഥ…..?? ആ കഥയന്വേഷണം ചെന്നവസാനിച്ചത് ദേവീചൈതന്യം തുളുമ്പുന്ന ഐശ്വര്യദേവതയായ യക്ഷിയിലാണ്.. ആ യക്ഷിയെ മാത്രമേ ഈ കഥയിൽ പ്രതീക്ഷിക്കാവൂ….. യാതൊരു മുൻവിധികളോ പ്രതീക്ഷകളോ ഇല്ലാതെ വായിക്കുക

സ്നേഹപൂർവ്വം ❤❤

 

മണിയംകണ്ടത്തിൽ തറവാട്..

വള്ളുവനാട്ടിലെ വളരെ പ്രസിദ്ധമായൊരു തറവാടാണ് മണിയംകണ്ടത്തിൽ…. സ്വന്തം അമ്മയുടെ വീടായിരുന്നിട്ടും ജനിച്ചിട്ട് ഇന്നാണ് അക്ഷയ് ആ വീട് കാണുന്നത്… അതിന് കാരണവുമുണ്ട്…

മണിയംകണ്ടത്തിൽ തറവാട്ടിൽ രണ്ട് ആൺമക്കളായിരുന്നു.. ഗോപിനാഥമേനോനും ശിവദാസമേനോനും.. അന്നത്തെ ജന്മികൾ എന്ന് തന്നെ പറയാം.. കണ്ണെത്താദൂരത്തോളമുള്ള പാടശേഖരങ്ങളും ചന്തയിൽ സ്വന്തമായി പത്തോളം കടമുറികളും വീട്ടിൽ അകത്തും പുറത്തുമായി ഒരുപാട് പണിക്കാരുമൊക്കെയുണ്ടായിരുന്ന ഒരു വലിയ തറവാട്…

ഏട്ടനായ ഗോപിനാഥമേനോനായിരുന്നു തറവാട്ടിലെ കാരണവർ… അദ്ദേഹം പറയുന്നതിനപ്പുറം ഒന്നുമില്ല…. ആത്മാർത്ഥയോടെ കൂടെ നിൽക്കുന്നവർക്ക് ചോദിക്കുന്നതിലും കൂടുതൽ മാത്രം കൊടുത്തു ശീലിച്ച അദ്ദേഹത്തിന് ചതി, വഞ്ചന ഇവ രണ്ടും സഹിക്കാൻ പറ്റുമായിരുന്നില്ല..

ശിവദാസമേനോൻ നാട്ടിലെ കാര്യങ്ങളൊക്കെ നോക്കിനടത്തി ഒരു പൊതുപ്രവർത്തകനെപ്പോലെ നടന്നു… ഗോപിനാഥമേനോനോട് നേരിട്ട് ചോദിക്കാൻ ധൈര്യമില്ലാത്തവർക്കുപോലും ശിവദാസനോട് എന്തും ചോദിക്കാം പറയാം.. അങ്ങനൊരു സാധു…

ശിവദാസന്റെ മകൾ ഇന്ദു ആയിരുന്നു തറവാട്ടിലെ ഏക പെൺതരി… ഗോപിനാഥന് രണ്ടും ആൺമക്കളായിരുന്നു ശിവദാസന് ഒന്നും…

കാര്യങ്ങളൊക്കെ നല്ലരീതിയിൽ പൊയ്ക്കൊണ്ടിരിക്കവേ ഇന്ദുവിന് ഒരു വിവാഹലോചന വന്നു.. പേരുകേട്ട പുത്തൻപുരക്കൽ തറവാട്ടിൽ നിന്ന്…

തങ്ങളുടെ നിലക്കും വിലക്കും യോജിച്ച ബന്ധമാണെന്ന് കണ്ട ഗോപിനാഥൻ ശിവദാസനോട് മാത്രം ആലോചിച്ച് വിവാഹം ഉറപ്പിച്ചു…

പക്ഷെ ഇക്കാര്യം അറിഞ്ഞതും അച്ഛനോടും വല്യച്ഛനോടും ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ഇന്ദു കാമുകനായ മാധവനുമായി നാടുവിട്ടു…

ഇക്കാര്യം ഗോപിനാഥന് വലിയ കുറച്ചിലായി.. അവരെ തേടി നാടുമുഴുവൻ അയാൾ ആളെ അയച്ചു.. കയ്യിൽ കിട്ടിയാൽ ദുരഭിമാനിയായ ഏട്ടൻ മകളെ കൊല്ലുമെന്ന് മനസിലാക്കിയ ശിവദാസനും ബാക്കിയുള്ളവരും ഗോപിനാഥനോട് അപേക്ഷിച്ചു… അയാൾ കേട്ടില്ല.. പക്ഷെ നാട്ടിലും പുറംനാട്ടിലും അങ്ങനെ അയാൾക്ക് സ്വാധീനമുള്ള എല്ലായിടത്തും അന്വേഷിച്ചിട്ടും അവരെ കിട്ടിയില്ല….

കലിയടങ്ങാതെ അയാൾ അവളെ പടിയടച്ച് പിണ്ഡം വെച്ചതായി പ്രഖ്യാപിച്ചു..

കാലം കടന്ന് പോയി….

Recent Stories

The Author

അപ്പു

81 Comments

  1. ഞാൻ വായിച്ചു തുടങ്ങി ട്ടോ

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..

    WITH LOOT OF LOVE…..

    ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤❤❤❤❤❤❤❤❤❤

    1. ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤

  3. 🔥🔥🔥

    1. ജീവനോടെ ഉണ്ടല്ലേ

      1. പാപ്പോയ്‌ കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ

    2. ❤❤❤

  4. So far very interesting and different yekshi story.

    Waiting for the next part eagerly.

    1. Thank you ❤❤❤

  5. Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting 😍😍

    1. Thanks bro ഇടാം ❤❤❤

  6. അപ്പുകുട്ടാ….

    ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….😄

    ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️

    വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..

    അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും

      സ്നേഹത്തോടെ ❤❤❤

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….

    ❤❤❤❤❤

    1. Thankyou bro❤❤❤

  8. Super waiting for next part….
    നല്ല ഒരു പ്രമേയം…
    പേജ് കൂട്ടി എഴുതുക.
    💖💖💖💖💖💖💖💖😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍🤝🤝🤝🤝🤝🤝🤝🤝

    1. ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല

  9. യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….

    1. പെട്ടന് തന്നെ ഉണ്ടാവോ …

      1. അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
        കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤

  10. 💘 മൊഞ്ചത്തിയുടെ ഖൽബി 💘

    ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
    പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
    കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..

    1. Mail അയച്ചിട്ടുണ്ട് bro ❤❤❤

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളിച്ചു ❤❤❤❤❤❤
    😍😍😍😍😍😍😍😍😍
    പെട്ടന്ന് തീർന്നുപോയി
    നെക്സ്റ്റ് പാർട്ട്‌ വേഗം തരണം
    പ്ലീസ്

    1. വേഗം തരാൻ ശ്രമിക്കാം ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com