യക്ഷി [Appu] 249

നെഞ്ചിടിപ്പ് കൂടി ഹൃദയം പൊട്ടിപ്പോകുമെന്ന അവസ്ഥയിലായിപ്പോയി …

പാലപ്പൂവിന്റെ ഗന്ധം കാറ്റിൽ നിറച്ച് അതിസൗന്ദര്യഭാവവുമായി അവൾ തൊട്ടുമുന്നിൽ….. ഒരില പോലുമനങ്ങാത്ത ആ നിശബ്ദതയിൽ അവന്റെ നിശ്വാസത്തിന് പോലും വലിയ ശബ്ദമായിരുന്നു…. ഹൃദയം പെരുമ്പറ കൊട്ടുന്നത് അവനുതന്നെ കേൾക്കാം….

ഒരു പെണ്ണിന് ഇത്ര സൗന്ദര്യമോ…. മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നിയില്ല അവന്… വാലിട്ടെഴുതിയ കണ്മഷിക്കണ്ണിൽ നാണം വിരിഞ്ഞപ്പോൾ നാണത്തിനൊപ്പം പുഞ്ചിരിയും കവിളിൽ നുണക്കുഴിയും പ്രത്യക്ഷപ്പെട്ടപ്പോൾ ആ സൗന്ദര്യത്തെ പ്രണയിക്കാനല്ല ആരാധിക്കാനാണ് അവന് തോന്നിയത്…..

“അപ്പൂ…..!!” അവളുടെ വിളിയാണ് അവനെ വീണ്ടും സ്വബോധത്തിലേക്ക് കൊണ്ടുവന്നത്…

” ആരാ നീ…. നീയാണോ ഈ കാവിലെ യക്ഷി….?? ” അവളുടെ ആകർഷണവലയത്തിൽ അകപ്പെട്ടെന്ന പോലെ നിർവികാരനായി അപ്പു ചോദിച്ചു…

ചോദ്യം കേട്ട് നാണം കൊണ്ട് നിലം നോക്കിയിരുന്ന കണ്ണുകൾ ഉയർത്തി അവൾ അവനെ നോക്കി….മരതകക്കല്ലുപോലെ പച്ചനിറമായിരുന്നു ആ കണ്ണുകൾക്ക്…

“അതേ….. അപ്പു അന്വേഷിച്ച് വന്ന കാവിലെ ദേവീഭാവമുള്ള യക്ഷി ഞാൻ തന്നെയാണ്..!!” അവനോട് ചേർന്നുനിന്ന് തോളിൽ കൈവെച്ച് അവൾ പറഞ്ഞു….

“അപ്പൊ ഇന്നെന്റെ അവസാനരാത്രിയാണ്…അല്ലേ ??” തെല്ലും ഭയമില്ലാതെ അപ്പു ആവേശത്തോടെ അവളെ നോക്കി പറഞ്ഞു…

“അപ്പുവിന് മരിക്കാൻ അത്ര കൊതിയാണോ…???” ചുണ്ടിൽ ഒരു കള്ളച്ചിരിയൊളിപ്പിച്ച് അവൾ ചോദിച്ചു…

“നിന്നെ കണ്ടവരാരും സാക്ഷി പറയാൻ ബാക്കിയായിട്ടില്ലല്ലോ…. എനിക്ക് മാത്രം പ്രതേകതയൊന്നും ഉണ്ടാവില്ല….!!”

“ഹ ഹ ഹ ഹ….!!” മുത്ത് കിലുങ്ങും പോലെ അവൾ പൊട്ടിച്ചിരിച്ചു…. (സിനിമയിൽ കാണുന്ന പോലെ ശ്വാസം മുട്ടൽ വന്നു ആഞ്ഞ് വലിച്ചുള്ള കൊലച്ചിരി അല്ല സാധാരണ ഒരു പെൺകുട്ടി പൊട്ടിച്ചിരിക്കുന്നത് പോലെ ?)

“പ്രത്യേകതയുണ്ട്…. ഒരുപാട്….അപ്പു ഇനിയും ഒരുപാട് കാലം ജീവിക്കും…. നിനക്ക് ഒരാപത്തും വരില്ല…. വരാൻ പാടില്ല..!!” അവൾ പറഞ്ഞു…..

“അതെന്താ അങ്ങനെ….??”

“പ്രണയിക്കുന്നവന്റെ ജീവനെടുക്കാനല്ല അവന് ജീവൻ കൊടുക്കാനാണ് പ്രണയിനി….!!” അത് പറയുമ്പോൾ അവളുടെ പച്ചക്കൽനിറമുള്ള കണ്ണിൽ നിർവചിക്കാനാവാത്ത കാമുകീഭാവമായിരുന്നു….

“കള്ളപ്രണയമാവും…..നിന്നെ പ്രണയിച്ച എന്റെ അമ്മാവനെ നീ കൊന്നുകളഞ്ഞില്ലേ…??” ഒരു കൊച്ചുകുട്ടി പരാതി പറയുന്നതുപോലെ അവൻ അവളോട് പറഞ്ഞു…

“അതെല്ലാം മനസിലാക്കാൻ നീ വേറെയും കുറേ കാര്യങ്ങൾ മനസിലാക്കണ്ടെതുണ്ട്….!!”

” എന്ത് കാര്യങ്ങൾ….?? ”

അവന്റെ ചോദ്യം കേട്ട് ഒരു നെടുവീർപ്പിട്ട് അവൾ പറഞ്ഞുതുടങ്ങി…

“മാതൃഭാവത്തിലോ കാമുകീഭാവത്തിലോ പുത്രീഭാവത്തിലോ യക്ഷിയെ ഉപാസിക്കാം… ഉപാസിക്കുന്ന ഭാവത്തിലാണ് യക്ഷി പ്രത്യക്ഷപ്പെടുക… ഭൗതിക നേട്ടങ്ങൾക്കായി മാതൃഭാവത്തിൽ ഉപാസിച്ചിട്ട് ശാരീരികാവശ്യങ്ങൾ മാതാവിനെ തന്നെ സമീപിച്ചാൽ….???? മാതാവ് ശാസിക്കും ചിലപ്പോൾ ശിക്ഷിക്കും… മാതാവിന്റെ ശിക്ഷയായിരുന്നു അവന്റെ മരണം….!!”

Updated: January 27, 2021 — 10:11 pm

81 Comments

  1. ഞാൻ വായിച്ചു തുടങ്ങി ട്ടോ

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..

    WITH LOOT OF LOVE…..

    ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤❤❤❤❤❤❤❤❤❤

    1. ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤

  3. ???

    1. ജീവനോടെ ഉണ്ടല്ലേ

      1. പാപ്പോയ്‌ കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ

    2. ❤❤❤

  4. So far very interesting and different yekshi story.

    Waiting for the next part eagerly.

    1. Thank you ❤❤❤

  5. Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??

    1. Thanks bro ഇടാം ❤❤❤

  6. അപ്പുകുട്ടാ….

    ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?

    ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️

    വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..

    അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും

      സ്നേഹത്തോടെ ❤❤❤

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….

    ❤❤❤❤❤

    1. Thankyou bro❤❤❤

  8. Super waiting for next part….
    നല്ല ഒരു പ്രമേയം…
    പേജ് കൂട്ടി എഴുതുക.
    ?????????????????????????????????

    1. ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല

  9. യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….

    1. പെട്ടന് തന്നെ ഉണ്ടാവോ …

      1. അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
        കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤

  10. ? മൊഞ്ചത്തിയുടെ ഖൽബി ?

    ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
    പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
    കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..

    1. Mail അയച്ചിട്ടുണ്ട് bro ❤❤❤

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളിച്ചു ❤❤❤❤❤❤
    ?????????
    പെട്ടന്ന് തീർന്നുപോയി
    നെക്സ്റ്റ് പാർട്ട്‌ വേഗം തരണം
    പ്ലീസ്

    1. വേഗം തരാൻ ശ്രമിക്കാം ❤❤❤

Comments are closed.