പ്രണയിക്കാൻ പഠിക്കാത്തവർ [Nithin Joseph] 109

#?പ്രണയിക്കാൻ പഠിക്കാത്തവർ

Pranayikkan Padikkathavan | Author : Nithin Joseph

 

(?സൗഹൃദത്തെ പ്രണയമായി കാണാത്ത, ഈ ലോകത്തെ എല്ലാ സുഹൃത്തുക്കൾക്കും സമർപ്പണം?)

 

❤️ആദ്യമായി നിന്നെക്കാണുമ്പോൾ..
, നിന്റെയാ വിടർന്നചിരി നോക്കി നിൽക്കുമ്പോൾ… ഞാൻ നിനക്ക് കല്പിച്ചുതന്ന ഇഷ്ടത്തിന്, ഞാനിട്ട പേര് പ്രണയമെന്നായിരുന്നില്ല. !!!

പിന്നീടെപ്പെഴോ നിന്നെ പരിചയപ്പെടുമ്പോഴും ,നിന്റെ പൊട്ടത്തരങ്ങളും കുസൃതികളും പൊട്ടിച്ചിരിച്ചുകൊണ്ട് ആസ്വദിക്കുമ്പോഴും അതിന്റെ പേര് പ്രണയമെന്നായിരുന്നില്ല. !!!

ഓരോ വിശേഷദിനങ്ങളിലും നിനക്കായി ഗിഫ്റ്റുകൾ വാങ്ങിക്കൂട്ടുമ്പോഴും, അതുകണ്ട് കൂട്ടുകാരും നാട്ടുകാരും ഒരു തലയാട്ടലോടെ ഊറിച്ചിരിക്കുമ്പോഴും അതിന്റെ പേര് പ്രണയമെന്നായിരുന്നില്ല. !!!

എന്നാൽ പതിയെപ്പതിയെ എന്നിൽനിന്ന് അകന്ന്, അവനോട് അടുത്തപ്പോൾ അതിന് നീ നൽകിയ പേര് പക്ഷേ പ്രണയമെന്നായിരുന്നു. !!!

കള്ളും കഞ്ചാവും പെണ്ണുമായി നടക്കുന്നവനാണ് അവനെന്നു ഞാൻ പറഞ്ഞപ്പോൾ, അവനതെല്ലാം എന്നോട്‌ നേരത്തേ പറഞ്ഞിരുന്നുവെന്നു പറഞ്ഞുനീ പുച്ഛിച്ചു ചിരിച്ചപ്പോഴും അതിന് നീ നൽകിയ പേര് പ്രണയമെന്നായിരുന്നു. !!!

ആ പ്രണയം നമുക്ക് വേണ്ടാ വേണ്ടായെന്നു പറഞ്ഞു ഞാൻ നിർബന്ധിച്ചപ്പോൾ മാത്രം നീ പറഞ്ഞു : എന്നുള്ളിലുള്ളത് നിന്നോടുള്ള പ്രണയമാണെന്ന്. !!!
…. അല്ലെന്ന് പറയാൻ സമ്മതിക്കാതെ, അങ്ങനെതന്നെയെന്നു പറഞ്ഞ് എന്നെ വാക്കുകൊണ്ട് കീറിമുറിക്കുമ്പോഴും നീയാവർത്തിച്ചു… പ്രണയം… പ്രണയമെന്ന്… !!!

പതിയെപ്പതിയെ എന്നിൽനിന്നകന്ന് നീ അവനോട് മാത്രം മിണ്ടിതുടങ്ങിയപ്പോഴും ആവർത്തിച്ചാവർത്തിച്ചു നീ പറഞ്ഞു : എന്റെ പ്രണയം നിനക്ക് വേണ്ടെന്ന്. !!!

പിന്നീടെപ്പെഴോ എന്നൊടുള്ള സൗഹൃദം; അതേ ഞാൻ പ്രണയമായി കാണുന്ന നിന്റെ സൗഹൃദം അവനിഷ്ടമല്ലെന്ന് പറഞ്ഞു പോകുമ്പോഴും നീ പലവട്ടമാവർത്തിച്ചു നിന്നോടുള്ള അവന്റെ ഭ്രാന്തമായ പ്രണയത്തെക്കുറിച്ച്.. !!!

എന്നിൽനിന്നകന്ന് നീ അവന്റെത് മാത്രമായപ്പോഴും വീട്ടുകാരെ ധിക്കരിച്ച് അവനോടൊപ്പമിറങ്ങിപ്പോയപ്പോഴും അവന്റയിഷ്ടം നിനക്ക് പ്രണയമായിരുന്നു. !!!

പിന്നീടെപ്പെഴോ നിന്റെ ശരീരത്തോടുള്ള ദാഹം ശമിച്ചപ്പോൾ. കള്ളിന്റെയും കഞ്ചാവിന്റെയും അവന്റെ കാമക്കണ്ണുള്ള കൂട്ടുകാരുടെയും തനിനിറമറിഞ്ഞപ്പോൾ .., അപ്പോൾ മാത്രമറിഞ്ഞു നീ… അത് പ്രണയമല്ലെന്ന്. !!!

വീട്ടുകാരും കൂട്ടുകാരുമില്ലാതെ…, പാതിവഴിയിലുപേക്ഷിച്ച എന്നെ അഭിമുഖീകരിക്കാനുള്ള മടിയോടെ, ഇന്നീ കയറിൻതുമ്പത്തു നീയൊരു ജഢമായി തൂങ്ങിയാടുമ്പോൾ.., ഇന്ന്… ഇന്നുമാത്രം നീയറിയുക : എന്റെയുള്ളിലുണ്ടായിരുന്നത് പ്രണയമായിരുന്നില്ലെന്ന്. !!!

എന്റെയുള്ളിലുണ്ടായിരുന്നത് ഇഷ്ടമായിരുന്നുവെന്ന്…. ; ഈ ജന്മത്തിലൊരിക്കലും പ്രണയമായി മാറുവാനിടയില്ലാത്ത, എനിക്കുപോലും നിർവചിക്കാനാവാത്ത ഒരിഷ്ടം. !!!♥️

ഇഷ്ടം മാത്രം… !!!?

56 Comments

  1. വായിക്കാൻ ലേറ്റ് ആയി മച്ചാ പക്ഷേ സെറ്റ് സാനം.. ഒന്നും പറയാൻ ഇല്ല.. പൊളി…
    ഒറ്റ പേജിൽ ഒക്കെ എങ്ങനെ എഴുതുന്നു മച്ചാനെ.. പെരുതിഷ്ട്ടം….

    ♥️♥️♥️♥️♥️

Comments are closed.