യാത്ര [Shana] 121

എളുപ്പമാകുമല്ലോ… പിന്നെ സാരി ഒന്നും എടുക്കണ്ട യാത്രക്ക് അതൊക്കെ ബുദ്ധിമുട്ടാകും ചുരിദാർ മാത്രം മതി.. അതാകുമ്പോൾ അമ്മയ്ക്കും ബെറ്റർ ഫീൽ ആയിരിക്കും… ”

തന്റെ എല്ലാകാര്യങ്ങളും അവൾ ചെയ്യുന്ന കണ്ടപ്പോൾ ഇങ്ങനൊരു മകളെ കിട്ടിയതിൽ ഒത്തിരി സന്തോഷിച്ചു…

അവൾ തന്നെ എല്ലാം ലിസ്റ്റ് ഇട്ടു ഓരോന്നും നോക്കി തിരഞ്ഞു വാങ്ങി അവിടെ ഞാൻ കാഴ്ചക്കാരി മാത്രമായി.. എന്നെക്കാളും എന്റെ ഇഷ്ടങ്ങൾ നോക്കി ചെയ്യുന്ന മകൾ എന്റെ മോന്റെ പുണ്യം…

ഇന്ന് എന്റെ സ്വപ്നത്തിലേക്കുള്ള തുടക്കം…

“അമ്മേ എല്ലാം ബാഗിൽ ഉണ്ട് .. അത്യാവശ്യം വേണ്ട മരുന്നൊക്കെ വെച്ചിട്ടുണ്ട്.. ഇടക്കിടക്ക് വിളിക്കണേ… ഈ യാത്ര അമ്മ നന്നായി എൻജോയ് ചെയ്തോളണം … ഇനി ഒറ്റക്ക് എങ്ങും വിടില്ല.. ഇനി നമുക്ക് ഒരുമിച്ചു മതി.. അച്ഛനെയും മോനെയും കൂട്ടണ്ട…”

കെട്ടിപ്പിടിച്ചു കണ്ണുകൾ നിറച്ചു അവൾ പറഞ്ഞപ്പോൾ എന്റെ കണ്ണുകളും തുളുമ്പി..

“കരയാനാണെങ്കിൽ നീ പോകണ്ട ജാനു , ഇവിടെ നിലക്ക് ” ഏട്ടൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു

“അയ്യടാ അങ്ങനിപ്പോ അച്ഛൻ അമ്മയുടെ യാത്ര മുടക്കേണ്ട.. അമ്മ പോയിട്ട് വേണം അച്ഛനെ അടുക്കളയിൽ കേറ്റാൻ അല്ലേ ഇഷ.. ” മക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു

“ആഹാ, നിന്റെയൊക്കെ മനസ്സിലിരുപ്പ് നടത്തില്ല.. ഞാൻ നാളെ തന്നെ വേറെ ട്രിപ്പ്‌ പോകും നോക്കിക്കോ ”

“അമ്മ വരും വരെ അച്ഛനെ എങ്ങോട്ടും വിടില്ല… ഇവിടെ തന്നെ നില്കും ഇല്ലെങ്കിൽ അച്ഛനെ കുറിച്ചോർത്ത് അമ്മയുടെ യാത്ര കുളമാകും ” ഇഷ കേറുവോടെ പറഞ്ഞു

“ഇനി വേണമെങ്കിൽ അമ്മ വന്നിട്ട് നിങ്ങളെ രണ്ടുപേരെയും കൂടി ഹണിമൂൺ വിടാം.. പഴയ ഓർമ്മകൾ പുതുക്കാല്ലോ ” അതുപറഞ്ഞു മോനും മോളും പൊട്ടിച്ചിരിച്ചു

പിന്നെ മക്കൾ മൂന്നുപേരും കെട്ടിപ്പിടിച്ചു ഉമ്മതന്നു…

“ശ്രദ്ധിക്കണം.. എന്തുണ്ടെലും വിളിക്കണം ക്യാഷ് അക്കൗണ്ടിൽ ഉണ്ട് നിന്റെ ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒരു മുടക്കും വരുത്തരുത്.. ഇനി നിന്നെ തനിച്ചു എങ്ങോട്ടും വിടില്ല ”

അത്രയും പറഞ്ഞു ചേർത്തുപിടിച്ചു ഏട്ടന് വിടാൻ ഒട്ടും മനസ്സില്ലെന്ന് അറിയാം എങ്കിലും മൂർദ്ധാവിൽ ഒരു ചുംബനം തന്ന് സന്തോഷത്തോടെ യാത്രയാക്കി…

ബസിലെ സൈഡ് സീറ്റിനു ഓരം ചേർന്ന് ഹെഡ്സെറ്റ് കാതിൽ തിരുകി കിഷോർ കുമാറിന്റെ ഗാനം ശ്രവിച്ചുകൊണ്ട് ഒരിക്കലും സാധ്യമാവില്ലന്നു കരുതി മറവിയിലേക്ക് തള്ളിവിട്ട എന്റെ സ്വപ്നം പൂവണിയിച്ചുകൊണ്ടുള്ള യാത്ര ഇവിടെ തുടക്കം കുറിച്ചു.

 

 

ശുഭം

 

56 Comments

  1. എൻ്റെയും ഒരു സ്വപ്നം ആണ്…

    സ്വപ്നങ്ങൾ എല്ലാം പൂവണിയും….

    ♥️♥️♥️♥️♥️

    1. സ്വപ്‌നങ്ങൾ എല്ലാം പൂവണിയട്ടെ…. നിറഞ്ഞ സ്നേഹം ??

  2. മനോഹരമായ രചന.. ഒരുവളുടെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും പരിധിയുടെ അളവുകോൽ നിശ്ചയിക്കാൻ അവൾക്കല്ലാതെ മറ്റാർക്കും അവകാശം ഇല്ല എന്ന് പറയാതെ പറഞ്ഞു.. അവളുടെ സ്വപ്നങ്ങൾക്ക് ചിറക് വിടർത്തി പറക്കാൻ അവസരമൊരുക്കുക എന്നതാണ് സ്നേഹമുള്ള പുരുഷന്റെ കടമ.. ഏറെയിഷ്ടം.. ആശംസകൾ ഷാന??

    1. മനസ്സിന്റെ കല്ലറകളിൽ അടക്കിവെച്ചിരിക്കുന്ന നടക്കാത്ത സ്വപ്നങ്ങളിൽ ഒന്നെങ്കിലും സാധ്യമായാൽ അവളോളം സന്തോഷവതി വേരറുമുണ്ടാവില്ല…. പെരുത്തിഷ്ടം കൂട്ടെ ??

  3. ഷാന ആഗ്രഹങ്ങൾ മറച്ചു വെച്ച് ജീവിക്കുന്ന ഒത്തിരി പേരുണ്ട്. എൻ്റെ അമ്മയെ പോലെ. പറ്റുന്ന പോലെ സാധിച്ചു കൊടുക്കണം. ഇഷ്ട്ടം സുഹൃത്തേ ❤️❤️❤️

    1. നടക്കാതെ പോയ ആഗ്രങ്ങൾ ഒന്നെങ്കിലും നടന്നുകിട്ടുമ്പോൾ വല്ലാത്ത സന്തോഷം ആയിരിക്കും … എന്തായാലും ചെയ്തുകൊടുക്കണോട്ടാ…. സ്നേഹം കൂട്ടെ ??

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ചേച്ചി…
    കഥ വളരെ മനോഹരം…
    കൂടുതൽ പറയാൻ വാക്കുകൾ ഇല്ല..

    Ɒ?ᙢ⚈Ƞ Ҡ???‐???

    1. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ??

  5. മനോഹരം.എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥകൾ ഇങ്ങനെ ഉള്ളതാണ്.4 വരി എഴുതിയാൽ അതിൽ 400 ചിന്തകൾ ഉണ്ടാകണം.സമൂഹം.തുഫ്. ആരാന്റെ പിള്ളേരുടെ വാപ്പ ആവാൻ നടക്കുന്ന സമൂഹവും അതിന്റെ താളത്തിന് ഒത്തു തുള്ളുന്ന മാതാപിതാക്കലും ആണ് ശാപം.ഇനിയുള്ള തലമുറയിൽ പ്രതീക്ഷ ഉണ്ട്.അവർ പിള്ളരെ സ്വപ്നം കാണാനും അതു നേടാനും പഠിപ്പിക്കും.ഒന്നിന്റെയും ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാതെ അവർ പറന്നുയരട്ടെ.ഒരുപാട് ഇഷ്ടപ്പെട്ടു

    1. സമൂഹവും ചുറ്റുപാടുകളും ആണ് നമ്മുടെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുന്നത്…. അതിനൊരു മാറ്റം വരണമെന്ന് ഞാനും ആഗ്രഹിക്കുന്നു. സ്ത്രീകളുടെ സ്വപ്‌നങ്ങൾക്ക് പരുതി നിശ്ചയിക്കതൊരു കാലം ഉണ്ടാവട്ടെ…. അഭിപ്രാങ്ങൾക്ക് സ്നേഹം ??

  6. Happie bday my dear lovely sis ..
    Stay bless dear ..
    Lots of love ❤❤

    (by the way , ariyaanulla agrahm kond chodikaan , sherikum ningle name shana enn tenne aano ? ? )

    1. Thank you so much dear ??

      അല്ലടാ…വെറുതെ ഒരു വട്ടുകേറി എഴുത്തിലേക്ക് തിരിഞ്ഞപ്പോൾ ആരും എന്നെ പിടിച്ചു തല്ലാതിരിക്കാൻ ഞാൻ ഇട്ട പേരാണ്?… പിന്നെ അന്നുമുതൽ ഈ പേരിൽ എഴുതും… ??

      സത്യത്തിൽ ഇവിടെ ഇങ്ങനെ ഒരാൾ ഉണ്ടെന്നറിഞ്ഞില്ല… ??

  7. ഹാപ്പി ജനിച്ചോസം ഷാന. write യോ us നോക്ക്?

    1. Thank you❤️❤️

  8. A very good story … God has given you a great ability … Still waiting for new creations …

    With love
    EvA

    1. Than original eva ano atho illusion oo?

    2. Thank you dear… ❤️❤️

  9. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️????

    1. സ്നേഹം കൂട്ടെ ❤️❤️

  10. നൗഫു ഇക്കാന്റെ മെഷീൻ കടം വാങ്ങിയോ ??

    1. എനിക്ക് തരില്ലന്നെ… ഇല്ലേൽ ഞാൻ തകർത്തേനെ ?

  11. കൊള്ളാം. നന്നായിട്ടുണ്ട് ♥️

    1. നിറഞ്ഞ സ്നേഹം ❤️❤️

  12. നന്നായിട്ടുണ്ട്… നല്ല അവതരണം ♥️?

    1. നിറഞ്ഞ സ്നേഹം ??

  13. പ്രാരാബ്ധങ്ങൾ വിട്ട് ലോകം ചുറ്റി സഞ്ചരിക്കാനും കാഴ്ച്ചകൾ തേടിയിറങ്ങാനും അവർക്ക് സാധിച്ചെന്നുവരില്ല. അല്ലെങ്കിലും പുരുഷ അകമ്പടിയില്ലാതെ എങ്ങനെയാണ് സ്ത്രീകൾ തനിച്ച് യാത്രചെയ്യുന്നത്?” സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധം ഉടലെടുക്കുന്നതുപോലും ഇത്തരത്തിൽ പരസഹായമില്ലാത്ത പെൺവർഗ്ഗത്തിന്റെ നിസ്സഹായതയെച്ചൊല്ലിയാണ്.

    ഒരു പെൺകുട്ടി പിറന്നു വീഴുമ്പോൾ മുതൽ നിയന്ത്രണങ്ങളുടെ ലോകത്താണ്, സ്കൂൾ കാലയളവിൽ വിനോദയാത്രയ്ക്ക് പോകണം എന്ന് പറയുമ്പോൾ കല്യാണം കഴിഞ്ഞ് ഭർത്താവ് എല്ലായിടത്തും കൊണ്ട് പോകും എന്നായിരുന്നു. കല്യാണം കഴിഞ്ഞാലോ പിന്നെ പ്രാരാബ്ധമായി സ്വപനങ്ങൾ സ്വപ്നങ്ങൾമാത്രമായി അവശേഷിക്കുകയും ചെയ്യും.
    തന്റെ സ്വപനങ്ങൾക്ക് കൂട്ടായി മരുമകൾ വന്നു.
    നല്ല എഴുത്ത് ഷാനാ, അഭിനന്ദനങ്ങൾ…

    1. സത്യമാണ്… പലപ്പോഴും ദുഃഖം തോന്നാറുണ്ട് .. അവളുടെ സ്വപ്‌നങ്ങൾ സ്വപ്നമായി തന്നെ അവശേഷിക്കുന്നു….

      അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ??

  14. കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ❤

    1. പെരുത്തിഷ്ടം കൂട്ടെ ❤️❤️

  15. Adipoli aayitund shanaa ..
    Enne pole tenne aanello aa ammayudeyum aagraham ..??
    Enikm eth pole oru nalle marumagale kittyal madiyenm ??

    1. എല്ലാ പെൺകുട്ടികളുടെ ഉള്ളിലും ഇതുപോലെ ഒത്തിരി ആഗ്രഹം ഉറങ്ങിക്കിടപ്പുണ്ടാകും… സാധ്യമല്ലെന്ന് കരുതിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി അത്‌ കിട്ടണം…അതിന് വല്ലാത്ത സന്തോഷം ആണ്…

      എനിക്കും ഇതുപോലെ കുറച്ചു വട്ടുകൾ ഉണ്ട്…. നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷ ഇല്ലാത്ത വട്ടുകൾ..

      Shana മനസ്സിലൊളിപ്പിച്ച ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കട്ടെ…

      നിറഞ്ഞ സ്നേഹം കൂട്ടെ ??

  16. Nice shana….nalla rachana… can you write a story on male perspective ❣️

    1. Aloikatte ..??

      1. അരുത്.,..അബു.,.,.??
        (ഇവൻ ഇനി ശരിക്കും ഭാഷാപണ്ഡിത ഷാനയോട് ആണോ പറഞ്ഞത്.,,??)

    2. എയ്യ്…പെണ്ണെഴുത്ത് വരട്ടെ…
      അതിപ്പോ തുലോം വിരളമാണ്..

    3. എഴുതാൻ ശ്രമിക്കാം… അഭിപ്രായത്തിനു സ്നേഹം❤️❤️

  17. അവസാനം വന്നുല്ലേ❣️❣️❣️❣️❣️❣️

    1. വന്നു വന്നു….

  18. ഇതാണ് അല്ലെ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്നു പറഞ്ഞത്.(നമ്പീശൻ. jpg)

    പിന്നെ വായിക്കാം

    1. സമയം കിട്ടുമ്പോൾ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കു… ❤️❤️

  19. മനോഹരം..shana….. ഓരോ പെണ്ണിനും..ഇതുപോലെ ഒരു കഥയുണ്ടവും തൻ്റെ സ്വപ്നങ്ങൾ…സ്വപ്നങ്ങൾ മാത്രമായി ഒത്തുക്കേണ്ടി വന്ന കഥ….ചിലർ അത് സാധ്യമാകും….. അടിച്ചിട്ട് ഒരിക്കലും അവരെ വള്ളർത്തരുത്…കരുത്തരാക്കണം….????????

    1. അതേ… പല സ്വപ്നങ്ങളും മനസ്സിന്റെ കോണിൽ ഒരു കല്ലറക്കുള്ളിൽ അടക്കി വെക്കാനാണ് ഏറിയ സ്ത്രീകളുടെയും വിധി… സ്വപ്‌നങ്ങൾ സ്വപ്നങ്ങളായി മാത്രം അവശേഷിക്കും… അതിനൊരു മാറ്റം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം…

  20. നന്നായിട്ടുണ്ട്..
    അങ്ങനെ ആ ആഗ്രഹങ്ങൾ എല്ലാം സഫലമാവട്ടെ..
    സ്നേഹം♥️

    1. നല്ല അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  21. പൂർത്തികരിക്കാൻ സാധിക്കാത്ത ആഗ്രഹങ്ങൾ എന്നും മനസ്സിൽ ഒരു നഷ്ടബോധമായി അങ്ങനെ കിടക്കും…. അത് പൂർത്തിയാക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല…..
    നല്ലെഴുത്ത്…,,
    ഇനിയും എഴുതുക…,,.
    സ്നേഹം..,,
    ??

    1. ജീവിതം എപ്പോഴും പൂർണ്ണതയേക്കാൾ അപൂർണ്ണതയാകും സമ്മാനിക്കുക… ഭാവിയിൽ ഒരു നഷ്ടബോധത്തിനിടവരുത്താതെ തീവ്രമായ ആഗ്രഹങ്ങൾ എപ്പോഴും പൂർത്തീകരിക്കാൻ ശ്രമിക്കുക… നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം..??

  22. അവസാനം വന്നു വല്ലേ

    1. അങ്ങനെ വന്നു

  23. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. രാഹുൽ പിവി

      ????

  24. രാഹുൽ പിവി

    ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Thendi???

      1. കൊടുക്കണം dk അവന്റെ തല മണ്ട നോക്കി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ??????

Comments are closed.