യാത്ര [Shana] 121

യാത്ര

Yaathra | Author : Shana

 

” അമ്മേ ബാഗ് പാക്ക് ചെയ്യ് ഒരു യാത്ര പോകാനുണ്ട്…. .. ” പുറത്തു നിന്നും അകത്തേക്ക് കയറികൊണ്ട് ഉറച്ച ശബ്ദത്തിൽ ഇഷാനി പറഞ്ഞുപത്രം വായിക്കുകയായിരുന്ന ജാനകി ഞെട്ടിത്തിരിഞ്ഞു അവളെ നോക്കി

” എന്താ അമ്മ ഇങ്ങനെ നോക്കുന്നത്… ”

“എവിടെ പോകുന്ന കാര്യമാ മോളെ ”

“അമ്മയുടെ സ്വപ്നങ്ങളിലേക്ക് ”

” സത്യാണോ മോളെ , നീ , നീ എന്നെ പറ്റിക്കുന്നതല്ലല്ലോ ” അവർ ആകാംഷയോടെ ചോദിച്ചു

“എന്റെ ജാനകിക്കുട്ടിക്ക് ഞാൻ നുണ പറയുന്നുണ്ടെന്ന് തോന്നുന്നുണ്ടോ ”

“എന്റെ മോള് നുണ പറയില്ലന്നറിയാം എങ്കിലും ഒരു….. ”

” ദേ ഈ ഇഷ ഒരു കാര്യമേറ്റാൽ ഏറ്റതാ , പിന്നെ ഈ സുന്ദരി അമ്മക്കുട്ടിയുടെ കാര്യമാകുമ്പോൾ പറയണോ ” അവൾ അവരെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു

“മോള് തന്ന ധൈര്യം മാത്രമാ ഇപ്പോ എല്ലാരുടെയും മുന്നിൽ പിടിച്ചു നില്കുന്നെ… പലരും ഇപ്പോളും കുറ്റപ്പെടുത്തുന്നുണ്ട് ”

“അമ്മ ആരുടേയും വാക്ക് ശ്രദ്ധിക്കേണ്ട, അമ്മയുടെ സ്നേഹനിധിയായ കെട്ടിയോനും മുത്തുമണികളായ മക്കളും സമ്മതിച്ചില്ലേ അതു മാത്രം മതി, ചെല്ല് പെട്ടിയൊക്കെ പാക്ക് ചെയ്യ്, എന്തേലും വാങ്ങാൻ ഉണ്ടെങ്കിൽ നമുക്ക് വൈകിട്ടു പോയി വാങ്ങിക്കാം ”

അവൾക്കും തിരിച്ചൊരു മുത്തം കൊടുത്തിട്ടു ഫോൺ എടുത്തു….. ഏട്ടനെ വിളിച്ചു പറയണം, മോൻ പറഞ്ഞിട്ടുണ്ടാകും എന്നാലും ഞാൻ പറയുംപോലെ ആകില്ലല്ലോ മനസ്സിൽ അതും പറഞ്ഞു കാൾ ചെയ്തു

“ജാനു , ബാഗ് പാക്ക് ചെയ്തോ ” സ്നേഹത്തോടെയുള്ള ചോദ്യത്തിൽ അവരിൽ പുഞ്ചിരി വിരിഞ്ഞു

“ഏട്ടൻ അറിഞ്ഞുവെന്നു അറിയാം എങ്കിലും ഞാൻ പറയണ്ടേ ”

“എന്നോട് പറയാത്തതായി ഒന്നുമില്ലെന്ന് അറിയാം ജാനു, നിന്റെ സന്തോഷം തന്നെയാണ് എനിക്ക് വലുത്.. നീ ഇല്ലാത്ത ദിവസങ്ങൾ മാത്രം ആണ് ഓർക്കാൻ വയ്യാത്തത്, എങ്കിലും നിന്റെ വർഷങ്ങളായുള്ള ആഗ്രഹം…. അതുകൊണ്ട് മാത്രമാ സമ്മതിച്ചത് ”

“ഏട്ടന് വിഷമമാണെൽ പോകുന്നില്ല ”

“എന്റെ പൊന്നു ജാനു നി പോയിട്ട് വേണം എനിക്കു പുതിയ ഒരുപാട് കിളിയെ തപ്പിപ്പിടിക്കാൻ , നി ഇങ്ങനെ വാലുപോലെ പുറകെ നടക്കുന്നത്കൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല , …… മനുഷ്യന് ഒരു തമാശ പോലും പറയാൻ പാടില്ലേ ”

“നിങ്ങൾ ഇങ്ങോട്ടേക്കല്ലേ വരുന്നത് ബാക്കി അപ്പോ പറയാം ” അവർ കെറുവോടെ പറഞ്ഞു

” പൊന്നേ ചതിക്കല്ലേ , ചുമ്മാ പറഞ്ഞതാ, വരുമ്പോൾ വല്ലതും വാങ്ങണോ ”

” സോപ്പിടേണ്ട , ഞാൻ മോളുടെ കൂടെ വൈകിട്ടു പോകുന്നുണ്ട് ”

” എങ്കിൽ ശരി, ഞാൻ വെക്കട്ടെ, ഇവിടെ കുറച്ചു തിരക്കുണ്ട് ”

“ഒക്കെ ഏട്ടാ ”

ഫോൺ കട്ട്‌ ചെയ്തിട്ട് ബാഗിൽ ഡ്രസ്സ്‌ ഒക്കെ എടുത്തുവെക്കാൻ തുടങ്ങി ഓരോന്നും എടുത്തുവെക്കുമ്പോൾ ചിന്തകളും കൂടെ കൂടി

56 Comments

  1. എൻ്റെയും ഒരു സ്വപ്നം ആണ്…

    സ്വപ്നങ്ങൾ എല്ലാം പൂവണിയും….

    ♥️♥️♥️♥️♥️

    1. സ്വപ്‌നങ്ങൾ എല്ലാം പൂവണിയട്ടെ…. നിറഞ്ഞ സ്നേഹം ??

  2. മനോഹരമായ രചന.. ഒരുവളുടെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും പരിധിയുടെ അളവുകോൽ നിശ്ചയിക്കാൻ അവൾക്കല്ലാതെ മറ്റാർക്കും അവകാശം ഇല്ല എന്ന് പറയാതെ പറഞ്ഞു.. അവളുടെ സ്വപ്നങ്ങൾക്ക് ചിറക് വിടർത്തി പറക്കാൻ അവസരമൊരുക്കുക എന്നതാണ് സ്നേഹമുള്ള പുരുഷന്റെ കടമ.. ഏറെയിഷ്ടം.. ആശംസകൾ ഷാന??

    1. മനസ്സിന്റെ കല്ലറകളിൽ അടക്കിവെച്ചിരിക്കുന്ന നടക്കാത്ത സ്വപ്നങ്ങളിൽ ഒന്നെങ്കിലും സാധ്യമായാൽ അവളോളം സന്തോഷവതി വേരറുമുണ്ടാവില്ല…. പെരുത്തിഷ്ടം കൂട്ടെ ??

  3. ഷാന ആഗ്രഹങ്ങൾ മറച്ചു വെച്ച് ജീവിക്കുന്ന ഒത്തിരി പേരുണ്ട്. എൻ്റെ അമ്മയെ പോലെ. പറ്റുന്ന പോലെ സാധിച്ചു കൊടുക്കണം. ഇഷ്ട്ടം സുഹൃത്തേ ❤️❤️❤️

    1. നടക്കാതെ പോയ ആഗ്രങ്ങൾ ഒന്നെങ്കിലും നടന്നുകിട്ടുമ്പോൾ വല്ലാത്ത സന്തോഷം ആയിരിക്കും … എന്തായാലും ചെയ്തുകൊടുക്കണോട്ടാ…. സ്നേഹം കൂട്ടെ ??

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ചേച്ചി…
    കഥ വളരെ മനോഹരം…
    കൂടുതൽ പറയാൻ വാക്കുകൾ ഇല്ല..

    Ɒ?ᙢ⚈Ƞ Ҡ???‐???

    1. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ??

  5. മനോഹരം.എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥകൾ ഇങ്ങനെ ഉള്ളതാണ്.4 വരി എഴുതിയാൽ അതിൽ 400 ചിന്തകൾ ഉണ്ടാകണം.സമൂഹം.തുഫ്. ആരാന്റെ പിള്ളേരുടെ വാപ്പ ആവാൻ നടക്കുന്ന സമൂഹവും അതിന്റെ താളത്തിന് ഒത്തു തുള്ളുന്ന മാതാപിതാക്കലും ആണ് ശാപം.ഇനിയുള്ള തലമുറയിൽ പ്രതീക്ഷ ഉണ്ട്.അവർ പിള്ളരെ സ്വപ്നം കാണാനും അതു നേടാനും പഠിപ്പിക്കും.ഒന്നിന്റെയും ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാതെ അവർ പറന്നുയരട്ടെ.ഒരുപാട് ഇഷ്ടപ്പെട്ടു

    1. സമൂഹവും ചുറ്റുപാടുകളും ആണ് നമ്മുടെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുന്നത്…. അതിനൊരു മാറ്റം വരണമെന്ന് ഞാനും ആഗ്രഹിക്കുന്നു. സ്ത്രീകളുടെ സ്വപ്‌നങ്ങൾക്ക് പരുതി നിശ്ചയിക്കതൊരു കാലം ഉണ്ടാവട്ടെ…. അഭിപ്രാങ്ങൾക്ക് സ്നേഹം ??

  6. Happie bday my dear lovely sis ..
    Stay bless dear ..
    Lots of love ❤❤

    (by the way , ariyaanulla agrahm kond chodikaan , sherikum ningle name shana enn tenne aano ? ? )

    1. Thank you so much dear ??

      അല്ലടാ…വെറുതെ ഒരു വട്ടുകേറി എഴുത്തിലേക്ക് തിരിഞ്ഞപ്പോൾ ആരും എന്നെ പിടിച്ചു തല്ലാതിരിക്കാൻ ഞാൻ ഇട്ട പേരാണ്?… പിന്നെ അന്നുമുതൽ ഈ പേരിൽ എഴുതും… ??

      സത്യത്തിൽ ഇവിടെ ഇങ്ങനെ ഒരാൾ ഉണ്ടെന്നറിഞ്ഞില്ല… ??

  7. ഹാപ്പി ജനിച്ചോസം ഷാന. write യോ us നോക്ക്?

    1. Thank you❤️❤️

  8. A very good story … God has given you a great ability … Still waiting for new creations …

    With love
    EvA

    1. Than original eva ano atho illusion oo?

    2. Thank you dear… ❤️❤️

  9. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️????

    1. സ്നേഹം കൂട്ടെ ❤️❤️

  10. നൗഫു ഇക്കാന്റെ മെഷീൻ കടം വാങ്ങിയോ ??

    1. എനിക്ക് തരില്ലന്നെ… ഇല്ലേൽ ഞാൻ തകർത്തേനെ ?

  11. കൊള്ളാം. നന്നായിട്ടുണ്ട് ♥️

    1. നിറഞ്ഞ സ്നേഹം ❤️❤️

  12. നന്നായിട്ടുണ്ട്… നല്ല അവതരണം ♥️?

    1. നിറഞ്ഞ സ്നേഹം ??

  13. പ്രാരാബ്ധങ്ങൾ വിട്ട് ലോകം ചുറ്റി സഞ്ചരിക്കാനും കാഴ്ച്ചകൾ തേടിയിറങ്ങാനും അവർക്ക് സാധിച്ചെന്നുവരില്ല. അല്ലെങ്കിലും പുരുഷ അകമ്പടിയില്ലാതെ എങ്ങനെയാണ് സ്ത്രീകൾ തനിച്ച് യാത്രചെയ്യുന്നത്?” സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധം ഉടലെടുക്കുന്നതുപോലും ഇത്തരത്തിൽ പരസഹായമില്ലാത്ത പെൺവർഗ്ഗത്തിന്റെ നിസ്സഹായതയെച്ചൊല്ലിയാണ്.

    ഒരു പെൺകുട്ടി പിറന്നു വീഴുമ്പോൾ മുതൽ നിയന്ത്രണങ്ങളുടെ ലോകത്താണ്, സ്കൂൾ കാലയളവിൽ വിനോദയാത്രയ്ക്ക് പോകണം എന്ന് പറയുമ്പോൾ കല്യാണം കഴിഞ്ഞ് ഭർത്താവ് എല്ലായിടത്തും കൊണ്ട് പോകും എന്നായിരുന്നു. കല്യാണം കഴിഞ്ഞാലോ പിന്നെ പ്രാരാബ്ധമായി സ്വപനങ്ങൾ സ്വപ്നങ്ങൾമാത്രമായി അവശേഷിക്കുകയും ചെയ്യും.
    തന്റെ സ്വപനങ്ങൾക്ക് കൂട്ടായി മരുമകൾ വന്നു.
    നല്ല എഴുത്ത് ഷാനാ, അഭിനന്ദനങ്ങൾ…

    1. സത്യമാണ്… പലപ്പോഴും ദുഃഖം തോന്നാറുണ്ട് .. അവളുടെ സ്വപ്‌നങ്ങൾ സ്വപ്നമായി തന്നെ അവശേഷിക്കുന്നു….

      അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ??

  14. കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ❤

    1. പെരുത്തിഷ്ടം കൂട്ടെ ❤️❤️

  15. Adipoli aayitund shanaa ..
    Enne pole tenne aanello aa ammayudeyum aagraham ..??
    Enikm eth pole oru nalle marumagale kittyal madiyenm ??

    1. എല്ലാ പെൺകുട്ടികളുടെ ഉള്ളിലും ഇതുപോലെ ഒത്തിരി ആഗ്രഹം ഉറങ്ങിക്കിടപ്പുണ്ടാകും… സാധ്യമല്ലെന്ന് കരുതിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി അത്‌ കിട്ടണം…അതിന് വല്ലാത്ത സന്തോഷം ആണ്…

      എനിക്കും ഇതുപോലെ കുറച്ചു വട്ടുകൾ ഉണ്ട്…. നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷ ഇല്ലാത്ത വട്ടുകൾ..

      Shana മനസ്സിലൊളിപ്പിച്ച ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കട്ടെ…

      നിറഞ്ഞ സ്നേഹം കൂട്ടെ ??

  16. Nice shana….nalla rachana… can you write a story on male perspective ❣️

    1. Aloikatte ..??

      1. അരുത്.,..അബു.,.,.??
        (ഇവൻ ഇനി ശരിക്കും ഭാഷാപണ്ഡിത ഷാനയോട് ആണോ പറഞ്ഞത്.,,??)

    2. എയ്യ്…പെണ്ണെഴുത്ത് വരട്ടെ…
      അതിപ്പോ തുലോം വിരളമാണ്..

    3. എഴുതാൻ ശ്രമിക്കാം… അഭിപ്രായത്തിനു സ്നേഹം❤️❤️

  17. അവസാനം വന്നുല്ലേ❣️❣️❣️❣️❣️❣️

    1. വന്നു വന്നു….

  18. ഇതാണ് അല്ലെ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്നു പറഞ്ഞത്.(നമ്പീശൻ. jpg)

    പിന്നെ വായിക്കാം

    1. സമയം കിട്ടുമ്പോൾ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കു… ❤️❤️

  19. മനോഹരം..shana….. ഓരോ പെണ്ണിനും..ഇതുപോലെ ഒരു കഥയുണ്ടവും തൻ്റെ സ്വപ്നങ്ങൾ…സ്വപ്നങ്ങൾ മാത്രമായി ഒത്തുക്കേണ്ടി വന്ന കഥ….ചിലർ അത് സാധ്യമാകും….. അടിച്ചിട്ട് ഒരിക്കലും അവരെ വള്ളർത്തരുത്…കരുത്തരാക്കണം….????????

    1. അതേ… പല സ്വപ്നങ്ങളും മനസ്സിന്റെ കോണിൽ ഒരു കല്ലറക്കുള്ളിൽ അടക്കി വെക്കാനാണ് ഏറിയ സ്ത്രീകളുടെയും വിധി… സ്വപ്‌നങ്ങൾ സ്വപ്നങ്ങളായി മാത്രം അവശേഷിക്കും… അതിനൊരു മാറ്റം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം…

  20. നന്നായിട്ടുണ്ട്..
    അങ്ങനെ ആ ആഗ്രഹങ്ങൾ എല്ലാം സഫലമാവട്ടെ..
    സ്നേഹം♥️

    1. നല്ല അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  21. പൂർത്തികരിക്കാൻ സാധിക്കാത്ത ആഗ്രഹങ്ങൾ എന്നും മനസ്സിൽ ഒരു നഷ്ടബോധമായി അങ്ങനെ കിടക്കും…. അത് പൂർത്തിയാക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല…..
    നല്ലെഴുത്ത്…,,
    ഇനിയും എഴുതുക…,,.
    സ്നേഹം..,,
    ??

    1. ജീവിതം എപ്പോഴും പൂർണ്ണതയേക്കാൾ അപൂർണ്ണതയാകും സമ്മാനിക്കുക… ഭാവിയിൽ ഒരു നഷ്ടബോധത്തിനിടവരുത്താതെ തീവ്രമായ ആഗ്രഹങ്ങൾ എപ്പോഴും പൂർത്തീകരിക്കാൻ ശ്രമിക്കുക… നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം..??

  22. അവസാനം വന്നു വല്ലേ

    1. അങ്ങനെ വന്നു

  23. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. രാഹുൽ പിവി

      ????

  24. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Thendi???

      1. കൊടുക്കണം dk അവന്റെ തല മണ്ട നോക്കി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ??????

Comments are closed.